Tag: Perambra
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.വി.ബേബിക്ക് യാത്രയയപ്പ് നൽകി; ബ്ലോക്ക് പഞ്ചായത്ത് സ്റ്റാറ്റസ് റിപ്പോർട്ടും വികസന രേഖയും പ്രകാശനം ചെയ്തു
പേരാമ്പ്ര: സേവന കാലാവധി പൂർത്തീകരിച്ച പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.വി.ബേബിക്ക് ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാറ്റസ് റിപ്പോർട്ടും വികസന രേഖയും പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിൽ സജ്ജീകരിച്ച ലൈബ്രറി പ്രസിഡന്റ് എൻ.പി.ബാബു ഉദ്ഘാടനം ചെയ്തു. സാമൂഹ്യക്ഷേമ വകുപ്പിന്റെ നേതൃത്വത്തിന്റെ മുലയൂട്ടൽ കേന്ദ്രവും
മേപ്പയ്യൂരിൽ അറുപതടിയോളം ആഴമുള്ള കിണറ്റില്‍ വീണ മുട്ടനാടിന് രക്ഷകരായി പേരാമ്പ്ര അഗ്നിരക്ഷാസേന (വീഡിയോ കാണാം)
മേപ്പയ്യൂർ: അറുപതടിയോളം ആഴമുള്ള കിണറ്റില്‍ വീണ മുട്ടനാടിന് രക്ഷകരായി പേരാമ്പ്ര അഗ്നിരക്ഷാസേന. മേപ്പയ്യൂര്‍ പഞ്ചായത്തിലെ കൂനംവെള്ളിക്കാവില്‍ കാഞ്ഞിരമുള്ളതില്‍ ഷെരീഫയുടെ വീട്ടിലാണ് സംഭവം. മൂന്ന് വയസോളം പ്രായമുള്ള മുട്ടനാടാണ് മേയുന്നതിനിടെ വീട്ടുപറമ്പിലലെ കിണറിൽ വീണത്. വിവരമറിഞ്ഞ് പേരാമ്പ്ര അഗ്നിരക്ഷാനിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ സി.മുരളീധരന്‍, പി.സി.പ്രേമന്‍ എന്നിവരുടെ നേതൃത്ത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ആടിനെ രക്ഷിച്ചു.
ചെറുവണ്ണൂർ സ്വദേശി മൊയ്തീന്റെ കൊലപാതകം; പ്രതി അറസ്റ്റിൽ
പേരാമ്പ്ര: സലാലയില്‍ പേരാമ്പ്ര സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. പേരാമ്പ്ര, ചെറുവണ്ണൂര്‍ സ്വദേശി നിട്ടംതറമ്മല്‍ മൊയ്‍തീനെ (56) കൊലപ്പെടുത്തിയ കേസിലാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. ഒമാൻ സ്വദേശിയാണ് മൊയ്തീനെ കൊലപ്പെടുത്തിയത്. ഇന്നലെ രാവിലെയാണ് വെടിയേറ്റ് മരിച്ച നിലയില്‍ മെയ്തീനെ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് ഒരു തോക്കും കണ്ടെത്തിയിരുന്നു. സലാലയിലെ സാദായിലുള്ള ഖദീജ
പയ്യോളിയില്‍ വീണുകിട്ടിയ സ്വര്‍ണ്ണമാല ഉടമയ്ക്ക് തിരികെ നല്‍കി; വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല, നാടിനാകെ മാതൃകയായി സതീഷ് മാഷ്
പയ്യോളി: വീണുകിട്ടിയ സ്വര്‍ണ്ണമാല ഉടമസ്ഥയ്ക്ക് തിരികെ നല്‍കി നല്ല മാതൃക കാണിച്ച് അധ്യാപകന്‍. നമ്പ്രത്ത്കര യു.പി സ്‌കൂളിലെ അധ്യാപകനായ കായണ്ണ ബസാര്‍ പാറക്കൊമ്പത്ത് സതീഷ് കുമാറാണ് പയ്യോളിയില്‍ നിന്ന് വീണ് കിട്ടിയ നാലേകാല്‍ പവന്റെ സ്വര്‍ണ്ണമാല ഉടമസ്ഥയെ കണ്ടെത്തി തിരികെ നല്‍കിയത്. പയ്യോളി സബ് ട്രഷറിയില്‍ ഔദ്യോഗിക ആവശ്യത്തിനായി എത്തിയതായിരുന്നു സതീഷ് കുമാര്‍. പേരാമ്പ്ര റോഡിലെ
തിരിച്ചുവരവില്ലാത്ത ലോകത്തേക്ക് യാത്രയായി ഭാര്യയും മകളും, ഒന്നുമറിയാതെ സുരേഷ് മാസ്റ്റർ ആശുപത്രിയിൽ; പേരാമ്പ്രയിൽ രണ്ടു പേർ മരിച്ച അപകടം നടന്നത് വീട്ടിൽ നിന്ന് വിളിപ്പാടകലെ…
പേരാമ്പ്ര: ബന്ധുവീട്ടിലേക്ക് സന്തോഷകരമായിറങ്ങിയ ഇറങ്ങിയ യാത്ര വളരെ പെട്ടന്ന് തന്നെ രണ്ടുപേരുടെ അവസാന യാത്രയായി മാറിയതിന്റെ ഞെട്ടലിലാണ് വാല്യക്കോട്. വീട്ടിൽ നിന്നിറങ്ങി അധിക ദുരം പിന്നിടുന്നതിനു മുൻപാണ് യാത്രയ്ക്ക് ദാരുണാന്ത്യം കുറിക്കപ്പെട്ടത്. പയ്യോളി ഭാഗത്തേക്ക് പോകുകയായിരുന്ന സുരേഷ് മാസ്റ്ററിന്റെ കാർ റോഡരികിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ നിയന്ത്രണം വിട്ട് ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. അപകടത്തിൽ സുരേഷിന്റെ
പേരാമ്പ്ര വാല്യക്കോട് സ്വദേശിയായ യുവാവ് ഖത്തറിൽ അന്തരിച്ചു
പേരാമ്പ്ര: മലയാളി യുവാവ് ഖത്തറിൽ അന്തരിച്ചു. പേരാമ്പ്ര വാല്യക്കോട് സ്വദേശി സിറാജ് (36) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഖത്തറിൽ മൊബൈല്‍ ആക്‌സസറീസുമായി ബന്ധപ്പെട്ട ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. കുഞ്ഞുമൊയ്തീന്റെയും കദീജയുടെയും മകനാണ് സിറാജ്. സഹോദരന്‍ റഫീഖ്. ഭാര്യ ശഹര്‍ ബാനു. നാല് മക്കളുണ്ട്. മൃതദേഹം നടപടിക്രമം പൂര്‍ത്തീകരിച്ച് നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി
പേരാമ്പ്ര വാല്യക്കോട് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാറിടിച്ച് അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം
പേരാമ്പ്ര: നിര്‍ത്തിയിട്ടിരിക്കുന്ന ലോറിക്ക് പിന്നില്‍ കാറിടിച്ച് അമ്മയും മകളും മരിച്ചു. വാല്യക്കോട് വച്ച് ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. പേരാമ്പ്ര ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപം തെരുവത്ത്‌പൊയില്‍ കൃഷ്ണകൃപയില്‍ ശ്രീജ (48), മകള്‍ അഞ്ജന (22) എന്നിവരാണ് മരിച്ചത്. ശ്രീജയുടെ ഭര്‍ത്താവ് സുരേഷ് കുമാറിനെ ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇറച്ചിക്കോഴിയുമായി എത്തിയ