Tag: Perambra

Total 187 Posts

കുടുങ്ങിക്കിടന്നതെവിടെ എന്ന് കണ്ടെത്തിയത് ശബ്ദത്തിലൂടെ, കോണ്‍ക്രീറ്റ് സ്ലാബിനുള്ളില്‍ കാല് കുടുങ്ങിയത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി; പേരാമ്പ്രയില്‍ മണ്ണിനടിയില്‍ കുടുങ്ങിയ നാരായണക്കുറുപ്പിനെ പുറത്തെടുത്തിട്ടും ജീവന്‍ നഷ്ടപ്പെട്ടതിന്റെ സങ്കടത്തില്‍ ഫയര്‍ ഫോഴ്സ്

പേരാമ്പ്ര: വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ഫയര്‍ ഫോഴ്‌സ് യൂണിറ്റ് എത്തുമ്പോള്‍ നാരായണക്കുറുപ്പിനെ കാണാന്‍ പോലും സാധിക്കാത്തവിധം മണ്ണും കല്ലും മൂടിക്കിടക്കുകയായിരുന്നു. ശബ്ദം കേട്ടത് ശ്രദ്ധിച്ചാണ് ആള്‍ എവിടെയാണ് കുടുങ്ങിക്കിടക്കുന്നത് എന്ന് അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ മനസിലാക്കിയത്. പിന്നെ അതിവേഗം നാരായണക്കുറുപ്പിനെ രക്ഷിക്കാനുള്ള പരിശ്രമങ്ങളാണ് സേന നാട്ടുകാരുടെയും പൊലീസിന്റെയും സഹായത്തോടെ നടത്തിയത്. ഇന്നലെ സന്ധ്യയോടെയാണ് പേരാമ്പ്ര പഞ്ചായത്തിലെ പതിമൂന്നാം

പേരാമ്പ്ര സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മസ്‌കറ്റില്‍ അന്തരിച്ചു

പേരാമ്പ്ര: ഹൃദയാഘാതത്തെ തുടര്‍ന്ന് പേരാമ്പ്ര സ്വദേശി  മസ്‌കറ്റില്‍ അന്തരിച്ചു. കൈതക്കലിലെ മണികൊമ്പില്‍ സെബാസ്റ്റ്യന്റെ (കുട്ടിയച്ചന്‍) മകന്‍ സന്തോഷ് ആണ് മരിച്ചത്. നാൽപ്പത്തിയേഴ് വയസായിരുന്നു. സംസ്കാരം ഇന്ന് ഉച്ച തിരിഞ്ഞ് രണ്ടരയ്ക്ക് പേരാമ്പ്ര സെന്റ് ഫ്രാൻസിസ് ദേവാലയത്തിലെ ശുശ്രൂഷയ്ക്കു ശേഷം പെരുവണ്ണാമൂഴി ഫാത്തിമ മാതാ പള്ളിയിൽ നടക്കും. ഭാര്യ: ജിഷ (നെല്ലിപ്പോയില്‍ അവണൂര്‍ കുടുംബാംഗം). മക്കള്‍: സ്റ്റെഫാനി,

28 ലക്ഷം കോഴ നല്‍കിയിട്ടും നിയമനമില്ല; 32 ലക്ഷം നല്‍കിയ മറ്റൊരാള്‍ക്ക് നിയമനം നല്‍കി: പേരാമ്പ്ര വെള്ളിയൂര്‍ എ.യു.പി സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ ആരോപണവുമായി അധ്യാപിക

പേരാമ്പ്ര: കോഴ നല്‍കിയിട്ടും നിയമനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് പേരാമ്പ്ര വെള്ളിയൂര്‍ എ.യു.പി സ്‌കൂളിന് മുന്നില്‍ സമരത്തിനൊരുങ്ങി അധ്യാപിക 28 ലക്ഷം രൂപ കോഴയായി നല്‍കിയിട്ടും നിയമനം നല്‍കിയില്ലെന്നാണ് അധ്യാപികയായ പി.ആര്‍.രമ്യയുടെ പരാതി. രണ്ടുവര്‍ഷം മുമ്പ് അധ്യാപകരായ രണ്ടുപേര്‍ മുഖേന മാനേജ്‌മെന്റിന് 28 ലക്ഷം കോഴയായി നല്‍കിയിരുന്നു. എന്നാല്‍ ആ ഒഴിവില്‍ തനിക്ക് നിയമനം നല്‍കാതെ ഇപ്പോള്‍

പേരാമ്പ്ര സി.കെ.ജി.എം ഗവ. കോളേജിൽ അധ്യാപക നിയമനം

പേരാമ്പ്ര: സി.കെ.ജി.എം. ഗവ. കോളേജിൽ സ്റ്റാറ്റിസ്റ്റിക്സ്, കെമിസ്ട്രി, ഹിന്ദി വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. 55 ശതമാനം മാർക്കോടെ പി.ജി.യും നെറ്റുമാണ് യോഗ്യത. നെറ്റുള്ളവരുടെ അഭാവത്തിൽ ഇല്ലാത്തവരെയും പരിഗണിക്കും. ഉദ്യോഗാർഥികൾ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തവരാകണം. കൂടിക്കാഴ്ച സ്റ്റാറ്റിസ്റ്റിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ 31-ന് രാവിലെ 10-നും ഹിന്ദിക്ക് ഉച്ചയ്ക്ക് 1.30-നും

ഹലാൽ ബീഫ് വിൽക്കുന്നോടാ എന്നാക്രോശിച്ച്‌ പേരാമ്പ്രയിൽ ജീവനക്കാരെ ആക്രമിച്ചു; ആയുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ഡി.വൈ.എഫ്‌.ഐ

പേരാമ്പ്ര: പേരാമ്പ്ര ബാദുഷ സൂപ്പർമാർക്കറ്റിൽ ഹലാൽ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ട് ജീവനക്കാരെ മർദിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ ഉടനടി നടപടിയെടുക്കണമെന്ന ആവശ്യവുമായി ഡി.വൈ.എഫ്‌.ഐ. ജീവനക്കാരെ ആക്രമിച്ച കുറ്റക്കാരായ ആർഎസ്‌എസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പ്രസ്താവനയിലൂടെയാണ് ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടത്. സൂപ്പർമാർക്കറ്റിൽ രണ്ടു പേരടങ്ങുന്ന സംഘമെത്തി ഹലാൽ സ്റ്റിക്കറുള്ള ബീഫുണ്ടോയെന്ന് ചോദിച്ചു. ഉണ്ടെന്നു പറഞ്ഞപ്പോൾ ഹലാൽ

ആക്രമികളെത്തിയത് ആയുധങ്ങളുമായി, രണ്ടുപേര്‍ ബാദുഷ സുപ്പര്‍ മാര്‍ക്കറ്റില്‍ കയറി സംഘര്‍ഷം സൃഷ്ടിച്ചു; മേപ്പയൂര്‍ സ്വദേശി പിടിയില്‍

പേരാമ്പ്ര: ഹലാല്‍ ബീഫിന്റെ വില്‍പ്പനയുമായി ബന്ധപ്പെട്ട് പേരാമ്പ്രയിലെ ബാദുഷ സുപ്പര്‍ മാര്‍ക്കറ്റിലുണ്ടായ ആക്രണം നടത്താന്‍ ആളുകള്‍ എത്തിയത്. സംഘടിച്ച്. ഇവരില്‍ രണ്ട് പേര്‍ മാത്രമാണ് കടയില്‍ കയറിയത്. ബാക്കിയുള്ളവര്‍ ആയുധങ്ങളുമായി പുറത്ത് നില്‍ക്കുകയായിരുന്നെന്ന് ദൃസാക്ഷികള്‍ പറയുന്നത്. സൂപ്പര്‍ മാര്‍ക്കറ്റിലെത്തിയ രണ്ട് യുവാക്കള്‍ ജീവനക്കാരോട് ഹലാല്‍ സ്റ്റിക്കറുള്ള ബീഫുണ്ടോയെന്ന് ചോദിച്ചു. ഉണ്ടെന്നു പറഞ്ഞപ്പോള്‍ ഹലാല്‍ സ്റ്റിക്കറില്ലാത്ത ബീഫ്

‘ആര്‍.എസ്.എസ് ശ്രമിക്കുന്നത് നാടിന്റെ സമാധാനാന്തരീക്ഷം തര്‍ക്കാന്‍’ പേരാമ്പ്രയിലെ ബാദുഷ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ആക്രമണത്തില്‍ വ്യാപക പ്രതിഷേധം

പേരാമ്പ്ര: പേരാമ്പ്രയിലെ ബാദുഷ സൂപ്പര്‍മാര്‍ക്കറ്റില്‍ ഹലാല്‍ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ട് ജീവനക്കാരെ മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധമിരമ്പുന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ആര്‍.എസ്.എസ് ശ്രമിക്കുന്നത് നാടിന്റെ സമാധാനാന്തരീക്ഷം തര്‍ക്കാനാണെന്ന് സംഘടനകള്‍ ആരോപിച്ചു. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. സ്ഥാപനത്തിന് നാശനഷ്ടം വരുത്തുകയും, തൊഴിലാളികളെ അക്രമിക്കുകയും ചെയ്ത ആര്‍എസ്.എസ് ക്രിമിനലുകള്‍ക്കെതിരെ

പേരാമ്പ്ര മരുതേരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന് നേരെ കല്ലേറ്; സ്ത്രീക്ക് പരിക്ക്

പേരാമ്പ്ര: മരുതേരി ഊടുവഴിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിനു നേരെ കല്ലേറ്. ഊടുവഴി മാവില കണ്ടി ഷബീറിന്റെ വീടിനു നേരെയാണ് കല്ലേറുണ്ടായത്. ആക്രമണത്തില്‍ ഒരു സ്ത്രീക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. സംഭവം നടക്കുമ്പോള്‍ മൂന്ന് സ്ത്രീകള്‍ മാത്രമാണ് വീട്ടിലുണ്ടായത്. കല്ലേറില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. പൊട്ടിത്തെറിച്ച ചില്ലുകള്‍ ദേഹത്ത് പതിച്ച് പരിക്കേറ്റ അലീമയെ പേരാമമ്പ്ര

പേരാമ്പ്ര എരവട്ടൂരില്‍ വീട് കുത്തി തുറന്ന് പത്തു പവന്‍ സ്വര്‍ണ്ണവും രണ്ടര ലക്ഷം രൂപയും കവര്‍ന്നു

പേരാമ്പ്ര: എരവട്ടൂരില്‍ വീട് കുത്തി തുറന്ന് മോഷണം. വീട്ടില്‍ നിന്ന് പത്തു പവന്‍ സ്വര്‍ണ്ണവും രണ്ടര ലക്ഷം രൂപയും കവര്‍ന്നു. കുറ്റ്യാടി ഡെക്കോ ഫര്‍ണീച്ചര്‍ മാനേജിംഗ് പാര്‍ട്നര്‍ അണിയേരിപ്പൊയില്‍ താമസിക്കും കീഴന മീത്തല്‍ സമീറിന്റെ വീട്ടില്‍ ആണ് മോഷണം നടന്നത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. വീടിന്റെ മുകള്‍ നിലയിലെ വാതില്‍ കുത്തിത്തുറന്നാണ് കള്ളന്‍ അകത്ത് കടന്നത്.മുന്നിലെയും

കൂരാച്ചുണ്ട് ആയുർവേദ ആശുപത്രിയിൽ ഐ.പി. ബ്ലോക്കിന് കല്ലിട്ടു

പേരാമ്പ്ര: കൂരാച്ചുണ്ട് പഞ്ചായത്ത് ആയുർവേദ ആശുപത്രിയിൽ ഐ.പി. ബ്ലോക്ക് കെട്ടിടത്തിന്റെ കല്ലിടൽ സച്ചിൻദേവ് എം.എൽ.എ. നിർവഹിച്ചു. ആശുപത്രിയെ കുറ്റമറ്റരീതിയിൽ വികസിപ്പിക്കുമെന്ന് എം.എൽ.എ പറഞ്ഞു.   എം.എൽ.എ.യുടെ ആസ്തിവികസനഫണ്ടിൽ നിന്ന് 30 ലക്ഷം രൂപ ഐ.പി. ബ്ലോക്കിനായി അനുവദിച്ചിട്ടുണ്ട്. ആശുപത്രിയിൽ കിടത്തിച്ചികിത്സാ സൗകര്യമില്ലാത്തത് രോഗികൾക്ക് ഏറെ പ്രയാസമുണ്ടാക്കിയിരുന്നു.   രാവിലെ ഒൻപതുമുതൽ ഉച്ചയ്ക്ക് രണ്ടുവരെയാണ് നിലവിൽ ചികിത്സ