വിവാഹിതയായ യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു; പേരാമ്പ്ര സ്വദേശിയായ യുവാവ് പിടിയില്‍


പേരാമ്പ്ര: വിവാഹിതയായ യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ പേരാമ്പ്ര സ്വദേശി പിടിയില്‍. എരവട്ടൂര്‍ കൈപ്രത്തെ കാപ്പുമ്മല്‍ ദിലീപ്കുമാറി നെ(30)യാണ് പേരാമ്പ്ര സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം.സജീവ് കുമാര്‍ അറസ്റ്റ് ചെയ്തത്. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഒന്നര വര്‍ഷം മുമ്പ് വിവാഹിതയായ യുവതി കഴിഞ്ഞ ഏപ്രിലില്‍ സ്വന്തം വീട്ടിലെത്തിയപ്പോള്‍ ബലം പ്രയോഗിച്ച് ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. വിവരം പുറത്ത് പറഞ്ഞാല്‍ യുവതിയുടെ നഗ്‌ന ഫോട്ടോ ഭര്‍ത്താവിനെയും വീട്ടുകാരെയും കാണിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായാണ് വിവരം.

ഞായറാഴ്ച രാവിലെയാണ് യുവതി സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. മണി ക്കുറുകള്‍ക്കകം പ്രതിയെ പൊലീസ് പിടികൂടി.