Tag: Pension
”കേന്ദ്രസര്‍ക്കാരാണ് പെന്‍ഷന്‍ തരുന്നതെന്ന് വിശ്വസിക്കുന്ന ശുദ്ധാത്മാക്കളേ, ഇതാ കണക്കുകള്‍” പെന്‍ഷന്‍ തരുന്നത് കേന്ദ്രമാണെന്ന ബി.ജെ.പി പ്രചരണത്തിന്റെ മുനയൊടിച്ച് എം.ബി.രാജേഷ്
കോഴിക്കോട്: കേരളത്തിലെ പെന്‍ഷന്‍ വിതരണം നടത്തുന്ന കേന്ദ്രസര്‍ക്കാറാണ് എന്ന ബി.ജെ.പി പ്രചരണത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടി മന്ത്രി എം.ബി.രാജേഷ്. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ പത്തുശതമാനത്തോളം പേര്‍ക്ക് മാത്രമാണ് കേന്ദ്രസര്‍ക്കാറിന്റെ വിഹിതം കിട്ടുന്നതെന്നാണ് കണക്കുകളുടെ അടിസ്ഥാനത്തില്‍ എം.ബി.രാജേഷ് വ്യക്തമാക്കുന്നത്. ”ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ കേരളത്തിന് ആകെ ആവശ്യമുള്ളത് 1503,92,78,600 (1503.92 കോടി) രൂപയാണ്.
പെന്‍ഷന്‍ വാങ്ങുന്നവരാണോ? പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ ബയോമെട്രിക് മസ്റ്ററിങ് നിര്‍ബന്ധം- നിങ്ങള്‍ ചെയ്യേണ്ടത്
തിരുവനന്തപുരം: 2022 ഡിസംബര്‍ 31 വരെ സാമൂഹികസുരക്ഷ- ക്ഷേമനിധി പെന്‍ഷന്‍ ലഭിച്ച ഗുണഭോക്താക്കള്‍ ബയോമെട്രിക് മസ്റ്ററിങ് നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. ഇതിനായി ഏപ്രില്‍ ഒന്നു മുതല്‍ ജൂണ്‍ 30 വരെ അക്ഷയ കേന്ദ്രങ്ങളില്‍ സൗകര്യമൊരുക്കും. നിശ്ചിത സമയപരിധിക്കുള്ളില്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേ തുടര്‍ന്നും പെന്‍ഷന്‍ ലഭിക്കൂ. ശാരീരിക / മാനസിക വെല്ലുവിളി നേരിടുന്നവര്‍, കിടപ്പുരോഗികള്‍, വയോജനങ്ങള്‍
വരുമാന സർട്ടിഫിക്കറ്റ് ഇനിയും സമർപ്പിച്ചില്ലേ ? ക്ഷേമ പെൻഷൻ നഷ്ടപ്പെടാം, അവസാന തിയ്യതി ഇന്ന്
തിരുവനന്തപുരം: ക്ഷേമപെന്‍ഷനുകള്‍ക്കുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ഇന്ന്. സമയപരിധി അവസാനിക്കുന്നതിന് മുന്‍പ് വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കില്‍ ക്ഷേമപെന്‍ഷനുകള്‍ ലഭ്യമാകില്ല. അതോടൊപ്പം നാളെ മുതല്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്ക് പെന്‍ഷന്‍ കിട്ടുമെങ്കിലും കുടിശ്ശിക തുക ലഭിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അടുത്തമാസം മുതല്‍ ക്ഷേമപെന്‍ഷന്‍ തുടര്‍ച്ചയായി ലഭിക്കുന്നതിന് വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം എന്ന നിര്‍ദേശം 2022
കാത്തിരിപ്പിന് വിരാമം; ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നുമുതല്‍, നല്‍കുന്നത് ഡിസംബര്‍ മാസത്തെ കുടിശ്ശിക
തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍ ആരംഭിക്കും. ഒരു മാസത്തെ കുടിശ്ശിക നല്‍കാനാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഡിസംബറിലെ ക്ഷേമ പെന്‍ഷനാണ് ഇപ്പോള്ർ വിതരണം ചെയ്യുക. സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വായ്പയെടുത്താണ് തുക നല്‍കുന്നത്. 900 കോടി രൂപയാണ് വായ്പ സർക്കാർ ഇതിനായി വായ്പ എടുത്തിരിക്കുന്നത്. സംസ്ഥാനത്താകെ 62 ലക്ഷം പേര്‍ക്കാണ് ക്ഷേമപെന്‍ഷന്‍
നിങ്ങള്‍ ഇനിയും വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലേ? ഇനി അഞ്ച് ദിവസം മാത്രം ബാക്കി, പെന്‍ഷന്‍ മുടങ്ങാതിരിക്കണമെങ്കില്‍ ഉടന്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കൂ
കോഴിക്കോട്: സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവര്‍ ഏറ്റവും പുതിയ വരുമാന സര്‍ട്ടിഫിക്കറ്റ് ഉടന്‍ തന്നെ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തില്‍ ഹാജരാക്കാന്‍ നിര്‍ദേശം. ഫെബ്രുവരി 28നകം സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കില്‍ മാര്‍ച്ച് മാസം മുതല്‍ പെന്‍ഷന്‍ ലഭിക്കില്ലെന്നും ജില്ലാ കലക്ടര്‍ പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു. 2019 ഡിസംബര്‍ 31 വരെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിക്കപ്പെട്ടവര്‍ മാത്രമേ സര്‍ട്ടിഫിക്കറ്റ്
നിർമ്മാണ തൊഴിലാളി പെൻഷൻ സ്വീകരിക്കുന്നയാളാണോ? ഈ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചില്ലെങ്കിൽ പണിപാളും, വിശദാംശങ്ങൾ
കോഴിക്കോട്: കേരള നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ നിന്നും വിവിധ പെന്‍ഷനുകള്‍ (മെമ്പര്‍ പെന്‍ഷന്‍, ഫാമിലി പെന്‍ഷന്‍, അവശതാ പെന്‍ഷന്‍, സാന്ത്വന പെന്‍ഷന്‍) ലഭിച്ചുകൊണ്ടിരിക്കുന്നവര്‍ 2023 ജനുവരി മാസം മുതല്‍ പെന്‍ഷന്‍ വിതരണത്തിന് നടപടി സ്വീകരിക്കുന്നതിലേക്കായി ഗസറ്റഡ് ഓഫീസറോ, മെഡിക്കല്‍ ഓഫീസറോ സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഡിസംബര്‍ 31 നകം ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍
കാത്തിരിപ്പിന് വിരാമമാവുന്നു; രണ്ടുമാസമായി മുടങ്ങിയ ക്ഷേമ പെന്‍ഷന്‍ ഡിസംബറില്‍ നല്‍കും, 1800 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: രണ്ട് മാസത്തിലേറെയായി മുടങ്ങികിടക്കുന്ന ക്ഷേമപെന്‍ഷന്‍ വിതരണം പുനരാരംഭിക്കാന്‍ തീരുമാനിച്ച് സര്‍ക്കാര്‍. ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലെ കുടിശിക തീര്‍ക്കാന്‍ സര്‍ക്കാര്‍ പണം അനുവദിച്ച് ധനവകുപ്പ് ഉത്തരവ് ഇന്നിറങ്ങും .1800 കോടിയാണ് ഇതിനായി അനുവദിച്ചത്. മിന്‍പ് മൂന്നോ നാലോ മാസത്തെ ക്ഷേമ പെന്‍ഷന്‍ ഒരുമിച്ച് ഓണത്തിനോ ക്രിസ്മസിനോ നല്‍കുന്നതായിരുന്നു പതിവ്. കഴിഞ്ഞ നിയസഭതെരഞ്ഞെടുപ്പിന് മുമ്പ് ഇത് എല്ലാമാസവും
പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കി; ധനവകുപ്പ് ഉത്തരവിറക്കി
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍പ്രായം 60 ആക്കി ഏകീകരിച്ച് ധനവകുപ്പ് ഉത്തരവിറക്കി. കെ.എസ്.ആര്‍.ടി.സി, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി എന്നിവിടങ്ങളില്‍ ഈ പ്രായപരിധി തല്‍ക്കാലം ഏര്‍പ്പെടുത്തില്ല. ഈ സ്ഥാപനങ്ങളില്‍ പഠനത്തിനുശേഷം തീരുമാനമെടുക്കും. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച് പഠനം നടത്താന്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ നിര്‍ദേശം നടപ്പിലാക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളില്‍