Tag: obituary
റിട്ട. സബ് ഇന്‍സ്‌പെക്ടര്‍ വെങ്ങളം സൗരഭ്യയില്‍ പി.സി.സുരേന്ദ്രന്‍ അന്തരിച്ചു
ചേമഞ്ചേരി: വെങ്ങളം സൗരഭ്യയില്‍ പി.സി.സുരേന്ദ്രന്‍ അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു. റിട്ടയേര്‍ഡ് പൊലീസ് സബ് ഇന്‍സ്‌പെക്ടറാണ്. ഭാര്യ: ഗീത. മക്കള്‍: മേഘ, നിഖ. മരുമക്കള്‍: വിപിന്‍ (കണയങ്കോട്), വിമല്‍രാജ് (മുചുകുന്ന്). സഹോദരങ്ങള്‍: പ്രേമ, രമ, പരേതനായ സിദ്ധാര്‍ത്ഥന്‍. സംസ്‌കാരം ശനിയാഴ്ച രാവിലെ എട്ട് മണിക്ക് വീട്ടുവളപ്പില്‍ നടക്കും.
കിണറ്റില്‍ നിന്നും പൂച്ചയെ എടുക്കാനുള്ള ശ്രമത്തിനിടെ പിടിവിട്ട് താഴെ വീണു; തുവ്വക്കോട് സ്വദേശിയ്ക്ക് ദാരുണാന്ത്യം
ചേമഞ്ചേരി: കിണറ്റില്‍ വീണ പൂച്ചയെ എടുക്കാനുള്ള ശ്രമത്തിനിടെ പിടിവിട്ട് കിണറ്റില്‍ വീണ് മധ്യവയസ്‌കന്‍ മരിച്ചു. തുവ്വക്കോട് പടിഞ്ഞാറേ മലയില്‍ വിജയന്‍ ആണ് മരിച്ചത്. അന്‍പത്തിയെട്ട് വയസായിരുന്നു. ഇന്ന് വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം. അയല്‍വാസിയുടെ കിണറ്റില്‍ പൂച്ച വീണതിനെ തുടര്‍ന്ന് അതിനെ പുറത്തെടുക്കാനായി കിണറ്റില്‍ ഇറങ്ങിയതായിരുന്നു. അത്ര ആഴമില്ലാത്ത കിണറാണ്. ശരീരത്തില്‍ കയര്‍ കെട്ടിയിരുന്നില്ല. കയര്‍
പയ്യോളി തച്ചന്‍കുന്നിലെ കോരന്‍ കുന്നാരി മറിയം അന്തരിച്ചു
പയ്യോളി: തച്ചന്‍കുന്നിലെ കോരന്‍ കുന്നാരി (കണിയാംകണ്ടി) മറിയം അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ അബ്ദുള്ള. മക്കള്‍: അസൈനാര്‍, മമ്മദ്, മൊയ്തീന്‍ (ദുബൈ), മുജീബ്, ജമീല. മരുമക്കള്‍: വഹീദ (പുറക്കാട്), സുഹറ (മണിയൂര്‍), റസിയ (കാവുംവട്ടം), ജസീല (പാലേരി), മൊയ്തീന്‍ (കീഴരിയൂര്‍). സഹോദരങ്ങള്‍: മൂസ്സ (ഒടിത്തലക്കല്‍), അബ്ദുറഹിമാന്‍, ഇബ്രാഹിം, പരേതരായ അബ്ദുള്ള, മൊയ്തു, അസ്സയിനാര്‍, കദീശ്ശ,
മുചുകുന്ന് പറമ്പത്ത് ഷിതേഷ് അന്തരിച്ചു
മുചുകുന്ന്: പറമ്പത്ത് ഷിതേഷ് അന്തരിച്ചു. മുപ്പത്തിയൊന്‍പത് വയസായിരുന്നു. അച്ഛന്‍: ശിവാനന്ദന്‍. അമ്മ: ദേവി. ഭാര്യ: സുരഭി. സഹോദരി: രസ്‌ന. മക്കള്‍: അഥര്‍വ്, അനൈന.
ചക്കിട്ടപ്പാറ ചെമ്പനോട സ്വദേശിനിയായ വിദ്യാര്‍ഥി ജര്‍മ്മനിയില്‍ അന്തരിച്ചു
ചക്കിട്ടപ്പാറ: ചെമ്പനോട സ്വദേശനിയായ വിദ്യാര്‍ഥിനി ജര്‍മ്മനിയില്‍ അന്തരിച്ചു. പേഴത്തിങ്കല്‍ ഡോണ ദേവസ്യ ആണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസായിരുന്നു. അസുഖബാധിതയായി ജര്‍മ്മനയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ചെമ്പനോട പേഴത്തിങ്കല്‍ ദേവസ്യ- മോളി ദമ്പതികളുടെ മകളാണ്. ബെല്‍വിന്‍ സഹോദരനാണ്. മൃതദേഹം ഇന്ന് രാത്രി എട്ടുമണിക്ക് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ എത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. റോഡ് മാര്‍ഗം വെള്ളിയാഴ്ച രാവിലെ ചെമ്പനോടയിലെ വീട്ടിലെത്തിക്കും.
അരിക്കുളം സ്വദേശിയായ യുവാവ് ഖത്തറില്‍ അന്തരിച്ചു
അരിക്കുളം: കാളിയത്ത് മുക്ക് വെളുത്താടന്‍ വീട്ടില്‍ നൗഷാദ് ഖത്തറില്‍ അന്തരിച്ചു. നാല്‍പ്പത് വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കീഴരിയൂര്‍ കണിയാണ്ടി മീത്തല്‍ അഹമ്മദിന്റെയും സഫിയയുടെയും മകനാണ്. ഭാര്യ: നഫീന വെളുത്താടന്‍ വീട്ടില്‍. മകന്‍: മാലിക് ഹുസൈന്‍. ദോഹ ഗ്രാന്‍ഡക്‌സ് ലിമോസിന്‍ കമ്പനിയിലെ ഉദ്യോഗസ്ഥനാണ്. മൃതദേഹം ഇന്ന് പുലര്‍ച്ചെ കാളിയത്ത് മുക്കിലെ വീട്ടിലെത്തിച്ചു.
കൊല്ലം മന്ദമംഗലം വലിയ വയല്‍കുനി വേലായുധന്‍ അന്തരിച്ചു
കൊല്ലം: മന്ദമംഗലത്ത് വലിയ വയല്‍കുനി വേലായുധന്‍ അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. മക്കൾ: സിന്ധു, ബിന്ദു, ഇന്ദു , സന്ധ്യ. മരുമക്കള്‍: പരേതനായ അരവിന്ദന്‍ (കണ്ണാടിപ്പൊയില്‍), ശശി (വള്ള്യാത്ത്), സത്യന്‍ (മങ്ങാട്ട്), സുധീര്‍ ബാബു (ചേളന്നൂര്‍). സഹോദരങ്ങള്‍: ദാമോദരന്‍, പരേതനായ ശിവാനന്ദന്‍, കൃഷ്ണന്‍ (വിമുക്തഭടന്‍), പരേതയായ ജാനകി, രാധ. സംസ്കാരം രാവിലെ പത്തുമണിക്ക് ചെട്ട്യാട്ടില്‍ വീട്ടുവളപ്പില്‍ നടക്കും.
കീഴൂര്‍ കൊല്ലോണി മീത്തല്‍ നാരായണന്‍ അന്തരിച്ചു
പയ്യോളി: കീഴൂര്‍ ഇ.കെ.നായനാര്‍ സ്‌റ്റേഡിയത്തിന് സമീപം കൊല്ലോണി മീത്തല്‍ രതീഷ് നിവാസില്‍ നാരായണന്‍ അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭാര്യ: ചന്ദ്രിക. മക്കള്‍: രതീഷ് (ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍, കോഴിക്കോട്). മരുമക്കള്‍: മഞ്ജു (അധ്യാപിക ദേവദാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍, താനൂര്‍), രാജേഷ് (ലക്ചര്‍ ബ്രണ്ണന്‍ കോളേജ് തലശ്ശേരി). സഹോദരങ്ങള്‍: ദേവി (പള്ളിക്കര), ചന്ദ്രന്‍, സുരേന്ദ്രന്‍ (മെഡിക്കല്‍ കോളേജ്
വെറ്റിലപ്പാറ ചക്കിട്ടകണ്ടി വിപിന്‍ വയനാട്ടില്‍ അന്തരിച്ചു
കാപ്പാട്: വെറ്റിലപ്പാറ ചക്കിട്ടകണ്ടി വിപിന്‍ അന്തരിച്ചു. മുപ്പത്തിയൊന്ന് വയസായിരുന്നു. ഫെഡറല്‍ ബാങ്കിന്റെ എറണാകുളം ശാഖയിലെ ജീവനക്കാരനാണ്. അച്ഛന്‍: ചക്കിട്ടകണ്ടി രാഘവന്‍. അമ്മ: ബിന്ദു ടീച്ചര്‍. സഹോദരന്‍: ആദിത്യന്‍. ഇന്നലെ ബത്തേരിയിലെ വീട്ടില്‍ തലവേദനയും ഛര്‍ദ്ദിയും വന്നതിനെ തുടര്‍ന്ന് കോഴിക്കോട് മിംസ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം ഞായറാഴ്ച രാവിലെ പത്തുമണിക്ക് ബത്തേരിയിലെ വീട്ടുവളപ്പില്‍ നടക്കും.
മേലൂര്‍ കച്ചേരിവീട്ടില്‍ ഇ.കെ.മാധവന്‍ അന്തരിച്ചു
കൊയിലാണ്ടി: മേലൂര്‍ കച്ചേരിവീട്ടില്‍ ഇ.കെ.മാധവന്‍ അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. ഭാര്യ: രാജാമണി. കിഴക്കയില്‍ നാരായണന്‍ നായരുടെയും അമ്മാളു അമ്മയുടെയും മകനാണ്. മക്കള്‍: അരുണ്‍ദേവ് (എം.എം.സി ഡെന്റല്‍ ലാബ് കൊയിലാണ്ടി), അഡ്വ. അശ്വതി വയനാട്. മരുമക്കള്‍: ശ്രീനാഥ് (എല്‍.ഐ.സി വയനാട്), സിഷ്‌ല. സഹോദരങ്ങള്‍: രാധ, രവീന്ദ്രന്‍, വത്സല, രമേശന്‍, സതി, രമ.