Tag: obituary

Total 1492 Posts

കാരയാട് തറമലങ്ങാടി വേട്ടര്‍കണ്ടി ചിരുതക്കുട്ടി അന്തരിച്ചു

കാരയാട്: തറമലങ്ങാടി വേട്ടര്‍കണ്ടി ചിരുതക്കുട്ടി അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിച്ചോയി. മക്കള്‍: ശ്രീധരന്‍, രവീന്ദ്രന്‍, ബാബു, ബാലകൃഷ്ണന്‍. മരുമക്കള്‍: ഗീത, രജനി, സജിത, ഷീന. സഹോദരങ്ങള്‍: കാവുംതറ തെയ്യംമ്പാടി കുഞ്ഞിച്ചെക്കിണി, ഗോപാലന്‍, ചെക്കോട്ടി, കുഞ്ഞിക്കണാരന്‍, ദേവി, പരേതനായ രാരിച്ചന്‍.

അത്തോളി പേക്കോടത്ത് മീത്തല്‍ ഹലീമ അന്തരിച്ചു

അത്തോളി: പേക്കോടത്ത് മീത്തല്‍ ഹമീല അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. പേക്കോടത്ത് മീത്തല്‍ പരേതനായ അബ്ദുള്‍ കാദറിന്റെ ഭാര്യയാണ്. മക്കള്‍: അസ്മാബി, ആയിഷ, അബ്ദുള്‍ സത്താര്‍, മാഹിന്‍, ഷാഹിദ, മൊയ്തു, പരേതയായ മൈമൂന. മരുമക്കള്‍: ഹസന്‍ കൂനിലാരി, പരേതനായ അഷ്‌റഫ് സി.കെ, സഫിയ കൊടുവള്ളി, റസീല എരഞ്ഞിക്കല്‍, അസീസ് കൊടുവള്ളി, അന്‍സില അത്തോളി.  

പന്തലായനി ദേവീ നിവാസില്‍ പി.കെ.ദേവി അന്തരിച്ചു

കൊയിലാണ്ടി: പന്തലായനി ദേവീ നിവാസില്‍ പി.കെ.ദേവി അന്തരിച്ചു. എണ്‍പത്തിയെട്ട് വയസായിരുന്നു. ഭര്‍ത്താവ്: പരേതരായ എ.വി.നാരായണന്‍. മക്കള്‍: പി.കെ.രവീന്ദ്രന്‍ (സ്റ്റൈലോ ഒപ്റ്റിക്‌സ് കോഴിക്കോട്), ശശീന്ദ്രന്‍ (ഗംഗ തിയ്യറ്റര്‍ കോഴിക്കോട്), പ്രേമ (പേരാമ്പ്ര), സുരേന്ദ്രന്‍ (ഡി.എന്‍. ഇലക്ട്രോണിക്‌സ് കൊയിലാണ്ടി). മരുമക്കള്‍: സുജാത (എക്‌സിലാര്‍ലെന്‍സ് കോഴിക്കോട്), ശോഭ (എല്‍.എസ്.ജി.ഡി ഓഫീസ് സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്), രാധാകൃഷ്ണന്‍ റിട്ട. മാനേജര്‍ കേരള

അരിക്കുളം തെക്കേടത്ത് ഖദീജ അന്തരിച്ചു

അരിക്കുളം: തെക്കേടത്ത് ഖദീജ അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭര്‍ത്താവ്: മൊയ്തി. മക്കള്‍: സൗദ, ഫൈസല്‍ (ഹോമിയോപ്പതി ജില്ലാ ഓഫീസ് കോഴിക്കോട്), താജുദ്ദീന്‍ (അരിക്കുളം സര്‍വ്വീസ് സഹകരണ ബാങ്ക്, സി.പി.എം അരിക്കുളം ലോക്കല്‍ കമ്മിറ്റിയംഗം), ആരിഫുദ്ദീൻ(ദുബായ്), ഫിറോസ്. മരുമക്കള്‍: അബ്ദുള്ള, ശരീഫ (താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ്, കൊയിലാണ്ടി), മുബീന പര്‍വീന്‍ (കെ.പി.എം.എസ്.എം.എച്ച്.എസ് അരിക്കുളം). സഹോദരങ്ങള്‍: കോമത്ത് കുഞ്ഞാമി,

ബൈക്ക് അപകടത്തില്‍പ്പെട്ട് പരിക്കേറ്റ് ചികിത്സയിലായിരുന്ന അരിക്കുളം സ്വദേശി മരിച്ചു

അരിക്കുളം: ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ടാഴ്ചയോളമായി ചികിത്സയില്‍ കഴിയുന്ന അരിക്കുളം സ്വദേശിയായ യുവാവ് മരിച്ചു. മന്ദങ്ങാപറമ്പത്ത് മലയില്‍ വളപ്പില്‍ കെ.സി.ബിജുവാണ് മരിച്ചത്. മുപ്പത്തിയൊന്‍പത് വയസായിരുന്നു. കഴിഞ്ഞ 21 രാവിലെയാണ് വീടിന് സമീപത്തുവെച്ച് ബിജു സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ചത്. വീടിനടുത്ത വിവാഹവീട്ടില്‍ നിന്നും മടങ്ങവെയായിരുന്നു സംഭവം. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയാണ് മരണം

പൂക്കാട് പല്ല്യേക്കണ്ടി ഗീത അന്തരിച്ചു

പൂക്കാട്: പല്ല്യേക്കണ്ടി ഗീത അന്തരിച്ചു. അന്‍പത്തിനാല് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ ശിവദാസന്‍ (പൊന്നു). മക്കള്‍: ഡോ.ശരണ്യ, ധനേഷ് (പൊയില്‍ക്കാവ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍). മരുമക്കള്‍: അന്‍വിന്‍ (ജര്‍മ്മനി), അമൃത. സഹോദരങ്ങള്‍: ചോയിക്കുട്ടി, വേലായുധന്‍, പുഷ്പ, ബാലകൃഷ്ണന്‍. സംസ്‌കാരം: ഇന്ന് രാവിലെ പത്തുമണിക്ക് വീട്ടുവളപ്പില്‍ നടന്നു.  

കൊയിലാണ്ടി നടേലക്കണ്ടി നാരായണി അന്തരിച്ചു

കൊയിലാണ്ടി: നടേലക്കണ്ടി നാരായണി അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. പരേതരായ നടേലക്കണ്ടി കുഞ്ഞിരാമന്റെയും കല്ല്യാണിയുടെയും മകളാണ്. ഭര്‍ത്താവ്: കുഞ്ഞിരാമന്‍. മക്കള്‍: നര്‍മ്മദ, സിന്ധുദേവി, പരേതയായ ഗംഗാദേവി. മരുമക്കള്‍: സുരേഷ് നരക്കോട്, അമര്‍ ബാനര്‍ജി കല്‍ക്കത്ത. സഹോദരങ്ങള്‍: ദാസന്‍, ശ്രീനിവാസന്‍, സാവിത്രി, പരേതനായ രാഘവന്‍. സഞ്ചയനം: ബുധനാഴ്ച.

കീഴരിയൂര്‍ പുത്തന്‍പറമ്പില്‍ ശിവദാസന്‍ അന്തരിച്ചു

കീഴരിയൂര്‍: പുത്തന്‍പറമ്പില്‍ ശിവദാസന്‍ അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു. ഭാര്യ: കമല. മക്കള്‍: ശ്യാമിലി, അതുല്‍ദാസ്. മരുമക്കള്‍: വിജീഷ് കൊഴുക്കല്ലൂര്‍, അന്‍ജു ഇരിങ്ങത്ത്. സഹോദരങ്ങള്‍: രാധ, ബാലകൃഷ്ണന്‍, രാധാകൃഷ്ണന്‍ (പിഷാരികാവ് ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് അംഗം), അനിത, പരേതരായ ഗംഗാധരന്‍, ശ്രീനിവാസന്‍.

കെ.എസ്.എഫ്.ഇ റിട്ട. ബ്രാഞ്ച് മാനേജര്‍ അരിക്കുളം കോയിക്കല്‍ മീത്തല്‍ പ്രഭാകരന്‍ നായര്‍ അന്തരിച്ചു

അരിക്കുളം: കെ.എസ്.എഫ്.ഇ റിട്ട. ബ്രാഞ്ച് മാനേജര്‍ അരിക്കുളം കോയിക്കല്‍ മീത്തല്‍ പ്രഭാകരന്‍ നായര്‍ അന്തരിച്ചു. അറുപത്തിനാല് വയസായിരുന്നു. ഭാര്യ: കമല (അധ്യാപിക, നിടുമ്പൊയില്‍ ബി.കെ.എന്‍.എം യു.പി സ്‌കൂള്‍). മക്കള്‍: ജയനീത്, പൂര്‍ണശ്രീ നന്ദ. സഹോദരങ്ങള്‍: സരോജിനി, സുമതി, പരേതനായ ശ്രീധരന്‍. സംസ്‌കാരം: വൈകുന്നേരം അഞ്ച് മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

കൊയിലാണ്ടി ശാരദ ഹെല്‍ത്ത് സെന്റര്‍ സ്ഥാപകന്‍ ഡോ.ടി.ബാലന്‍ അന്തരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ദീര്‍ഘകാലം സേവനം അനുഷ്ഠിച്ച ഡോക്ടറും ശാരദ ഹെല്‍ത്ത് സെന്റര്‍ സ്ഥാപകനുമായ ഡോ.ടി.ബാലന്‍ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. പ്രാഥമിക മെഡിക്കല്‍ സൗകര്യങ്ങള്‍ തീര്‍ത്തും കുറവായിരുന്ന ഒരു കാലഘട്ടത്തില്‍ അശരണരായ രോഗികളുടെ ഒരു അത്താണിയായിരുന്നു ബാലന്‍ ഡോക്ടര്‍. ആതുര ശുശ്രൂഷ രംഗത്ത് അരനൂറ്റാണ്ടിലേറെ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച ഒരു ജനകീയ ഡോക്ടറായിരുന്നു. കൊയിലാണ്ടി ഐ.എം.എ പ്രസിഡന്റായും റോട്ടറി