Tag: obituary
ഒമാനില്‍ ഒട്ടകം റോഡ് മുറിച്ചു കടക്കുന്നതിനിടെ കാര്‍ ഒട്ടകത്തില്‍ ഇടിച്ച് അപകടം; ഗുരുതരമായി പരിക്കേറ്റ നന്മണ്ട സ്വദേശി മരിച്ചു
നന്മണ്ട: ഒമാനില്‍ കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ചികിത്സയിലായിരുന്ന കോഴിക്കോട് നന്മണ്ട സ്വദേശി മരിച്ചു. നന്മണ്ട 12ലെ പുറ്റാരംകോട്ടുമ്മല്‍ വിപിന്‍ദാസ് ആണ് മരിച്ചത്. മുപ്പത്തിയൊന്പത് വയസായിരുന്നു. ഒമാനില്‍ സ്വകാര്യ ആശുപത്രി ജീവനക്കാരനായിരുന്നു. ജോലിക്കിടയില്‍ കാറില്‍ സഞ്ചരിക്കവേയായിരുന്നു അപകടം. ഒട്ടകം റോഡ് മുറിച്ചുകടക്കവെ കാര്‍ ഒട്ടകത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. തുടര്‍ന്ന് ചികിത്സയിലായിരുന്നു. നന്മണ്ടയില്
കടിയങ്ങാട് പാറക്കാം പൊയില്‍ മൊയ്തി അന്തരിച്ചു
പേരാമ്പ്ര: കടിയങ്ങാട് പാറക്കാം പൊയില്‍ മൊയ്തി അന്തരിച്ചു. അമ്പത്തിയേഴ് വയസായിരുന്നു. സലാലയിലെ റൈസൂത്ത് സിമന്റ് കമ്പനിയിൽ കഴിഞ്ഞ 25 വർഷമായി ജോലി ചെയ്ത് വരികയായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് പത്ത് മാസം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. ഉപ്പ: പരേതനായ മൂസ. ഉമ്മ: ബിയ്യാത്തു. ഭാര്യ: ഫസ്ന. മക്കൾ: നിഹല്‍ ജബിൻ, അന മിർഷ, മുഹമ്മദ് ഫിസാൻ. മരുമകന്:
അരിക്കുളം തയ്യുള്ളതില്‍ അമ്മത് അന്തരിച്ചു
അരിക്കുളം: തയ്യുള്ളതില്‍ അമ്മത് അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. പരേതനായ അലിക്കുട്ടി ഹാജിയുടെയും ആമിന ഉമ്മയുടെയും മകനാണ്. ഭാര്യ: കുഞ്ഞയിഷ. മക്കള്‍: അലി, സാദിഖ്, സീനത്ത്. മരുമക്കള്‍: ജസ്ല, റംഷീന, അഷറഫ്. സഹോദരങ്ങള്‍: പാത്തുമ്മ, മൊയ്തി, അബ്ദുറഹിമാന്, സുബൈദ.
കീഴരിയൂര്‍ നടുവത്തൂര്‍ ഭഗവതികണ്ടി പാറുക്കുട്ടി അമ്മ അന്തരിച്ചു
കീഴരിയൂര്‍: നടുവത്തൂരില്‍ ഭഗവതികണ്ടി പാറുക്കുട്ടി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിയെട്ട് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ അച്യുതന് നായര്‍. മക്കള്‍: പത്മനാഭന് നായര്‍, ശാരദ, ലീല, പുഷ്പ, വിജയ. മരുമക്കള്‍: വത്സല, ബാലകൃഷ്ണന് നായര്‍, ബാലന് നായര്‍, ഹരീന്ദ്രനാധ്, ദാമോധരന്.
നടേരി മരുതൂര്‍ ചെക്യാപുറത്ത് മമ്മു അന്തരിച്ചു
കൊയിലാണ്ടി: മരുതൂര്‍ ചെക്യാംപുറത്ത് മമ്മു അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭാര്യ: പരേതയായ കുഞ്ഞീബി. മക്കള്‍: നബീല്‍, അനീഷ, നിമ്മി. മരുമക്കള്‍: സ്വാലിഹ (നന്തി), സെഫീര്‍ (കാട്ടിലപീടിക).
റിട്ട. സബ് ഇന്‍സ്പെക്ടര്‍ വെങ്ങളം സൗരഭ്യയില്‍ പി.സി.സുരേന്ദ്രന് അന്തരിച്ചു
ചേമഞ്ചേരി: വെങ്ങളം സൗരഭ്യയില്‍ പി.സി.സുരേന്ദ്രന് അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു. റിട്ടയേര്‍ഡ് പൊലീസ് സബ് ഇന്‍സ്പെക്ടറാണ്. ഭാര്യ: ഗീത. മക്കള്‍: മേഘ, നിഖ. മരുമക്കള്‍: വിപിന്‍ (കണയങ്കോട്), വിമല്‍രാജ് (മുചുകുന്ന്). സഹോദരങ്ങള്‍: പ്രേമ, രമ, പരേതനായ സിദ്ധാര്ത്ഥന്. സംസ്കാരം ശനിയാഴ്ച രാവിലെ എട്ട് മണിക്ക് വീട്ടുവളപ്പില്‍ നടക്കും.
കിണറ്റില്‍ നിന്നും പൂച്ചയെ എടുക്കാനുള്ള ശ്രമത്തിനിടെ പിടിവിട്ട് താഴെ വീണു; തുവ്വക്കോട് സ്വദേശിയ്ക്ക് ദാരുണാന്ത്യം
ചേമഞ്ചേരി: കിണറ്റില്‍ വീണ പൂച്ചയെ എടുക്കാനുള്ള ശ്രമത്തിനിടെ പിടിവിട്ട് കിണറ്റില്‍ വീണ് മധ്യവയസ്കന് മരിച്ചു. തുവ്വക്കോട് പടിഞ്ഞാറേ മലയില്‍ വിജയന് ആണ് മരിച്ചത്. അന്‍പത്തിയെട്ട് വയസായിരുന്നു. ഇന്ന് വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം. അയല്‍വാസിയുടെ കിണറ്റില്‍ പൂച്ച വീണതിനെ തുടര്‍ന്ന് അതിനെ പുറത്തെടുക്കാനായി കിണറ്റില്‍ ഇറങ്ങിയതായിരുന്നു. അത്ര ആഴമില്ലാത്ത കിണറാണ്. ശരീരത്തില്‍ കയര്‍ കെട്ടിയിരുന്നില്ല. കയര്‍
പയ്യോളി തച്ചന്‍കുന്നിലെ കോരന് കുന്നാരി മറിയം അന്തരിച്ചു
പയ്യോളി: തച്ചന്‍കുന്നിലെ കോരന് കുന്നാരി (കണിയാംകണ്ടി) മറിയം അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ അബ്ദുള്ള. മക്കള്‍: അസൈനാര്‍, മമ്മദ്, മൊയ്തീന് (ദുബൈ), മുജീബ്, ജമീല. മരുമക്കള്‍: വഹീദ (പുറക്കാട്), സുഹറ (മണിയൂര്‍), റസിയ (കാവുംവട്ടം), ജസീല (പാലേരി), മൊയ്തീന് (കീഴരിയൂര്‍). സഹോദരങ്ങള്‍: മൂസ്സ (ഒടിത്തലക്കല്‍), അബ്ദുറഹിമാന്, ഇബ്രാഹിം, പരേതരായ അബ്ദുള്ള, മൊയ്തു, അസ്സയിനാര്‍, കദീശ്ശ,
മുചുകുന്ന് പറമ്പത്ത് ഷിതേഷ് അന്തരിച്ചു
മുചുകുന്ന്: പറമ്പത്ത് ഷിതേഷ് അന്തരിച്ചു. മുപ്പത്തിയൊന്പത് വയസായിരുന്നു. അച്ഛന്: ശിവാനന്ദന്. അമ്മ: ദേവി. ഭാര്യ: സുരഭി. സഹോദരി: രസ്ന. മക്കള്‍: അഥര്‍വ്, അനൈന.
ചക്കിട്ടപ്പാറ ചെമ്പനോട സ്വദേശിനിയായ വിദ്യാര്‍ഥി ജര്‍മ്മനിയില്‍ അന്തരിച്ചു
ചക്കിട്ടപ്പാറ: ചെമ്പനോട സ്വദേശനിയായ വിദ്യാര്‍ഥിനി ജര്‍മ്മനിയില്‍ അന്തരിച്ചു. പേഴത്തിങ്കല്‍ ഡോണ ദേവസ്യ ആണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസായിരുന്നു. അസുഖബാധിതയായി ജര്‍മ്മനയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ചെമ്പനോട പേഴത്തിങ്കല്‍ ദേവസ്യ- മോളി ദമ്പതികളുടെ മകളാണ്. ബെല്വിന് സഹോദരനാണ്. മൃതദേഹം ഇന്ന് രാത്രി എട്ടുമണിക്ക് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ എത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. റോഡ് മാര്‍ഗം വെള്ളിയാഴ്ച രാവിലെ ചെമ്പനോടയിലെ വീട്ടിലെത്തിക്കും.