Tag: nipah
പരിശോധിച്ച സാമ്പിളുകളെല്ലാം നെഗറ്റീവ്, ചികിത്സയിലുള്ളവരുടെ നില തൃപ്തികരം; ഒമ്പത് പഞ്ചായത്തുകളിൽ കണ്ടെയിൻമെന്റ് സോണിൽ ഇളവ്
കോഴിക്കോട്: നിപ വൈറസ് ബാധ നിയന്ത്രണവിധേയമായതിനെ തുടർന്ന് കോഴിക്കോട് ജില്ലയിലെ ഒമ്പത് പഞ്ചായത്തുകളിൽ കണ്ടെയിൻമെന്റ് സോണിൽ ഇളവുകൾ പ്രഖ്യാപിച്ചു. ഇളവുകൾ പ്രഖ്യാപിച്ച വാർഡുകളിലെ എല്ലാ കടകമ്പോളങ്ങളും രാത്രി എട്ട് മണി വരെ നിപ പ്രോട്ടോക്കോൾ അനുസരിച്ച് പ്രവർത്തിപ്പിക്കാവുന്നതാണ്. കണ്ടെയിൻമെന്റ് സോണിലെ എല്ലാ ബാങ്കുകളും ഉച്ചയ്ക്ക് രണ്ട് മണി വരെയും പ്രോട്ടോക്കോൾ അനുസരിച്ച് പ്രവർത്തിക്കാവുന്നതാണ്. മാസ്ക്, സാനിറ്റൈസർ
ഇന്ന് ലഭിച്ച 71 പരിശോധനാ ഫലങ്ങളും നെഗറ്റീവ്; നിപ സമ്പർക്ക പട്ടികയിൽ ഇനിയുള്ളത് 1,270 പേർ മാത്രം
കോഴിക്കോട്: നിപയുമായി ബന്ധപ്പെട്ട് നിലവിൽ സമ്പർക്കപട്ടികയിൽ ഉള്ളത് 1,270 പേർ മാത്രം. ഇന്ന് 37 പേരെയാണ് സമ്പർക്ക പട്ടികയിൽ പുതുതായി ഉൾപ്പെടുത്തിയത്. ഇന്ന് ലഭിച്ച 71 പരിശോധന ഫലങ്ങളും നെഗറ്റീവ് ആണെന്നത് ആശ്വാസമായി. ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ 14,015 വീടുകളിൽ ഇന്ന് സന്ദർശനം നടത്തി. 47,605 വീടുകളിലാണ് ഇതുവരെ സന്ദർശനം നടത്തിയത്. ഇന്ന് പുതിയ പോസിറ്റിവ് കേസുകൾ റിപ്പോർട്ട്
നിപ: സ്ഥിതിഗതികൾ നിയന്ത്രണവിധേയം; ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്
കോഴിക്കോട്: സംസ്ഥാനത്ത് പുതുതായി നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെങ്കിലും ജില്ലകള്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. എങ്കിലും നിരന്തരം വീക്ഷിച്ച് പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടി സ്വീകരിക്കണം. സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ സമ്പര്‍ക്ക ദിവസം മുതല്‍ 21 ദിവസം ഐസൊലേഷനില്‍ കഴിയേണ്ടതാണെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട്, തൃശൂര്‍, മലപ്പുറം, വയനാട്, പാലക്കാട്, കണ്ണൂര്‍
കോവിഡിന് ശേഷം വീണ്ടും ഓൺലൈൻ ക്ലാസിന്റെ ലോകത്തേക്ക് വിദ്യാർത്ഥികൾ; കോഴിക്കോട് ജില്ലയിൽ ഇന്ന് മുതൽ ക്ലാസുകൾ ഓൺലൈനായി മാത്രം
കോഴിക്കോട്: നിപ വൈറസിന്റെ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍. ഈ മാസം 23വരെയാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍. തുടര്‍ച്ചയായ അവധി കാരണം വിദ്യാര്‍ത്ഥികളുടെ അധ്യായനം നഷ്ടമാകാതിരിക്കാണ് ക്രമീകരണം ഏര്‍പ്പെടുത്തിയതെന്ന് ജില്ലാ കളക്ടര്‍ എ.ഗീത അറിയിച്ചു. കോച്ചിങ്ങ് സെന്ററുകള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ക്ലാസുകളും ഓണ്‍ലൈനായി നടത്താനാണ്
നിപ: കോഴിക്കോടിന് ആശ്വാസദിനം, പുതിയ കേസുകൾ ഇല്ല; ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതി
കോഴിക്കോട്: നിപ ബാധയിൽ ജില്ലക്ക് ആശ്വാസദിനമെന്നും നിലവിൽ പുതിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നിപ അവലോകന യോഗത്തിന് ശേഷം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ചികിത്സയിലുള്ള ഒൻപത് വയസ്സുള്ള കുട്ടിയെ വെന്റിലേറ്ററിൽ നിന്നും മാറ്റി. നിലവിൽ ഓക്സിജൻ സപ്പോർട്ടുണ്ട്. കുട്ടിയുടെ ആരോഗ്യ നിലയിലെ പുരോഗതി പ്രതീക്ഷാനിർഭരമാണെന്ന്
രണ്ടാം തരംഗമില്ലെന്നും വൈറസ് ബാധ നിയന്ത്രണ വിധേയമെന്നും ആരോഗ്യവകുപ്പ്; സമ്പർക്ക പട്ടികയിൽ 1192 പേർ, നിപയിൽ ജാഗ്രത തുടരുന്നു
കോഴിക്കോട്: ഞായറാഴ്ച്ചയും നിപ ജാഗ്രതയില്‍ കോഴിക്കോട് ജില്ല. വടകര കുറ്റ്യാടി മേഖലകളിലെ വിവിധ വാര്‍ഡുകളില്‍ തുടരുന്ന ജാഗ്രതാ നടപടികള്‍ തുടരും. സംസ്ഥാനത്ത് ഇന്നലെ പുതിയ നിപ പോസിറ്റീവ് കേസുകളില്ല. പരിശോധിച്ച എല്ലാ സാമ്പിളുകളുടെയും ഫലം നെഗറ്റീവായിരുന്നു. രോഗവ്യാപനം രണ്ടാം തരംഗത്തിലേക്ക് കടന്നിട്ടില്ലന്നും, നിയന്ത്രണ വിധേയമാണെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. നിലവില്‍ നാല് ആക്ടിവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. രോഗലക്ഷണങ്ങളുള്ള
നിപ പ്രതിരോധം: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിൽ ജാഗ്രതാ സമിതി ചേർന്നു; പൊതുജനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ ഇങ്ങനെ
കൊയിലാണ്ടി: കോഴിക്കോട് ജില്ലയിലെ നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിൽ ജാഗ്രതാ സമിതി യോഗം ചേർന്നു. നിപ വൈറസിനെതിരെ ജാഗ്രത പാലിക്കണമെന്നും ഒന്നിച്ച് അതിജീവിക്കാമെന്നും ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ പറഞ്ഞു. യോഗത്തിൽ പൊതുജനങ്ങൾക്കുള്ള നിർദ്ദേശങ്ങളായി താഴെ പറയുന്ന തീരുമാനങ്ങളെടുത്തു. പഞ്ചായത്തിലെ മുഴുവൻ പേരും മാസ്ക് നിർബന്ധമായും ധരിക്കേണ്ടതാണ്. വിവാഹങ്ങൾ, ആഘോഷ പരിപാടികൾ
നിപ നിരീക്ഷണത്തിലിരിക്കെ നാദാപുരം സ്വദേശികള്‍ പുറത്തുപോയതായി കണ്ടെത്തല്‍; ക്വാറന്റൈന്‍ ലംഘിച്ചത് മരുതോങ്കര സ്വദേശിയുമായി സമ്പര്‍ക്കത്തിലായവര്‍, കേസെടുക്കുമെന്ന് പൊലീസ്
നാദാപുരം: നാദാപുരം സ്വദേശികളായ ദമ്പതിമാര്‍ ക്വാറന്റീന്‍ ലംഘിച്ചതായി കണ്ടെത്തി. നിപ ബാധിച്ച് മരിച്ച മരുതോങ്കര കള്ളാട്ടെ വീട്ടില്‍ ദമ്പതിമാര്‍ താമസിച്ചിരുന്നു. നാദാപുരം ഗ്രാമപഞ്ചായത്തിലെ 19-ാം വാര്‍ഡിലെ വീട്ടില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് വീട്ടുകാരായ യുവതിയും ഭര്‍ത്താവും പുറത്ത് പോയതായി കണ്ടെത്തിയത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ദമ്പതിമാരുടെ വിവരം നാദാപുരം പോലീസിന് കൈമാറി. പകര്‍ച്ചവ്യാധിനിയന്ത്രണ നിയമത്തിലെ വകുപ്പുകള്‍
നിപ: ജില്ലയിൽ കൂടുതൽ കണ്ടെയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു; പുതിയ വാർഡുകൾ ഇവ
കോഴിക്കോട്: നിപ വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ കൂടുതൽ കണ്ടെയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. കോഴിക്കോട് കോർപ്പറേഷനിലെ ഏഴ് വാർഡുകൾ, ഫറോക്ക് മുനിസിപ്പാലിറ്റി എന്നിവയാണ് പുതുതായി കണ്ടെയിൻമെന്റ് സോണായി ജില്ലാ കലക്ടർ എ.ഗീത പ്രഖ്യാപിച്ചത്. കോഴിക്കോട് കോർപ്പറേഷനിലെ 43, 44, 45, 46, 47, 48, 51 വാർഡുകളും ഫറോക്ക് മുൻസിപ്പാലിറ്റിയിലെ മുഴുവൻ വാർഡുകളുമാണ്
ആദ്യം മരിച്ചയാള്‍ക്കും നിപ സ്ഥിരീകരിച്ചു; ആശ്വാസമായി 30 ആരോഗ്യ പ്രവര്‍ത്തകരുടെ പരിശോധനാ ഫലം നെഗറ്റീവ്
കോഴിക്കോട്: ജില്ലയില്‍ നിപ വൈറസിനെതിരായ ജാഗ്രത തുടരുന്നു. ആദ്യം മരിച്ചയാള്‍ക്കും നിപ വൈറസ് ഉണ്ടെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ ചികിത്സിച്ച ആശുപത്രിയില്‍ നിന്ന് പരിശോധനയ്ക്കായി തൊണ്ടയിലെ സ്രവം ശേഖരിച്ചിരുന്നു. സ്രവപരിശോധനയിലാണ് നിപ വൈറസ് പോസിറ്റീവായതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് പറഞ്ഞു. ഇയാളില്‍ നിന്നാണ് രണ്ടാമത് മരിച്ചയാള്‍ക്ക് സമ്പര്‍ക്കമുണ്ടായത് എന്നാണ് ഇപ്പോഴത്തെ നിഗമനം. അതേസമയം 30 ആരോഗ്യപ്രവര്‍ത്തകരുടെ