Tag: Nipah Virus

Total 48 Posts

നിപ: കോഴിക്കോട് ജില്ലയിൽ കൂടുതൽ കണ്ടയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു; പുതിയ വാർഡുകൾ ഇവ

കോഴിക്കോട്: ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് കൂടുതൽ വാർഡുകളെ കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. വില്യാപ്പള്ളി, പുറമേരി പഞ്ചായത്തുകളിലെ വിവിധ വാർഡുകളാണ് പുതുതായി കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ചത്. വില്യാപ്പള്ളി പഞ്ചായത്തിലെ 3, 4, 5 വാർഡുകളും പുറമേരി പഞ്ചായത്തിലെ 13-ാം വാർഡുമാണ് പുതിയ കണ്ടെയിൻമെന്റ് സോണുകൾ. നേരത്തെ വില്യാപ്പള്ളിയിലെ 6, 7 വാർഡുകളെ കണ്ടയിൻമെന്റ് സോണിൽ

നിപ സ്ഥിരീകരിച്ചത് പേരാമ്പ്രയിലല്ല” ജില്ലയില്‍ നിപ്പാ സ്ഥിരീകരിച്ചതിന് പിന്നാലെ ഒരു മുഖ്യധാരാ ചാനല്‍ നല്‍കിയ വാര്‍ത്തയ്‌ക്കെതിരെ പ്രതിഷേധവുമായി പേരാമ്പ്രയിലെ വ്യാപാരികള്‍

പേരാമ്പ്ര: ജില്ലയില്‍ നിപ്പ രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ചില മുഖ്യധാരാ മാധ്യമങ്ങള്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതില്‍ പ്രതിഷേധമറിയിച്ച് പേരാമ്പ്രയിലെ വ്യാപാരികള്‍. നിപ സ്ഥിരീകരിച്ച പഞ്ചായത്തുകളില്‍ ഒന്ന് നാദാപുരം മണ്ഡലത്തിലെ മരുതോങ്കര ആണെന്നിരിക്കെ അത് പേരാമ്പ്രയില്‍ ആണ് എന്ന തരത്തില്‍ ഒരു ചാനല്‍ വാര്‍ത്ത നല്‍കിയതിനെതിരെയാണ് വ്യാപാരികള്‍ രംഗത്തുവന്നിരിക്കുന്നത്. ഇത്തരം വാര്‍ത്തകള്‍ പേരാമ്പ്രയിലെ വ്യാപാരികളെയും പൊതുജനങ്ങളെയും ആകുലപ്പെടുത്തുന്നതാണെന്നാണ്

കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിച്ച ഏഴ് പഞ്ചായത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്: നിര്‍ദേശവുമായി മന്ത്രി

കോഴിക്കോട്: നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്ത പഞ്ചായത്തുള്‍പ്പെടെ ഏഴു പഞ്ചായത്തുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് സംഘടിപ്പിക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രി വി ശിവന്‍കുട്ടി. മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും വീട്ടിലിരുന്ന് അറ്റന്‍ഡ് ചെയ്യാവുന്ന തരത്തിലാണ് ഓണ്‍ലൈന്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. ഇതിനായി പൊതു വിദ്യഭ്യസ ഡയറക്ടര്‍ ഷാനവാസിന് മന്ത്രി ആവശ്യമുളള നിര്‍ദേശങ്ങള്‍ നല്‍കി. കൂടാതെ നിലവില്‍ സാക്ഷരതാ മിഷന്റെ

നിപ സംശയം; കോഴിക്കോട് ജില്ലയില്‍ മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം

കോഴിക്കോട്: അസ്വാഭാവിക പനി മരണങ്ങളുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം. ജില്ലയില്‍ മാസ്‌ക് ധരിക്കാനും നിര്‍ദേശമുണ്ട്. കളക്ട്രേറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിനുശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. ജില്ലയില്‍ എല്ലാ ആശുപത്രിയിലും പകര്‍ച്ചവ്യാധി നിയന്ത്രണ സംവിധാന പെരുമാറ്റച്ചട്ടവും നടപ്പിലാക്കും. അനാവശ്യ ആശുപത്രി സന്ദര്‍ശം ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. വ്യാജവാര്‍ത്തകള്‍ പ്രചരിക്കരുതെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ഇന്ന് വൈകുന്നേരം പൂനെ വൈറോളജി

നിപ സംശയം: രോഗലക്ഷണങ്ങളോടെ ചികിത്സയിലുള്ളത് നാലുപേര്‍, സമ്പര്‍ക്ക പട്ടികയില്‍ നിലവില്‍ 75പേരെന്നും ആരോഗ്യമന്ത്രി, ആശുപത്രി ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍

കോഴിക്കോട്: നിപ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍ നാലുപേരാണുള്ളതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പനി ബാധിച്ച് മരിച്ച മരുതോങ്കര സ്വദേശിയായ ആളുടെ രണ്ട് മക്കളും ബന്ധുവുമാണ് ചികിത്സയിലുള്ളത്. 75 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ നിലവില്‍ ഉള്ളത്. രോഗ ലക്ഷണങ്ങളുള്ളവരുമായി ഇടപഴകിയവും ആശുപത്രി ജീവനക്കാരുമടക്കമാണിതെന്നും കോഴിക്കോട് നടന്ന അവലോകന യോഗത്തിനുശേഷം മന്ത്രി അറിയിച്ചു. സമ്പര്‍ക്ക പട്ടികയിലുള്ളവരില്‍ ചികിത്സ ആവശ്യമുള്ളവരേയും ഐ.സി.യു

നിപ സംശയം; പരിശോധനാ ഫലം വൈകുന്നേരത്തോടെ, ഇപ്പോള്‍ നടത്തുന്നത് മുന്നൊരുക്കങ്ങള്‍, മരിച്ച വ്യക്തിയുടെ പ്രദേശത്തെ അസ്വാഭാവിക പനിമരണങ്ങളും പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്

കോഴിക്കോട്: കോഴിക്കോടു നിന്നും നിപ പരിശോധനക്കായി പുനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാംപിളുകളുടെ ഫലം ഇന്ന് വൈകുന്നേരത്തോടെ ലഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. മരിച്ചവരുമായി സമ്പര്‍ത്തിലേര്‍പ്പെട്ടവരെ കണ്ടെത്തി റിസ്‌ക് അനുസരിച്ച് പട്ടികപ്പെടുത്തുമെന്നും അറിയിച്ചു. പ്രാഥമികമായ മുന്നൊരുക്കമാണ് ആരോഗ്യവകുപ്പ് സ്വീകരിക്കുന്നതെന്നും കോഴിക്കോട്ടെത്തിയ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ജില്ലയിലാകെ ജാഗ്രത തുടരുകയാണ്. ഇന്നലെയാണ് അസ്വാഭാവികമായ പനിമരണത്തെ കുറിച്ച്

കോഴിക്കോട് നിപ്പ സംശയം: രണ്ട് കുട്ടികളുടെ നില ഗുരുതരം; മരുതോങ്കരയിലും ആയഞ്ചേരിയിലും പ്രാദേശിക അവധി

കോഴിക്കോട്: നിപ്പ വൈറസ് ബാധിച്ചുവെന്ന സംശയത്തില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലുള്ള രണ്ട് കുട്ടികളുടെ നില ഗുരുതരമായി തുടരുന്നു. നിപ്പയെ തുടര്‍ന്ന് മരിച്ചുവെന്ന് കരുതപ്പെടുന്ന മരുതോങ്കര സ്വദേശിയുടെ മക്കളായ നാല് വയസുകാരന്റെയും ഒമ്പത് വയസുകാരന്റെയും നിലയാണ് ഗുരുതരമായി തുടരുന്നത്. ഇതില്‍ ഒമ്പതുകാരന്റെ നില അതീവഗുരുതരമാണ്. ഈ കുട്ടി ഇപ്പോള്‍ വെന്റിലേറ്ററിലാണ്. അതേസമയം മരിച്ചയാളുടെ ബന്ധുവായ ചികിത്സയിലുള്ള 25

കോഴിക്കോട് വീണ്ടും നിപ്പ വൈറസ് ഭീതി; രണ്ട് അസ്വാഭാവിക പനി മരണങ്ങളില്‍ സംശയം, ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം

കോഴിക്കോട്: നിപ്പ വൈറസ് ഭീതിയില്‍ വീണ്ടും കോഴിക്കോട്. പനി ബാധിച്ചുള്ള രണ്ട് അസ്വാഭാവിക മരണങ്ങളാണ് നിപ്പ വൈറസ് ബാധ മൂലമാണെന്ന സംശയമുയര്‍ന്നിരിക്കുന്നത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് രണ്ട് പനി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതേ തുടര്‍ന്ന് ജില്ലയില്‍ ആരോഗ്യ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. മരിച്ച വ്യക്തികളുടെ ശരീരസ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്നാല്‍ മാത്രമേ