Tag: Nipah Virus

Total 48 Posts

നിപ: ഇനി വരാനുള്ളത് ആറ് സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി; പരിശോധനയ്ക്ക് അയച്ച ഏഴ് സാമ്പിളുകള്‍ കൂടി നെഗറ്റീവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

കോഴിക്കോട്: പരിശോധനയ്ക്കയച്ച ഏഴ് സാമ്പിളുകള്‍ കൂടി നിപ നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആറ് സാമ്പിളുകളുടെ ഫലം കൂടി വരാനുണ്ട്. ഇതുവരെ 365 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചതെന്നും മന്ത്രി അറിയിച്ചു. സമ്പര്‍ക്കപ്പട്ടികയിലുള്ള 981 പേരാണ് ഐസൊലേഷനിലുള്ളത്. ചികിത്സയിലുള്ള ഒമ്പത് വയസ്സുകാരന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണ്. നിപ പ്രതിരോധത്തിന്റെ

നിപ: ഇന്ന് ലഭിച്ച 27 പരിശോധന ഫലങ്ങളും നെഗറ്റീവ്; വടകര താലൂക്കിലെ എല്ലാ വാർഡുകളെയും കണ്ടെയിൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി

കോഴിക്കോട്: നിപ വൈറസുമായി ബന്ധപ്പെട്ട് ബുധനാഴ്ച ലഭിച്ച 27 പരിശോധന ഫലങ്ങളും നെഗറ്റീവ്. നിലവിൽ സമ്പർക്ക പട്ടികയിൽ ഉള്ളത് 981 പേർ. ഒരാളെയാണ് പുതുതായി സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയത്. ആകെ 307 പേരെ സമ്പർക്ക പട്ടികയിൽ നിന്ന് ഒഴിവാക്കി. നിപ സ്ഥിരീകരിച്ച ചെറുവണ്ണൂർ സ്വദേശിയുടെ സമ്പർക്കപട്ടികയിൽ 127 പേരാണ് ഉള്ളത്. ആദ്യം മരണപ്പെട്ട വ്യക്തിയുടെ സമ്പർക്കപട്ടികയിൽ

ഓണ്‍ലൈന്‍ ക്ലാസുകള്‍ ഫലപ്രദം; ജില്ലയില്‍ പഠനം സാധ്യമാക്കിയത് ഒന്നര ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍

കോഴിക്കോട്: നിപ വൈറസ് വ്യാപനത്തെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ ക്ലാസ് ഫലപ്രദം. ഓണ്‍ലൈന്‍ ക്ലാസിലൂടെ ജില്ലയിലെ ഒന്നര ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ പഠനം സാധ്യമാക്കിയെന്ന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകനയോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ആശങ്ക ഇല്ലാതെ വളരെ ജാഗ്രതയോടു കൂടി കോഴിക്കോട്ടെ ജനങ്ങള്‍

നിപ ഭീഷണി: കോഴിക്കോട് നടത്താനിരുന്ന വിവിധ പി.എസ്.സി പരീക്ഷകൾ മാറ്റിവച്ചു

കോഴിക്കോട്: നിപ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് നടത്താനിരുന്ന പി.എസ്.സിയുടെ വിവിധ പരീക്ഷകൾ മാറ്റിവച്ചു. ജില്ലാ പി.എസ്.സി ഓഫീസറാണ് ഇക്കാര്യം അറിയിച്ചത്. പുതുക്കിയ പരീക്ഷാ തിയ്യതികൾ പിന്നീട് അറിയിക്കും. മാറ്റിവച്ച പരീക്ഷകൾ സെപ്റ്റംബർ 20ന് നടത്താനിരുന്ന വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഡ്രാഫ്റ്റ്‌സ്മാൻ മെക്കാനിക്) (കാറ്റഗറി നമ്പർ 07/2022) കേരള പൊതുവിദ്യാഭ്യാസ വകുപ്പിൽ (ഡയറ്റ്)

‘നിപ നേരിടാൻ കേരളം എല്ലാ രീതിയിലും സജ്ജം’; ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നും ജാഗ്രത തുടരണമെന്നും പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ വൈറസ് ഭീഷണി ഒഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യാപനം ഇല്ലാത്തത് ആശ്വാസകരമാണ്. നിപയെ നേരിടാന്‍ കേരളം എല്ലാ രീതിയിലും സജ്ജമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുഴുവന്‍ ആരോഗ്യ സംവിധാനവും ജാഗ്രത തുടരുന്നു. കോഴിക്കോട്ടും കണ്ണൂര്‍ വയനാട് മലപ്പുറം ജില്ലകളിലും ശാസ്ത്രീയ മുന്‍കരുതലുകളെടുത്തിട്ടുണ്ടെന്നും മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി വിശദീകരിച്ചു. 1286 പേര്‍

നിപ ആശങ്ക അകലുന്നു: 49 സാമ്പിളുകള്‍ കൂടി നെഗറ്റീവ്

കോഴിക്കോട്: നിപ പരിശോധനക്കയച്ച 49 സാമ്പിളുകള്‍ കൂടി നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ചികിത്സയിലുള്ള രോഗികളുടെ ആരോഗ്യ നില തൃപ്തികരമാണ്. അവസാനം പോസിറ്റീവായ വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള ആരോഗ്യ പ്രവര്‍ത്തകരെ ചെറിയ ലക്ഷണങ്ങളുമായി മെഡിക്കല്‍ കോളേജിലെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ സാമ്പിള്‍

പരിശോധിച്ച സാമ്പിളുകളെല്ലാം നെഗറ്റീവ്, ചികിത്സയിലുള്ളവരുടെ നില തൃപ്തികരം; ഒമ്പത് പഞ്ചായത്തുകളിൽ കണ്ടെയിൻമെന്റ് സോണിൽ ഇളവ്

കോഴിക്കോട്: നിപ വൈറസ് ബാധ നിയന്ത്രണവിധേയമായതിനെ തുടർന്ന് കോഴിക്കോട് ജില്ലയിലെ ഒമ്പത് പഞ്ചായത്തുകളിൽ കണ്ടെയിൻമെന്റ് സോണിൽ ഇളവുകൾ പ്രഖ്യാപിച്ചു. ഇളവുകൾ പ്രഖ്യാപിച്ച വാർഡുകളിലെ എല്ലാ കടകമ്പോളങ്ങളും രാത്രി എട്ട് മണി വരെ നിപ പ്രോട്ടോക്കോൾ അനുസരിച്ച് പ്രവർത്തിപ്പിക്കാവുന്നതാണ്. കണ്ടെയിൻമെന്റ് സോണിലെ എല്ലാ ബാങ്കുകളും ഉച്ചയ്ക്ക് രണ്ട് മണി വരെയും പ്രോട്ടോക്കോൾ അനുസരിച്ച് പ്രവർത്തിക്കാവുന്നതാണ്. മാസ്ക്, സാനിറ്റൈസർ

ഇന്ന് ലഭിച്ച 71 പരിശോധനാ ഫലങ്ങളും നെഗറ്റീവ്; നിപ സമ്പർക്ക പട്ടികയിൽ ഇനിയുള്ളത് 1,270 പേർ മാത്രം

കോഴിക്കോട്: നിപയുമായി ബന്ധപ്പെട്ട് നിലവിൽ സമ്പർക്കപട്ടികയിൽ ഉള്ളത് 1,270 പേർ മാത്രം. ഇന്ന് 37 പേരെയാണ് സമ്പർക്ക പട്ടികയിൽ പുതുതായി ഉൾപ്പെടുത്തിയത്. ഇന്ന് ലഭിച്ച 71 പരിശോധന ഫലങ്ങളും നെഗറ്റീവ് ആണെന്നത് ആശ്വാസമായി. ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ 14,015 വീടുകളിൽ ഇന്ന് സന്ദർശനം നടത്തി. 47,605 വീടുകളിലാണ് ഇതുവരെ സന്ദർശനം നടത്തിയത്. ഇന്ന് പുതിയ പോസിറ്റിവ് കേസുകൾ റിപ്പോർട്ട്

നിപ: സ്ഥിതിഗതികൾ നിയന്ത്രണവിധേയം; ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്

കോഴിക്കോട്: സംസ്ഥാനത്ത് പുതുതായി നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെങ്കിലും ജില്ലകള്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. എങ്കിലും നിരന്തരം വീക്ഷിച്ച് പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടി സ്വീകരിക്കണം. സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ സമ്പര്‍ക്ക ദിവസം മുതല്‍ 21 ദിവസം ഐസൊലേഷനില്‍ കഴിയേണ്ടതാണെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട്, തൃശൂര്‍, മലപ്പുറം, വയനാട്, പാലക്കാട്, കണ്ണൂര്‍

നിപ: ഇന്നും പുതിയ കേസുകളില്ല; ഹൈ റിസ്‌ക് കോണ്ടാക്ടില്‍ ഉണ്ടായിരുന്ന 61 പേരുടെ ഫലങ്ങള്‍ നെഗറ്റീവ്

കോഴിക്കോട്: നിപയുമായി ബന്ധപ്പെട്ട 61 പേരുടെ സ്രവ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഹൈ റിസ്‌ക് കോണ്‍ടാക്ടില്‍ ഉണ്ടായിരുന്നവരുടെ ഫലമാണിത്. ഇതില്‍ അവസാനമായി നിപ സ്ഥിരീകരിച്ച വ്യക്തിയെ പരിചയിച്ച ആരോഗ്യ പ്രവര്‍ത്തക അടക്കമുള്ളവരും ഉള്‍പ്പെടും. കഴിഞ്ഞ 11-ാം തീയതി മരിച്ച ഹാരിസുമായി ഇടപഴകിയ ആളുടെ സ്രവ പരിശോധന