Tag: Nijeesh MT

Total 7 Posts

കല്ലുമ്മക്കായ, കടല്‍, കടല്‍തൊഴില്‍; മൂടാടിയില്‍ നിന്നുള്ള കഥ

നിജീഷ്എം..ടി കേരളോല്പത്തിയുമായി ബന്ധപ്പെട്ട സങ്കല്പം തന്നെ കടലുമായി ബന്ധപ്പെട്ടുകിടക്കുന്നു. നീലാകാശത്തിന് കീഴിൽ മലകൾ ആഴിയോട് ചേർന്ന് രൂപപ്പെട്ട മലയാളക്കരയാണ് കേരളം. തീരദേശത്തെ തണലിലിരുന്ന് നാം കാണുന്ന കടൽ കാഴ്ചകളിൽ അനന്തവും, അജ്ഞാതവും, അവർണ്ണനീയമമായ കടലാഴങ്ങളും പരപ്പും എത്രയെന്ന് നാമറിയുന്നില്ല.. മനസ്സുകളെ ഇത്രയധികം സ്വാധിനിക്കാൻ, സമസ്തഭാവങ്ങളെയും ഉൾക്കൊള്ളാൻ കടലിന് കഴിയുന്നു അതുകൊണ്ടാവാം നമുക്ക് കടൽ എത്ര കണ്ടാലും,

പിഷാരികാവിലേക്ക് ഉപ്പും ദണ്ഡ് വരവ് പുറപ്പെടുന്ന, ഏഴിലധികം കോമരങ്ങള്‍ ഉറഞ്ഞു തുള്ളുന്ന നന്തി കടലൂര്‍ വാഴവളപ്പില്‍ ഭഗവതി ക്ഷേത്രം; നിജീഷ് എം.ടി. എഴുതുന്നു

  നിജീഷ് എം.ടി. ജാതി-മതഭേദമന്യേ ജനങ്ങളുടെ സഹകരണത്താൽ ശ്രീ വാഴവളപ്പിൽ ഭഗവതി ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തികൾ പൂർത്തികരിച്ചത് കഴിഞ്ഞ വര്‍ഷമാണ്. വേഴപ്പറമ്പത്ത് നാരായണൻ നമ്പൂതിരി നൽകിയ രൂപകൽപ്പനയിൽ കേരളീയ വാസ്തുശില്പ ഭംഗിയോടെ ‘പാട്ടുപുര’ മാതൃകയിൽ, പുറക്കാട് നാരായണൻ ആശാരിയും സംഘവും നവീകരിച്ച് നിർമ്മാണം പൂർത്തിയാക്കി. കരിങ്കൽ ശ്രീകോവിലിനുളളിൽ വാഴവളപ്പിൽ ഭഗവതി കടലൂർദേശദേവതയായി ഇനിയും വാഴും. സ്ത്രീയാണ്

വെള്ളിയാംകല്ലിലെ അവസാന കപ്പല്‍ അപകടം, ശേഷം നാവികരെ കാത്ത കടലൂര്‍ പോയിന്‍റ് ലൈറ്റ് ഹൗസ്‌ | ഭാഗം രണ്ട് | നിജീഷ് എം.ടി.

  നിജീഷ് എം.ടി.  ഈ ലേഖനത്തിന്‍റെ ആദ്യഭാഗമായ ‘അറബിക്കടലിനെ കാത്ത വെള്ളിയാംകല്ലിന്‍റെ കഥ’ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ… 1895 ൽ മദ്രാസ് പ്രസിഡൻസി ഫോർട്ട് ഓഫീസറായിരുന്ന ഡബ്ലിയു.ജെ. പവല്‍ പൊതുമരാമത്ത് വകുപ്പ് മറൈൻ ഡിവിഷൻ്റെ ലൈറ്റ് ഹൗസ് വിഭാഗം സൂപ്രണ്ടായ എക്സിക്യുട്ടീവ് എഞ്ചിനിയർ എഫ്.ഡബ്ലിയു.ആഷ്പിറ്റേലിനോട് വെള്ളിയാംകല്ല് സന്ദർശിച്ച് പഠനം നടത്താൻ ആവശ്യപ്പെട്ടതിൻ പ്രകാരം എഫ്.ഡബ്ലിയു.ആഷ്പിറ്റ്

കുഞ്ഞാലിമരയ്ക്കാര്‍ക്കൊപ്പം തോളോട് ചേര്‍ന്ന് അറബിക്കടലിനെ കാത്ത വെള്ളിയാങ്കല്ലിന്റെ കഥ

  നിജീഷ് എം.ടി. വെള്ളിയാങ്കല്ല്. സാമൂതിരിയുടെ നാവികപ്പടത്തലവന്‍ ധീര ദേശാഭിമാനി കോട്ടക്കല്‍ കുഞ്ഞാലി മരക്കാരുടെ നാവിക സൈനിക ഒളിപ്പോരിടമാണ് വെള്ളിയാങ്കല്ല്. കോട്ടക്കല്‍ കുഞ്ഞാലി മരയ്ക്കാര്‍മാരുടെ ധീരതയുടെയും പോരാട്ട വീര്യത്തിന്റെയും അടയാളങ്ങളായി പാറക്കൂട്ടങ്ങളില്‍ പീരങ്കിയുണ്ടകളേറ്റ പാടുകള്‍ കാലത്തിന് തേച്ചു മാച്ചുകളയാനാവാതെ ഇപ്പോഴുമുണ്ട്. പോര്‍ച്ചുഗീസുകാരുമായി ബന്ധപ്പെട്ട് ഒരു പ്രണയകഥയും വെള്ളിയാങ്കല്ലിനുണ്ട്. പറങ്കിപ്പട കരയില്‍നിന്ന് പിടിച്ചുകൊണ്ടുപോയ ആയിഷ എന്ന പെണ്‍കുട്ടിയെ

കാലങ്ങളെ വേരുകള്‍ക്കടിയിലൊളിപ്പിച്ച പാലമരം, കടലില്‍ക്കുളിച്ച് കരയില്‍ തപസ്സിരിക്കുന്ന പോലെ ക്ഷേത്രം; മൂടാടിയുടെ പൈതൃകമായ ഉരുപുണ്യകാവിനെക്കുറിച്ച് നിജീഷ് എം.ടി. എഴുതുന്നു

  നിജീഷ് എം.ടി.  ഗുരുപുണ്യകാവ് വാമൊഴിവഴക്കത്താല്‍ ‘ഉരുപുണ്യകാവ്’ എന്നായതാണെന്ന് ഭാഷാ വൈജ്ഞാനികര്‍ പറയുന്നു. ജ്ഞാനവൃദ്ധന്മാരാരും ജിവിച്ചിരിപ്പില്ലാത്തതിനാല്‍ ആരോട് ചോദിക്കാന്‍? അതിപുരാതനകാലം മുതല്‍ക്കേ പ്രകൃതിയെ ആരാധിച്ചിരുന്ന മനുഷ്യര്‍, ഭൂമിയെ പ്രത്യേകിച്ച് മണ്ണിന്റെ ഊര്‍വരതയെ അമ്മയുടെ, ദേവീ യുടെ രൂപത്തില്‍ കാണുകയും ആരാധിക്കുകയും ചെയ്യാന്‍ തുടങ്ങി. പിന്നീട് സാമൂഹിക ജീവിതക്രമത്തില്‍ മാതൃദായകക്രമം നിലവില്‍ വന്നപ്പോള്‍ സ്ത്രീ ദൈവസങ്കല്പങ്ങള്‍ക്ക് കൂടുതല്‍

മുനമ്പത്തെപ്പള്ളിയെന്ന കടലൂര്‍ ജുമാ മസ്ജിദിന്റെ കഥ; പള്ളി മച്ചുകളില്‍ തൂക്കിയിട്ട 46 തൂക്കുവിളക്കുകള്‍ കടലില്‍ വെളിച്ചം വിതറിയ നന്തിയുടെ ഇന്നലകളുടെ ഓര്‍മകളും

നിജീഷ് എം.ടി.  ധീര ദേശാഭിമാനി കോട്ടക്കല്‍ കുഞ്ഞാലി മരയ്ക്കാരുടെ കോട്ടയ്ക്കും പന്തലായനി തുറമുഖത്തിനുമിടയിലാണ് വളയില്‍ക്കടപ്പുറവും ഓടോക്കുന്നും അതിന്റെ പരിസര പ്രദേശങ്ങളായ വന്മുഖവും കടലൂരും. കടല്‍ത്തൊഴിലാളികളായിരുന്നു ഗ്രാമീണരില്‍ ഭൂരിഭാഗവും. അന്നത്തെ കാലത്ത് കൊല്ലം പാറപ്പള്ളി കഴിഞ്ഞാല്‍ മുസ്ലീം മതവിശ്വാസികള്‍ക്ക് വെള്ളിയാഴ്ച പ്രാര്‍ത്ഥന നടത്താനായി കടലൂര്‍ ദേശത്ത് ഉണ്ടാക്കിയ പള്ളിയാണ് കടലൂര്‍ ജുമാ മസ്ജിദ് എന്ന മുനമ്പത്തെ പള്ളി

പ്രഭുവിന്റെ കുന്ന് എന്ന് മൂടാടിക്കാര്‍ വിളിക്കുന്ന കടലൂര്‍ പുറമലക്കുന്ന് ശ്രീശൈലം കുന്നായതെങ്ങനെ? മൂടാടിയുടെ നഷ്ടപ്രതാപത്തിന്‍റെ ചരിത്രം അറിയാം, ഒപ്പം മാറ്റങ്ങള്‍ക്കായി നിലകൊണ്ട കെ.ബി.പ്രഭുവിനെയും; നിജീഷ് എം.ടി. എഴുതുന്നു

നിജീഷ് എം.ടി.  നന്തി ബസാറിലെ ശ്രീശൈലം കുന്ന് പിളര്‍ന്ന് കൊണ്ട് ദേശീയ പാത വരികയാണ്. കുന്ന് ഇടിച്ച് നിരത്തി പാതയുടെ ജോലി പുരോഗമിക്കുന്നു. അധികം വൈകാതെ തന്നെ ശ്രീശൈലത്തിന്റെ മുഖഛായ എന്നന്നേക്കുമായി മാറും. അനിവാര്യമായ മാറ്റമാണത്. പക്ഷേ അതിന് മുമ്പേ തന്നെ ശ്രീശൈലത്തിന്റെ ഉജ്വല ചരിത്രം മൂടാടിക്കാര്‍ അറിയേണ്ടതുണ്ട്. ശ്രീശൈലം ഇന്ന് മനോഹരമായ ഒരു സ്ഥലമാണ്.