Tag: New Year Celebration

Total 4 Posts

‘ചിരാതില്‍ തെളിഞ്ഞത് സ്‌നേഹജ്വാല’; കൊല്ലം ചിറയ്ക്ക് ചുറ്റും ദീപങ്ങള്‍, മന്ദമംഗലം സ്വയം സഹായ സംഘത്തിന്റെ പുതുവര്‍ഷാഘോഷം വൈവിധ്യം കൊണ്ട് ശ്രദ്ധേയമായി

കൊയിലാണ്ടി: ഏക്കറോളം വരുന്ന കൊല്ലം ചിറയ്ക്ക് ചുറ്റും ചിരാതില്‍ എണ്ണയൊഴിച്ച് തിരിതെളിയിച്ചപ്പോള്‍ ചുറ്റും പരന്നത് സ്‌നേഹജ്വാലയുടെ പൊന്‍ വെളിച്ചം. മന്ദമംഗലം സ്വയം സഹായ സംഘം പുതുവര്‍ഷ ആഘോഷത്തിന്റെ ഭാഗമായാണ് കൊല്ലം ചിറയ്ക്ക് ചുറ്റും ദീപം തെളിയിച്ചത്. പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ നൂറുകണക്കിനാളുകള്‍ കുടുംബ സമേതമെത്തി വിസ്മയ വെളിച്ചത്തിന്റെ ഭംഗിയാസ്വദിച്ച് സന്തോഷത്തില്‍ പങ്കുചേര്‍ന്നു. പായസ വിതരണവും ഉണ്ടായിരുന്നു.

സംഗീതവും നൃത്തവും ഉൾപ്പെടെ വൈവിധ്യമാർന്ന പരിപാടികൾ; ശ്രദ്ധേയമായി പ്രവാസി കൂട്ടായ്മ ‘പെരുമ’ പയ്യോളി യു.എ.ഇ കമ്മിറ്റിയുടെ പുതുവർഷാഘോഷം 

പയ്യോളി: പയ്യോളി മുൻസിപ്പാലിറ്റിയിലെയും തുറയൂർ, തിക്കോടി പഞ്ചായത്തുകളിലെയും പ്രവാസികളുടെ കൂട്ടായ്മയായ പെരുമ പയ്യോളി യു.എ.ഇ കമ്മിറ്റി നടത്തിയ പുതുവർഷാഘോഷം ദുബായിൽ നടന്നു. പുതുവത്സര തലേന്ന് ദുബായിലെ ക്രസന്റ് സ്കൂളിലെ ഫുട്ബോൾ ഗ്രൗണ്ടിൽ വച്ചാണ് ആഘോഷ പരിപാടികൾ നടന്നത്. കേരളത്തിലെ പ്രശസ്ത ബാൻഡ് ആയ ‘സോളോ ഓഫ് ഫോക്കി’ന്റെ നേതൃത്വത്തിൽ പ്രശസ്ത ഗായകൻ അതുലും സംഘവും നയിച്ച

കേക്ക് മുറിച്ചു, ന്യൂ ഇയർ കാർഡ്, നക്ഷത്രം, ക്രിസ്മസ് ട്രീ നിർമ്മാണം, ഒപ്പം ആടിപ്പാടി കരോളും; പെരുവട്ടൂർ എൽ.പി സ്കൂളിൽ ക്രിസ്മസും പുതുവർഷവും ആഘോഷിച്ചു

കൊയിലാണ്ടി: പെരുവട്ടൂർ എൽ.പി സ്കൂളിൽ ക്രിസ്മസും പുതുവർഷവും ആഘോഷിച്ചു. ജാതിമതഭേദങ്ങൾക്ക് അതീതമായി എല്ലാ ഉത്സവങ്ങളെയും കൈനീട്ടി സ്വീകരിച്ച് ആഘോഷിക്കുന്ന പെരുവട്ടൂർ എൽ.പി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെയാണ് മാനവ സ്നേഹത്തിൻ്റെയും സഹോദര്യത്തിൻ്റെയും പ്രതീകമായ ക്രിസ്മസും പുതുവർഷവും ആഘോഷിച്ചത്. ആഘോഷങ്ങളുടെ ഭാഗമായി കേക്ക് മുറിക്കൽ, ക്രിസ്മസ് കരോൾ, നക്ഷത്ര നിർമാണം, ന്യൂയർ കാർഡ് നിർമാണം, ക്രിസ്മസ് ട്രീ നിർമാണം

ക്രിസ്മസ് കേക്കിന്റെ മധുരം നുണഞ്ഞ്, പുതുവർഷത്തെ വരവേൽക്കാം; കൊയിലാണ്ടി കോടതിയിൽ ക്രിസ്മസ്-പുതുവർഷ ആഘോഷം

കൊയിലാണ്ടി: കൊയിലാണ്ടി കോടതിയിൽ ക്രിസ്മസ്-പുതുവർഷ ആഘോഷം നടത്തി. കൊയിലാണ്ടി ബാർ അസോസിയേഷൻ, കോടതി ജീവനക്കാർ, ക്ലാർക്ക് അസോസിയേഷൻ അംഗങ്ങൾ തുടങ്ങിയവർ സംയുക്തമായാണ് ആഘോഷം സംഘടിപ്പിച്ചത്. ജില്ലാ ജഡ്ജ് ടി.പി.അനിൽ (പോക്സോ) ആഘോഷപരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് അദ്ദേഹം ക്രിസ്മസ് സന്ദേശം നൽകി. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വി.സത്യൻ അധ്യക്ഷനായി. ജുഡീഷ്യൽ ഓഫീസർമാരായ വിശാഖ് (സബ് ജഡ്ജ്),