Tag: National Highway 66
മഴ പെയ്താല്‍ കൊയിലാണ്ടി സ്റ്റേറ്റ് ബാങ്ക് പരിസരത്താകെ വെള്ളക്കെട്ട്; അപകടഭീഷണിയില്‍ കാല്‍നടയാത്രക്കാരും വാഹനങ്ങളും, അപകടമുണ്ടാവണോ, പരിഹാരമുണ്ടാവാൻ? (വീഡിയോ കാണാം)
കൊയിലാണ്ടി: ഒരു മഴ പെയ്താല്‍ മതി, ദേശീയപാതയും പരിസരവുമാകെ വെള്ളത്തില്‍ മുങ്ങും. പിന്നെ അപകടമുണ്ടാകുമോ എന്ന ആശങ്കയോടെയാണ് കാല്‍നടയാത്രക്കാരും വാഹനങ്ങളുമെല്ലാം ഇതുവഴി കടന്ന് പോവുക. കൊയിലാണ്ടി സ്റ്റേറ്റ് ബാങ്ക് പരിസരത്താണ് ഈ ദുരവസ്ഥ. നൂറുകണക്കിന് കാല്‍നടയാത്രക്കാരും ആയിരക്കണക്കിന് വാഹനങ്ങളുമാണ് കൊയിലാണ്ടിയിലെ പ്രധാന കേന്ദ്രങ്ങളിലൊന്നായ സ്റ്റേറ്റ് ബാങ്ക് പരിസരത്തുകൂടെ ഓരോ ദിവസവും കടന്ന് പോകുന്നത്. ഒരു മഴ
‘കൊയിലാണ്ടിയിലെ അടിപ്പാതകൾക്കായി കെ.മുരളീധരന് നടത്തിയ ഇടപെടലുകളുടെ ആധികാരിക രേഖകള്‍ ജനങ്ങള്‍ക്ക് മുന്നിലുണ്ട്’; എം.എൽ.എ എട്ടുകാലി മമ്മൂഞ്ഞാവരുതെന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ.ജയന്ത്
കൊയിലാണ്ടി: എം.എൽ.എ കാനത്തിൽ ജമീലയ്ക്കെതിരെ രൂക്ഷവിമർശനവുമായി കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ.ജയന്ത്. ദേശീയപാതാ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കൊയിലാണ്ടി മേഖലയിൽ പുതുതായി അനുവദിക്കപ്പെട്ട അടിപ്പാതകൾ സംബന്ധിച്ച വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ജയന്തിന്റെ പ്രതികരണം. വടകര എം.പി കെ.മുരളീധരന്റെ നിരന്തരമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കൈവരിച്ച നേട്ടത്തില്‍ അവകാശവാദം ഉന്നയിക്കുന്ന കൊയിലാണ്ടി എം.എല്‍.എ എട്ടുകാലി മമ്മൂഞ്ഞാവരുതെന്ന് അദ്ദേഹം പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.
പൊയില്‍ക്കാവിലും മൂടാടിയിലും ഉള്‍പ്പെടെ ദേശീയപാതയിലെ വിവിധയിടങ്ങളില്‍ അടിപ്പാതകള്‍ അനുവദിച്ചതായി കെ.മുരളീധരന് എം.പി
കൊയിലാണ്ടി: ദേശീയപാത 66 ആറ് വരിയായി വികസിപ്പിക്കുന്നതിനോട് അനുബന്ധിച്ച് വിവിധയിടങ്ങളില്‍ പുതുതായി അടിപ്പാത അനുവദിച്ചതായി കെ.മുരളീധരൻ എം.പി. നാല് അടിപ്പാതകളും ഒരു ഫൂട് ഓവര്‍ ബ്രിഡ്ജുമാണ് എം.പി നല്കിയ നിവേദനങ്ങള്‍ പരിഗണിച്ചതിനെ തുടര്‍ന്ന് അനുവദിക്കപ്പെട്ടത്. പൊയില്‍ക്കാവ്, മൂടാടി-മുചുകുന്ന് റോഡ്, പുതുപ്പണം, നാദാപുരം റോഡ് എന്നിവിടങ്ങളിലാണ് അടിപ്പാത അനുവദിച്ചത്. മേലൂര്‍ ശിവക്ഷേത്രത്തിന് സമീപമാണ് ഫൂട് ഓവര്‍ ബ്രിഡ്ജ്
മൂരാട് പാലത്തിന് മുകളിൽ ലോറിയിൽ കൊണ്ടുപോവുകയായിരുന്ന ജെ.സി.ബി കാറിന് മുകളിൽ വീണ് അപകടം; ദേശീയപാതയിൽ വൻ ഗതാഗത തടസം
വടകര: മൂരാട് പാലത്തില്‍ ലോറിയില്‍ കൊണ്ട് പോവുകയായിരുന്ന ജെസിബി കാറിന് മുകളില്‍ തട്ടി അപകടം. പാലത്തിന്റെ കൈവരിയില്‍ തട്ടിയാണ് അപകടമുണ്ടായത്. ദേശീയ പാതയില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. ഇന്ന് രാവിലെ 5.45നാണ് സംഭവം. അപകടത്തില്‍ കാര്‍ യാത്രക്കാര്‍ക്ക് നിസ്സാരമായി പരിക്കേറ്റു. വാഹനങ്ങള്‍ വടകര- മണിയൂര്‍, പേരാമ്പ്ര റൂട്ടുകളിലേക്ക് തിരിച്ചു വിട്ടിരിക്കുകയാണ്.
ദേശീയപാതാ വികസനം: പയ്യോളി പെരുമാൾപുരത്തും അയനിക്കാടും അടിപ്പാത അനുവദിച്ചു; നടപടി പി.ടി.ഉഷ എം.പിയുടെ ഇടപെടലിനെ തുടർന്ന്
പയ്യോളി: ദേശീയപാത 66 ആറ് വരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി പയ്യോളിയിലെ പെരുമാൾപുരത്തും അയനിക്കാടും അടിപ്പാത അനുവദിച്ചു. നേരത്തെ അലൈൻമെന്റിൽ ഇല്ലാതിരുന്ന ഈ അടിപ്പാതകൾ രാജ്യസഭാ എം.പിയായ പി.ടി.ഉഷയുടെ ഇടപെടലിനെ തുടർന്നാണ് ഇപ്പോൾ അനുവദിച്ചത്. പെരുമാൾപുരത്തെ അടിപ്പാത തിക്കോടിയൻ സ്മാരക ഗവ. ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ഏറെ പ്രയോജനപ്പെടുക. അഞ്ച് പദ്ധതികൾക്കായി 30 കോടിയോളം രൂപയാണ്
നടുറോഡിലെ വെള്ളക്കെട്ട് വാഗാഡ് നീക്കിയില്ല; ദേശീയപാതയില്‍ പയ്യോളി ഹൈസ്കൂളിന് സമീപം കുടുംബം സഞ്ചരിച്ച കാര്‍ വെള്ളത്തില്‍ മുങ്ങി (വീഡിയോ കാണാം)
പയ്യോളി: ദേശീയപാതയില്‍ പയ്യോളി ഹൈസ്കൂളിന് സമീപം നടുറോഡില്‍ കാര്‍ വെള്ളത്തില്‍ മുങ്ങി. ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. കുടുംബം സഞ്ചരിച്ച കാറാണ് വെള്ളത്തില്‍ മുങ്ങിയത്. വെള്ളത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ സാധിക്കാത്ത വിധം തകരാറിലായി. ദേശീയപാതാവികസനത്തിന്റെ ഭാഗമായി നിലവിലെ ദേശീയപാതയുടെ രണ്ട് വശത്തും പുതുതായി സര്‍വ്വീസ് റോഡുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഈ റോഡുകള്‍ ഉയരത്തിലായതിനാല്‍
വടകര വഴിയാണോ യാത്ര? ദേശീയപാതയിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം, വിശദാംശങ്ങൾ അറിയാം
വടകര: ദേശീയ പാതയില്‍ പെരുവാട്ടുംതാഴെ ജംഗ്ഷനില്‍ ഓവര്‍ ബ്രിഡ്ജിനായുള്ള പില്ലറില്‍ ഗാര്‍ഡര്‍ കയറ്റുന്ന പണി നടക്കുന്നതിനാല്‍ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് വടകര ട്രാഫിക് പോലീസ് അറിയിച്ചു. ഇന്ന് മുതല്‍ (ജൂൺ 25) ഒരാഴ്ച വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. ഓരോ ഗാര്‍ഡര്‍ പില്ലറില്‍ കയറ്റുന്ന അര മണിക്കൂര്‍ സമയമാണ് ഗതാഗത നിയന്ത്രണമുണ്ടാവുക.
ദേശീയപാതയ്ക്കായി മണ്ണെടുത്തു ; മണ്ണിടിച്ചിൽ ഭീഷണിയിൽ കൊല്ലം കുന്നിയോറ മല, നാല് കുടുംബങ്ങളെ മാറ്റി താമസിപ്പിക്കാൻ നിർദ്ദേശം
കൊയിലാണ്ടി: നന്തി -ചെങ്ങോട്ട്കാവ് ബൈപ്പാസിലെ കൊല്ലം കുന്നിയോറ മലയിൽ ദേശീയപാതയ്ക്കായി മണ്ണെടുത്ത ഭാഗങ്ങൾ ഏതുനിമിഷവും ഇടിഞ്ഞു വീഴുമെന്ന നിലയിലാണ്. മഴ കനത്താൽ ഇവിടെ കുന്നിടിയുമോ എന്ന ആശങ്കയിലാണ് മുകളിൽ താമസിക്കുന്ന കുടുംബങ്ങൾ. 30 മീറ്ററിൽ അധികം താഴ്ചയിലാണ് ഇവിടെ മണ്ണെടുത്തത്. ഇനിയും മൂന്നു മീറ്ററിൽ അധികം മണ്ണ് മാറ്റണം. റോഡിന്റെ ഇരുവശത്തും നിരവധി
ദേശീയപാതാ വികസന പ്രവൃത്തിക്കായി എത്തിച്ച ടോറസ് ലോറിക്ക് തീ പിടിച്ചു; സംഭവം വടകരയ്ക്കടുത്ത് മുക്കാളിയിൽ
മുക്കാളി: ദേശീയപാതയുടെ പ്രവൃത്തിക്കായി എത്തിച്ച ടോറസ് ലോറിക്ക് തീ പിടിച്ചു. ഓടിക്കൊണ്ടിരിക്കുന്നതിനിയിൽ മുക്കാളി ദേശീയപാതയിൽ ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. വടകര അഗ്നിരക്ഷാ സേനയെത്തി തീയണച്ചതിനാൽ വൻ അപകടം ഒഴിവായി. ദേശീയപാതയുടെ പ്രവൃത്തിയുടെ ഭാഗമായി എത്തിയ വഗാഡിന്റെ വാഹനത്തിനാണ് തീപിടിച്ചത്. തീ പടർന്ന ഉടനെ നാട്ടുകാർ വടകര അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. സീനിയർ
നിരന്തരം അപകടങ്ങൾ സൃഷ്ടിക്കുന്ന വാഗാഡ് കമ്പനിയുടെ ടോറസുകൾക്ക് അധികാരികൾ ബ്രേക്കിടണമെന്ന് മുസ്ലിം യൂത്ത് ലീഗ്
കൊയിലാണ്ടി: ദേശീയപാതാ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്ന വാഗാഡ് കമ്പനിയുടെ വാഹനങ്ങൾ യിലാണ്ടിയുടെ നിരത്തുകളിലൂടെ ‘മരണ’ ഓട്ടം നടത്തുകയാണെന്ന് മുസ്ലിം യൂത്ത് ലൂഗ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി. ഏതു നിമിഷവും മറ്റു വാഹനങ്ങൾക്കും യാത്രക്കാർക്കും അപകടങ്ങൾ വരുത്തിവെക്കാവുന്ന രീതിയിലാണ് വാഹനങ്ങൾ അലക്ഷ്യമായും ട്രാഫിക് നിയമങ്ങൾ ലംഘിച്ചും പരക്കം പായുന്നതെന്നും യൂത്ത് ലീഗ് കുറ്റപ്പെടുത്തി. അപകടകരമായി ഓടിച്ച