Tag: Nandhi Chengotukave bypass
നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് കടന്നുപോകുന്ന പന്തലായനി ഭാഗത്ത് നൂറുകണക്കിന് കുടുംബങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുന്ന സ്ഥിതി; പ്രശ്നം ചര്‍ച്ച ചെയ്യാന്‍ മെയ് 18ന് നാട്ടുകാരുടെ യോഗം
കൊയിലാണ്ടി: നന്തി – ചെങ്ങോട്ട്കാവ് ബൈപ്പാസ് കടന്നുപോകുന്ന പന്തലായനി ഭാഗത്ത് നിരവധി കുടുംബങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുന്ന സ്ഥിതി അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനായി നാട്ടുകാര്‍ യോഗം ചേരുന്നു. മെയ് 18 ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് പന്തലായനി ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലാണ് യോഗം നടക്കുക. അയ്യായിരത്തോളം വരുന്ന ആളുകളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ബാധിക്കുന്ന ഈ പ്രശ്നം
‘നിലവിലെ പ്ലാന്‍ പ്രകാരം ഡ്രെയിനേജ് നിര്‍മ്മിച്ചാല്‍ റോഡില്‍ വെള്ളക്കെട്ടാകും’; നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസില്‍ മുത്താമ്പി റോഡിലെ ഡ്രൈയിനേജ് നിര്‍മ്മാണം നാട്ടുകാര്‍ തടഞ്ഞു
കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസില്‍ മുത്താമ്പി റോഡിലെ ഡ്രെയിനേജ് (ഓട) നിര്‍മ്മാണം നാട്ടുകാര്‍ തടഞ്ഞു. മുത്താമ്പി റോഡില്‍ നിലവിലുള്ള ഡ്രെയിനേജ് ബൈപ്പാസിന്റെ സര്‍വ്വീസ് റോഡിനോട് ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ ഡ്രെയിനേജുമായി ബന്ധിപ്പാതെ നിര്‍മ്മിക്കുന്നതിനാലാണ് നാട്ടുകാര്‍ നിര്‍മ്മാണം തടഞ്ഞത്. മുത്താമ്പി റോഡിന് സമാന്തരമായി നിലവിലുള്ള ഡ്രെയിനേജില്‍ കിഴക്ക് നിന്നും പടിഞ്ഞാറ് നിന്നുമുള്ള വെള്ളം ഒഴുകിയെത്തും. ഈ ഡ്രെയിനേജ് ബൈപ്പാസിന്റെ
ആശങ്കകൾക്ക് വിരാമം, വഴി അടയില്ല; കൊയിലാണ്ടി ബൈപ്പാസിൽ മൂടാടി-ഹിൽബസാർ റോഡിലെ അടിപ്പാതയുടെ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചു
കൊയിലാണ്ടി: മൂടാടി-ഹിൽബസാർ റോഡിൽ കൊയിലാണ്ടി ബൈപ്പാസ് കടന്ന് പോകുന്ന ഭാഗത്ത് നിർമ്മിക്കുന്ന അടിപ്പാതയുടെ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചു. അടിപ്പാതയ്ക്കായുള്ള തൂണുകൾ നിർമ്മിക്കുന്നതിന് മുന്നോടിയായുള്ള മണ്ണിന്റെ ഘടന പരിശോധിക്കുന്ന പ്രവൃത്തിയാണ് ആരംഭിച്ചിരിക്കുന്നത്. ദേശീയപാത 66 ആറ് വരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിർമ്മിക്കുന്നത്. ബൈപ്പാസ് നിർമ്മിക്കുമ്പോൾ മൂടാടി-ഹിൽബസാർ റോഡ് അടയ്ക്കപ്പെടുമെന്ന ആശങ്കയിലായിരുന്നു നാട്ടുകാർ. തുടർന്ന് മൂടാടി
ബൈപ്പാസ് നിര്‍മ്മിക്കാന്‍ കരാര്‍ കമ്പനി കുടിവെള്ള പദ്ധതിയ്ക്കുവേണ്ടിയെടുത്ത കിണറ്റിലെ വെള്ളം ഊറ്റുന്നു; സമീപ പ്രദേശങ്ങളിലെ കിണറുകളില്‍ വെള്ളം താഴ്ന്നതോടെ മരളൂരില്‍ ടാങ്കര്‍ തടഞ്ഞ് നാട്ടുകാര്‍
കൊയിലാണ്ടി: നന്തി-ചെങ്ങോട്ട്കാവ് ബൈപ്പാസ് നിർമ്മാണത്തിനായി കരാർ കമ്പനി ശുദ്ധജല വിതരണ കിണറിൽ നിന്ന് വെള്ളം കൊണ്ടുപോകുന്നത് തടഞ്ഞ് നാട്ടുകാർ. മരളൂർ പനച്ചിക്കുന്നു ശുദ്ധജല വിതരണ പദ്ധതിയുടെ കിണറിൽ നിന്ന് വലിയ പമ്പ് സെറ്റ് ഉപയോഗിച്ച് ടാങ്കറിൽ വെള്ളം കൊണ്ടു പോകുന്നതാണ് മരളൂർ ബഹുജന കൂട്ടായ്മയുടെ നേതൃത്വത്തിൽ തടഞ്ഞത്. രാത്രിയും പകലുമായി ലിറ്റർ കണക്കിന് വെള്ളമാണ് കമ്പനി