Tag: Nadapuram
“പന്തികേട് തോന്നി വാഹനം നിർത്തുമ്പോഴേക്കും, കൊടുവാൾ കൊണ്ട് യുവതിയെ യുവാവ് തുരുതുരാ വെട്ടുന്നതാണ് കണ്ടത്; നാദാപുരം ആക്രമണത്തിന് ദൃക്സാക്ഷികളായ നാല് പേർ പറയുന്നത് ഇങ്ങനെ
നാദാപുരം: “പന്തികേട് തോന്നി വാഹനം നിർത്തുമ്പോഴേക്കും, കൊടുവാൾ കൊണ്ട് യുവതിയെ യുവാവ് തുരുതുരാ വെട്ടുന്നതാണ് കണ്ടത്; പിന്നീടൊന്നും നോക്കിയില്ല ചാടിയിറങ്ങി അവനെ കീഴ്പ്പെടുത്താൻ നോക്കുകയായിരുന്നു”. പ്രണയ നൈരാശ്യത്തിന്റെ പേരിൽ നാദാപുരത്ത് യുവതിയെ യുവാവ് ആക്രമിച്ച സംഭവത്തിൽ യുവാവിനെ കീഴ്പ്പെടുത്തി യുവതിയെ രക്ഷിച്ച നാൽവർ സംഘം പറയുന്നു. നാദാപുരം ഭാഗത്തേക്കു കാറില്‍ പോവുകയായിരുന്ന നാലംഗ സംഘമാണ് വിജനമായ
ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടയില്‍ തടഞ്ഞു നിര്‍ത്തി, വാക്കേറ്റത്തിനൊടുവില്‍ വെട്ടിപരിക്കേല്‍പ്പിച്ചു; നാദാപുരത്ത് പെണ്‍കുട്ടിക്കെതിരായ ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
നാദാപുരം: നാദാപുരത്ത് പെണ്‍കുട്ടിയെ യുവാവ് വെട്ടിപരിക്കേല്‍പ്പിച്ചത് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടയില്‍. നാദാപുരത്തെ സ്വകാര്യ കോളജില്‍ ബിരുദ വിദ്യാര്‍ത്ഥിയും പേരോട് സ്വദേശിയുമായ നഹീമയെ ബൈക്കിലെത്തിയ റഫ്‌നാസ് വഴിയില്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു. ഉച്ചയ്ക്ക് കല്ലാച്ചി തട്ടയത്ത് എം.എല്‍.പി സ്‌കൂള്‍ പരിസരത്ത് പെണ്‍കുട്ടിയും റഫ്നാസും തമ്മില്‍ കുറേനേരം വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇത് നാട്ടുകാര്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. തര്‍ക്കത്തില്‍ നാട്ടുകാര്‍ ഇടപെടാന്‍ ശ്രമിക്കുന്നതിനിടെയാണ്
തലയിലും കഴുത്തിലുമുള്‍പ്പെടെ ശരീരത്തില്‍ നിരവധി വെട്ടുകള്‍; നാദാപുരത്ത് പെണ്‍കുട്ടിയെ വെട്ടിപരിക്കേല്‍പ്പിച്ചത് പ്രണയനൈരാശ്യത്തെ തുടര്‍ന്നെന്ന് യുവാവ് പറഞ്ഞതായി പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്
നാദാപുരം: നാദാപുരത്ത് പെണ്‍കുട്ടിയെ വെട്ടിപരിക്കേല്‍പ്പിച്ചത് പ്രണയനൈരാശ്യത്തെ തുടര്‍ന്നാണെന്ന് അക്രമിയായ യുവാവ് പറഞ്ഞതായി പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. നാദാപുരം പേരോട് സ്വദേശി നഹീമയെ (20) ആണ് സുഹൃത്തായ യുവാവ് വെട്ടിപരിക്കേല്‍പ്പിച്ചത്. മൊകേരി സ്വദേശി റഫ്നാസാണ് നഹീമയെ ആക്രമിച്ചത്. നാദാപുരം പേരാേടിന് സമീപത്ത് വച്ച് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷമാണ് സംഭവം. പുറകില്‍
നാദാപുരത്ത് സുഹൃത്തായ യുവാവ് പെൺകുട്ടിയെ വെട്ടി പരിക്കേൽപ്പിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു
നാദാപുരം: നാദാപുരത്ത് പെണ്‍കുട്ടിയെ സുഹൃത്ത് വെട്ടിപ്പരിക്കേല്‍പ്പിച്ചു. പേരോട് സ്വദേശിനിക്കാണ് വെട്ടേറ്റത്. നാദാപുരം എം.ഇ.ടി കോളജിലെ ബിരുദ വിദ്യാര്‍ഥിനിയെയാണ് ആക്രമിച്ചത്. പെണ്‍കുട്ടിയെ ആക്രമിച്ചതിന് പിന്നാലെ സുഹൃത്ത് മൊകേരി സ്വദേശി റഫ്‌നാസ് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയെ നാദാപുരം സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റഫ്‌നാസിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
നാദാപുരം ഉമ്മത്തൂര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി
നാദാപുരം: ഉമ്മത്തൂര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം ലഭിച്ചതായി വിവരം ലഭിച്ചെന്നും പൊലീസ് സംഭവ സ്ഥലത്തേക്ക് പോയിട്ടുണ്ടെന്നും നാദാപുരം പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ചെക്യാട് ഉമ്മത്തൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട് കാണാതായ മിസ്ഹബ് (13) മൃതദേഹമാണ് കണ്ടെത്തിയത്. നാട്ടുകാരും ജനകീയ ദുരന്തര നിവാരണ സേനയും ഫയര്‍ ഫോഴ്‌സും
നാദാപുരത്ത് രണ്ട് വയസുകാരന്റെ തല അലൂമിനിയം പാത്രത്തില്‍ കുടുങ്ങി; രക്ഷകരായി അഗ്നിരക്ഷാസേന
നാദാപുരം: തലയില്‍ പാത്രം കുടുങ്ങിയ രണ്ട് വയസുകാരന് രക്ഷകരായത് ചേലക്കാട് അഗ്‌നിരക്ഷാസേന. എടച്ചേരി തൊടങ്ങാപുറത്ത് മുഹമ്മദിന്റെ തലയിലാണ് അലൂമിനിയം പാത്രം കുടുങ്ങിയത്. കുട്ടിയുടെ തലയില്‍ നിന്ന് പാത്രം എടുത്ത് മാറ്റാന്‍ കഴിയാതായതോടെ വീട്ടുകാര്‍ ചേലക്കാട് അഗ്‌നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ കട്ടര്‍ ഉപയോഗിച്ച് സുരക്ഷിതമായി പാത്രം മുറിച്ച് നീക്കുകയായിരുന്നു. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ
നാദാപുരത്ത് പെരുന്നാള്‍ ആഘോഷത്തിനിടെ കയ്യില്‍ നിന്ന് പടക്കം പൊട്ടി യുവാവിന് പരിക്കേറ്റു
നാദാപുരം: പെരുന്നാള്‍ ആഘോഷത്തിനിടെ കയ്യില്‍ നിന്ന് പടക്കം പൊട്ടി യുവാവിന് പരിക്കേറ്റു. പേരോട് പുന്നോളി വഹാബിന്റെ (32) വലതു കയ്യിലെ നാല് വിരലുകള്‍ക്കാണ് സാരമായി പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. വീട്ടില്‍ നിന്ന് പടക്കം പൊട്ടിക്കുന്നതിനിടെ പടക്കം വഹാബിന്റെ കയ്യിലിരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയില്‍ വഹാബിന്റെ വലത് കയ്യിലെ നാല് വിരലുകള്‍ മുറിഞ്ഞുവീണു. സാരമായി
വിദ്യാര്‍ഥിനിയോട് ലൈംഗിക അതിക്രമം: നാദാപുരത്ത് അദ്ധ്യാപകൻ അറസ്റ്റില്‍; പരാതിക്ക് പിന്നാലെ പ്രതി ആക്രമിക്കപ്പെട്ടു, ട്യൂഷൻ സെന്റർ അടിച്ചു തകർത്തു
നാദാപുരം: ട്യൂഷൻ എത്തിയ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയോട് അപമാര്യാദയായി പെരുമാറി. നാദാപുരത്ത് അദ്ധ്യാപകൻ അറസ്റ്റിൽ. വെള്ളൂര്‍ കോടഞ്ചേരി പാറോള്ളതില്‍ ബാബു (55) വാണ് പിടിയിലായത്. പോക്സോ വകുപ്പ് ചേർത്താണ് പ്രതിയെ നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ട്യൂഷന്‍ സെന്ററില്‍ വച്ച് ഇയാൾ വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം കാട്ടിയെന്നാണ് പരാതി. വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളെ വിവരം