Tag: Muthambi

Total 13 Posts

മുത്താമ്പിയിൽ സംഘർഷം തുടരുന്നു; കോൺഗ്രസ് കൊടിമരത്തിൽ ചുവപ്പ് പെയ്ന്റ് അടിച്ച് പതാക ഉയർത്തി സി.പി.എം പ്രവർത്തകർ; ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിന്

കൊയിലാണ്ടി: മുത്താമ്പിയിൽ കോൺഗ്രസ് – സി.പി.എം സംഘർഷാവസ്ഥ തുടരുന്നു. ഇന്ന് മുത്താമ്പിയിൽ നടന്ന സി.പി.എം പ്രതിഷേധ പരിപാടിക്കിടെ കോൺഗ്രസ് കൊടിമരത്തിൽ ചുവപ്പ് പെയ്ന്റ് അടിച്ച് സി.പി.എം പതാക ഉയർത്തി. കഴിഞ്ഞ ദിവസം ഈ കൊടിമരത്തിൽ കരി ഓയിൽ ഒഴിച്ച സംഭവത്തോടെയാണ് മുത്താമ്പിയിൽ സംഘർഷം ആരംഭിക്കുന്നത്. തുടർന്ന് കോൺഗ്രസ് പ്രവർത്തകർ സംഘടിച്ച് മുദ്രാവാക്യം വിളികളുമായി കരിയോയിൽ തുടച്ച്

പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത് നടുറോഡില്‍; മുത്താമ്പിയില്‍ ഡി.വൈ.എഫ്.ഐ-യൂത്ത് കോണ്‍ഗ്രസ് സംഘർഷത്തിന്റെ ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)

കൊയിലാണ്ടി: മുത്താമ്പി ടൗണില്‍ ഡി.വൈ.എഫ്.ഐ-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത് നടുറോഡില്‍. ഇതിന്റെ ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് ലഭിച്ചു. വീഡിയോ വായനക്കാര്‍ക്ക് ഈ വാര്‍ത്തയുടെ അവസാന ഭാഗത്ത് കാണാം. സംഘര്‍ഷത്തില്‍ മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. റാഷിദ് മുത്താമ്പി, നജീബ് ഒറവങ്കര, ജിത്തു കണിയാണ്ടി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ അക്രമത്തില്‍ പ്രതിഷേധിച്ച് മുത്താമ്പി-വൈദ്യരങ്ങാടി മേഖലയില്‍ നാളെ ഹർത്താലിന് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ്

കൊയിലാണ്ടി: മുത്താമ്പി-വൈദ്യരങ്ങാടി മേഖലയില്‍ നാളെ കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ഇന്ന് രാത്രിയായിരുന്നു ഡി.വൈ.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുത്താമ്പി ടൗണില്‍ വച്ച് ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. റാഷിദ് മുത്താമ്പി, നജീബ് ഒറവങ്കര, ജിത്തു കണിയാണ്ടി എന്നിവര്‍ക്കാണ് പരിക്കേറ്റത്.