Tag: Muslim Youth League
‘വൈറ്റ് ഗാർഡ് മുസ്ലീം ലീഗ് പാർട്ടിയുടെ കരുത്ത്’; മൂടാടിയില്‍ സംഘടിപ്പിച്ച വൈറ്റ്ഗാർഡ് സംഗമത്തില്‍ ഫൈസൽ ബാഫഖി തങ്ങൾ
നന്തി ബസാർ: മുസ്ലീം യൂത്ത് ലീഗിന്റെ സന്നദ്ധ സേനയായ വൈറ്റ്ഗാർഡിന്റെ പ്രവർത്തനം മുസ്ലീം ലീഗ് പാർട്ടിയുടെ കരുത്തും ഊർജ്ജവുമാണെന്ന് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടും വൈറ്റ്ഗാർഡ് കോഡിനേറ്ററുമായ ഫൈസൽ ബാഫഖി തങ്ങൾ. മൂടാടി പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച വൈറ്റ്ഗാർഡ് സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ പഞ്ചായത്തിന്റെ
കാഫിര്‍ സ്ക്രീന്‍ ഷോട്ട്: സി.പി.എം പയ്യോളി ഏരിയ സെക്രട്ടറിയുടെ പങ്ക് അന്വേഷിക്കണമെന്ന് യൂത്ത് ലീഗ്
നന്തി ബസാര്‍: കാഫിര്‍ സ്ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചതിലും നിര്‍മ്മിച്ചതിലും സി.പി.എം പയ്യോളി ഏരിയ സെക്രട്ടറി എം.പി ഷിബുവിന് മുഖ്യപങ്കുണ്ടെന്ന് മുസ്ലിംയൂത്ത് ലീഗ് കോഴിക്കോട് ജില്ല സെക്രട്ടറി സമദ് നടേരി. ഷിബുവിനെതിരെ കാഫിര്‍ സ്ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ച തെളിവ് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിട്ടും ചോദ്യംചെയ്യാനോ കേസെടുക്കാനോ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സമാധാനന്തരീക്ഷമുള്ള നാട്ടില്‍ വര്‍ഗീയത
കാഫിര്‍ സ്ക്രീന്‍ഷോട്ട് നിര്‍മ്മിച്ചവരെയും പ്രചരിപ്പിച്ചവരെയും അറസ്റ്റ് ചെയ്യുക; കൊയിലാണ്ടിയില്‍ യൂത്ത് ലീഗിന്റെ ‘സമരകാഹളം’
കൊയിലാണ്ടി: കാഫിര്‍ സ്ക്രീന്‍ഷോട്ട് നിര്‍മ്മിച്ചവരെയും പ്രചരിപ്പിച്ചവരെയും അറസ്റ്റ് ചെയ്യുക, വര്‍ഗീയ അജണ്ടകളെ തിരിച്ചറിയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി കൊയിലാണ്ടില്‍ സമരകാഹളം പരിപാടിയുമായി യൂത്ത് ലീഗ്. കോഴിക്കോട് ജില്ല യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരമാണ് പരിപാടി സംഘടിപ്പിച്ചത്. കൊയിലാണ്ടി നഗരസഭയില്‍ നടന്ന പരിപാടി ജില്ലാ സെക്രട്ടറി സമദ് നടേരി ഉദ്ഘാടനം ചെയ്തു. കേവലം തെരഞ്ഞെടുപ്പ് വിജയത്തിനായി വര്‍ഗീയത
നന്തിയിലെ മാലിന്യപ്രശ്നം; പലതവണ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പരിഹാരമില്ലാതായതോടെ മുസ്ലിം യൂത്ത് ലീഗ് പൊതുതാല്പര്യ ഹര്‍ജിയുമായി ഹൈക്കോടതിയില്‍, കേസ് ചൊവ്വാഴ്ച പരിഗണിക്കും
മൂടാടി: മൂടാടി പഞ്ചായത്തിലെ മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയില്‍ മുസ്ലിം യൂത്ത് ലീഗിന്റെ ഹര്‍ജി. മൂടാടി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിക്ക് വേണ്ടി മണ്ഡലം പ്രസിഡണ്ട് കെ.കെ റിയാസ് മൂടാടി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് പി.കെ മുഹമ്മദലി എന്നിവരാണ് പൊതുതാല്പര്യ ഹര്‍ജി നല്‍കിയത്. മാലിന്യ പ്രശ്നം പരിഹരിക്കാന്‍ ഹൈക്കോടതിയുടെ ഭാഗത്തുനിന്ന്
നന്തി റെയില്‍വേ അടിപ്പാത യാഥാര്‍ത്ഥ്യമാക്കുക; ജനകീയ സമരവുമായി മുസ്ലിം യൂത്ത് ലീഗ്
നന്തി ബസാര്‍: നന്തി റെയില്‍വേ അടിപ്പാത യാഥാര്‍ത്ഥ്യമാക്കണമെന്ന ആവശ്യമുയര്‍ത്തി നന്തിയില്‍ ജനകീയ ഉപവാസ സമരവുമായി മുസ്ലിം യൂത്ത് ലീഗ്. നന്തി ടൗണില്‍ രാവിലെ പത്തുമണിക്ക് ആരംഭിച്ച ഉപവാസ സമരം കോഴിക്കോട് ജില്ല മുസ്ലിം ലീഗ് സെക്രട്ടറി ടി.ടി.ഇസ്മയില്‍ ഉദ്ഘാടനം ചെയ്തു. പി.കെ.മുഹമ്മദലി അധ്യക്ഷനായിരുന്നു. സി.ഹനീഫ മാസ്റ്റര്‍, കെ.കെ.റിയാസ്, സി.കെ.അബൂബക്കര്‍, എടത്തില്‍ റഷീദ്, റഫീഖ് ഇയ്യത്തുകുനി, പി.കെ.ഹുസൈന്
ആയിരം പ്രവര്‍ത്തകര്‍ പങ്കെടുക്കും; യൂത്ത് മാര്‍ച്ചിന് ഡിസംബര്‍ ഒന്നിന് കൊയിലാണ്ടിയില്‍ സ്വീകരണം
കൊയിലാണ്ടി: വിദ്വേഷത്തിനും ദുര്‍ഭരണത്തിനുമെതിരെ മുസ്ലിം യൂത്ത് ലീഗ് നടത്തുന്ന നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ കമ്മിറ്റി നവംബര്‍ 26 മുതല്‍ ഡിസംബര്‍ 10 വരെ നടത്തപ്പെടുന്ന ‘യൂത്ത് മാര്‍ച്ചിന്’ ഡിസംബര്‍ ഒന്നിന് കൊയിലാണ്ടിയില്‍ സ്വീകരണം നല്‍കും. നിയോജക മണ്ഡലത്തില്‍ രജിസ്റ്റര്‍ ചെയ്ത 1000 പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന യൂത്ത് മാര്‍ച്ച് ഡിസംബര്‍ ഒന്നിന് വെള്ളിയാഴ്ച വൈകിട്ട്
മുസ്ലിം ലീഗിന്റെ യൂത്ത് മാര്‍ച്ച്; കീഴരിയൂരില്‍ മുഹബത്ത് കീ ബസാറിന് തുടക്കമായി
മേപ്പയ്യൂര്‍: കോഴിക്കോട് ജില്ലാ മുസ്ലീം യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന യൂത്ത് മാര്‍ച്ചിന്റെ ഭാഗമായ കീഴരിയൂര്‍ സെന്റര്‍ ശാഖ മുഹബത്ത് കീ ബസാറിന്റെ ഉദ്ഘാടനം ചെയ്തു. പി.കെ.കുഞ്ഞിമൊയ്തിയുടെ അധ്യക്ഷതയില്‍ പേരാമ്പ്ര മണ്ഡലം മുസ്ലീംലീഗ് പ്രസിഡന്റ് ആര്.കെ.മുനീര്‍ നിര്‍വഹിച്ചു. മുസ്ലിംലീഗ് പേരാമ്പ്ര മണ്ഡലം ജനറല്‍ സെക്രട്ടറി ടി.കെ.ഏ.ലത്തിഫ്, ജാഥനായകന്‍ ജില്ലായൂത്ത് ലീഗ് പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, കോണ്‍ഗ്രസ് മണ്ഡലം
യൂത്ത് മാര്‍ച്ച് പ്രചരണം; കൊയിലാണ്ടിയില്‍ ‘യുവോത്സവം’ സംഘടിപ്പിച്ച് യൂത്ത് ലീഗ് കമ്മിറ്റി
കൊയിലാണ്ടി: കോഴിക്കോട് ജില്ലാ യൂത്ത്ലീഗ് കമ്മിറ്റിയുടെ യൂത്ത് മാര്‍ച്ച് പ്രചരണത്തിന്റെ ഭാഗമായി കൊയിലാണ്ടിയില്‍ യുവോത്സവം സംഘടിപ്പിച്ചു. കൊയിലാണ്ടി മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരുപാടി സംഘടിപ്പിച്ചത്. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഷഫീഖ് അരക്കിണര്‍ യുവേത്സവം ഉദ്ഘാടനം ചെയ്തു. കെ.കെ റിയാസ് പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. ടി.ടി ഇസ്മായില്‍ മുഖ്യാതിഥിയായി. ഒ.കെ ഫൈസല്‍,സമദ്
മൂടാടിയില്‍ നവംബർ 19ന് യുവ സന്ദേശ യാത്രയുമായി യൂത്ത് ലീഗ്; 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു
നന്തി ബസാർ: കോടിക്കൽ മുതൽ മുചുകുന്ന് നോർത്ത് വരെ നവംബർ 19ന് പതിനെട്ട് വാർഡുകൾ കേന്ദ്രീകരിച്ച് യുവ സന്ദേശ യാത്രയുമായി മൂടാടി പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി. വിദ്വേഷത്തിനും ദുർഭരണത്തിനുമെതിരെ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നവംബർ 26 മുതൽ ഡിസംബർ 10 വരെ നടത്തുന്ന യൂത്ത് മാർച്ചിന്റെ പ്രചരണാർത്ഥമാണ് സന്ദേശയാത്ര സംഘടിപ്പിക്കുന്നത്. പ്രഖ്യാപനവും സംഘാടക
‘ആഴ്ചയില്‍ അന്‍പതിലേറെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍’; ആരോപണവിധേയനായ യൂത്ത് ലീഗ് നേതാവിനെതിരെ നന്തിയില്‍ പോസ്റ്റര്‍ ക്യാമ്പെയിനുമായി ഡി.വൈ.എഫ്.ഐ
കൊയിലാണ്ടി: വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചു നല്‍കുന്നുവെന്ന ആരോപണം നേരിടുന്ന മുസ്ലിം യൂത്ത് ലീഗ് പ്രാദേശിക നേതാവിനെതിരെ ശക്തമായ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ. ഇതിന്റെ ഭാഗമായി നന്തിയില്‍ ഡി.വൈ.എഫ്.ഐ പോസ്റ്റര്‍ ക്യാമ്പെയിന് നടത്തി. യൂത്ത് ലീഗ് കൊയിലാണ്ടി മണ്ഡലം പ്രസിഡന്റും നന്തി സ്വദേശിയുമായ കെ.കെ.റിയാസിനെതിരെയാണ് വ്യാജസര്‍ട്ടിഫിക്കറ്റ് ആരോപണം ഉയര്‍ന്നത്. ഒരു സ്വകാര്യ വാര്‍ത്താ ചാനലാണ് വ്യാജസര്‍ട്ടിഫിക്കറ്റ് വാര്‍ത്ത പുറത്തു