Tag: moodady
മാലിന്യ മുക്ത നവകേരളം; മൂടാടിയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ‘ഹരിത സഭ’ സംഘടിപ്പിച്ചു
മൂടാടി: സംസ്ഥാന സര്‍ക്കാരിന്റെ മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി മൂടാടിയില്‍ വിദ്യാര്‍ത്ഥികളുടെ ‘ഹരിത സഭ’ സംഘടിപ്പിച്ചു. 12 വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥി പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സി.കെ.ജി ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്‍.എസ്.എസ് അംഗങ്ങള്‍ ഹരിത സഭ പാലല്‍ ആയി പ്രവര്‍ത്തിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശ്രീകുമാര്‍ മാലിന്യ മുക്ത പഞ്ചായത്തിന്റ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
വയോജനങ്ങള്‍ക്കൊരു കരുതല്‍; മേലടി ബ്ലോക്ക് പഞ്ചായത്തില്‍ ‘വയോജന ശില്പശാല’ സംഘടിപ്പിച്ചു
പയ്യോളി: കോഴിക്കോട് ജില്ലാ പഞ്ചായത്തും കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷനും സംയുക്തമായി മേലടി ബ്ലോക്ക് പഞ്ചായത്തില്‍ വയോജന ശില്‍പ്പശാല സംഘടിപ്പിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വച്ച് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ശില്‍പ്പശാലയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കോഴിക്കോട് ജില്ലയെ വയോജന സൗഹൃദ പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായിട്ടാണ് ശില്പശാലയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. വയോജനങ്ങളുടെ ഉന്നമനത്തിന് വേണ്ടി സംസ്ഥാന
ടൂ, സോങ് ഓഫ് സ്പാരോസ് എന്നിവ പ്രദർശിപ്പിച്ചു; വിദ്യാർഥികള്‍ക്കായി ഏകദിന ചലച്ചിത്രോത്സവം സംഘടിപ്പിച്ച് സമഗ്രശിക്ഷ മേലടി ബി.ആർ.സി
മൂടാടി: മേലടി ഹൈസ്ക്കൂള്, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് ഏകദിന ചലച്ചിത്രോത്സവം സംഘടിപ്പിച്ച് സമഗ്ര ശിക്ഷ കേരള മേലടി ബി .ആര്.സി ടു, സോങ്ങ് ഓഫ് സ്പാരോസ് എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. വിദ്യാര്‍ത്ഥികളെ വിവിധ സംസ്കാരങ്ങളെ പരിചയപ്പെടുകയും ഭാഷയും ആശയ വിനിമയ ശേഷിയും സര്‍ഗ്ഗാത്മതയും പരിപോഷിപ്പിക്കാനും അതു വഴി പഠന പ്രക്രിയകള്‍ വികസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പ്രമുഖ
മൂടാടി ഹില്‍ ബസാറില്‍ വടക്കെ തടത്തില്‍ മാധവി അന്തരിച്ചു
മൂടാടി: ഹില്‍ ബസാറില്‍ വടക്കെ തടത്തില്‍ മാധവി അന്തരിച്ചു. എണ്‍പത്തിയാറ് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ നാരായണന്. മക്കള്‍: ബാലകൃഷ്ണന്, ബാബു, സുരേഷ് കുമാര്‍, ധന്യ, ബിജു. മരുമക്കള്‍: പ്രമീള, ബിന്ദു, നിഷ, വിന്‍സി, സജീവന്. സഞ്ചയനം ഞായറാഴ്ച.