Tag: moodadi
‘തീരോന്നതി’ക്കായ് ക്ലാസുകള്‍; മത്സ്യ തൊഴിലാളികള്‍ക്ക് കരുത്തായി ഫിഷറീസ് വകുപ്പിന്റെ ബോധവല്‍ക്കരണ ക്ലാസുകള്‍
കൊയിലാണ്ടി: ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മത്സ്യ തൊഴിലാളികള്‍ക്കായ് തീരോന്നതി’ അറിവ് 2022 എന്ന പേരില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് ഹാളില്‍ വെച്ച് നടന്ന പരിപാടിയില്‍ നിരവധി തൊഴിലാളികള്‍ പങ്കാളികളായി. പരിപാടി മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ഫയര്‍ ഫോഴ്‌സ്, കോസ്റ്റല്‍ പോലീസ്, എക്‌സൈസ് അധികൃതര്‍ തുടിങ്ങിയവര്‍ ക്ലാസുകള്‍ എടുത്തു.
മൂടാടി കരീലാടത്ത് ഇബ്രാഹിംകുട്ടി ഹാജി അന്തരിച്ചു
നന്തി ബസാർ: മൂടാടി കരീലാടത്ത് ഇബ്രാഹിംകുട്ടി ഹാജി അന്തരിച്ചു. മുടാടി പഞ്ചായത്തിലെ മുസ്ലിം ലീഗിന്റെ പഴയ കാല നേതാവായിരുന്നു. എണ്‍പത് വയസ്സാണ്. ഭാര്യ: ആസ്യ. മക്കള്‍: സമദ് ഷംനാസ്, കബീര്‍ (മൂവരും കുവൈറ്റ്), സീനത്ത്. മരുമക്കള്‍: നുസ്രത്ത് (20ാം മൈല്‍), ഹര്‍ഷിത (നാരങ്ങോളികുളം), ഫൗമിദ (തിക്കോടി), മജീദ് (പുളിയഞ്ചേരി). സഹോദരങ്ങള്‍: അബ്ദുറഹിമാന്‍, അബുബക്കര്‍ ,സുബൈദ, കുഞ്ഞയിശ്ശ,
ശുചിത്വ തീരം സുന്ദര തീരം; കടലോര സംരക്ഷണത്തിനായി തീരദേശത്ത് കടലോര നടത്തവുമായി മൂടാടി ഗ്രാമപഞ്ചായത്തും
മൂടാടി: ശുചിത്വ തീരം സുന്ദര തീരം പരിപാടിയുടെ ഭാഗമായി മൂടാടി തീരദേശത്ത് കടലോര നടത്തം സംഘടിപ്പിച്ചു. കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക് മുക്തമാക്കി സ്വാഭാവിക ആവാസ വ്യവസ്ഥ വീണ്ടെടുക്കാനുള്ള ‘ശുചിത്വ സാഗരം, സുന്ദര തീരം’ പദ്ധതിയുടെ തുടക്കമായാണ് കടലോര നടത്തം സംഘടിപ്പിച്ചത്. പാലക്കുളത്തു നിന്നും കോടിക്കല്‍ നിന്നും ആരംഭിച്ച രണ്ട് ജാഥകള്‍ വളയില്‍ ബീച്ചില്‍ സംഗമിച്ചു. സമാപന
മൂടാടിയിലെ വനിതകള്‍ക്ക് തൊഴിലില്ല എന്ന പ്രശ്‌നം വേണ്ട, ജനകീയ ആസൂത്രണ പദ്ധതിയില്‍ ഒന്‍പതാമത്തെ വനിത സംരഭക യൂണിറ്റിനും തുടക്കം.
കൊയിലാണ്ടി: വനിതകള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ഒരുക്കുകയാണ് മൂടാടി ഗ്രാമപഞ്ചായത്ത്. 2021-22 ജനകീയ ആസൂത്രണ പദ്ധതിയില്‍ ഈ വര്‍ഷം ആരംഭിച്ചത് ഒന്‍പത് വനിത സംരഭക യൂനിറ്റാണ്. രണ്ടാം വാര്‍ഡിലാണ് ഒന്‍പതാമത്തെ യൂനിറ്റായ തിളക്കം വെളിച്ചണ്ണ മില്ലില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ മില്ലന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ഷിജ പട്ടേരി അധ്യക്ഷത വഹിച്ച
മൂടാടിക്കാര്‍ക്കിത് സന്തോഷ വാര്‍ത്ത; നാടിന് സ്വന്തമായി ഒരു കളിസ്ഥലമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാവുന്നു
മൂടാടി: ഒരുപാടു നാളത്തെ സ്വപ്നമാണ്, ഒരുപാടാളുകളുടെ ആഗ്രഹമാണ് ഒടുവിൽ യാഥാർഥ്യമാവുന്നത്. മൂടാടിക്ക് സ്വന്തമായൊരു കളിസ്ഥലം ഉടൻ. വൻമുഖം കടലൂർ ഗവൺമെൻറ് ഹൈസ്കൂൾ ഗ്രൗണ്ടാണ് മൂടാടിയിലെ ഭാവി കായിക താരങ്ങളുടെ പരിശീലനവേദിയായി മാറുക. ഒരു പഞ്ചായത്തിൽ ഒരു കളിസ്ഥലം എന്ന പദ്ധതി പ്രകാരം ഗ്രാമ പഞ്ചായത്ത് ഭരണസമിതി കൊയിലാണ്ടി എം.എൽ.എക്ക് അഭ്യർത്ഥന നൽകി. തുടർന്ന് എം.എൽ.എ സർക്കാരിലേക്ക്
പാലക്കുളത്ത് മത്സ്യബന്ധനത്തിനിടെ കടലില്‍ തോണി മറിഞ്ഞ് മരിച്ച ഷിഹാബിന്റെ കുടുംബത്തിന് മുസ്ലിം ലീഗ് വീട് നിർമ്മിച്ച് നൽകും
നന്തി ബസാര്‍: പാലക്കുളത്ത് കടലില്‍ മീന്‍ പിടിക്കുന്നതിനിടെ തോണി മറിഞ്ഞ് കടലില്‍ മുങ്ങി മരിച്ച മുത്തായം കോളനിയിലെ ഷിഹാബിന്റെ കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കാന്‍ മുസ്ലിം ലീഗ്. മൂടാടി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ബൈത്തുറഹ്മയാണ് വീട് നിര്‍മ്മിച്ച് നല്‍കാന്‍ തീരുമാനിച്ചത്. ആയിരം സ്‌ക്വയര്‍ ഫീറ്റിലാണ് വീടൊരുങ്ങുക. പതിനാറ് ലക്ഷം രൂപയോളമാണ് പ്രതീക്ഷിക്കുന്ന ചെലവ്. പലരും
മൂടാടിയിലെ കോൺഗ്രസ് നേതാവ് കണിയാങ്കണ്ടി രാധാകൃഷ്ണന്റെ അമ്മ ജാനകി അമ്മ അന്തരിച്ചു
കൊയിലാണ്ടി: മൂടാടിയിലെ കോൺഗ്രസ് നേതാവ് കണിയാങ്കണ്ടി രാധാകൃഷ്ണന്റെ അമ്മ ജാനകി അമ്മ അന്തരിച്ചു. എഴുപത്തിയൊൻപത് വയസ്സായിരുന്നു. ഭർത്താവ്: പരേതനായ ഗോവിന്ദൻ. മക്കൾ: ശാരദ, രാധാകൃഷ്ണൻ കണിയാങ്കണ്ടി (പയ്യോളി ബ്ലോക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി, മൂടാടി മണ്ഡലം മുൻ പ്രസിഡന്റ്, ചേമഞ്ചേരി റൂറൽ ഹൗസിങ് സൊസൈറ്റി വെെസ് പ്രസിഡന്റ്), ബാബു, സുരേഷ്, സുമ. മരുമക്കൾ: ഷീബ,
ശക്തമായ കാറ്റില്‍ മൂടാടി പാലക്കുളത്ത് നിര്‍മ്മാണത്തിലിരുന്ന വീടിന് മുകളില്‍ തെങ്ങ് വീണു
കൊയിലാണ്ടി: ശക്തമായ കാറ്റില്‍ മൂടാടി പാലക്കുളത്ത് നിര്‍മ്മാണത്തിലിരുന്ന വീടിന് മുകളില്‍ തെങ്ങ് വീണു. ഒതയോത്ത് താഴെ കുനി ഒ.ടി.വിനോദിന്റെ വീടിന് മുകളിലാണ് തെങ്ങ് വീണത്. അടുത്ത പറമ്പിലെ തെങ്ങാണ് വീണത്. വീടിന്റെ സണ്‍ ഷേഡ് പൂര്‍ണ്ണമായും തകര്‍ന്നു. കോണ്‍ക്രീറ്റിനും കേട്പാട് പറ്റിയിട്ടുണ്ട്. തെങ്ങ് മുറിഞ്ഞു പോയി.
ഇന്ന്, ഇന്നും കൂടി മാത്രം! മുന്തിരി, വിയറ്റ്നാം ഏർളി, തായ്ലാൻറ് പേര തുടങ്ങി കടൽ കടന്നെത്തിയ ഫലവൃക്ഷങ്ങളോടൊപ്പം തനി നാടൻ സസ്യങ്ങളും വാങ്ങാം; വരൂ മൂടാടിയിലെ ഞാറ്റുവേലച്ചന്തയിലേക്ക്
മൂടാടി: മൂടാടിയിൽ ആഘോഷമാണ്, അത്ഭുതമാണ്… കേട്ടിട്ടില്ലാത്ത നിരവധി ഫലസസ്യങ്ങളും തനി നാടൻ വൃക്ഷ തൈകളുമാണ് വിൽപ്പനയ്ക്കായി ഒരുങ്ങിയിരിക്കുന്നത്. ഇന്നലെ ആരംഭിച്ച വിപണന മേള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. മല്ലിക, പ്രിയൂർ, മൂവാണ്ടൻ, അമ്രപാലി, ബെങ്കനപ്പള്ളി, ഹിമപസന്ത് തുടങ്ങിയ ഒട്ടുമാവുകൾ, വിയറ്റ്നാം ഏർളി, സിന്ദൂര വരിക്ക ,സിന്ധു റെഡ് തുടങ്ങിയ പ്ലാവ് ഗ്രാഫ്റ്റുകൾ
സബ്‌സിഡിയും ആനുകൂല്യങ്ങളും ലഭ്യമാക്കും; നൂറ് ഏക്കര്‍ സ്ഥലത്ത് ഔഷധസസ്യകൃഷിയൊരുക്കാനുള്ള പദ്ധതിയുമായി മൂടാടി ഗ്രാമപഞ്ചായത്ത്
മൂടാടി: മൂടാടി ഗ്രാമപഞ്ചായത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ നൂറ് ഏക്കര്‍ സ്ഥലത്ത് ഔഷധസസ്യ കൃഷി ആംഭിക്കുന്നു. ഗ്രാമപഞ്ചായത്തിലെ തരിശായി കിടക്കുന്ന ഭൂമിയിലും തെങ്ങിന്‍ തോപ്പുകളില്‍ ഇടവിളയായുമാണ് കൃഷി ആരംഭിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഔഷധസസ്യബോര്‍ഡ്, ഔഷധി, വിവിധ മരുന്നുനിര്‍മ്മാണ സ്ഥാപനങ്ങള്‍ എന്നിവയുമായി ചേര്‍ന്ന് വിപണന സാധ്യതകള്‍ ഒരുക്കാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഗ്രാമപഞ്ചായത്ത് ഭാരവാഹികള്‍ ആരംഭിച്ചു കഴിഞ്ഞു. തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ചുകൊണ്ട്