Tag: Moodadi Panchayath

Total 18 Posts

കനാല്‍ വെള്ളം എത്താത്തതിനാല്‍ കുടിവെള്ളക്ഷാമം രൂക്ഷം; മൂടാടിയില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്

മൂടാടി: കനാല്‍ വെള്ളം എത്താത്തതിനാല്‍ മൂടാടി മുചുകുന്ന് അട്ടവയല്‍ പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായി തുടരുന്നു. കനാല്‍ വെള്ളത്തെ ആശ്രയിച്ച് ചെയ്ത കൃഷിയും നാശത്തിന്റെ വക്കിലാണ്. കനാല്‍ തുറക്കാത്തതില്‍ ആറാം ഡിവിഷന്‍ കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധവുമായി രംഗത്തെത്തി. മറ്റെല്ലാ സ്ഥലങ്ങളിലും കനാല്‍ ജലം എത്തിയിട്ടും അട്ടവയല്‍ ഭാഗം തൊട്ടു മുചുകുന്ന് ഭാഗത്തേക്ക് വെള്ളമെത്തിയിട്ടില്ല. കനാല്‍ വേണ്ട

ഭിന്നശേഷിക്കാരുടെ കഴിവുകള്‍ കോര്‍ത്തിണക്കി മനോഹരമായ കലാവിരുന്നൊരുക്കി മൂടാടി ഗ്രാമപഞ്ചായത്ത്; ശ്രദ്ധേയമായി ഹാപ്പിനസ് ഫെസ്റ്റിവെല്‍

മൂടാടി: ഭിന്നശേഷിക്കാരുടെ വ്യത്യസ്ത കഴിവുകള്‍ കോര്‍ത്തിണക്കി മനോഹരമായ കലാവിരുന്നൊരുക്കി മൂടാടി ഗ്രാമപഞ്ചായത്ത്. ഭിന്നശേഷി കലോത്സവം ഹാപ്പിനെസ് ഫെസ്റ്റിവെലിന്റെ ഭാഗമായാണ് കലാപരിപാടികളൊരുക്കിയത്. കടലൂര്‍ ഗവ. ഹൈസ്‌കൂളില്‍ നടന്ന പരിപാടി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലുള്ള ഭിന്നശേഷി കലാകാരന്മാരുടെ കലാമികവ് പ്രകടപ്പിക്കാനുള്ള ഇടമായി മാറി. കലാപരിപാടികള്‍ അവതരിപ്പിക്കാപരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ശ്രീകുമാര്‍ ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്

ആറ്മാസക്കാലം നീണ്ടുനില്‍ക്കുന്ന ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി; നൂറിന്റെ നിറവില്‍ മൂടാടി ഗോഖലെ യു.പി സ്കൂള്‍

മൂടാടി: നിരവധി തലമുറകൾക്ക് അക്ഷര വെളിച്ചമേകിയ ഗോഖലെ യുപി സ്കൂൾ നൂറാം വാർഷികത്തിന്റെ നിറവില്‍. ശതാബ്ദിയുടെ ഭാഗമായി ആറ് മാസക്കാലം നീണ്ടുനില്‍ക്കുന്ന വൈവിധ്യമായ ആഘോഷപരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ആഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം കൊയിലാണ്ടി  എംഎൽഎ കാനത്തിൽ ജമീല നിർവഹിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സി കെ ശ്രീകുമാർ ആധ്യക്ഷം വഹിച്ച ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ അഡ്വക്കറ്റ്

മൂടാടിയില്‍ പട്ടാപ്പകല്‍ ജനവാസമേഖലയില്‍ കാട്ടുപന്നി; പ്രദേശവാസികളില്‍ ആശങ്ക- വീഡിയോ

മൂടാടി: മൂടാടി ഉരുപുണ്യകാവ് ക്ഷേത്രത്തിന് സമീപം ജനവാസമേഖലയില്‍ പട്ടാപ്പകല്‍ കാട്ടുപന്നി. ഇന്നലെ വൈകുന്നേരമാണ് ഉരുപുണ്യകാവിലേക്കുള്ള റോഡില്‍ പൊക്കണാരിതാഴെ എന്ന വീടിന് സമീപത്ത് കാട്ടുപന്നിയെ കണ്ടത്. നാട്ടുകാര്‍ കൂടിയതോടെ പന്നി ഓടി രക്ഷപ്പെട്ടു. പന്നി ആരെയെങ്കിലും ഉപദ്രവിക്കുകയോ നാശനഷ്ടങ്ങളുണ്ടാക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ സ്‌കൂളില്‍ പോകുന്ന കുട്ടികളെയടക്കം ഒറ്റയ്ക്ക് വിടാന്‍ പ്രദേശവാസികള്‍ക്ക് ആശങ്കയുണ്ട്. കഴിഞ്ഞദിവസങ്ങളില്‍ കാട്ടുപന്നി തൊഴിലുറപ്പ് തൊഴിലാളികളെയടക്കം

മാരകരോഗത്താല്‍ വലയുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ ദുരിതാശ്വാസ നിധി വിപുലീകരിക്കും; ഡയാലിസിസ് ചെയ്യുന്ന മുഴുവന്‍ രോഗികള്‍ക്കും ധനസഹായവുമായി മൂടാടി ഗ്രാമപഞ്ചായത്ത്

മൂടാടി: ഡയാലിസിസ് ആവശ്യമുള്ള രോഗികള്‍ക്ക് സഹായവുമായി മൂടാടി ഗ്രാമ പഞ്ചായത്ത്. ഗ്രാമപഞ്ചായത്ത് പരിധിയിലെ ഡയാലിസിസ് ചെയ്യുന്ന മുഴുവന്‍ രോഗികള്‍ക്കും ധനസഹായം വിതരണം ചെയ്തു. പ്രസിഡന്റിന്റെ ദുരിതാശ്വാസ നിധിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായാണ് ധനസഹായ വിതരണം നടന്നത്. മാരകരോഗം ബാധിച്ച് പ്രയാസമനുഭവിക്കുന്നവര്‍ക്ക് പരമാവധി സഹായമെത്തിക്കാന്‍ ദുരിതാശ്വാസ നിധി വിപുലീകരിക്കാന്‍ ഭരണ സമിതിയും പൊതു പ്രവര്‍ത്തകരും ഒന്നിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കാനും

തേക്കും പ്ലാവും ഉള്‍പ്പെടെയുള്ള മരങ്ങള്‍ സ്വന്തമാക്കാന്‍ അവസരം; മൂടാടി പഞ്ചായത്തിന്റെ മരം ലേലം വെള്ളിയാഴ്ച, വിശദാംശങ്ങള്‍ അറിയാം

മൂടാടി: മൂടാടി ഗ്രാമപഞ്ചായത്ത് ഓഫീസ് കോമ്പൗണ്ട്, പഴയ ഗ്രാമപഞ്ചായത്ത് ഓഫീസ് കോമ്പൗണ്ട് എന്നിവിടങ്ങളിലെ മരങ്ങള്‍ ലേലം ചെയ്യുന്നു. പ്ലാവ്, തേക്ക്, മഹാഗണി തുടങ്ങി വിവിധ ഇനം മരങ്ങളാണ് ലേലത്തിനുള്ളത്. ഓഗസ്റ്റ് 11 വെള്ളിയാഴ്ച രാവിലെ 11:30 ന് മൂടാടി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വച്ചാണ് പരസ്യ ലേലം നടക്കുകയെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് പഞ്ചായത്ത് ഓഫീസുമായി

വനിതാ സംരംഭക പദ്ധതിയിൽ മൂടാടി പഞ്ചായത്തിന് മറ്റൊരു പൊൻതൂവൽ കൂടി; എട്ടാം വാർഡിൽ സുഭിക്ഷം അരവ് കേന്ദ്രം പ്രവർത്തനം ആരംഭിച്ചു

കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡായ മുചുകുന്ന് നോർത്തിൽ സുഭിക്ഷം അരവ് കേന്ദ്രം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാറാണ് ഉദ്ഘാടനം ചെയ്തത്. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ എം.പി. അഖില അധ്യക്ഷയായി. മൂടാടി ഗ്രാമ പഞ്ചായത്തിലെ വനിതാ സംരഭക പദ്ധതിയുടെ ഭാഗമായാണ് അരവ് കേന്ദ്രം എട്ടാം വാർഡിൽ പ്രവർത്തനമാരംഭിച്ചത്. പഞ്ചായത്തിന്റെ രണ്ട് ലക്ഷം

നൂറ് തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയത് 1245 പേർ, ചെലവഴിച്ചത് ഏഴര കോടി രൂപ; ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മൂടാടി ഗ്രാമപഞ്ചായത്തിന് ആദരം

കൊയിലാണ്ടി: പന്തലായനി ബ്ലോക്കിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രവർത്തനം നടത്തിയ മൂടാടി ഗ്രാമപഞ്ചായത്തിന് ആദരം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാബുരാജ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ മൂടാടി ഗ്രാമപഞ്ചായത്തിനുള്ള ഉപഹാരം പ്രസിഡൻ്റ് സി.കെ.ശ്രീകുമാർ ഏറ്റുവാങ്ങി. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദു മഠത്തിൽ അധ്യക്ഷത വഹിച്ചു. 2022-23 വർഷത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ 7.49

സ്വന്തം വീടെന്ന സ്വപ്നം സാക്ഷാത്കരിച്ച് അവർ; മൂടാടിയിൽ ലൈഫ് ഭവന പദ്ധതി പ്രകാരം പൂർത്തീകരിച്ച വീടുകളുടെ താക്കോൽ കൈമാറി

കൊയിലാണ്ടി: മൂടാടിയിൽ ലൈഫ് ഭവന പദ്ധതി പ്രകാരം നിർമ്മാണം പൂർത്തിയാക്കിയ വീടുകളുടെ താക്കോൽ ഉടമകൾക്ക് കൈമാറി. ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിൽ എഗ്രിമെൻ്റ് വച്ചവരിൽ പണി പൂർത്തീകരിച്ചു കഴിഞ്ഞ വർക്കാണ് താക്കോൽ നൽകിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ.ശ്രീകുമാർ താക്കോൽ ദാനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ഷീജ പട്ടേരി, വാർഡ് മെമ്പർ സുനിത സി.എം, അസിസ്റ്റൻറ് സെക്രട്ടറി

കുരുന്നുകൾക്കിനി കുടിവെള്ളം മുട്ടില്ല; അങ്കണവാടിയ്ക്കായി കുഴൽ കിണർ നിർമ്മിച്ച് നൽകി മൂടാടി ജുമാ മസ്ജിദ് സലഫി കമ്മിറ്റി

കൊയിലാണ്ടി: അങ്കണവാടിക്കായി കുഴൽ കിണർ നിർമ്മിച്ച് നൽകി പള്ളിക്കമ്മിറ്റി. മൂടാടി ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ അച്ചോത്ത് അങ്കണവാടിക്കായാണ് മൂടാടി ജുമാ മസ്ജിദ് സലഫി കമ്മിറ്റി കുഴൽ കിണറും മോട്ടോറും നൽകിയത്. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാർ കുഴൽ കിണറും മോട്ടോറും ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സുമതി അധ്യക്ഷയായി. പി.കെ.സുഹൈബ്, പി.വി.ഗംഗാധരൻ, സോമൻ പി.വി, ബിന്ദു എന്നിവർ