Tag: Monkey Pox

Total 5 Posts

കേരളത്തിന് ആശ്വാസവാർത്ത; സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത മങ്കിപോക്‌സിന് തീവ്ര വ്യാപനശേഷിയില്ലെന്ന് പരിശോധനാ ഫലം

തിരുവനന്തപുരം: കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത മങ്കിപോക്‌സിന് തീവ്ര വ്യാപനശേഷിയില്ലെന്ന് പരിശോധന ഫലം. കേരളത്തില്‍ നിന്നുള്ള രണ്ട് സാമ്പിളുകളുടെ പരിശോധനാഫലം പൂര്‍ത്തിയായി. മങ്കിപോക്‌സിന് കാരണം എ. 2 വൈറസ് വകഭേദമെന്നാണ് ജിനോം സീക്വന്‍സ് പഠനത്തില്‍ കണ്ടെത്തിയത്. എ. 2 വൈറസ് വകഭേദത്തിന് വ്യാപനശേഷി കുറവാണ്. കേരളത്തില്‍ ഇതുവരെ രണ്ട് മങ്കി പോക്‌സ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. വിദേശത്തു

കുരങ്ങ് വസൂരിക്ക് പിന്നാലെ കേരളത്തിൽ ആഫ്രിക്കന്‍ പന്നിപ്പനിയും; വയനാട് മാനന്തവാടിയില്‍ രോഗം സ്ഥിരീകരിച്ചു; പന്നിഫാമുകളില്‍ നിരീക്ഷണം കര്‍ശനമാക്കാന്‍ നിര്‍ദേശം

മാനന്തവാടി: കേരളത്തിൽ കുരങ്ങ് വസൂരിക്ക് പിന്നാലെ ആഫ്രിക്കൻ പന്നിപ്പനിയും സ്ഥിരീകരിച്ചു. വയനാട് മാനന്തവാടിയിലാണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്. പന്നിഫാമിലാണ് രോഗം സ്ഥിരീകരിച്ചത്. പന്നികള്‍ കൂട്ടത്തോടെ ചത്ത സാഹചര്യത്തില്‍ ഭോപ്പാലിലേക്ക് അയച്ച സാമ്പിൾ പരിശോധിച്ചപ്പോഴാണ് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത്. മനുഷ്യരിലേക്ക് പടരുന്ന വൈറസല്ലെങ്കിലും പന്നികളില്‍ മാരകമായി ബാധിക്കുന്ന വൈറസാണിതെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തിലെ

കേരളത്തിൽ വീണ്ടും കുരങ്ങ് വസൂരി; രോഗം സ്ഥിരീകരിച്ചത് കണ്ണൂർ സ്വദേശിക്ക്; കോഴിക്കോട് ജില്ലയിൽ ജാഗ്രതാ നിർദ്ദേശം

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കുരങ്ങ് വസൂരി (മങ്കി പോക്സ്) സ്ഥിരീകരിച്ചു. ദുബായിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗിയുടെ നില തൃപ്തികരമാണെന്നാണ് വിവരം. ഈ മാസം പതിമൂന്നിനാണ് ഇയാൾ നാട്ടിലെത്തിയത്. സമ്പർക്കത്തിൽ വന്നവരെ നിരീക്ഷീക്കുകയാണെന്നു ആരോഗ്യ മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് കണ്ണൂരിൽ ഉൾപ്പെടെ മങ്കിപോക്സ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലും ആരോഗ്യജാഗ്രത പാലിക്കണമെന്ന്

കേരളത്തില്‍ കുരങ്ങുവസൂരി രോഗം സ്ഥിരീകരിച്ചു, ഇന്ത്യയിലെ ആദ്യ കേസ്; 11 പേര്‍ നിരീക്ഷണത്തില്‍; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്; രോഗത്തെ കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളും വിശദമായി അറിയാം

തിരുവനന്തപുരം: കേരളത്തില്‍ കുരങ്ങുവസൂരി (മങ്കി പോക്‌സ്) രോഗം സ്ഥിരീകരിച്ചു. യു.എ.ഇയില്‍ നിന്ന് തിരുവനന്തപുരത്ത് വിമാനമിറങ്ങിയ 35 കാരനാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ കണ്ടതോടെ ഇദ്ദേഹം നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുരങ്ങുവസൂരി സ്ഥിരീകരിച്ചത്. കൊല്ലം ജില്ലക്കാരനാണ് രോഗി. വിമാനമിറങ്ങി നേരെ വീട്ടിലേക്കാണ് ഇദ്ദേഹം പോയത്. ഇദ്ദേഹവുമായി അടുത്തിടപഴകിയ 11 പേര്‍ നിരീക്ഷണത്തിലാണ്. വിമാനത്തില്‍ ഒപ്പമുണ്ടായിരുന്നവര്‍, അച്ഛന്‍,

ന്യൂമോണിയയും മസ്തിഷ്കജ്വരവും ബാധിച്ചേക്കാം, പക്ഷേ ഭയം വേണ്ട; ലോകത്തെ ആശങ്കയിലാക്കിയ കുരങ്ങു പനിയെ കുറിച്ച് അറിയേണ്ടതെല്ലാം

കോവിഡ് മഹാമാരിക്ക് ശേഷം ലോകത്തെവിടെ പൊട്ടിപ്പുറപ്പെടുന്ന ഏതു സാംക്രമിക രോഗവും നമ്മുടെ സവിശേഷ ശ്രദ്ധ ആകർഷിക്കാറുണ്ട്. യാത്രാ സങ്കേതങ്ങൾ ഏറെ മെച്ചപ്പെട്ട ഈ കാലഘട്ടത്തിൽ ലോകത്തിന്റെ ഒരു കോണിൽ നിന്നും മറ്റൊരു കോണിലേക്ക് മനുഷ്യർക്കും മൃഗങ്ങൾക്കും അവരിലൂടെ രോഗാണുക്കൾക്കുമെല്ലാം എത്തിപ്പെടാൻ അധികം സമയം വേണ്ടെന്നതും നമ്മുടെ ആശങ്കയേറ്റുന്ന വസ്തുതയാണ്. ഇപ്പോൾ വാർത്തകളിൽ നിറയുന്നത് മങ്കി പോക്സ്