Tag: mobile

Total 4 Posts

ആക്രി വിലയ്ക്ക് വിറ്റാല്‍ മൂന്ന് ലക്ഷത്തോളം രൂപ ലഭിക്കും, കൂറ്റന്‍ മൊബൈല്‍ ടവറുകള്‍ കാണാനില്ല; കോഴിക്കോട് മോഷണം പോയത് 4 എണ്ണം, കമ്പനിയുടെ ആളുകളെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പിന്റെ തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ കമ്പനികള്‍ സ്ഥാപിച്ച നിരവധി മൊബൈല്‍ ടവറുകള്‍ മോഷണം പോകുന്നതായി പരാതി. നിലവില്‍ വിവിധ പ്രദേശങ്ങളില്‍ സ്ഥാപിച്ചിരുന്ന 36 മൊബൈല്‍ ടവറുകള്‍ മോഷണം പോയതായി പരാതി ലഭിച്ചിട്ടുണ്ട്. വിശദമായ അന്വേഷണത്തില്‍ ഇതിന്റെ എണ്ണം കൂടുമെന്നാണ് റിപ്പോര്‍ട്ട്. കോഴിക്കോട് നിന്നും നാലെണ്ണമാണ് മോഷണം പോയത്. കമ്പനിയുടെ ആളുകള്‍ എന്ന് പറഞ്ഞെത്തിയവരാണ് പ്രവര്‍ത്തിക്കാതിരുന്ന ജി.ടി.എല്‍. കമ്പനിയുടെ

ആനക്കുളം സ്വദേശിയുടെ ഫോണ്‍ നഷ്ടപ്പെട്ടതായി പരാതി

കൊല്ലം: ആനക്കുളം അട്ടവയല്‍ നവീണ്‍ കൃഷ്ണയുടെ ഫോണ്‍ നഷ്ടപ്പെട്ടതായി പരാതി. samsung A30S ഫോണാണ് നഷ്ടമായത്. വെള്ളിയാഴ്ച രാവിലെ ആനക്കുളത്തിനും കോഴിക്കോട്ടേക്ക് ബൈക്കില്‍ സഞ്ചരിക്കവെയാണ് ഫോണ്‍ നഷ്ടപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കണ്ടുകിട്ടുന്നവര്‍ ദയവായി ബന്ധപ്പെടുക- നവീണ്‍ കൃഷ്ണ 7034163084.  

തലശ്ശേരി പാര്‍ക്കിലെത്തിയ കമിതാക്കളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍: കമിതാക്കളുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂര്‍ സ്വദേശിയായ വിജേഷ്, വടക്കുമ്പാട് മഠത്തും സ്വദേശി അനീഷ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. തലശ്ശേരി സ്‌കൈവ്യൂ പാര്‍ക്കിലെത്തിയ കമിതാക്കളുടെ രഹസ്യ ദൃശ്യങ്ങളാണ് പ്രതികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പ്രചരിപ്പിച്ചത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട കമിതാക്കള്‍ നല്‍കിയ

പയ്യോളിയില്‍ വെച്ച് ഓട്ടോറിക്ഷയില്‍ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതായി പരാതി

പയ്യോളി: പയ്യോളിയില്‍വെച്ച് ഓട്ടോറിക്ഷയില്‍ മൊബൈല്‍ ഫോണ്‍ നഷ്ടമായതായി പരാതി. കീഴൂര്‍ വടക്കെ കീപ്പോടി അബ്ദുറഹ്‌മാന്റെ ഫോണാണ് നഷ്ടമായത്. പയ്യോളിയില്‍ നിന്നും കൊയിലാണ്ടി ഭാഗത്തേക്ക് പോകുന്ന ഓട്ടോറിക്ഷയില്‍ തിക്കോടി പഞ്ചായത്ത് സ്റ്റോപ്പില്‍ ഇറങ്ങിയതായിരുന്നു അബ്ദുറഹ്‌മാന്‍. ഇതിനിടെ ഓട്ടോറിക്ഷയില്‍ ഫോണ്‍ മറന്നുപോകുകയായിരുന്നു. കണ്ടുകിട്ടുന്നവര്‍ ബന്ധപ്പെടുക:9496151204