Tag: Missing
സെര്‍ച്ച് ലൈറ്റ് തെളിച്ച് പാലക്കുളത്തെ കടലിന് മുകളില്‍ വട്ടമിട്ട് പറന്ന് ഹെലികോപ്റ്റര്‍; ഷിഹാബിനായുള്ള നേവിയുടെ തിരച്ചില്‍ ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)
കൊയിലാണ്ടി: മൂടാടി പാലക്കുളത്ത് കടലില്‍ തോണി മറിഞ്ഞ് കാണാതായ ഷിഹാബിനായി ഹെലികോപ്റ്റര്‍ ഉപയോഗിച്ച് നേവി നടത്തിയ തിരച്ചിലിന്റെ ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്. സെര്‍ച്ച് ലൈറ്റ് തെളിയിച്ച് കടലിന് മുകളില്‍ പറക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ഇതിന്റെ വീഡിയോ ഈ വാർത്തയുടെ അവസാനം കാണാം. അതേസമയം ഫയര്‍ ഫോഴ്സും കോസ്റ്റ് ഗാര്‍ഡും ഇന്നത്തേക്ക് തിരച്ചില്‍ അവസാനിപ്പിച്ചു.
ഉള്ളിയേരിയില്‍ കാണാതായ പതിനാറുകാരിയെ കര്‍ണ്ണാടകയില്‍ നിന്ന് എലത്തൂരിലെത്തിച്ചു; കൊണ്ടുപോയ ആളും കസ്റ്റഡിയില്‍
എലത്തൂര്‍: ഉള്ളിയേരിയില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥിനിയെ കര്‍ണ്ണാടകയില്‍ നിന്ന് നാട്ടിലെത്തിച്ചു. ഓരോഞ്ചേരി കണ്ടി കൃഷ്ണന്‍കുട്ടിയുടെ മകള്‍ അഞ്ജന കൃഷ്ണയെയാണ് കര്‍ണ്ണാടകയിലെ ഛന്നപട്ടണത്തില്‍ നിന്ന് എലത്തൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചത്. ഇന്‍സ്‌പെക്ടര്‍ സായൂജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കുട്ടിയെ കണ്ടെത്തി നാട്ടിലേക്ക് കൊണ്ടുവന്നത്. എലത്തൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച പെണ്‍കുട്ടിയില്‍ നിന്ന് മൊഴിയെടുക്കൽ പൂർണമായ ശേഷം മാത്രമേ എന്താണ് സംഭവിച്ചത്
ഒടുവില്‍ നല്ല വാര്‍ത്ത: ഉള്ളിയേരിയില്‍ നിന്ന് കാണാതായ പതിനാറുകാരിയെ കര്‍ണാടകയില്‍ കണ്ടെത്തി; കുട്ടിയുമായി പൊലീസ് നാട്ടിലേക്ക്
ഉള്ളിയേരി: ഉള്ളിയേരിയില്‍ നിന്ന് മൂന്ന് ദിവസം മുമ്പ് കാണാതായ പതിനാറുകാരിയായ വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി. ഓരോഞ്ചേരി കണ്ടി കൃഷ്ണന്‍കുട്ടിയുടെ മകള്‍ അഞ്ജന കൃഷ്ണയെയാണ് എലത്തൂര്‍ പൊലീസ് കര്‍ണ്ണാടകയിലെ ഛന്നപട്ടണത്തിനടുത്ത് വച്ച് കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ മുതലാണ് അഞ്ജനയെ കാണാതായത്. നടക്കാവിലെ സ്‌കൂളിലേക്ക് ടി.സി വാങ്ങാനായി പോയതായിരുന്നു അഞ്ജന. രാത്രി എട്ട് മണിയോടെ ഒരു നമ്പറില്‍ നിന്ന് വീട്ടിലേക്ക്
‘ഒരു മിന്നായം പോലെ കറുത്ത നിറത്തിലുള്ള തുണി മറയുന്നത് കണ്ടെങ്കിലും ഒഴുക്ക് ശക്തമായതിനാൽ ക്യാമറയുടെ പ്രവർത്തങ്ങളും പരാജയപെട്ടു; നാലാം നാളിലും പരിശ്രമം തുടരുകയാണ്’; പതങ്കയത്ത് ഒഴുക്കിൽപ്പെട്ടു കാണാതായ പതിനേഴുകാരനായി തിരച്ചിൽ നടത്തുന്നതിന്റെ ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസിന്
കൊയിലാണ്ടി: നാല് നാളുകൾ പിന്നിടുമ്പോഴും പതങ്കയത്ത് കാണാതായ പതിനേഴുകാരനെ കണ്ടെത്താനായിട്ടില്ല. തിരച്ചിലുകൾ തുടരുന്നുണ്ടെങ്കിലും വില്ലനാവുകയാണ് തോരാതെ മഴ. കൂടുതലും പാറക്കെട്ടുകൾ ഉള്ളതിനാൽ ബോട്ട് ഇറക്കി തിരച്ചിൽ നടത്തുക എന്നതും ദുഷ്കരമാണ്. രാവിലെ മുതൽ പരിശ്രമം തുടരുകയാണെങ്കിലും മഴ രക്ഷ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ടെന്ന് എൻ.ഡി.ആർ.എഫ് സംഘത്തിലെ ഉദ്യോഗസ്ഥൻ വൈശാഖ് കെ ദാസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട്
സ്‌കൂളിലേക്ക് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോയ ഉള്ള്യേരി സ്വദേശിനിയായ പതിനാറുകാരിയെ കാണാനില്ല
ഉള്ള്യേരി: സ്‌കൂളിലേക്ക് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോയ ഉള്ള്യേരി സ്വദേശിനിയെ കാണ്മാനില്ല. 16 വയസ്സുകാരി അഞ്ജന കൃഷ്ണയെ ഇന്നലെ വൈകുന്നേരം മുതലാണ് കാണാതായത്. കോഴിക്കോട് നടക്കാവിൽ പഠിക്കുന്ന വിദ്യാർത്ഥിനി സർട്ടിഫിക്കറ്റ് വാങ്ങാനായി ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ് വീട്ടിൽ നിന്നിറങ്ങിയത് എന്ന് ബന്ധുക്കൾ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. നീല ഡെനിം ഷർട്ടും ജീൻസ് പാന്റും
ചെങ്ങോട്ടുകാവിൽ പതിനേഴുകാരിയെ കാണാനില്ലെന്ന് പരാതി
Update: കൊയിലാണ്ടി: ചെങ്ങോട്ടുകാവ് നിന്നും കാണാതായ 17കാരിയായ പെണ്‍കുട്ടിയെ കണ്ണൂരില്‍ നിന്നും കണ്ടെത്തി. ആറോതിയില്‍ ജയചന്ദ്രന്റെ മകള്‍ വൈഷ്ണവിയെ ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. കണ്ണൂര്‍ പറശ്ശിനിക്കടവില്‍ കുട്ടിയുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കള്‍ അവിടേക്ക് പോകുകയും കുട്ടിയെ തിരികെയെത്തിക്കുകയുമായിരുന്നെന്ന് വാര്‍ഡ് മെമ്പര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.
സില്‍ക്ക് ബസാര്‍ സ്വദേശിനിയുടെ വിലയേറിയ രേഖകളും പണവുമടങ്ങിയ പേഴ്‌സ് കൊല്ലത്ത് നിന്ന് നഷ്ടപ്പെട്ടു
കൊയിലാണ്ടി: സില്‍ക്ക് ബസാര്‍ സ്വദേശിനിയുടെ പേഴ്‌സ് കൊല്ലത്ത് വച്ച് നഷ്ടപ്പെട്ടു. സില്‍ക്ക് ബസാര്‍ സൗപര്‍ണ്ണികയില്‍ സംഗീതയുടെ പേഴ്‌സാണ് നഷ്ടപ്പെട്ടത്. പേഴ്‌സില്‍ വിലയേറിയ രേഖകളും പണവും ഉണ്ട്. കൊല്ലം ടൗണില്‍ വടകര ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിന് സമീപമുള്ള എ.ടി.എം കൗണ്ടറില്‍ നിന്ന് പണം പിന്‍വലിച്ച് മടങ്ങവെയാണ് പേഴ്‌സ് നഷ്ടപ്പെട്ടത്. പേഴ്‌സില്‍ മൂന്ന് എ.ടി.എം കാര്‍ഡുകള്‍, തിരിച്ചറിയല്‍ കാര്‍ഡ്,
കന്നൂര്‍-ഉള്ളിയേരി- മാമ്പൊയില്‍ റൂട്ടില്‍ യാത്ര മധ്യേ പണം നഷ്ടപ്പെട്ടു
കൊയിലാണ്ടി: കന്നൂര്‍-ഉള്ളിയേരി- മാമ്പൊയില്‍ റൂട്ടില്‍ യാത്ര മധ്യേ യുവാവിന്റെ പണം നഷ്ടപ്പെട്ടു. മാമ്പൊയില്‍ സ്വദേശി റസാഖിന്റെ പണമാണ് നഷ്ടമായത്. ഇന്നലെ രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് സംഭവം. പണം ലഭിക്കുന്നവര്‍ 96455 48135 എന്ന നമ്പറില്‍ ബന്ധപ്പെടുക. [ad-attitude] [ad1] [ad2]