‘ഒരു മിന്നായം പോലെ കറുത്ത നിറത്തിലുള്ള തുണി മറയുന്നത് കണ്ടെങ്കിലും ഒഴുക്ക് ശക്തമായതിനാൽ ക്യാമറയുടെ പ്രവർത്തങ്ങളും പരാജയപെട്ടു; നാലാം നാളിലും പരിശ്രമം തുടരുകയാണ്’; പതങ്കയത്ത് ഒഴുക്കിൽപ്പെട്ടു കാണാതായ പതിനേഴുകാരനായി തിരച്ചിൽ നടത്തുന്നതിന്റെ ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസിന്


കൊയിലാണ്ടി: നാല് നാളുകൾ പിന്നിടുമ്പോഴും പതങ്കയത്ത് കാണാതായ പതിനേഴുകാരനെ കണ്ടെത്താനായിട്ടില്ല. തിരച്ചിലുകൾ തുടരുന്നുണ്ടെങ്കിലും വില്ലനാവുകയാണ് തോരാതെ മഴ. കൂടുതലും പാറക്കെട്ടുകൾ ഉള്ളതിനാൽ ബോട്ട് ഇറക്കി തിരച്ചിൽ നടത്തുക എന്നതും ദുഷ്കരമാണ്.

രാവിലെ മുതൽ പരിശ്രമം തുടരുകയാണെങ്കിലും മഴ രക്ഷ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ടെന്ന് എൻ.ഡി.ആർ.എഫ് സംഘത്തിലെ ഉദ്യോഗസ്ഥൻ വൈശാഖ് കെ ദാസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. ഇപ്പോഴുള്ള വെള്ളം വലിയ തോതിൽ കുറഞ്ഞാൽ മാത്രമേ ഇറങ്ങി തിരച്ചിൽ നടത്താനാവുകയുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നലത്തെ പരിശോധനയിൽ ‘ഒരു മിന്നായം പോലെ കറുത്ത നിറത്തിലുള്ള തുണി മറയുന്നത് കണ്ടെങ്കിലും ഒഴുക്ക് ശക്തമായതിനാൽ ക്യാമറയുടെ പ്രവർത്തങ്ങളും പരാജയപെട്ടു. പൈപ്പുപയോഗിച്ച് ക്യാമറ വെള്ളത്തിലിറക്കിയെങ്കിലും ഒഴുക്കിന്റെ ശക്തിയിൽ ക്യാമറ പാറയിൽ ചെന്നിടിച്ച് സെൻസർ നശിക്കുകയായിരുന്നു.

കൂട്ടുകാർക്കൊപ്പം കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടം കാണാനെത്തിയ ഹുസ്നി തിങ്കളാഴ്ച വൈകിട്ടാണ് ഒഴുക്കിൽപ്പെട്ടത്. അന്ന് മുതൽ പോലീസും ഫയർ ഫോഴ്സും, എൻ.ഡി. ആർ.എഫും, മറ്റു സന്നദ്ധ സംഘടനകളും സ്ഥലത്ത് ക്യാമ്പ് ചെയ്ത തിരച്ചിൽ തുടരുകയാണ്. എന്നാൽ മഴയെ തുടർന്ന് തിരച്ചിൽ ശ്രമകരമാവുകയായിരുന്നു.

വീഡിയോ കാണാം:

summary: The 17-year-old boy who went missing in Patankayam Falls has not been found even after four days.