Tag: Microwave View Point

Total 3 Posts

മഞ്ഞക്കുളം-മൈക്രോവേവ് റോഡില്‍ കോണ്‍ക്രീറ്റ് അടര്‍ന്ന് പാലം അപകടാവസ്ഥയില്‍; മണ്ണെടുക്കാനായി വാഗാഡിന്റെ ടോറസ് ലോറികൾ നിരന്തരം കടന്നു പോയതിനാലെന്ന് നാട്ടുകാർ

മേപ്പയൂര്‍: മഞ്ഞക്കുളം മൈക്രോവേവ് റോഡില്‍ സിറാജുല്‍ ഹുദാ കോളജിനു സമീപത്തെ പാലം അപകടവസ്ഥയില്‍. പാലത്തിന്റെ അടിഭാഗത്തെ കോണ്‍ക്രീറ്റ് അടര്‍ന്നുവീണ് കമ്പികള്‍ പുറത്തുവന്ന നിലയിണുള്ളത്. ദേശീയപാതയില്‍ റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി മണ്ണെടുക്കുന്നതിനായി പുലപ്രക്കുന്നിലേക്ക് കഴിഞ്ഞ രണ്ടാഴ്ചയോളമായി വഗാഡ് കമ്പനിയുടെ വലിയ ടോറസ് ലോറികള്‍ പാലത്തിനു മുകളിലൂടെയാണ് കടന്നു പോയ്‌ക്കൊണ്ടിരുന്നത്. വലിയ വാഹനം ഇടതടവില്ലാതെ കടന്നു പോയതിന്റെ ഫലമായാണ്

‘കോടമഞ്ഞിനും ഇഞ്ചപ്പുല്ലുകള്‍ക്കുമിടയിലൂടെ ഒരു മിനി ട്രക്കിംഗ്, ദൂരെ ചക്രവാളത്തില്‍ കടല്‍’; പ്രകൃതി കനിഞ്ഞു നല്‍കിയ സൗന്ദര്യത്തില്‍ മേപ്പയ്യൂരിലെ മീറോട് മല, ഇനി സര്‍ക്കാര്‍ കനിയണം

ഇന്‍സ്റ്റഗ്രാം പിള്ളേര് ഹിറ്റാക്കിയ മേപ്പയ്യൂരിന്റെ സ്വന്തം ട്രിപ്പ് ഡെസ്റ്റിനേഷനാണ് മീറോട് മല. പ്രകൃതിഭംഗിയും പൈതൃകവും ഒത്തു ചേര്‍ന്ന മനോഹരമായ ഒരു സ്‌പോട്ട്. എന്നാല്‍ റീലും സ്റ്റോറിയും കണ്ട് ദിവസേനെ നൂറ് കണക്കിന് ആളുകള്‍ ഇവിടെ എത്തുന്നുണ്ടെങ്കിലും അവരെ നിരാശരാക്കുന്നതാണ് മീറോട് മലയിലെ അടിസ്ഥാന സൗകര്യങ്ങള്‍. അധികൃതര്‍ ഒന്ന് മനസ്സുവച്ചാല്‍ മീറോട് മല വേറെ ലെവലാവുമെന്നാണ് സഞ്ചാരികള്‍

മേപ്പയ്യൂരിന് തൊട്ടടുത്തുണ്ട്, കോഴിക്കോടിന്റെ കുറുമ്പാലക്കോട്ട; കോടമഞ്ഞ് ഇറങ്ങുന്ന മൈക്രോവേവ് വ്യൂ പോയിന്റ് കാണണ്ടേ!

മേപ്പയ്യൂര്‍: വയനാട്ടിലെ കുറുമ്പാലക്കോട്ടയിലെയും വയലടയിലെയുമെല്ലാം കാഴ്ചകള്‍ കണ്ടവരായിരിക്കും പേരാമ്പ്രയിലെ യാത്രാസ്‌നേഹികള്‍. തൊട്ടടുത്തുള്ള മീറോഡ് മല എത്രപേര്‍ കണ്ടിട്ടുണ്ടാവും? കാണുന്നത് പോട്ടെ, പലരും കേട്ടിട്ടുപോലുമുണ്ടാവില്ല. മേപ്പയൂര്‍, കീഴരിയൂര്‍, കൊഴുക്കല്ലൂര്‍ വില്ലേജുകളിലായി 100 ഏക്കറിലധികം വിസ്തൃതിയിലാണ് മീറോഡ് മല. ഈയിടെയായി നിരവധിപ്പേര്‍ ഇവിടുത്തെ കാഴ്ചകള്‍ ആസ്വദിക്കുവാനായി ഈ മലയിലേക്ക് എത്താറുണ്ട്. രാവിലെയും വൈകുന്നേരമാണ് ഇവിടെ ഏറ്റവും കൂടുതല്‍ ആളുകള്‍