Tag: Meppayyur
കീഴരിയൂര്‍ വടക്കുംമുറിയിലെ തൊടുവയില്‍ ചെക്കോട്ടി അന്തരിച്ചു
മേപ്പയൂര്‍: കീഴരിയൂര്‍ വടക്കുംമുറിയിലെ തൊടുവയില്‍ ചെക്കോട്ടി അന്തരിച്ചു. എഴുപത്തിനാല് വയസ്സായിരുന്നു. ഭാര്യ ദേവി. മക്കള്‍: ജിതേഷ്, അരുണ്‍ പ്രകാശ്, വിപിന്‍രാജ് [ ഡിഫന്‍സ്] മരുമക്കള്‍: അഞ്ജന, മഞ്ജു, ഐശ്വര്യ. സഹോദരങ്ങള്‍: കേളപ്പന്‍, ദാമോദരന്‍, നാരായണന്‍, നാരായണി, കാര്‍ത്ത്യായനി, ജാനു, ശാരദ, സരോജിനി, പരേതരായ കണ്ണന്‍, കുഞ്ഞിരാമന്‍.
എം.എസ്.നമ്പൂതിരിപ്പാട് സാമൂഹിക പരിഷ്കരണത്തിൻ്റെ നവോത്ഥാന നായകനെന്ന് മലബാർ ദേവസ്വം ബോർഡ് ചെയർമാൻ എം.ആർ.മുരളി; കൊഴുക്കല്ലൂരിൽ മക്കാട്ടില്ലത്ത് എം.എസ്.നമ്പൂതിരിപ്പാട് അനുസ്മരണ സമ്മേളനവും രജത ജൂബിലി ആഘോഷ പരിപാടികളും
മേപ്പയ്യൂർ: കൊഴുക്കല്ലൂരിലെ മക്കാട്ടില്ലത്ത് എം.എസ്.നമ്പൂതിരിപ്പാട് അനുസ്മരണ സമ്മേളനവും രജത ജൂബിലി ആഘോഷ പരിപാടികളും മലബാർ ദേവസ്വം ബോർഡ് ചെയർമാൻ എം.ആർ.മുരളി ഉദ്ഘാടനം ചെയ്തു. മലബാറിലെ പ്രത്യേകിച്ച് കുറുമ്പ്രനാട് താലൂക്കിലെ നവോത്ഥാന നായകരിൽ പ്രമുഖനായിരുന്നു എം.എസ്.നമ്പൂതിരിപ്പാടെന്നും ചരിത്രത്തിൽ അവിസ്മരണിയമായ സ്ഥാനമാണ് അദ്ദേഹത്തിന്റെതെന്നും എം.ആർ.മുരളി ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ജാതിവ്യവസ്ഥയും തീണ്ടലും തൊടീലും കൊടികുത്തി വാണ അക്കാലത്ത് അവർണരുടെ
എന്തുകൊണ്ട് മേപ്പയ്യൂരിലെ പുലപ്രക്കുന്ന് സംരക്ഷിക്കപ്പെടണം? പുലപ്രക്കുന്ന് സംരക്ഷണ സമിതി വിശദീകരിക്കുന്നു
നരക്കോട് മഞ്ഞക്കുളം പ്രദേശത്തിന്റെ റിസര്‍വോയര്‍ ആണ് പുലപ്രകുന്ന്. കുന്നിന്റെ താഴ്വരയിലെ കിണറുകളില്‍ ജലലഭ്യത ഉറപ്പാക്കുന്നതില്‍ കുന്നുവഹിക്കുന്ന പങ്ക് വിലപ്പെട്ടതാണ്. സമീപപ്രദേശത്തെ കുന്നുകളെ അപേക്ഷിച്ച് പുലപ്രകുന്നില്‍ വളരെ ആഴത്തില്‍ മേല്‍മണ്ണ് കാണപ്പെടുന്നു. അതുകൊണ്ടുതന്നെ മരച്ചീനി, ചേമ്പ്, ചേന, കാച്ചില്‍ തുടങ്ങിയ കിഴങ്ങ് വര്‍ഗ്ഗവിളകള്‍ നമ്മുടെ പൂര്‍വികര്‍ ഇവിടെ വ്യാപകമായി കൃഷി ചെയ്തിരുന്നു. കൂടാതെ ഭക്ഷണത്തിന് ക്ഷാമം നേരിട്ടിരുന്ന
38 അംഗങ്ങളുള്ള വാട്‌സ്ആപ്പ് കൂട്ടായ്മ സ്വരൂപിച്ചത് പതിമൂന്ന് ലക്ഷം രൂപ; നടുവത്തൂര്‍ മഹല്ല് കമ്മിറ്റി നിര്‍മ്മിക്കുന്ന മദ്രസയ്ക്കുവേണ്ടി സ്ഥലം വാങ്ങി നല്‍കി മസ്ജിദ് തക്‌വ പ്രവാസി വാട്‌സ്ആപ്പ് കൂട്ടായ്മ
മേപ്പയ്യൂര്‍: ഹിമായത്തുല്‍ ഇസ്‌ലാം സംഘം നടുവത്തൂര്‍ മഹല്ല് കമ്മിറ്റി മഹല്ലില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന മദ്രസക്ക് വേണ്ടി മസ്ജിദ് തക്‌വ പ്രവാസി വാട്‌സ്ആപ്പ് സാന്ത്വന കൂട്ടായ്മ സ്‌പോണ്‍സര്‍ ചെയ്ത സ്ഥലത്തിന്റെ രേഖകള്‍ കൈമാറി. അറഫാത്ത് മന്‍സില്‍ അഹമ്മദ് ഹാജി മഹല്ല് പ്രസിഡന്റ് ടി.എ അബ്ദുള്‍ ഹമീദിന് സ്ഥലത്തിന്റെ രേഖകള്‍ കൈമാറുകയായിരുന്നു. 38 അംഗങ്ങള്‍ മാത്രമുള്ള വാട്‌സ്ആപ്പ് കൂട്ടായ്മ പതിമൂന്ന്
സ്വന്തം വീടെന്ന സ്വപ്‌നം പൂവണിഞ്ഞ സന്തോഷവുമായി നിരവധിപേര്‍; മേപ്പയ്യൂര്‍ പഞ്ചായത്തില്‍ ലൈഫ് പദ്ധതിയില്‍ പൂര്‍ത്തീകരിച്ച വീടിന്റെ താക്കോല്‍ കൈമാറി
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്തില്‍ ലൈഫ് പദ്ധിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ കൈമാറി. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ദാനം മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ നിര്‍വ്വഹിച്ചു. പദ്ധതി പ്രകാരം വീട് പണി പൂര്‍ത്തീകരിച്ച ലക്ഷ്മി ദൂരൈ എന്നവര്‍ക്ക് താക്കോല്‍ കൈമാറിയാണ് ഉദ്ഘാടനം നടന്നത്.
‘മണ്ണെടുക്കുന്നത് ചെങ്കുത്തായ മല ഇടിച്ച്, മേല്‍മണ്ണിന് പുറമെ ചെങ്കല്‍ ഭാഗവും ഇടിക്കുന്നു, കുന്നിന് ബലക്കുറവ് സംഭവിച്ചാൽ പ്രദേശവാസികളുടെ ജീവന് ഭീഷണി’; പുലപ്രകുന്നിൽ പ്രതിഷേധം ഇരമ്പുന്നു
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്തിലെ 14ാം വാര്‍ഡായ മഞ്ഞക്കുളത്തില്‍പ്പെട്ട നരക്കോട് പുലപ്രക്കുന്നില്‍ അനിയന്ത്രിതമായ തരത്തില്‍ മണ്ണുഖനനം നടത്തുന്നതില്‍ പ്രക്ഷോഭം ശക്തമാക്കി പ്രദേശവാസികള്‍. ജനകീയസമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. പ്രദേശത്തെ 16 ഏക്കറോളം വരുന്ന കുന്നിന്‍ പ്രദേശത്തില്‍പ്പെട്ട ആറ് ഏക്കറോളം വരുന്ന സ്ഥലത്താണ് ഖനനം നടക്കുന്നത്. ഇത് ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലമാണ്. ഇവിടെ നിന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന
ഷോക്കേറ്റ് തളര്‍ന്നുവീണ് കാക്ക, ഓടിയെത്തി പ്രഥമശുശ്രൂഷ നല്‍കി ജീവന്‍ രക്ഷിച്ച് മേപ്പയ്യൂരിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍; മനസിന് കുളിരേകുന്ന വീഡിയോ കാണാം
മേപ്പയ്യൂര്‍: ഷോക്കേറ്റ് തളര്‍ന്നു വീണ കാക്കയ്ക്ക് രക്ഷകരായി മേപ്പയ്യൂരിലെ ഓട്ടോ ഡ്രൈവര്‍മാര്‍. മേപ്പയ്യൂരിലെ ഓട്ടോ ഡ്രൈവറായ ജനകീയമുക്ക് കരിങ്ങാറ്റിമ്മല്‍ രജീഷിന്റെ നേതൃത്വത്തിലാണ് കാക്കയെ രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം മേപ്പയ്യൂര്‍ ഓട്ടോസ്റ്റാന്റിന് സമീപമാണ് സംഭവം. വൈദ്യുത ലൈനില്‍ നിന്നും ഷോക്കേറ്റ് തളര്‍ന്നുവീണ കാക്കയെ ജീവന്‍ രക്ഷാ പ്രവര്‍ത്തനം നടത്തി രജീഷ് രക്ഷപ്പെടുത്തുകയായിരുന്നു. ഷോക്കേറ്റ കാക്ക ചലനമില്ലാതെ കിടക്കുന്നതുകണ്ടപ്പോള്‍
മേപ്പയ്യൂർ സ്വദേശിയായ സൈനികൻ രാജസ്ഥാനിൽ വെടിയേറ്റു മരിച്ചു
മേപ്പയ്യൂർ: രാജസ്ഥാനിൽ ജയ്‌പുരിന് സമീപം മേപ്പയ്യൂർ സ്വദേശിയായ സൈനികൻ വെടിയേറ്റു മരിച്ചു. മേപ്പയ്യൂർ മണപ്പുറംമുക്ക് മാണിക്കോത്ത് മീത്തൽ ജിതേഷ് (39) ആണ് മരിച്ചത്. അജ്മീർ നസീറബാദ് എയർഫോഴ്സ് കന്റോൺമെന്റ് കോളനിയിൽ ഡ്യൂട്ടിയിലായിരുന്നു. എങ്ങനെയാണ് വെടിയേറ്റത് എന്നകാര്യത്തിൽ കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. വിവരമറിഞ്ഞ് ജിതേഷിന്റെ സഹോദരൻ പ്രജീഷും സുഹൃത്തും രാജസ്ഥാനിലേക്ക് തിരിച്ചിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.
ബി.എം ആൻഡ് ബി.സി നിലവാരം, ഡ്രൈനേജുമുൾപ്പടെ 10 മീറ്റർ വീതി; മേപ്പയ്യൂർ – നെല്ല്യാടി- കൊല്ലം റോഡിന്റെ പ്രവൃത്തി ഉടൻ ആരംഭിക്കും
മേപ്പയ്യൂർ: മേപ്പയ്യൂർ – നെല്ല്യാടി- കൊല്ലം റോഡിന്റെ റോഡിന്റെ അടിയന്തിര അറ്റകുറ്റപണികൾക്ക് ടെൻഡർ ചെയ്തു. 2.4 കോടി രൂപയുടെ പ്രവൃത്തിക്കാണ് ടെൻഡറായത്. ഏപ്രിൽ രണ്ടാം വാരത്തോടെ പ്രവൃത്തി ആരംഭിക്കും. നേരത്തെ 38.95 കോടി രൂപയുടെ കിഫ്ബിയുടെ ധനകാര്യ അനുമതി റോഡിന് ലഭിച്ചിരുന്നു. ലാൻഡ് അക്വിസിഷന് കാലതാമസം വരുന്നതിനാൽ റോഡിന്റെ നിലവിലെ അവസ്ഥ പരിഹരിക്കുന്നതിനാണ് തുക അനുവദിച്ചത്.
അമിത നികുതിയിലൂടെ ജനങ്ങളെ ദുരിതത്തിലാക്കുന്ന ബഡ്ജറ്റിനെതിരായ പ്രക്ഷോഭങ്ങളോട് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നത് ഫാസിസ്റ്റ് നിലപാട്; രൂക്ഷവിമര്‍ശനവുമായി മേപ്പയ്യൂരില്‍ നടന്ന കെ.പി.എസ്.ടി.എ റവന്യൂ ജില്ലാ സമ്മേളനം
മേപ്പയൂര്‍: അമിതമായ നികുതി ചുമത്തി കേരളത്തിലെ ജനങ്ങളെ ദുരിതത്തിന്റെ വരുത്തിയിലേക്ക് തള്ളി വിടുന്ന ബഡ്ജറ്റ് നിര്‍ദേശങ്ങള്‍ ജനകീയ പ്രക്ഷോഭങ്ങളെ പരിഹാസിച്ചും പുച്ഛിച്ചും നടപ്പിലാക്കാന്‍ ശ്രമിക്കുന്ന പിണറായി സര്‍ക്കാറിന്റെ നിലപാട് തികഞ്ഞ ഫാസിസമാണെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് സി. പ്രദീപ് പറഞ്ഞു. മേപ്പയൂര്‍ ടി.കെ.കണ്‍വന്‍ഷന്‍ സെന്ററില്‍ കെ.പി.എസ്.ടി.എ കോഴിക്കോട് റവന്യൂ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.