Tag: Meppayyur

Total 134 Posts

എസ്.എസ്.എല്‍.സി സമ്പൂര്‍ണ്ണ വിജയവുമായി മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍

മേപ്പയ്യൂര്‍: പുനര്‍മൂല്യനിര്‍ണ്ണയ ഫലം പ്രസിദ്ധീകരിച്ചതോടെ ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി വിജയത്തില്‍ നൂറ് മേനി നേടി മേപ്പയ്യൂര്‍ ഹൈസ്‌കൂള്‍ ഉന്നത വിജയം നിലനിര്‍ത്തി. കഴിഞ്ഞ വര്‍ഷവും സ്‌കൂളിന് നൂറ് മേനി വിജയം നേടാന്‍ കഴിഞ്ഞിരുന്നു. പരീക്ഷയെഴുതിയ 819 കുട്ടികള്‍ മുഴുവനായും ഉപരിപഠനത്തിന് അര്‍ഹത നേടി. 202 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍

ഹോളിസ്റ്റിക് വെറ്റിനറി മെഡിസിന്‍ സംഭാവനക്കുള്ള ദേശീയ പുരസ്‌കാരം നേടി മേപ്പയ്യൂര്‍ പഞ്ചായത്ത് വെറ്റിനറി ഹോസ്പിറ്റലിലെ ഡോക്ടര്‍ കെ.ടി.മുസ്തഫ

മേപ്പയ്യൂര്‍: ഹോളിസ്റ്റിക് വെറ്റിനറി മെഡിസിന്‍ സംഭാവനയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടി മേപ്പയ്യൂരിലെ വെറ്റിനറി ഡോക്ടര്‍. ഗ്രാമപഞ്ചായത്ത് വെറ്റിനറി ഹോസ്പിറ്റലിലെ സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോക്ടര്‍ കെ.ടി.മുസ്തഫയാണ് പുരസ്‌കാരത്തിന് അര്‍ഹനമായത്. ചാരിറ്റബിള്‍ സൊസൈറ്റിസ് ഫോര്‍ ഹോളിസ്റ്റിക് വെറ്റിനറി മെഡിസിന്‍ എന്ന സംഘടനയുടെ ബാംഗ്ലൂരില്‍ നടന്ന പത്താമത് ദേശീയ സമ്മേളനത്തിലാണ് പുരസ്‌കാരം സമ്മാനിച്ചത്. മൃഗപരിചരണ രംഗത്തെ മികവുതെളിയിച്ചയാളും മൃഗങ്ങളുടെ

മീനങ്ങാടിയില്‍ നിന്ന് പഠിക്കാന്‍ മേപ്പയ്യൂരില്‍ നിന്നും പഞ്ചായത്ത് പ്രസിഡന്റുള്‍പ്പെട്ട സംഘത്തിന്റെ സന്ദര്‍ശനം; നെറ്റ് സീറോ കാര്‍ബ്ബണ്‍ പദ്ധതി നടപ്പിലാക്കുന്ന പഞ്ചായത്തുകളില്‍ മേപ്പയ്യൂരും

മേപ്പയ്യൂർ: ജില്ലയില്‍ നെറ്റ് സീറോ കാര്‍ബ്ബണ്‍ പദ്ധതി നടപ്പിലാക്കുന്ന 11 ഗ്രാമ പഞ്ചായത്തുകളില്‍ മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തും. നെറ്റ് സീറോ കാര്‍ബ്ബണ്‍ പദ്ധതി ഏറ്റവും മികച്ച രീതിയില്‍ നടപ്പിലാക്കുന്നതിന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് എന്നിവര്‍ ഉള്‍പ്പെട്ട സംഘം മീനങ്ങാടി സന്ദര്‍ശിച്ചു. ഈയൊരു വിഷയത്തില്‍ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട വയനാടിലെ മീനങ്ങാടി ഗ്രാമപഞ്ചായത്തിന്റെ പദ്ധതി പ്രവര്‍ത്തനരീതി മനസ്സിലാക്കുന്നതിനുവേണ്ടിയായിരുന്നു

പാണ്ടിമേളം, കരിമരുന്ന് പ്രയോഗം, മ്യൂസിക്കല്‍ നൈറ്റ്; കീഴ്പയൂര്‍ ശ്രീ അയ്യപ്പക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവം 25 മുതല്‍ 28 വരെ

മേപ്പയ്യൂര്‍: കീഴ്പ്പയ്യൂര്‍ അയ്യപ്പക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം 25, 26, 27, 28, തീയ്യതികളില്‍ നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ എളപ്പില ഇല്ലം ഡോ: ശ്രീകുമാരന്‍ നമ്പൂതിരിപ്പാടിന്റെയും മേല്‍ശാന്തി ബ്രഹ്‌മശ്രീ നീലമന ദേവദാസ് നമ്പൂതിരിപ്പാടിന്റെയും മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്. 25ന് കാലത്ത് 5.30ന് നടതുറക്കല്‍, അഭിഷേകം, മലര്‍നിവേദ്യം, ഉഷപൂജ, 8.30ന് കൊടിയേറ്റം ഉച്ചപൂജ, സൈമണ്‍സ് കണ്ണാശുപത്രിയുടെ നേതൃത്വത്തില്‍

വധശ്രമക്കേസ് പ്രതികളെ കെട്ടിപ്പിടിച്ച് ഷാഫി,അക്രമ രാഷ്ട്രീയത്തിനെതിരെ ഒഴുക്കുന്നത് മുതലക്കണ്ണീരോ എന്ന് ചോദ്യം; മേപ്പയ്യൂരിൽ പ്രതിഷേധം

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ എടത്തില്‍ മുക്കില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളെ വടകര മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ ആലിംഗനം ചെയ്യുന്ന വീഡിയോയ്‌ക്കെതിരെ വിമര്‍ശനമുയരുന്നു. ആക്രമിക്കപ്പെട്ട നെല്ലിക്കാത്താഴെക്കുനി സുനില്‍കുമാറിന്റെ കുടുംബം അടക്കം ഷാഫിയ്‌ക്കെതിരെ വിമര്‍ശനവുമായി രംഗത്തുന്നിരിക്കുകയാണ്. 2023 ഡിസംബര്‍ ആറിന് വൈകുന്നേരം അഞ്ച് മണിയോടെയാണ് എടത്തില്‍ മുക്കില്‍ പൊതുനിരത്തില്‍വെച്ച് സുനിലിനെ ഇന്നോവ കാറിലെത്തിയ

ചാവട്ടില്‍ ഇനി പുത്തന്‍ അംഗന്‍വാടി ഉയരും; 14 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി തുടങ്ങി

മേപ്പയൂര്‍: ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10ല്‍ 14ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ചാവട്ട് അംഗന്‍വാടിയുടെ പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ നിര്‍വ്വഹിച്ചു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുനില്‍ വടക്കയില്‍ അധ്യക്ഷനായി. ഉഷ.കെ, വി.ജയരാജന്‍, പി.ബാലകൃഷ്ണന്‍ കിടാവ്, വി.കുഞ്ഞിരാമന്‍കിടാവ്, വി.വി.മൂസ മാസ്റ്റര്‍, അമ്മദ്.പി, അംഗന്‍വാടി വര്‍ക്കര്‍ വസന്ത എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് വികസന

കെ.എം.സി.സി ഭാരവാഹികള്‍ക്ക് സ്വീകരണമൊരുക്കി മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി

മേപ്പയ്യൂര്‍: കെ.എം.സി.സി ഭാരവാഹികള്‍ക്ക് മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി സ്വീകരണം നല്‍കി. ദുബൈ കെ.എം.സി.സി പേരാമ്പ്ര മണ്ഡലം വൈസ് പ്രസിഡന്റ് വി.എം.സി റഷീദ്, സെക്രട്ടറി ഫൈസല്‍ മൈക്കുളം, പഞ്ചായത്ത് സെക്രട്ടറി ടി.കെ ഷജീം, മസ്‌കറ്റ് അല്‍കൂത് ഏരിയ ട്രഷറര്‍ തായാട്ട് ഷാജഹാന്‍, ഖത്തര്‍ കെ.എം.സി.സി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.ഷാഫി, മണ്ഡലം വൈസ് പ്രസിഡന്റ്

ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കി; മേപ്പയ്യൂരിലെ വെങ്ങിലേരിതാഴ പൊട്ടന്‍കുനിയില്‍ നടപ്പാത തുറന്നു

മേപ്പയൂര്‍: ഗ്രാമപഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ വാര്‍ഡ് 10ല്‍ വെങ്ങിലേരിതാഴ പൊട്ടന്‍കുനി നടപ്പാത തുറന്നു. 11ലക്ഷം രൂപ ചെലവഴിച്ച് പണിത നടപ്പാത ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുനില്‍ വടക്കയില്‍ അധ്യക്ഷനായി. വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ എ.വി.നാരായണന്‍, പാടശേഖരണ സമിതി സെക്രട്ടറി വി.കുഞ്ഞിരാമന്‍ കിടാവ്,

സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പും അധ്യാപക സംഗമവും സംഘടിപ്പിച്ച് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതി

മേപ്പയൂര്‍: മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതി സര്‍വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പും അധ്യാപക സംഗമവും നടത്തി. മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.സുനില്‍ അധ്യക്ഷത വഹിച്ചു. മേപ്പയൂര്‍ ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ സക്കീര്‍ എം മുഖ്യപ്രഭാഷണം നടത്തി. പി.ജി.രാജീവ്, കെ.നിഷിദ്, പി.അനീഷ്, എസ്.കെ.ശ്രീലേഷ്, സി.കെ.അസീസ്, എ.എം.നാസര്‍,

ഇനിയും കുണ്ടും കുഴിയും പേടിക്കേണ്ട; മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ ചെറുവപ്പുറത്ത് മീത്തല്‍ കോമത്ത് താഴെ കനാല്‍ റോഡ് ടാറിങ് പൂര്‍ത്തിയാക്കി തുറന്നു

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ ചെറുവപ്പുറത്ത് മീത്തല്‍ കോമത്ത് താഴെ കനാല്‍ റോഡില്‍ മൂന്നാം റീച്ചില്‍ ടാറിങ് പൂര്‍ത്തീകരിച്ചു. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ടാറിംങ് പൂര്‍ത്തീകരിച്ചത്. ടാറിങ് പൂര്‍ത്തികരിച്ച റോഡ് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം റാബിയ എടത്തിക്കണ്ടി അധ്യക്ഷയായി. മുജീബ് കോമത്ത്, ടി.കെ.അബ്ദുറഹിമാന്‍, കെ.പി.രാമചന്ദ്രന്‍, ഷര്‍മിന