Tag: Meppayyur

Total 129 Posts

വയനാടിനായി മേപ്പയ്യൂരിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ നല്‍കിയത് അഞ്ച് ലക്ഷത്തിലേറെ രൂപ; ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച തുക ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എയ്ക്ക് കൈമാറി

മേപ്പയൂര്‍: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ഭൂരിതാശ്വാസനിധിയിലേക്ക് മേപ്പയൂര്‍ ഗ്രാമപഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ നിന്നും സമാഹരിച്ച തുക ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ ഏറ്റുവാങ്ങി. തൊഴിലുറവ് തൊഴിലാളികള്‍ 534190 രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. പഞ്ചായത്തിലെ എല്ലാവിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ 276054 രൂപയും, കുടുംബശ്രീ അംഗങ്ങള്‍ 212580 രൂപയും, ഹരിതകര്‍മ്മസേന അംഗങ്ങള്‍ 16500 രൂപയും കാര്‍ഷിക കര്‍മ്മ

വീട്ടില്‍ നിന്നിറങ്ങിയത് സ്‌കൂളില്‍ പോകുന്നെന്ന് പറഞ്ഞ്; മേപ്പയ്യൂരില്‍ 16കാരിയെ കാണാനില്ലെന്ന് പരാതി

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ സ്വദേശിനിയായ പതിനാറുകാരിയെ കാണാനില്ലെന്ന് പരാതി. തിങ്കളാഴ്ച രാവിലെ സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതാണ് പെണ്‍കുട്ടി. അതിനുശേഷം തിരിച്ചുവന്നില്ലെന്നാണ് ബന്ധുക്കളുടെ പരാതി. പെണ്‍കുട്ടിയുടെ കൂടെയുണ്ടായിരുന്ന മൂന്നുപേരില്‍ വടകര സ്വദേശികളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മംഗലാപുരത്തുനിന്നും കാറില്‍ വടകരയിലേക്ക് തിരിച്ചുവരവെയാണ് രണ്ടുപേര്‍ പിടിയിലായത്. കാണാതായ പെണ്‍കുട്ടിയും മൂന്നുപേരും മംഗലാപുരത്തേക്ക് ട്രെയിന്‍കയറിയെന്നും അവിടെ നിന്നും പെണ്‍കുട്ടിയും ആണ്‍സുഹൃത്തും

വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് തുണയായി മേപ്പയ്യൂരിലെ തൊഴിലുറപ്പ് തൊഴിലാളികളും; ഒരു ദിവസത്തെ വേതനം സംഭാവന നല്‍കും

മേപ്പയൂര്‍: വയനാട് ദുരന്തത്തില്‍ പെട്ടവരെ സഹായിക്കാന്‍ മേപ്പയ്യൂരിലെ തൊഴിലുറപ്പു തൊഴിലാളികളും രംഗത്ത്. അവരുടെ ഒരു ദിവസത്തെ വേതനം സംഭാവന നല്‍കാന്‍ മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് 17-ാം വാര്‍ഡ് തൊഴിലുറപ്പു തൊഴിലാളികളുടെ യോഗം തീരുമാനിച്ചു. വാര്‍ഡ് മെമ്പറും സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാനുമായ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍ അധ്യക്ഷത വഹിച്ചു. മുന്‍ പഞ്ചായത്തംഗം എം.കെ.സുമതി, വികസന സമതി അംഗങ്ങളായ ചന്തു കൂഴിക്കണ്ടി,

കന്നുകാലികളെ വളര്‍ത്തുന്നവരാണോ? കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ഇനിയും എടുത്തില്ലേ? എന്നാല്‍ ഇനി വൈകേണ്ട, മേപ്പയ്യൂര്‍ പഞ്ചായത്തിലേക്ക് വിട്ടോളൂ

മേപ്പയ്യൂര്‍: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി മേപ്പയ്യൂരില്‍ കുളമ്പുരോഗത്തിനും ചര്‍മ്മമുഴരോഗത്തിനുമുള്ള പ്രതിരോധ കുത്തിവെപ്പിന് മേപ്പയ്യൂര്‍ പഞ്ചായത്തില്‍ തുടക്കമായി. ആഗസ്റ്റ് ഒന്നുമുതല്‍ സെപ്റ്റംബര്‍ 11വരെ സൗജന്യമായി കുത്തിവെപ്പെടുക്കാം. കുളമ്പുരോഗ നിയന്ത്രണ പദ്ധതിയുടെ അഞ്ചാം ഘട്ടവും ചര്‍മ്മമുഴരോഗ പ്രതിരോധ കുത്തിവപ്പിന്റെ രണ്ടാംഘട്ടവുമാണ് നടക്കുന്നത്. നാലുമാസവും അതിന് മുകളിലും പ്രായമുള്ള പശു, എരുമ വര്‍ഗത്തിലുള്ള എല്ലാ ഉരുക്കളും കുളമ്പുരോഗ

കേന്ദ്ര ബജറ്റില്‍ കേരളത്തോടുള്ള അവഗണനയ്‌ക്കെതിരെ പ്രതിഷേധവുമായി ആര്‍.ജെ.ഡി; മേപ്പയ്യൂര്‍ ടൗണില്‍ പ്രകടനവും പ്രതിഷേധ സംഗമവും

മേപ്പയ്യൂര്‍: കേന്ദ്ര ബഡ്ജറ്റില്‍ കേരളത്തോടുള്ള അവഗണനക്കെതിരെ രാഷ്ട്രീയ ജനതാദള്‍ മേപ്പയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ ടൗണില്‍ പ്രകടനവും പ്രതിഷേധ സംഗമവും നടത്തി. തുടര്‍ന്ന് യൂണിയന്‍ ബഡ്ജറ്റിന്റെ കോപ്പി കത്തിച്ചു. പ്രതിഷേധ സംഗമം ആര്‍.ജെ.ഡി സംസ്ഥാന സെക്രട്ടറി കെ.ലോഹ്യ ഉദ്ഘാടനം ചെയതു. നിഷാദ് പൊന്നങ്കണ്ടി അധ്യക്ഷനായി. ജില്ല സെക്രട്ടറി ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, സുനില്‍ ഓടയില്‍, മോഹനന്‍

ശക്തമായ കാറ്റില്‍ മേപ്പയ്യൂര്‍ പഞ്ചായത്തില്‍ വന്‍ നാശനഷ്ടം; മരങ്ങള്‍ മുറിഞ്ഞ് വീണ് വീടുകള്‍ക്ക് നാശനഷ്ടം

മേപ്പയ്യൂര്‍: ഇന്നത്തെ ശക്തമായ കാറ്റില്‍ മേപ്പയ്യൂര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ വന്‍ നാശനഷ്ടം. കൊഴുക്കല്ലൂരിലെ പി.കെ.എം സുരേഷ് കുമാറിന്റെ വീട്ടില്‍ തെങ്ങുവീണ് മതില്‍ തകര്‍ന്നു. തിരുമംഗലത്ത് താഴ ചെറുശ്ശേരി ദേവസ്വം വകസ്ഥലത്ത് കാറ്റില്‍ തെങ്ങുകള്‍ മുറിഞ്ഞുവീണു. ആശാരീന്റെ മീത്തല്‍ കുഞ്ഞിക്കണ്ണന്റെ വിട്ടുവളപ്പില്‍ അടുത്ത പറമ്പില്‍ നിന്ന് പിലാവ് വീണു നാശനഷ്ടമുണ്ടായി. വിളയാട്ടൂരിലെ കൈപ്പുറത്ത് അബ്ദുള്ള, കൈപ്പുറത്ത്

മുന്‍കാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കെ.വി ഗോപാലന്റെ ഓര്‍മ്മകള്‍ പങ്കിട്ട് പ്രവര്‍ത്തകര്‍; അനുശോചന യോഗം സംഘടിപ്പിച്ച് മേപ്പയ്യൂരിലെ കോണ്‍ഗ്രസ്

മേപ്പയ്യൂര്‍: മുന്‍ കാല കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന കെ.വി.ഗോപാലന്റെ നിര്യാണത്തില്‍ മേപ്പയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. മുന്‍ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ്, കൊഴുക്കല്ലൂര്‍ ക്ഷീരോത്പാദക സഹകരണ സംഘം ഡയറക്ടര്‍, നരക്കോട് നടുക്കണ്ടി പരദേവതാ ക്ഷേത്രം പ്രസിഡന്റ് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചയാളായിരുന്നു കെ.വി.ഗോപാലന്‍. പി.അശോകന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി ഇ.അശോകന്‍ അനുസ്മരണ പ്രഭാഷണം

കീഴ്പയ്യൂരില്‍ വീടിന് മുകളില്‍ മരംവീണു; കനത്തമഴയില്‍ മേപ്പയ്യൂരില്‍ വ്യാപക നാശനഷ്ടം

മേപ്പയ്യൂര്‍: ശക്തമായ കാറ്റിലും മഴയിലും മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തില്‍ വ്യാപക നാശനഷ്ടം. കീഴ്പയ്യൂരിലെ കോറോത്ത് കണ്ടി ബാലകൃഷ്ണന്റെ വീടിനു മുകളില്‍ മരം വീണ് വീട് ഭാഗികമായി തകര്‍ന്നു. കണിയാറക്കല്‍ അനീഷിന്റെ പറമ്പില്‍ തെങ്ങ് മുറിഞ്ഞു വീണു. അടിയോടി കണ്ടി എ.കെ.രാജന്റെ പറമ്പില്‍ മരം പിഴുത് വീണ് വിറകുപുര ഭാഗികമായി തകര്‍ന്നു. വിളയാട്ടൂരിലെ പാറക്കണ്ടി അമ്മാളുവിന്റെ വീടിനു മുകളില്‍

കനത്ത മഴ; മേപ്പയ്യൂരില്‍ വീട്ടുവളപ്പിലെ കിണറും ആള്‍മറയും ഇടിഞ്ഞുതാഴ്ന്നു

മേപ്പയ്യൂര്‍: കനത്ത മഴയില്‍ മേപ്പയ്യൂരില്‍ വീട്ടുവളപ്പിലെ കിണറും ആള്‍മറയും ഇടിഞ്ഞുതാഴ്ന്നു. ഒന്‍പതാം വാര്‍ഡിലെ കിഴക്കേട്ടില്‍ ദാമോദരന്‍ നായരുടെ വീട്ടുവളപ്പിലെ കിണറാണ് ഇടിഞ്ഞത്. സമീപത്തെ മതില്‍ തകര്‍ന്നു വീഴുകയും ചെയ്തു. കിണര്‍ ആള്‍മറയോടൊപ്പവും ചുറ്റുമുള്ള ഒരു മീറ്റര്‍ വ്യാസത്തില്‍ മണ്ണടക്കം കിണറ്റിലേക്ക് ഇടിഞ്ഞു വീണു. പറമ്പിന്റെ കല്‍മതില്‍ ഏകദേശം 15 മീറ്ററോളം നീളത്തില്‍ ഇടിഞ്ഞു. കഴിഞ്ഞ കുറെ

കുരുമുളക് സമിതി വഴി കുരുമുളക് തൈകളും ജൈവവളവും വിതരണം ചെയ്ത് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത്

മേപ്പയൂര്‍: ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ 2024-25 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പദ്ധതിയില്‍ മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് കുരുമുളക് സമിതി വഴി കുരുമുളക് തൈകളും ജൈവവളവും കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. പഞ്ചായത്ത് മെമ്പര്‍ വി.പി.ബിജു അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ കുരുമുളക് കര്‍ഷകനായ ശങ്കരന്‍ പുതുക്കുടി മീത്തലിന് തൈകള്‍ കൈമാറി ഉദ്ഘാടനം ചെയ്തു. കൃഷി