Tag: Meppayyur

Total 134 Posts

അരങ്ങുണര്‍ന്നു; മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് സ്‌കൂള്‍ കലോത്സവത്തിന് കൊഴുക്കല്ലൂര്‍ കെ.ജി.എം.എസ് യു.പി സ്‌കൂളില്‍

മേപ്പയ്യൂര്‍: മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് സ്‌കൂള്‍ കലോത്സവം കൊഴുക്കല്ലൂര്‍ കെ ജി എം എസ് യു പി സ്‌കൂളില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എംപി ശോഭ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ എം.റീജ സ്വാഗതം പറഞ്ഞ ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ മിനി അശോകന്‍ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി സുനില്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി

കുഴിയും പഴിയും പേടിക്കേണ്ട, കൊയിലാണ്ടിയിലേക്ക് വളഞ്ഞവഴി പോകേണ്ട; നെല്ല്യാടി-മേപ്പയ്യൂര്‍ റോഡിലെ യാത്രാ ദുരിതത്തിന് പരിഹാരമാകുന്നു, റോഡ് റീടാറിങ് പ്രവൃത്തി തുടങ്ങി

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍-നെല്ല്യാടി റോഡിലെ ഏറെ കുപ്രസിദ്ധമായ യാത്രാദുരിതത്തിന് താല്‍ക്കാലിക പരിഹാരമാകുന്നു. പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ റീടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. പി.ഡബ്ല്യു.ഡിയുടെ രണ്ടുകോടി 49ലക്ഷം രൂപ ഫണ്ടിലാണ് നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നത്. നെല്ല്യാടി പാലം മുതല്‍ മേപ്പയ്യൂര്‍ ടൗണ്‍ വരെയുള്ള ഭാഗമാണ് റീടാര്‍ ചെയ്യുന്നത്. നിലവിലെ വീതിയില്‍ തന്നെയായിരിക്കും റോഡ്. ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്ട് സൊസൈറ്റിയാണ്

ജനാധിപത്യത്തിലൂടെ ഫാഷിസത്തെ തോല്‍പ്പിച്ചതിന് മുന്‍ മാതൃകകളില്ല: മേപ്പയ്യൂരില്‍ പി.കെ.ബാബുവിന്റെ പുസ്തക പ്രകാശന ചടങ്ങില്‍ പി.എന്‍.ഗോപീകൃഷ്ണന്‍

മേപ്പയ്യൂര്‍: ഹിന്ദുത്വഫാഷിസത്തെ യുദ്ധത്തിലൂടെ പരാജയപ്പെടുത്താനാവില്ലെന്നും ജനാധിപത്യ രീതിയിലുടെ എതിര്‍ത്തു തോല്‍പ്പിക്കുന്നതില്‍ മുന്‍ മാതൃകകളില്ലെന്നും കവിയും ചിന്തകനുമായ പി.എന്‍.ഗോപീകൃഷ്ണന്‍ പറഞ്ഞു. വി.കെ.ബാബു രചിച്ച ഫാഷിസം ജനാധിപത്യം രാഷ്ട്രീയ വായനകളുടെ ആല്‍ബം എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിന് അപ്പുറമുള്ള സാമൂഹ്യ ഇടപെടലുകളെ മുന്നോട്ടു നയിക്കാന്‍ കഴിയുന്ന അടിത്തട്ടു ജനതയെയും, വിവിധ സാമൂഹിക ജനവിഭാഗങ്ങളേയും അണിനിരത്താന്‍

മേപ്പയ്യൂര്‍ ചാവട്ട് എം.എല്‍.പി സ്‌കൂള്‍ മുന്‍ അധ്യാപകന്‍ മേപ്പാട്ട് അബ്ദുല്‍ റസാഖ് മാസ്റ്റര്‍ അന്തരിച്ചു

മേപ്പയ്യൂര്‍: ചാവട്ട് എം.എല്‍.പി സ്‌കൂള്‍ മുന്‍ അധ്യാപകന്‍ മേപ്പാട്ട് അബ്ദുല്‍ റസാഖ് മാസ്റ്റര്‍ അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു. ചാവട്ട് മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റും മേപ്പയ്യൂര്‍ എളമ്പിലാട് മഹല്ല് കമ്മിറ്റി മുന്‍ സെക്രട്ടറിയും മേപ്പയ്യൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് മുന്‍ സെക്രട്ടറിയും മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് മുന്‍ സെക്രട്ടറിയും നിലവില്‍ വര്‍ക്കിങ് കമ്മിറ്റി അംഗവുമാണ്.

വീണ്ടും പായലും പുല്ലും നിറഞ്ഞ് നാശത്തിന്റെ വക്കിലായി മലബാറിന്റെ നെല്ലറ; കൊയ്ത്തുയന്ത്രം, തോട് നിര്‍മ്മാണം എന്നിവ അത്യാവശ്യം, കരുവോട് ചിറയില്‍ നെല്‍കൃഷിയിറക്കാന്‍ കര്‍ഷകര്‍ക്കുവേണം സര്‍ക്കാര്‍ പിന്തുണ

മേപ്പയൂര്‍: മലബാറിന്റെ നെല്ലറ എന്നു വിശേഷിപ്പിക്കുന്ന കരുവോട് ചിറയില്‍ നെല്‍കൃഷി നാശത്തിന്റെ വക്കില്‍. ഏറെ കാലത്തെ കാത്തിരിപ്പിനൊടുവില്‍ ആറ് വര്‍ഷം മുന്‍പ് ജനകീയ പങ്കാളിത്തത്തോടെ മേപ്പയൂര്‍ പഞ്ചായത്തും കൃഷിഭവനും ചേര്‍ന്ന് കരുവോട് ചിറയില്‍ കൃഷി ഇറക്കിയെങ്കിലും പിന്നീടുള്ള വര്‍ഷങ്ങളില്‍ ഇത് കുറഞ്ഞ് കുറഞ്ഞ് ഇപ്പോള്‍ വീണ്ടും പഴയ അവസ്ഥയിലേക്ക് തന്നെയെത്തി നില്‍ക്കുകയാണ്. ചിറയുടെ മേല്‍ഭാഗമായ കൊല്ലറോത്ത്

അധ്യാപകരും സംഘാടകരുമുള്‍പ്പെടെ 4500 പേര്‍ പങ്കെടുക്കുന്ന കായിക മാമാങ്കം മേപ്പയ്യൂരില്‍; മേലടി സബ് ജില്ലാ സ്‌പോര്‍ട്‌സിന് തുടക്കമായി

മേപ്പയൂര്‍: മൂന്നുദിവസങ്ങളിലായി അധ്യാപകരും സംഘാടകരും ഉള്‍പ്പെടെ 4500 പേര്‍ പങ്കെടുക്കുന്ന കായിക മാമാങ്കത്തിന് സാക്ഷ്യം വഹിക്കുകയാണ് ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂര്‍. മേലടി സബ്ജില്ല സ്‌പോര്‍ട്‌സ്് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന്‍ ഉദ്ഘാടനം ചെയ്തു. ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ എം.സക്കീര്‍ സ്വാഗതം പറഞ്ഞു. വികസന സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ വി.സുനില്‍ അധ്യക്ഷത വഹിച്ചു. മേലടി എ.ഇ.ഒ ഹസീസ്.പി പതാക ഉയര്‍ത്തി.

നരക്കോട് തെക്കെ പൊയില്‍ മിനു മുംതാസ് അന്തരിച്ചു

മേപ്പയ്യൂര്‍: നരക്കോട് തെക്കെ പൊയില്‍ മിനു മുംതാസ് അന്തരിച്ചു. അന്‍പത്തിയൊന്ന് വയസായിരുന്നു. ഭർത്താവ്: അബ്ദുറഹ്മാന്‍. മക്കള്‍: ആഷിക്ക് (ദുബൈ അര്‍ബാസ് ഗുജറാത്ത്), അഫ്താഫ് (ഗുജറാത്ത്, പരേതനായ അര്‍ഷാദ്. സഹോദരങ്ങള്‍: അസീസ് കാവുന്തറ, ആസിഫ് കാവുന്തറ, ആരിഫ് കാവുന്തറ. പരേതനായ കുഞ്ഞമ്മദ് കാവുന്തറയുടെയും നബീസയുടെയും മകളാണ്. മരുമകള്‍: ആല്‍ഫിയ കാവുംവട്ടം

”മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിച്ചിരുന്ന യാത്രാ ആനൂകൂല്യങ്ങള്‍ പുനസ്ഥാപിക്കുക” ; പ്രധാനമന്ത്രിയ്ക്ക് സ്‌നേഹപൂര്‍വ്വം നിവേദനവുമായി മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍

മേപ്പയ്യൂര്‍: ലോക വയോജന ദിന ആഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് നിവേദനമയച്ച് മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. വയോജനങ്ങള്‍ക്ക് കോവിഡിന് മുമ്പ് ലഭിച്ചിരുന്ന യാത്രാ ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ കത്തുകള്‍ അയച്ചത്. ”പ്രധാനമന്ത്രിയ്ക്ക് സ്‌നേഹപൂര്‍വ്വം’ എന്ന പരിപാടിയുടെ ഭാഗമായാണ് നിവേദനം സമര്‍പ്പിച്ചത്. വയോജന ദിനത്തിന്റെ ഭാഗമായി സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകളുടെ നേതൃത്വത്തില്‍

വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍, ഫിസിക്കല്‍ ട്രെയിനിങ്, കരാട്ടെ പരിശീലനം… ഓണം അവധിക്കാല ക്യാമ്പുമായി ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂരിലെ എസ്.പി.സി

മേപ്പയ്യൂര്‍: ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂരിലെ എസ്.പി.സി ഓണം അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു. സെപ്റ്റംബര്‍ 20, 21 തിയ്യതികളിലാണ് ക്യാമ്പ് നടന്നത്. കേമ്പിന്റെ ഭാഗമായി പരേഡ്, ഫിസിക്കല്‍ ട്രെയിനിങ്ങ്, യോഗ കരാട്ടെ പരിശീലനം എന്നിവ സംഘടിപ്പിച്ചു. കൂടാതെ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ സംഘടിപ്പിച്ചു. മക്കളുടെ കൂടെ വയോജന സംരക്ഷണം എന്ന വിഷയത്തില്‍ കൗണ്‍സിലറും സോഷ്യല്‍വര്‍ക്കറുമായ ബൈജു ആയടത്തില്‍ ക്ലാസെടുത്തു.

”18 തോടുകള്‍, നാല് പൊതുകുളങ്ങള്‍, 48 സ്വകാര്യ കുളങ്ങള്‍, 27 പൊതുകിണറുകള്‍”; മേപ്പയ്യൂരിലെ ജലബജറ്റ് തയ്യാർ, ലക്ഷ്യം ജലലഭ്യതയും വിനിയോഗവും അടിസ്ഥാനമാക്കി ജലസ്രോതസ്സുകളുടെ സംരക്ഷണം ഉറപ്പാക്കല്‍

മേപ്പയ്യൂര്‍: കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെയും ഹരിത കേരളം മിഷന്റെയും, സി.ഡബ്‌ള്യൂആര്‍.ഡി.എമ്മിന്റെയും നിര്‍വഹണ സഹായത്തോടെ മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് ജലബജറ്റ് തയ്യാറാക്കി. ജലബജറ്റ് പ്രകാരം മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തില്‍ 18 തോടുകള്‍, നാല് പൊതുകുളങ്ങള്‍, 48 സ്വകാര്യ കുളങ്ങള്‍, 27 പൊതുകിണറുകള്‍ എന്നിവയും വിസ്തൃതമായ പാടശേഖരങ്ങളും ഉണ്ട്. ഈ ജല സ്രോതസ്സുകളിലും അവയുടെ വൃഷ്ടി പ്രദേശങ്ങളിലും ശാസ്ത്രീയമായ ജല സംരക്ഷണ