Tag: meppayyoor
മേപ്പയ്യൂര്‍ ജനകീയമുക്ക് മീത്തലെ പറമ്പില്‍ ദാമോദരന്‍ അന്തരിച്ചു.
മേപ്പയ്യൂര്‍: ജനകീയമുക്ക് മീത്തലെ പറമ്പില്‍ ദാമോദരന്‍ അന്തരിച്ചു. എഴുപത്തിരണ്ടി വയസ്സായിരുന്നു. ഭാര്യ: സൗമിനി. മക്കള്‍: പ്രതീഷ്.എം.പി ( ജില്ലാ എക്സി.ഓഫീസര്‍, നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, കോഴിക്കോട്), അനീഷ് എം.പി. മരുമക്കള്‍: സിഞ്ജു, നിരോഷ. സഹോദരങ്ങള്‍: കല്യാണി, എം.പി.കുഞ്ഞിക്കണാരന്‍, ലീല കൂനംവള്ളിക്കാവ്, കാര്‍ത്ത്യായനി, രാധ, ശാന്ത..
‘ഊര്‍ജസ്വലനായ വാര്‍ത്താ ഫോട്ടോഗ്രാഫറെയാണ് നഷ്ടമായത്’; ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫര്‍ കെ.എസ് പ്രവീണ്‍കുമാറിന്റെ നിര്യാണത്തില്‍ അനുശോചനമര്‍പ്പിച്ച് മുഖ്യമന്ത്രി
കീഴ്പ്പയ്യൂര്‍: അന്തരിച്ച ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫര്‍ കെ.എസ് പ്രവീണ്‍കുമാറിന്റെ നിര്യാണത്തില്‍ അനുശോചനമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഊര്‍ജസ്വലനായ വാര്‍ത്താ ഫോട്ടോഗ്രാഫറെയാണ് നഷ്ടമായതെന്ന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പ്രവീണിന്റെ അപ്രതീക്ഷിത വിയോഗം താങ്ങാവുന്നതിലും ഏറെയെന്ന് സുഹൃത്തുക്കള്‍. വളരെ സൗമ്യസ്വഭാവക്കാരനായിരുന്ന പ്രവീണ്‍ ഒരിക്കല്‍ പരിചയപ്പെട്ടവരോട് പോലും ഹൃദയബന്ധം സൂക്ഷിക്കുന്ന വ്യക്തിയായിരുന്നു അതിനാല്‍ തന്നെ സുഹൃത്തുക്കളുടെ ഒരു വലിയ വലയം
മേപ്പയൂര്‍ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവം; പ്രതികള്‍ വിദേശത്തേക്ക് കടന്നതായി സൂചന, പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു
താമരശ്ശേരി: ബഹ്റൈനില്‍നിന്ന് കോഴിക്കോട് വിമാനത്താവളത്തില്‍ വന്നിറങ്ങിയ മേപ്പയൂര്‍ സ്വദേശിയായ യുവാവിനെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവത്തിലെ നാലുപ്രതികളും വിദേശത്തേക്ക് കടന്നതായി സൂചന. അതേസമയം പ്രതികളെ കണ്ടെത്തുന്നതിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതായും അറിയിച്ചു. ചാത്തമംഗലം പുള്ളാവൂര്‍ മാക്കില്‍ ഹൗസില്‍ മുഹമ്മദ് ഉവൈസ് (23), പുള്ളാവൂര്‍ പിലാത്തോട്ടത്തില്‍ കടന്നാലില്‍ മുഹമ്മദ് റഹീസ് (23), വലിയപറമ്പ
അംഗനവാടിയിലെ പാമ്പ് ശല്യത്തിന് പരിഹാരം തേടി കുട്ടികള്‍; നിവേദനവുമായി മേപ്പയൂര്‍ പഞ്ചായത്ത് ഓഫീസില്‍
മേപ്പയ്യൂര്‍: അംഗണവായിലെ പാമ്പ് ശല്യത്തിനും ശോചനീയാവസ്ഥയ്ക്കും പരിഹാരമാവശ്യപ്പെട്ട് നിവേദനവുമായി കുട്ടികളും രക്ഷിതാക്കളും. മേപ്പയൂര്‍ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡിലെ പാവട്ടു കണ്ടി മുക്കിലെ അംഗണവാടിയിലെ കുട്ടികളാണ് പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം സമര്‍പ്പിച്ചത്. ഇവര്‍ പഠിക്കുന്ന അംഗന്‍വാടി മുറ്റത്തു നിന്നും തിങ്കളാഴ്ച വലിയൊരു മൂര്‍ഖന്‍ പാമ്പിനെ പിടികൂടിയിരുന്നു. കുട്ടിയെ അംഗണവാടിയില്‍ നിന്നും കൂട്ടാന്‍ എത്തിയ രക്ഷിതാവാണ് പാമ്പിനെ കണ്ടത്.
‘സ്കൂളിലെത്തിയപ്പോള്‍ കാണുന്നത് തീ ആളിപ്പടരുന്നത്, ഉടനെ ഗ്യാസ് റെഗുലേറ്റര്‍ ഓഫ് ചെയ്ത് തീ കെടുത്താനുള്ള ശ്രമം തുടങ്ങി; വിളയാട്ടൂര്‍ ഗവ.എല്‍.പി സ്കൂളിനെ വന്‍ദുരന്തത്തില്‍ നിന്ന് രക്ഷിച്ച പേരാമ്പ്ര ഫയര്‍ സ്റ്റേഷനിലെ ഓഫീസര്‍ ലതീഷ് പറയുന്നു
മേപ്പയ്യൂര്‍: അധ്യാപകന് അറിയിച്ചതിനെ തുടര്‍ന്ന് സ്കൂളിലെത്തിയപ്പോള്‍ കാണുന്നത് പാചകപ്പുരയില്‍ തീ ആളിക്കത്തുന്നതാണ്. ഗ്യാസടുപ്പിലേക്കുള്ള ട്യൂബിന് പൊട്ടലുണ്ടായതാണ് തീപിടുത്തത്തിന് ഇടയാക്കിയത്. പെട്ടന്ന് തീ അണയ്ക്കാനള്ള ശ്രമമായിരുന്നു പിന്നീട്. പെട്ടന്നു തന്നെ ആളിക്കത്തുന്ന തീ കാര്യമാക്കാതെ റെഗുലേറ്റര്‍ ഓഫ് ചെയ്ത് ഊരിമാറ്റി പാചകവാതകച്ചോര്‍ച്ച ഒഴിവാക്കി. ഇനിയും കൂടുതല്‍ സമയം തീ കത്തുന്നത് തുടര്‍ന്നിരുന്നെങ്കില്‍ സിലിണ്ടര്‍ പൊട്ടിത്തെറിക്കാനുള്ള സാധ്യതയുണ്ടായിരുന്നെന്ന് പേരാമ്പ്ര