Tag: Mecca

Total 2 Posts

ഹജ്ജിന് പോയ കുന്ദമംഗലം സ്വദേശി മക്കയില്‍ അന്തരിച്ചു

മുക്കം: ഹജ്ജ് കര്‍മ്മത്തിനായി സൗദി അറേബ്യയിലേക്ക് പോയ കുന്ദമംഗലം സ്വദേശി മക്കയില്‍ അന്തരിച്ചു. കുന്ദമംഗലം ഉണ്ടോടിയില്‍ അന്ത്രുമാന്‍ കോയാമു ആണ് മരിച്ചത്. എഴുപത് വയസായിരുന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലാണ് അന്ത്രുമാന്‍ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാനായി പോയത്. ഞായറാഴ്ച രാവിലെ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ വിമാനത്തില്‍ ഭാര്യ സുബൈദയോടൊപ്പമാണ് അദ്ദേഹം സൗദിയിലേക്ക് പോയത്.

കാപ്പാട് സ്വദേശിനി മക്കയിൽ അന്തരിച്ചു

കൊയിലാണ്ടി: കാപ്പാട് സ്വദേശിനി സൗദി അറേബ്യയിലെ മക്കയിൽ അന്തരിച്ചു. അറക്കൽ ഹന്നത്ത് ആണ് മരിച്ചത്. അൻപത്തിരണ്ട് വയസായിരുന്നു. കാപ്പാട് പാറപ്പള്ളി ഇമാമും കാപ്പാട് ശാഖ മുസ്ലിം ലീഗ് കമ്മിറ്റി മുൻ വൈസ് പ്രസിഡന്റുമായ നമ്പിക്കണ്ടി മുഹമ്മദ് കോയയാണ് ഭർത്താവ്. ഞായറാഴ്ച നാട്ടിലേക്ക് തിരിച്ച് വരാനിരിക്കെയാണ് അന്ത്യം. ഭർത്താവിനോടൊപ്പം രണ്ടാഴ്ച മുമ്പാണ് ഉംറ നിർവഹിക്കാനായി ഹന്നത്ത് മക്കയിലേക്ക്