Tag: Manipur
മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം; കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നിസ്സംഗതയ്ക്കെതിരെ കൊയിലാണ്ടിയിൽ ആം ആദ്മി പാർട്ടിയുടെ പ്രതിഷേധം
കൊയിലാണ്ടി: കലാപത്തിന് ഇരയായ മണിപ്പൂരിലെ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നിസ്സംഗതയ്ക്കെതിരെ പ്രതിഷേധിച്ചും കൊയിലാണ്ടിയിൽ ആം ആദ്മി പാർട്ടിയുടെ സംഗമം. ആം ആദ്മി പാർട്ടി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ജില്ലാ കൗൺസിൽ അംഗം രത്നാകരൻ തൂവയിൽ ഉദ്ഘാടനം ചെയ്തു. സംഗമത്തിൽ സയ്യിദ് സ്വാലിഹ് അധ്യക്ഷത വഹിച്ചു. ജില്ലാ കൗൺസിൽ അംഗങ്ങളായ ഉണ്ണികൃഷ്ണൻ തിരൂളി,
‘മണിപ്പൂരിൽ നടക്കുന്നത് തമ്മിലടിപ്പിച്ച് അധികാരം നിലനിർത്താനുള്ള ബോധപൂർവ്വമായ ശ്രമം’; പൊയിൽക്കാവിൽ കെ.എസ്.ടി.എ ഉപജില്ലാ കമ്മിറ്റിയുടെ സെമിനാർ
കൊയിലാണ്ടി: മണിപ്പൂർ വിഷയത്തിൽ സെമിനാർ നടത്തി കെ.എസ്.ടി.എ കൊയിലാണ്ടി ഉപജില്ലാ കമ്മിറ്റി. പൊയിൽക്കാവ് നടനം ഹാളിൽ വച്ച് ‘മണിപ്പൂരിൽ സംഭവിക്കുന്നതെന്ത്?’ എന്ന പേരിൽ നടത്തിയ സെമിനാർ സാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി അംഗവുമായ കെ.പി.രാമനുണ്ണി ഉദ്ഘാടനം ചെയ്തു. രണ്ടു വിഭാഗക്കാരെ തമ്മിലടിപ്പിച്ച് അധികാരം നിലനിർത്താനുള്ള സംഘപരിവാറിൻ്റെ ബോധപൂർവ്വമായ ശ്രമമാണ് മണിപ്പൂരിൽ നടന്നുകൊണ്ടിരിക്കുന്നതെന്ന് സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട്
‘നീങ്ക പെരിയ മനിതന്’; ചന്ദ്രിക ദിനപത്രത്തിലെ പംക്തി ‘തേഡ് ഐ’ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച് തമിഴ് പത്രം
കോഴിക്കോട്: മലയാളത്തിലെ പ്രമുഖ ദിനപത്രമായ ചന്ദ്രികയിലെ പംക്തി ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച് തമിഴ് ദിനപത്രം. ചന്ദ്രികയുടെ എഡിറ്ററും സ്പോര്‍ട്സ് ജേര്‍ണലിസ്റ്റുമായ കോഴിക്കോട് സ്വദേശി കമാല്‍ വരദൂര്‍ എഴുതുന്ന തേഡ് ഐ എന്ന പംക്തിയാണ് മണിച്ചുഡര് എന്ന തമിഴ് പത്രം ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചത്. കായികലോകവുമായി ബന്ധപ്പെട്ട വിശകലനങ്ങള്‍ പ്രസിദ്ധീകരിക്കുന്ന പംക്തിയാണ് തേഡ് ഐ. കലാപം ആളിക്കത്തുന്ന
‘ആദിവാസികൾക്ക് നീതി ലഭിക്കാനായി മണിപ്പൂർ കലാപം അവസാനിപ്പിക്കുക’; കൊയിലാണ്ടിയിൽ പ്രതിഷേധജ്വാലയുമായി പട്ടിക വിഭാഗ സമാജം
കൊയിലാണ്ടി: മണിപ്പൂരിലെ ആദിവാസികൾക്ക് നീതി ലഭിക്കുന്നതിനായി കലാപം അവസാനിപ്പിക്കാനായി കേന്ദ്രസർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കൊയിലാണ്ടിയിൽ പ്രകടനവും പ്രതിഷേധജ്വാലയുമായി കേരള പട്ടിക വിഭാഗ സമാജം. മണിപ്പൂർ കലാപം അവസാനിപ്പിക്കണമെന്നും രാജ്യത്തുടനീളം ദളിതർക്ക് നേരെ നടക്കുന്ന അക്രമങ്ങളിൽ ശക്തമായ നടപടി വേണമെന്നും പട്ടിക വിഭാഗ സമാജം ആവശ്യപ്പെട്ടു. സമാജം പ്രസിഡന്റ് എം.എം.ശ്രീധരൻ പരിപാടി ഉദ്ഘാടനം ചെയ്തു. എ.കെ.ബാബുരാജ്,
‘കലാപത്തിൽ എരിയുന്ന മണിപ്പൂർ ജനതയുടെ ജീവനും മനുഷ്യാവകാശങ്ങൾക്കുമായി അണിചേരണം’; കൊയിലാണ്ടിയിൽ പ്രതിഷേധ പ്രകടനം
കൊയിലാണ്ടി: കലാപത്തിൽ എരിയുന്ന മണിപ്പൂർ ജനതയുടെ ജീവനും മനുഷ്യാവകാശങ്ങൾക്കുമായി മുഴുവൻ ജനങ്ങളും അണിചേരണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാ ജന്റർ ശില്പശാല അഭ്യർത്ഥിച്ചു. അഡ്വക്കേറ്റ് പി എം ആതിര ഉദ്ഘാടനവും ജന്റർ പൊതുബോധവും വസ്തുതകളും എന്ന വിഷയത്തിൽ ക്ലാസും എടുത്തു. ഇ ടി സുജാത അധ്യക്ഷത വഹിച്ചു. പരിഷത്ത്സംസ്ഥാന സെക്രട്ടറി ശാന്തകുമാരി കേന്ദ്ര
മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നന്തിയിൽ എൽ.ഡി.എഫിന്റെ പ്രതിഷേധ കൂട്ടായ്മ
കൊയിലാണ്ടി: ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നന്തിയിൽ എൽ.ഡി.എഫിന്റെ പ്രതിഷേധ കൂട്ടായ്മ. എൽ.ഡി.എഫ് നന്തി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നന്തി ടൗണിൽ പ്രതിഷേധ കൂട്ടായ്മ നടത്തിയത്. പ്രതിഷേധ കൂട്ടായ്മ സി.പി.എം ജില്ലാ കമ്മിറ്റി അംഗം എം.പി.ഷിബു ഉദ്ഘാടനം ചെയ്തു. എൻ.ശ്രീധരൻ അധ്യക്ഷനായി. സി.പിഐ ജില്ലാ എക്സിക്യുട്ടീവ് അംഗം അജയ് ആവള മുഖ്യ