Tag: lok sabha election

Total 30 Posts

മറ്റൊന്നും പറയാനില്ലാത്തത് കൊണ്ടാണ് പാനൂര്‍ സ്‌ഫോടനം യു.ഡി.എഫ് പ്രചാരണ വിഷയമാക്കുന്നത്; തെരഞ്ഞെടുപ്പില്‍ ഇത് ചര്‍ച്ചയാവുമെന്നത് വ്യാമോഹമാണെന്നും കെ.കെ.ശൈലജ ടീച്ചര്‍

വടകര: മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണ് യു.ഡി.എഫ് പാനൂര്‍ സ്‌ഫോടനം തെരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാക്കുന്നതെന്ന് വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജ ടീച്ചര്‍. തെരഞ്ഞെടുപ്പില്‍ പാനൂര്‍ സംഭവം ചര്‍ച്ചയാവുമെന്നത് യു.ഡി.എഫിന്റെ വ്യാമോഹമാണെന്നും ശൈലജ ടീച്ചര്‍ വ്യക്തമാക്കി. വടകരയിലെ വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാതെ യു.ഡി.എഫ് അക്രമരാഷ്ട്രീയം ചര്‍ച്ച ചെയ്യുകയാണ്. വിഷയ ദാരിദ്ര്യം കൊണ്ടാണ് യു.ഡി.എഫ് അക്രമ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നത്.

സൂക്ഷ്മപരിശോധന പൂര്‍ത്തിയായപ്പോള്‍ വടകരയില്‍ തള്ളിയത് മൂന്ന് സ്ഥാനാര്‍ത്ഥികളുടെ പത്രിക

കോഴിക്കോട്: നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന വെള്ളിയാഴ്ച പൂര്‍ത്തിയായപ്പോള്‍ വടകരയില്‍ സൂക്ഷ്മ പരിശോധനയില്‍ മൂന്ന് സ്ഥാനാര്‍ത്ഥികളുടെ പട്ടിക തള്ളി. വടകരയില്‍ സി.പി.ഐ.എം ഡമ്മി സ്ഥാനാര്‍ഥി കെ.കെ.ലതിക, ബി.ജെ.പി ഡമ്മി സ്ഥാനാര്‍ഥി സത്യപ്രകാശ് പി എന്നിവരുടേതും ബി.എസ്.പി സ്ഥാനാര്‍ഥി പവിത്രന്‍ ഇ യുടെയും പത്രികകളാണ് തള്ളിയത്. നിശ്ചിത സമയത്തിനുള്ളില്‍ സത്യവാങ്മൂലം നല്‍കാത്തത് മൂലമാണ് ബി.എസ്.പി സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ്; വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി, ജനങ്ങള്‍ക്ക് അധികൃതരെ പരാതി അറിയിക്കാമെന്നും ജില്ലാ കലക്ടര്‍

കോഴിക്കോട്: തെരഞ്ഞെടുപ്പ് വേളയില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ പ്രത്യേക നിര്‍ദേശമുണ്ട്. വ്യാജ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടാല്‍ ജനങ്ങള്‍ക്ക് അധികൃതരെ അറിയിക്കാം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ 1950 ടോള്‍ ഫ്രീ നമ്പറില്‍ പരാതിപ്പെടാമെന്നും കലക്ടര്‍ അറിയിച്ചു. മീഡിയ സര്‍ട്ടിഫിക്കേഷന്‍

വാഹനങ്ങളില്‍ 50,000രൂപയില്‍ കൂടുതല്‍ സൂക്ഷിക്കാന്‍ പാടില്ല; മാതൃകാ പെരുമാറ്റചട്ടം കോഴിക്കോട് ജില്ലയില്‍ നിലവില്‍ വന്നു- വിശദാംശങ്ങള്‍ അറിയാം

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ മാതൃകാ പെരുമാറ്റചട്ടം നിലവില്‍ വന്നതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത വിവിധ തെരഞ്ഞെടുപ്പ് നോഡല്‍ ഓഫീസര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതൃകാ പെരുമാറ്റചട്ട പ്രകാരം സ്ഥാനാര്‍ഥി, ഏജന്റ്, പാര്‍ട്ടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ്: സംശയകരമായ പണമിടപാടുകള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിര്‍ദ്ദേശാനുസരണം എല്ലാ ബാങ്കുകളും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ക്ക് ദിവസവും റിപ്പോര്‍ട്ട് നല്‍കണമെന്ന് തെരഞ്ഞെടുപ്പ് ചെലവ് മോണിറ്ററിംഗ് സെല്ലിലെ നോഡല്‍ ഓഫീസര്‍ അറിയിച്ചു. കഴിഞ്ഞ രണ്ടു മാസങ്ങളായി പ്രത്യേകിച്ച് സജീവമല്ലാത്ത അക്കൗണ്ടുകളില്‍ അസ്വഭാവികമായും സംശയിക്കത്തക്ക രീതിയിലും നടക്കുന്ന ഒരു ലക്ഷം രൂപയില്‍ കൂടുതല്‍

കടത്തനാടന്‍ മണ്ണില്‍ പോര് മുറുക്കാന്‍ ഷാഫി പറമ്പില്‍ നാളെയെത്തും; യു.ഡി.എഫ് ക്യാമ്പില്‍ ആവേശം, ഒരുക്കുന്നത് വമ്പന്‍ സ്വീകരണ പരിപാടി

വടകര: കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ വടകരയില്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി പാലക്കാട് എം.എല്‍.എയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ ഷാഫി പറമ്പില്‍ നാളെയെത്തും. നാളെ വൈകുന്നേരം വടകര പുതിയ സ്റ്റാന്റ് പരിസരത്ത് ഷാഫി പറമ്പിലിന് പ്രവര്‍ത്തകർ വമ്പന്‍ സ്വീകരണമൊരുക്കും. തുടര്‍ന്ന് കോട്ടപ്പറമ്പ് മൈതാനത്ത് നടക്കുന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്ത് ഷാഫി സംസാരിക്കും. പ്രചരണ രംഗത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജ

വടകരയില്‍ മത്സരിക്കുന്നതില്‍ ഷാഫി പറമ്പിലിനും അതൃപ്തി; നേതൃത്വത്തെ അറിയിച്ചെന്ന് സൂചന, സ്ഥാനാർഥി പ്രഖ്യാപനം നീളുന്നു

വടകര: വടകര ലോക്‌സഭാ മത്സരിക്കുന്നതില്‍ കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ ഷാഫി പറമ്പിലിന് അതൃപ്തി. മുതിര്‍ന്ന നേതാക്കളെ ഷാഫി ഇക്കാര്യം അറിയിച്ചതായാണ് സൂചന. പാലക്കാട് നിയോജകമണ്ഡലം ഒഴിവാക്കി വടകരയിലേക്ക് പോകുന്നത് രാഷ്ട്രീയപരമായി യു.ഡി.എഫിന് ക്ഷീണം ചെയ്യുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഷാഫി അതൃപ്തിയറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുന്നതായാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് തൊട്ടടുത്ത നിമിഷം മുതല്‍ തന്നെ തെരഞ്ഞെടുപ്പ് പ്രചരണവും ശക്തം, എതിരാളി ഇതുവരെ കളത്തിലിറങ്ങിയില്ല; വടകര തിരിച്ചുപിടിക്കാന്‍ കളംനിറഞ്ഞ് കെ.കെ.ശൈലജയും പ്രവര്‍ത്തകരും

വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കനത്ത പോരാട്ടം പ്രതീക്ഷിക്കുന്ന വടകര മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജ ടീച്ചര്‍. സി.പി.എം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതിന് തൊട്ടുപിന്നാലെ തന്നെ കെ.കെ.ശൈലജ ടീച്ചര്‍ വടകരയിലെത്തി പ്രചരണത്തിന് തുടക്കമിടുകയും അതേ ആവേശത്തോടെ പിന്നീടുള്ള ദിവസങ്ങളിലും മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലായെത്തി വോട്ടുതേടുന്നതുമാണ് കണ്ടത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ വടകരയിലെത്തി

ബാന്റ്‌മേളത്തിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ സ്ഥാനാര്‍ത്ഥിയെ എതിരേറ്റ് പ്രവര്‍ത്തകര്‍; വടകരയില്‍ തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങി കെ.കെ.ശൈലജ ടീച്ചര്‍- വീഡിയോ കാണാം

വടകര: പ്രഖ്യാപനത്തിന് പിന്നാലെ വടകരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജ ടീച്ചര്‍ക്ക് വന്‍ സ്വീകരണമൊരുക്കി പ്രവര്‍ത്തകര്‍. ബാന്റ് മേളത്തിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയോടെയാണ് വടകര റെയില്‍വേ സ്‌റ്റേഷനില്‍ കെ.കെ.ശൈലജ ടീച്ചറെ പ്രവര്‍ത്തകര്‍ എതിരേറ്റത്. റെയില്‍വേ സ്റ്റേഷനില്‍ നിന്നും തുറന്ന വാഹനത്തില്‍ ശൈലജ ടീച്ചര്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തുകൊണ്ട് തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങി. വടകര ഇത്തവണ ഇടതുമുന്നണിക്ക് ലഭിക്കുമെന്ന് സ്ഥാനാര്‍ത്ഥി

പരിചയസമ്പന്നരെ കളത്തിലിറക്കാന്‍ സി.പി.എം; വടകരയില്‍ കെ.കെ. ശൈലജ, സ്ഥാനാര്‍ഥി പട്ടികയില്‍ ധാരണ

വടകര: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ധാരണയിലെത്തി സിപിഎം.  വടകരയിൽ മുൻ മന്ത്രി കെ.കെ.ശൈലജയെ മത്സരിപ്പിക്കും. 15 മണ്ഡലങ്ങളിൽ ജില്ലാ കമ്മറ്റികൾ ചേര്‍ന്ന് സിപിഎം സെക്രട്ടറിയേറ്റിന് മുന്നിൽ  സെക്രട്ടറിയേറ്റ് ചർച്ച ചെയ്ത പട്ടികയിലെ പേരുകളാണ് നിലവില്‍ പുറത്ത് വന്നിരിക്കുന്നത്. എന്നാല്‍ എറണാകുളം, ചാലക്കുടി സീറ്റിൽ ഇതുവരെ ധാരണ ആയിട്ടില്ല. പോളിറ്റ്ബ്യൂറോ അംഗം, എംഎൽഎമാർ, ജില്ലാ