Tag: lok sabha election
”അന്ന് സീതാദേവിയെ സംശയിച്ചവരാണ് നിങ്ങളെന്ന കാര്യം മറന്നുപോയി” ബി.ജെ.പിയെ തോല്‍പ്പിച്ച അയോധ്യയിലെ വോട്ടര്‍മാര്‍ക്കെതിരെ ‘രാമായണത്തിലെ ലക്ഷ്മണന്‍’
അയോധ്യ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അയോധ്യ മണ്ഡലത്തില്‍ ബി.ജെ.പിയെ തോല്‍പ്പിച്ച വോട്ടര്‍മാര്‍ക്കെതിരെ തുറന്നടിച്ച് രാമായണം സീരിയലില്‍ ലക്ഷ്മണനായി വേഷമിട്ട നടന്‍ സുനില്‍ ലാഹ്‌രി. രാമക്ഷേത്രം നിര്‍മിച്ചു നല്‍കിയിട്ടും അയോധ്യക്കാര്‍ ബി.ജെ.പിയെ തോല്‍പിച്ചുവെന്ന് സുനില്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു. സീതയെ സംശയിച്ച അയോധ്യയിലെ പൗരന്മാരില്‍ നിന്ന് ഇതില്‍ കുറഞ്ഞത് പ്രതീക്ഷിക്കേണ്ടെന്ന തരത്തിലാണ് സുനിലിന്റെ പ്രതികരണം. ”വനവാസം കഴിഞ്ഞ് മടങ്ങിയെത്തിയ
ഷാഫി പറമ്പിലിന് ഏറ്റവുമധികം ഭൂരിപക്ഷം ലഭിച്ചത് കൊയിലാണ്ടിയില്‍ നിന്ന്; ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ ശൈലജ ടീച്ചര്‍ക്കൊപ്പം നിന്നത് തലശ്ശേരി മാത്രം- വിശദമായ കണക്കുകള്‍ അറിയാം
വടകര: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനൊപ്പം നിന്ന മണ്ഡലങ്ങളിലടക്കം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജ ടീച്ചര്‍ക്ക് നേരിടേണ്ടിവന്നത് കനത്ത തിരിച്ചടി. നിയമസഭാ മണ്ഡലങ്ങളില്‍ തലശ്ശേരി മണ്ഡലത്തില്‍ മാത്രമാണ് ശൈലജ ടീച്ചര്‍ക്ക് ലീഡ് നേടാനായത്. അതും 8630 വോട്ടുകളുടെ ലീഡ് മാത്രം. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന് ഏറ്റവുമധികം ലീഡ് ലഭിച്ചത് കൊയിലാണ്ടി മണ്ഡലത്തില്‍ നിന്നാണ്. 24063 വോട്ടുകളാണ് ഇവിടെ
ആകെ പോള്‍ ചെയ്തത് 13,923 തപാല്‍ വോട്ടുകള്‍; ഷാഫി നേടിയത് 5038 വോട്ടുകള്‍
വടകര: വടകര ലോക്‌സഭാ മണ്ഡലത്തില്‍ ആകെ പോള്‍ ചെയ്തത് 13923 തപാല്‍ വോട്ടുകള്‍. ഇതില്‍ 5038 വോട്ടുകളാണ് വടകരയില്‍ വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ നേടിയത്. തപാല്‍ വോട്ടുകളില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജ ടീച്ചര്‍ക്കാണ് നേരിയ ഭൂരിപക്ഷം. 5689 വോട്ടുകളാണ് ശൈലജ ടീച്ചര്‍ നേടിയത്. ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രഫുല്‍ കൃഷ്ണന്‍ 1278 വോട്ടുകളും നേടി.
ഇന്‍ഡോറില്‍ ബി.ജെ.പിയുടെ എതിരാളിയായി നോട്ട; ഇതുവരെ നേടിയത് രണ്ടുലക്ഷത്തോളം വോട്ടുകള്‍
ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ രണ്ടുലക്ഷത്തോളം വോട്ടുകള്‍ നേടി നോട്ട. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നാമനിര്‍ദേശ പത്രിക പിന്‍വലിച്ച് ബി.ജെ.യില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് മത്സരിക്കാന്‍ കോണ്‍ഗ്രസിന് ആളില്ലാതായ മണ്ഡലമാണ് ഇന്‍ഡോര്‍. ബി.ജെ.പി സ്ഥാനാര്‍ത്ഥിയും നിലവിലെ എം.പിയുമായ ശങ്കര്‍ ലാല്‍വാനിയാണ് ഇന്‍ഡോറില്‍ ഒന്നാമതുള്ളത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ അക്ഷയ് കാന്തി ബാം പാര്‍ട്ടിവിട്ട് നാമനിര്‍ദേശ പത്രിക പിന്‍വലിച്ച് ബി.ജെ.പിയില്‍ ചേര്‍ന്നതോടെ കോണ്‍ഗ്രസ്
ലോക്‌സഭാ തെരഞ്ഞെടുപ്പ്; പരാജയപ്പെട്ടവര്‍ക്ക് ഇ.വി.എം യൂണിറ്റ് പരിശോധിക്കാം, ഒരു യൂണിറ്റ് പരിശോധിക്കാന്‍ 40000 രൂപയും ജി.എസ്.ടിയും
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് ഇ.വി.എം പരിശോധിക്കാനുള്ള പ്രോട്ടോകോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കി. പരാജയപ്പെട്ടവരില്‍ രണ്ടും മൂന്നൂം സ്ഥാനത്തെത്തിയവര്‍ക്ക് ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ മൈക്രോ കണ്‍ട്രോളര്‍ യൂണിറ്റ് പരിശോധിക്കാം. ഒരു ഇ.വി.എം യൂണിറ്റ് പരിശോധിക്കാന്‍ 40,000 രൂപയും 18 ശതമാനം ജി.എസ്.ടിയും കെട്ടിവെക്കണം. കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, വി.വി പാറ്റ് എന്നിവയടങ്ങിയതാണ്
വോട്ടിങ് സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും വോട്ടര്‍മാരുടെ ക്യു; കൊയിലാണ്ടിയില്‍ 72.03% പോളിങ്
വടകര: സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടിങ് സമയം അവസാനിച്ചപ്പോള്‍ വടകരയില്‍ മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട ക്യൂ തുടരുന്നു. 72.03% ആണ് വടകരയില്‍ വോട്ടു ചെയ്തത്. 70.03% പോളിങ്ങാണ് കൊയിലാണ്ടിയില്‍ രേഖപ്പെടുത്തിയത്. കൊയിലാണ്ടി മാടാക്കര എല്‍.പി സ്‌കൂളിലെ 145ാം പോളിങ് ബൂത്തില്‍ വോട്ടെടുപ്പ് അവസാനിച്ചശേഷവും 250 ഓളം പേര്‍ വോട്ട് ചെയ്യാനുള്ള ക്യൂവിലുണ്ട്. ചെങ്ങോട്ടുകാവ് സ്‌കൂളിലും
കോഴിക്കോട് എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
കോഴിക്കോട്: നഗരത്തിലെ ടൗണ്‍ ബൂത്ത് നമ്പര്‍ 16ലെ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു. കുറ്റിച്ചിറ മാളിയേക്കല്‍ അനീസ് അഹമ്മദ് ആണ് മരിച്ചത്. അറുപത്തിയാറ് വയസായിരുന്നു. റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനാണ്. വോട്ടെടുപ്പിനെ ബൂത്തില്‍ കുഴഞ്ഞുവീണ ഇദ്ദേഹത്തെ കോഴിക്കോട് ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വടകര മണ്ഡലത്തില്‍ 120 പ്രശ്‌നബാധിത ബൂത്തുകള്‍; ചക്കിട്ടപ്പാറ, കൂരാച്ചുണ്ട് മേഖലയിലെ ചില ബൂത്തുകള്‍ മാവോയിസ്റ്റ് പ്രശ്‌ന സാധ്യതാ ബൂത്തുകള്‍, വോട്ടെടുപ്പ് കനത്ത സുരക്ഷയില്‍
വടകര: മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പിന് ജില്ലയില്‍ കനത്ത സുരക്ഷ. ഭീഷണിയുള്ള വടകര മണ്ഡലത്തിലെ 43 ബൂത്തുകളില്‍ പ്രത്യേക സുരക്ഷ ഒരുക്കും. ഓരോ സ്റ്റേഷന് കീഴിലും അഞ്ച് വാഹനങ്ങള്‍ തെരഞ്ഞെടുപ്പ് ദിവസം നിരന്തരം പെട്രോളിങ് നടത്തും. ഇതിന് പുറമെ പ്രത്യേകം സ്ട്രൈക്കിങ്ങ് ഫോഴ്സുകളും ബൂത്തുകളിലുണ്ടാവും. ആകെ 141 ബൂത്തുകളാണ് ജില്ലയില്‍ പ്രശ്നബാധിത ബൂത്തുകളായി കണ്ടെത്തിയത്. ഇതില്‍
കൊയിലാണ്ടിയില്‍ നിന്നും തുടങ്ങി തലശ്ശേരിയില്‍ അവസാനിക്കുന്ന റോഡ് ഷോ; കൊട്ടിക്കലാശദിവസവും മണ്ഡലം ചുറ്റി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജ ടീച്ചറുടെ പ്രചരണം- റൂട്ട് മാപ്പ് അറിയാം
വടകര: തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാനിരിക്കെ അവസാനഘട്ട പ്രചാരണത്തിനായി ഒരുങ്ങി എല്‍.ഡി.എഫ്. നാളെ മണ്ഡലത്തിന്റെ എതാണ്ട് എല്ലാ ഭാഗങ്ങളെയും സ്പര്‍ശിച്ച് പോകുന്ന റോഡ് ഷോയോടുകൂടി തെരഞ്ഞെടുപ്പ് പ്രചരണപരിപാടികള്‍ സമാപിക്കും. കൊയിലാണ്ടിയില്‍ നിന്നും രാവിലെ ഏഴുമണിക്കാണ് റോഡ് ഷോ ആരംഭിക്കുക. കൊല്ലം, മൂടാടി, തിക്കോടി, പയ്യോളി കീഴൂര്‍, തുറയൂര്‍, മേപ്പയ്യൂര്‍ അഞ്ചാം പീടിക, പേരാമ്പ്ര കൂത്താളി, കടിയങ്ങാട് പാലേരി
വടകരയില്‍ പോര് മുറുകുന്നു; കെ.കെ.ശൈലജ ടീച്ചര്‍ക്കുവേണ്ടി പ്രചരണത്തിനായി മുഖ്യമന്ത്രി നാളെ കൊയിലാണ്ടിയില്‍, എല്‍.ഡി.എഫിന്റെ റോഡ് ഷോയും
വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണം അവസാന ലാപ്പില്‍ എത്തി നില്‍ക്കെ വടകരയില്‍ പ്രചരണം ശക്തമായി എല്‍.ഡി.എഫ്. ശൈലജ ടീച്ചര്‍ക്കുവേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ പ്രചരണത്തിനെത്തും. കൊയിലാണ്ടി, പുറമേരി, പാനൂര്‍, തലശ്ശേരി എന്നിവിടങ്ങൡ മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പങ്കെടുക്കും. രാവിലെ 11മണിക്ക് പുറമേരിയിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന ആദ്യ പരിപാടി. നാലുമണിക്ക് കൊയിലാണ്ടി സ്റ്റേഡിയത്തില്‍ നടക്കുന്ന