Tag: liquor
ഫറോക്ക് പാലത്തില്‍ വീണത് 2348 കുപ്പി മദ്യം; നാട്ടുകാര്‍ക്ക് ‘ലാഭം’ 7 ലക്ഷം
കോഴിക്കോട്: ഫറോക്ക് പലാത്തില്‍ കഴിഞ്ഞ ദിവസം ലോറിയില്‍ നിന്നും മദ്യക്കുപ്പികള്‍ വീണ സംഭവത്തില്‍ നഷ്ടമായത് 2348 കുപ്പി മദ്യം. പഞ്ചാബില്‍നിന്ന് ബിവറേജസ് കോര്‍പറേഷന്റെ കൊല്ലം ഡിപ്പോയിലേക്ക് ലോറിയില്‍ കൊണ്ടുവന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യമാണ് റോഡില്‍ വീണത്. സംഭവത്തില്‍ 7,04,400 രൂപയുടെ നഷ്ടം കണക്കാക്കി. ട്രിപ്പിള്‍ 9 പവര്‍ സ്റ്റാര്‍ ഫൈന്‍ റമ്മിന്റെ 2348 പൈന്റ് ബോട്ടിലാണ്
ഫറോക്കില്‍ പെട്ടിക്കണക്കിന് മദ്യക്കുപ്പികള്‍ റോഡില്‍ വീണ സംഭവം; ലോറിയെക്കുറിച്ച് സൂചന ലഭിച്ചു, ഡ്രൈവര്‍ക്കെതിരെ കേസ്
ഫറോക്ക്: വിദേശമദ്യം കയറ്റിവന്ന ചരക്കുലോറിയില്‍നിന്ന് ഫറോക്ക് പഴയപാലത്തില്‍ പെട്ടിക്കണക്കിന് മദ്യക്കുപ്പികള്‍ റോഡില്‍ വീണ സംഭവത്തില്‍ ലോറി ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. അപകടമുണ്ടാക്കിയ ലോറിയെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചതിനു പിന്നാലെയാണ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തത്. ചൊവ്വാഴ്ച രാവിലെ 6.30നാണ് പഞ്ചാബില്‍നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന ലോറി പാലത്തിന്റെ ഫറോക്ക് ഭാഗത്തെ സുരക്ഷാകമാനത്തില്‍ തട്ടി അമ്പതോളം കെയ്‌സ് മദ്യക്കുപ്പികള്‍ റോഡില്‍ ചിതറിയിരുന്നത്. എക്‌സൈസ്
പുതുവര്‍ഷം വരെ കാത്തു നിന്നില്ല; മദ്യവില വര്‍ധനവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില വര്‍ദ്ധന ഇന്ന് മുതല്‍ പ്രബല്യത്തില്‍ വന്നു. മദ്യവിലയില്‍ 2% വില്‍പ്പന നികുതിയാണ് വര്‍ദ്ധിച്ചത്. സാധാരണ ബ്രാന്റുകള്‍ക്ക് 20 രൂപ വരെയാണ് കൂടുക. ഏറ്റവും കുറഞ്ഞ നിരക്കിലുള്ള സര്‍ക്കാരിന്റെ മദ്യം ജവാനാണ്. ഒരു ലിറ്ററിന് 600 ആയിരുന്നത് 610 ആണ് ഇന്ന് മുതല്‍ ഈടാക്കുക. മദ്യത്തോടൊപ്പം ബിയറിനും വൈനിനും 2% വില്‍പ്പന നികുതി
ജവാന്‍ റമ്മിനു പിന്നാലെ വിലകുറഞ്ഞ ബ്രാന്‍ഡിയുമായി സര്‍ക്കാര്‍; പുതിയ മദ്യം ഓണത്തിന് വിപണിയിലെത്തും
തിരുവനന്തപുരം: അടിക്കടിയുള്ള മദ്യവില വര്‍ധനവിന് ഇടയില്‍ സാധാരണക്കാരുടെ പ്രിയ്യപ്പെട്ട ചോയിസാണ് ജവാന്‍ റം. വിലക്കുറവാണ് ജവാനെ പ്രിയ ബ്രാന്‍ഡാക്കി വളര്‍ത്തിയ പ്രധാന ഘടം. ഇപ്പോഴിതാ കുറഞ്ഞ വിലയില്‍ ബ്രാന്‍ഡി പുറത്തിറക്കാനുള്ള പദ്ധതിയിലാണ് സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ മേഖലയിലെ മദ്യ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണിത്. പാലക്കാട് ചിറ്റൂരിലെ മലബാര്‍ ഡിസ്റ്റിലറീസില്‍ നിന്നാകും മലബാര്‍ ബ്രാന്‍ഡിയുടെ വരവ്. പൂട്ടിപ്പോയ
ബസ്സില്‍ കണ്ടത്തിയത് ഉടമസ്ഥനില്ലാത്ത 51 കുപ്പി മാഹി മദ്യം; വടകര അഴിയൂരില്‍ എക്‌സൈസിന്റെ മദ്യവേട്ട
വടകര: ഉടമസ്ഥനില്ലാത്ത നിലയില്‍ ബസ്സില്‍ നിന്ന് 51 കുപ്പി മദ്യം എക്‌സൈസ് പിടികൂടി. അഴിയൂര്‍ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ നിന്നാണ് മദ്യം പിടികൂടിയത്. മാഹിയില്‍ നിന്ന് കടത്താന്‍ ശ്രമിച്ച മദ്യമാണ് പിടികൂടിയത്. ബസ്സിന്റെ പിന്‍സീറ്റിന് അടിയിലാണ് മദ്യക്കുപ്പികള്‍ നിറച്ച ബാഗ് വെച്ചിരുന്നത്. മാഹിയില്‍ നിന്ന് വാങ്ങിയ മദ്യക്കുപ്പികള്‍ സീറ്റിനടിയില്‍ വെച്ച ശേഷം ഉടമ മാറിയിരുന്നതാണ് എന്നാണ് കരുതുന്നത്.
ഹണിബീ, എം.സി, ജവാന്‍ തുടങ്ങിയ ജനപ്രിയ ബ്രാന്റുകള്‍ കൊയിലാണ്ടിയിലെ കണ്‍സ്യൂമര്‍ഫെഡ് മദ്യഷോപ്പില്‍ കിട്ടാനില്ലെന്ന് പരാതി
കൊയിലാണ്ടി: കണ്‍സ്യൂമര്‍ഫെഡിന്റെ കൊയിലാണ്ടിയിലെ കണ്‍സ്യൂമര്‍ഫെഡ് മദ്യ ഷോപ്പില്‍ ജനപ്രിയ ബ്രാന്റുകള്‍ കിട്ടാനില്ലെന്ന് പരാതി. സാധാരണക്കാര്‍ വാങ്ങുന്ന എം.സി, ഹണിബീ, എംസി സെലിബ്രേഷന്‍ റം, ജവാന്‍, 8 പി.എം, ഹണി വെല്‍, ഓള്‍ഡ് മോങ്ക്, ബ്ലണ്ടര്‍ ചോയ്‌സ്, മലബാര്‍ തുടങ്ങിയ മദ്യ ബ്രാന്റുകള്‍ കിട്ടാനില്ലെന്നാണ് പരാതി. ഈ മദ്യങ്ങള്‍ക്കായി സമീപിക്കുമ്പോള്‍ സ്‌റ്റോക്കില്ലെന്ന മറുപടിയാണ് ലഭിക്കുന്നതെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്.