Tag: liquor

Total 26 Posts

വീടിനോട് ചേര്‍ന്ന കൂടയില്‍ നിന്നും പിടിച്ചെടുത്തത് 52 കുപ്പി മാഹി മദ്യം; തിക്കോടി സ്വദേശി പിടിയില്‍

പയ്യോളി: തിക്കോടിയിലെ വീട്ടില്‍ സൂക്ഷിച്ച 52 കുപ്പി മാഹി മദ്യം പിടികൂടി. കരിയാറ്റിക്കുനി റിനീഷി (45) ന്റെ വീടിനോട് ചേര്‍ന്ന കൂടയില്‍ നിന്നുമാണ് മദ്യം പിടികൂടിയത്. ഇന്ന് ഉച്ചയ്ക്ക് 12.40 ഓടെ നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. 500 മില്ലി ലി.ന്റെ 52 കുപ്പി മദ്യമാണ് പിടിച്ചെടുത്തത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കി

‘മദ്യം വ്യാപിപ്പിച്ച് മറ്റ് ലഹരികള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തുന്നത് പരിഹാസ്യം, മദ്യവും ലഹരികളും നിയന്ത്രിക്കാന്‍ തദ്ദേശഭരണകൂടങ്ങള്‍ക്ക് അധികാരം നല്‍കണമെന്നും മദ്യനിരോധനസമിതി’; കൊയിലാണ്ടിയിലെ സമ്മേളനത്തില്‍ മദ്യനിരോധന മഹിളാവേദി

കൊയിലാണ്ടി: മദ്യവും മറ്റു ലഹരികളും നിയന്ത്രിക്കാന്‍ തദ്ദേശഭരണകൂടങ്ങള്‍ക്ക് അധികാരം നല്കണമെന്ന് മദ്യനിരോധനസമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ.സുജാത വര്‍മ കൊയിലാണ്ടിയില്‍ പറഞ്ഞു. മദ്യനിരോരോധനസമിതിയുടെ 400 ദിവസം പിന്നിട്ട അനിശ്ചിത കാല മലപ്പുറം സത്യാഗ്രഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള മദ്യനിരോധന മഹിളാ വേദിയുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ബസ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടിയില്‍ വേദി ജില്ലാ

ജനപ്രിയ മദ്യമായ ജവാനില്‍ മാലിന്യം; പതിനൊന്നര ലക്ഷം ലിറ്റര്‍ മദ്യത്തിന്റെ വില്‍പ്പന മരവിപ്പിച്ചു

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഉത്പാദിപ്പിക്കുന്ന ജനപ്രിയ മദ്യമായ ജവാനില്‍ മാലിന്യം. ബിവറേജസ് ഔട്ട്‌ലറ്റില്‍ നിന്ന് വാങ്ങിയ മദ്യത്തില്‍ മാലിന്യം ശ്രദ്ധയില്‍പ്പെട്ട ഉപഭോക്താവ് പരാതി നല്‍കിയതോടെയാണ് ഇക്കാര്യം അധികാരികള്‍ ശ്രമിച്ചത്. വടക്കന്‍ പറവൂരിലെ വാണിയക്കാട് ബിവറേജസ് ഔട്ട്‌ലെറ്റില്‍ നിന്ന് വാങ്ങിയ മദ്യത്തിലാണ് മാലിന്യം കണ്ടത്. ജവാന്‍ ട്രിപ്പിള്‍ എക്സ് റം 297, 304, 308, 309,

പരിശോധനയില്‍ പിടിച്ചെടുത്തത് അഞ്ചര ലിറ്റര്‍ ചാരായം; വില്‍പ്പനയ്ക്കായി സൂക്ഷിച്ച നാടന്‍ ചാരായവുമായി പെരുവണ്ണാമൂഴിയില്‍ ഒരാള്‍ അറസ്റ്റില്‍

പെരുവണ്ണാമൂഴി: വില്‍പ്പനയ്ക്കായി സൂക്ഷിച്ച നാടന്‍ ചാരായവുമായി പെരുവണ്ണാമൂഴിയില്‍ ഒരാള്‍ അറസ്റ്റില്‍. പെരുവണ്ണാമൂഴി മാത്തൂര്‍ സ്വദേശി കാലായില്‍ തോമസ് ആണ് പിടിയിലായത്. പേരാമ്പ്ര ഡി.വൈ.എസ്.പി കെ.എം. ബിജുവിന്റെ നിര്‍ദേശ പ്രകാരം ഡി.വൈ.എസ്.പി സ്‌ക്വാഡും പെരുവണ്ണാമൂഴി എസ്.ഐ ജിതിന്‍വാസിന്റെ നേതത്വത്തിലുള്ള പൊലീസുമാണ് പ്രതിയെ പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. ഇയാളില്‍ നിന്നും അഞ്ചര ലിറ്റര്‍ നാടന്‍

Kerala budget 2024: വിദേശ നിര്‍മ്മിത മദ്യത്തിന് വില കൂടും; ലക്ഷ്യമിടുന്നത് 200 കോടിരൂപയുടെ വരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശനിര്‍മിത മദ്യത്തിന്റെ വില വര്‍ധിക്കും. ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് എക്‌സൈസ് തീരുവ ലിറ്ററിന് പത്തുരൂപ കൂട്ടി. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് ലീറ്ററിന് 30 രൂപ വരെ ഗാലനേജ് ഫീ ചുമത്തുന്നതിന് നിയമം അനുവദിക്കുന്നുണ്ട്. അത് ലീറ്ററിനു 10 രൂപയായി നിശ്ചയിച്ചതായി ബജറ്റ് പ്രസംഗത്തില്‍ മന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചു. ഇതുവഴി 200

പുതുവത്സര തലേന്ന് കോഴിക്കോട് ജില്ലയിലെ കണ്‍സ്യൂമര്‍ ഫെഡ്, ബിവറേജസ് ഔട്ട്‌ലറ്റുകള്‍ വഴി വിറ്റുപോയത് എട്ടുകോടിയോളം രൂപയുടെ മദ്യം; കൊയിലാണ്ടി കണ്‍സ്യൂമര്‍ ഫെഡില്‍ 57ലക്ഷം രൂപയുടെ വില്‍പ്പന

കോഴിക്കോട്: പുതുവത്സരത്തലേന്ന് കോഴിക്കോട് ജില്ലയില്‍ ബിവറേജസ്, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലറ്റുകള്‍ വഴി വിറ്റത് എട്ടുകോടിയോളം രൂപയുടെ മദ്യം. 78626170രൂപയുടെ മദ്യവില്‍പ്പനയാണ് ജില്ലയില്‍ ഡിസംബര്‍ 31 മാത്രം നടന്നത്. ജില്ലയിലെ 13 ഔട്ട് ലറ്റുകളില്‍ നിന്നും നാല് കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പ്പന കേന്ദ്രത്തില്‍ നിന്നുമുള്ള കണക്ക് പ്രകാരമാണിത്. ബിവറേജസ് ഔട്ട്‌ലറ്റുകള്‍ വഴി 5,80,38,010രൂപയുടെയും കണ്‍സ്യൂമര്‍ ഫെഡുവഴി 20588160രൂപയുടെയും

വിൽപ്പനയ്ക്കായി മദ്യവുമായി എത്തി, പൊലീസിനെ കണ്ടതോടെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട് ചേലിയ സ്വദേശി

കൊയിലാണ്ടി: മദ്യവുമായി എത്തിയ ചേലിയ സ്വദേശി പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു.  ചേലിയ വലിയാറമ്പത്ത് ജയനാണ് (46) പൊലീസിനെ കണ്ട് മദ്യം ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടത്. വിൽപ്പനയ്ക്കായി കൊണ്ടുവന്ന ഏഴര ലിറ്റർ മദ്യമാണ് ഇയാളുടെ പക്കലുണ്ടായിരുന്നത്. ശനിയാഴ്ച വൈകീട്ടാണ് സംഭവം. കൊയിലാണ്ടി സി.ഐ എം.വി.ബിജുവിൻ്റെ നേതൃത്വത്തിൽ എസ്.ഐമാരായ എ.അനീഷ്, എം.പി.ശൈലേഷ് എന്നിവരടങ്ങിയ പൊലീസ് സംഘം നടത്തിയ പരിശോധനയ്ക്കിടിയൊണ്

‘നാടുമുടിക്കുന്ന മദ്യനയത്തിനെതിരെ മത-ധാർമിക പ്രസ്ഥാനങ്ങൾ രംഗത്തിറങ്ങണം’; കൊയിലാണ്ടിയിൽ മദ്യനിരോധന സമിതിയുടെ പ്രതിഷേധയോഗം

കൊയിലാണ്ടി: സംസ്ഥാന സർക്കാറിന്റെ നിർദ്ദിഷ്ട മദ്യനയത്തിനെതിരെ കൊയിലാണ്ടി താലൂക്ക് മദ്യനിരോധന സമിതി. സമിതിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് മദ്യനയ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. എല്ലാ നിലയ്ക്കും നാടുമുടിക്കുന്ന നിർദ്ദിഷ്ട മദ്യനയത്തിനെതിരെ മത-ധാർമിക പ്രസ്ഥാനങ്ങൾ രംഗത്തിറങ്ങണമെന്ന് മദ്യനിരോധനസമിതി സംസ്ഥാനാധ്യക്ഷൻ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ അഭ്യർത്ഥിച്ചു. പ്രതിഷേധ യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വേലായുധൻ കീഴരിയൂർ

വിൽക്കാൻ കൊണ്ടുവന്ന മദ്യകുപ്പികളുമായി കായണ്ണ സ്വദേശി അറസ്റ്റിൽ; പ്രതി സ്ഥിരമായി അനധികൃത മദ്യവില്‍പ്പന നടത്തുന്നയാള്‍

കായണ്ണബസാർ: കായണ്ണയില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിയ യുവാവ് പോലീസ് പിടിയില്‍. കായണ്ണ സ്വദേശിയായ സുരേഷന്‍ കെ എന്നയാളാണ് പിടിയിലായത്. ഇയാളില്‍ നിന്നും 2 ലിറ്റര്‍ മദ്യം പിടിച്ചെടുത്തു. പേരാമ്പ്ര ഡി.വൈ.എസ്.പിയുടെ നിർദ്ദേശപ്രകാരം പേരാമ്പ്ര സബ് ഇൻസ്പെക്ടർ ജിതിൻവാസ്, DANSAF സ്ക്വാഡ് അംഗങ്ങളായ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിനീഷ്.ടി, മുനീർ, ഷാഫി, ജയേഷ് എന്നിവവരുടെ സംഘമാണ്

ചെങ്ങോട്ടുകാവ് ഉള്‍പ്പെടെ കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളില്‍ മെയ് 28 മുതല്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം

കോഴിക്കോട്: ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ചേലിയ അടക്കം കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ മദ്യനിരോധനം. മെയ് 28 വൈകുന്നേരം ആറ് മുതല്‍ മെയ് 31 വരെയാണ് ജില്ലാ കലക്ടര്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയത്. മെയ് 30ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളിലാണ് നിരോധനം. ചേലിയയ്ക്ക് പുറമേ വേളം ഗ്രാമപഞ്ചായത്തിലെ കുറിച്ചകം, പുതുപ്പാട് ഗ്രാമപഞ്ചായത്തിലെ കാണലാട് എന്നിവിടങ്ങളിലാണ് മദ്യനിരോധനം ഏര്‍പ്പെടുത്തിയത്.