Tag: kseb

Total 89 Posts

മുണ്ടോത്ത്-കക്കഞ്ചേരി റോഡില്‍ വൈദ്യുതി പോസ്റ്റ് അപകടാവസ്ഥയില്‍; കോണ്‍ക്രീറ്റ് പൊട്ടി അടര്‍ന്ന് വീഴാന്‍ പാകത്തിലായ പോസ്റ്റ് മാറ്റണമെന്ന് നാട്ടുകാര്‍

കന്നൂര്‍: മുണ്ടോത്ത് -കക്കഞ്ചേരി റോഡില്‍ ഇല്ലത്ത് താഴ വൈദ്യുതി പോസ്റ്റ് അപകടാവസ്ഥയിലായിട്ട് മാസങ്ങളാവുന്നു. കോണ്‍ക്രീറ്റ് പൊട്ടി അടര്‍ന്ന് മുറിഞ്ഞു വീഴാന്‍ പാകത്തിലായ വൈദ്യുതി കാല്‍ ഏത് നേരവും നിലം പൊത്തുമെന്ന അവസ്ഥയിലാണ്. കന്നൂര് സബ്ബ് സ്റ്റേഷനില്‍ നിന്നുളള 110 കെ.വി ലൈന്‍ ഈ പോസ്റ്റിലൂടെയാണ് കടന്നു പോകുന്നത്. കൂടാതെ മറ്റ് ആറ് ലൈനുകളും ഈ പോസിറ്റിലുണ്ട്.

കരണ്ടുണ്ടാവുന്നത് കണ്ടിട്ടുണ്ടോ…? കക്കയം ഉൾപ്പെടെയുള്ള കേരളത്തിലെ പവര്‍ ഹൗസുകള്‍ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കി കെ.എസ്.ഇ.ബി; വിശദമായി അറിയാം

കോഴിക്കോട്: നമ്മുടെ ജീവിതത്തിലെ അവിഭാജ്യ ഘടകമാണ് വൈദ്യുതി. ഒരു നിമിഷം പോലും വൈദ്യുതി ഇല്ലാതെ ജീവിക്കുക നമുക്ക് അസാധ്യമാണ്. എന്നാല്‍ ഈ വൈദ്യുതി ഉണ്ടാവുന്നത് എങ്ങനെയാണ്? അണക്കെട്ടിലെ വെള്ളം ഒഴുക്കി ടര്‍ബൈന്‍ കറക്കി ജനറേറ്ററില്‍ നിന്ന് വൈദ്യുതി ഉണ്ടാക്കുന്നുവെന്നാണ് നമ്മള്‍ സ്‌കൂളില്‍ പഠിച്ചത്. എന്നാല്‍ ഈ പ്രക്രിയ എങ്ങനെയാണെന്ന് നേരിട്ട് കാണാന്‍ കഴിഞ്ഞാലോ? അതിന് അവസരമൊരുക്കിയിരിക്കുകയാണ്

മീറ്ററും സര്‍വ്വീസ് വയറുമൊന്നും കിട്ടാനില്ല; സബ് ഡിവിഷന് കീഴിൽ കൊയിലാണ്ടി സെക്ഷനിലടക്കം കെ.എസ്.ഇ.ബിയില്‍ പുതിയ കണക്ഷനുകളും അറ്റകുറ്റപ്പണികളും വൈകുന്നു

കൊയിലാണ്ടി: പുതിയ കണക്ഷനുകള്‍ നല്‍കാന്‍ വേണ്ട മീറ്റര്‍, സര്‍വ്വീസ് വയര്‍ തുടങ്ങിയവ കിട്ടാനില്ലാത്തതിനാല്‍ പുതിയ വൈദ്യുതി കണക്ഷനുകള്‍ വൈകുന്നു. വടകര സര്‍ക്കിള്‍ സ്റ്റോറിൽ സാധനങ്ങള്‍ സ്റ്റോക്കില്ലയെന്ന മറുപടിയാണ് ലഭിക്കുന്നതെന്നാണ് കെ.എസ്.ഇ.ബിയിലെ ജീവനക്കാര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്. ത്രീഫെയ്‌സ് മീറ്ററുകള്‍ക്കാണ് ദൗര്‍ലഭ്യം നേരിടുന്നത്. ഒരാഴ്ചയിലധികമായി സാധനങ്ങള്‍ എത്തിയിട്ടില്ല. സാധാരണയായി വടകരയിലെ സര്‍ക്കിള്‍ സര്‍ക്കിള്‍ സ്റ്റോറിൽ

ഈ മൂന്ന് ദിവസം ഓണ്‍ലൈന്‍ വഴി കറണ്ട് ബില്‍ അടയ്ക്കാനാവില്ല; കസ്റ്റമര്‍ കെയറും പ്രവര്‍ത്തിക്കില്ല: ഉപഭോക്താക്കള്‍ക്ക് കെ.എസ്.ഇ.ബിയുടെ മുന്നറിയിപ്പ്

കൊയിലാണ്ടി: 2022 മെയ് 13 മുതല്‍ 15വരെ ഓണ്‍ലൈന്‍ വഴി വൈദ്യുതി ബില്‍ അടയ്ക്കാന്‍ കഴിയില്ലെന്ന് ഉപഭോക്താക്കള്‍ക്ക് കെ.എസ്.ഇ.ബിയുടെ മുന്നറിയിപ്പ്. കെ.എസ്.ബി.ബിയുടെ വിവരസാങ്കേതിക വിദ്യാധിഷ്ഠിതമായ സൗകര്യങ്ങള്‍ നവീകരിക്കുന്നതിന്റെ ഭാഗമായി നിര്‍മ്മിച്ച ഡിസാസ്റ്റര്‍ റിക്കവറി (ഡി.ആര്‍) സെന്ററിന്റെ പ്രവര്‍ത്തനക്ഷമത ഡി.ആര്‍ ഡ്രില്‍ നടക്കുന്നതിനാലാണിത്. മെയ് 13 ന് രാവിലെ പത്തര മുതല്‍ മെയ് 15ന് വൈകുന്നേരം അഞ്ച്

ശ്രദ്ധിക്കുക! കൊയിലാണ്ടിയിലെ വിവിധ പ്രദേശങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: നാളെ രാവിലെ എട്ടു മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ കൊയിലാണ്ടിയിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ഗുരുകുലം അരയങ്കാവ്, പോലീസ് സ്റ്റേഷൻ, കൊയിലാണ്ടി ടൗൺ, വലിയമങ്ങാട്, ചെറിയമങ്ങാട്‌,അരങ്ങാടത്ത്, കൊമോത്ത് കര എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുക.

കൊയിലാണ്ടിയിൽ 110 കെ.വി സബ് സ്റ്റേഷനുള്ള പണം അനുവദിച്ചു; സ്ഥലം കണ്ടെത്തി; എന്നാൽ നാളുകളേറെയായിട്ടും സ്ഥലം ഏറ്റെടുപ്പ് അനിശ്ചിതാവസ്ഥയിൽ തന്നെ

കൊയിലാണ്ടി: പണം ലഭിച്ചിട്ടും പണി തുടങ്ങാനാവാതെ കൊയിലാണ്ടിയിലെ പുതിയ 110 കെ.വി.സബ് സ്റ്റേഷന്‍. സ്ഥലമേറ്റെടുപ്പ് കാര്യങ്ങള്‍ അനിശ്ചിതത്വവസ്ഥയിലാണ്. ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ കെ.എസ്.ഇ ബി ഓഫീസിലേക്ക് മാർച്ച് നടത്തി. മുൻ ഡി.സി.സി പ്രസിഡന്റ് കെ.സി.അബു ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടിയിൽ പുതിയ സബ് സ്റ്റേഷൻ നിർമ്മിക്കുന്നതിനായി 20.60 കോടി രൂപയുടെ ഭരണാനുമതിയാണ് വൈദ്യുതി ബോര്‍ഡില്‍ നിന്നും

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

കോഴിക്കോട്: കേരളത്തിൽ ഇന്നും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തും. ദേശീയ ഗ്രിഡിൽ നിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞതാണ് കാരണം. ഇന്നലെയും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വൈകീട്ട് 6:30 നും രാത്രി 11:30 നും ഇടയിലാണ് ഇന്നലെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയത്. 15 മിനുറ്റായിരുന്നു നിയന്ത്രണം. നഗരങ്ങളെയും ആശുപത്രി തുടങ്ങിയ അവശ്യ സേവനങ്ങളെയും നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ

സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണം

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തും. വൈകീട്ട് 6:30 നും രാത്രി 11:30 നും ഇടയിലാകും വൈദ്യുതി നിയന്ത്രണം ഉണ്ടാവുക. പതിനഞ്ച് മിനുറ്റോളം സമയമാണ് നിയന്ത്രണമുണ്ടാവുകയെന്നും കെ.എസ്.ഇ.ബി അറിയിച്ചു. നഗരപ്രദേശങ്ങളിൽ നിയന്ത്രണമുണ്ടാകില്ല. ആശുപത്രി അടക്കമുള്ള അവശ്യ സേവന മേഖലകളെയും ഒഴിവാക്കും. രണ്ടുദിവസത്തിനകം നിയന്ത്രണം പിൻവലിക്കുമെന്നും കെ.എസ്‌.ഇ.ബി അറിയിച്ചു. കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയിൽ കുറവ്

ശ്രദ്ധിക്കുക! കൊയിലാണ്ടി ടൗണിൽ നാളെ വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കൊയിലാണ്ടി ടൗണിൽ നാളെ വൈദ്യുതി മുടങ്ങും. 9 മണി മുതൽ 2 മണി വരെയാണ് വൈദ്യുതി മുടങ്ങുക. കെ ഫോൺ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഭാഗമായാണ് വൈദ്യുതി തടസ്സപെടുന്നതെന്ന് കൊയിലാണ്ടി നോർത്ത് കെ.എസ്.ഇ.ബി അറിയിച്ചു. [ad1] [ad2]