Tag: Kozhikode Sessions Court

Total 2 Posts

കന്നഡ ചിത്രം ‘കാന്താര’യിലെ ഗാനത്തിനെതിരായ തൈക്കൂടം ബ്രിഡ്ജിന്റെ ഹര്‍ജി കോഴിക്കോട് സെഷന്‍സ് കോടതി തള്ളി

കോഴിക്കോട്: സൂപ്പര്‍ ഹിറ്റ് കന്നഡ ചിത്രമായ ‘കാന്താര’യിലെ വരാഹരൂപം എന്ന ഗാനത്തിനെതിരെ പ്രമുഖ മലയാളം ബാന്റായ തൈക്കൂടം ബ്രിഡ്ജ് സമര്‍പ്പിച്ച ഹര്‍ജി തള്ളി. കോഴിക്കോട് സെഷന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. വിഷയത്തില്‍ ഇടപെടാനുള്ള അധികാരപരിധി ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്. അതേസമയം വരാഹരൂപത്തിന് പാലക്കാട് കോടതി ഏര്‍പ്പെടുത്തിയ ഇടക്കാല വിലക്ക് തുടരും. ഹോംബാലെ പ്രൊഡക്ഷൻ, റിഷഭ്

‘ഏതോ പ്രാകൃത കാലത്ത് എത്തി നില്‍ക്കും പോലെ! വസ്ത്രത്തിന്റെ പേര് പറഞ്ഞ് ആര്‍ക്കും ബലാത്സംഗം ചെയ്യാം, കോടതി ഉണ്ടല്ലോ രക്ഷപ്പെടുത്താന്‍, ഇത് ഭരണഘടനാ സ്ഥാപനമോ സദാചാര കോടതിയോ?’; സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ജാമ്യ ഹര്‍ജിയിലെ കോടതി പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം

കോഴിക്കോട്: എഴുത്തുകാരന്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ വിധിയില്‍ കോഴിക്കോട് സെഷന്‍സ് കോടതി നടത്തിയ പരാമര്‍ശത്തിനെതിരെ വ്യാപകമായ പ്രതിഷേധം. പ്രമുഖ വ്യക്തികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് പരമാര്‍ശത്തിനെതിരെ രംഗത്തെത്തിയത്. കോഴിക്കോട് സെഷന്‍സ് കോടതിയുടെ പരാമര്‍ശം ജുഡീഷ്യല്‍ സംവിധാനത്തിന് മൊത്തത്തില്‍ നാണക്കേടാണെന്ന് അഡ്വ. സന്ധ്യ ജനാര്‍ദ്ദനന്‍ പിള്ള പറഞ്ഞു. വിഷയത്തില്‍ ഹൈക്കോടതിയുടെ അടിയന്തിര ഇടപെടലുകള്‍ ഉണ്ടാവണമെന്നും ജുഡീഷ്യറിയിലുള്ള