Tag: koyilnady taluk hospital
42 കോടി രൂപയുടെ പുതിയ കെട്ടിടം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍; കിഫ്ബിയുടെ സാമ്പത്തിക അനുമതി ലഭിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ വികസന സ്വപ്‌നങ്ങള്‍ക്ക് ചിറകുനല്‍കിക്കൊണ്ട് താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണത്തിന് വഴിയൊരുങ്ങുന്നു. പുതിയ കെട്ടിടത്തിന് കിഫ്ബിയുടെ സാമ്പത്തിക അനുമതി ലഭിച്ചതോടെ വൈകാതെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കും. 42 കോടി രൂപയുടെ സാമ്പത്തികാനുമതിയാണ് ലഭിച്ചിരിക്കുന്നത് മൂന്നുനില കെട്ടിടമാണ് നിര്‍മ്മിക്കുക. പദ്ധതിയുടെ എസ്.പി.വിയായ വാപ്‌കോസ് സാങ്കേതിക അനുമതിനല്‍കിയാല്‍ ടെണ്ടര്‍ നടപടികള്‍ ആരംഭിക്കും. ഇത്
താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേക്ക് വെള്ളമെത്തുന്ന പൈപ്പ് മുറിച്ചുമാറ്റിയ സംഭവം; പൊലീസിന്റെ ഭാഗത്ത് മെല്ലെപ്പോക്കെന്ന് ആരോപണം, പ്രതിഷേധവുമായി സ്റ്റാഫ് കൗണ്‍സില്‍
കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേക്ക് വെള്ളം വിതരണം ചെയ്യുന്ന പൈപ്പ് മുറിച്ചു മാറ്റിയ അട്ടിമറി ശ്രമത്തില്‍ ആശുപത്രി സ്റ്റാഫ് കൗണ്‍സില്‍ പ്രതിഷേധം അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച നടന്ന സംഭവത്തില്‍ അന്ന് തന്നെ പരാതി നല്‍കിയെങ്കിലും പോലീസിന്റെ ഭാഗത്ത് നിന്നും മെല്ലെപ്പോക്ക് ആണ് ഉണ്ടായിട്ടുള്ളതെന്നും സ്റ്റാഫ് കൗണ്‍സില്‍ കുറ്റപ്പെടുത്തി. നിരന്തരം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ശനിയാഴ്ച മാത്രമാണ്
കൊയിലാണ്ടിയിലെത്തിയത് പള്‍സ് നിലച്ച നിലയില്‍, ആശുപത്രി ജീവനക്കാരുടെ സമയോചിത ഇടപെടലില്‍ പുറക്കാട് സ്വദേശിക്ക് ലഭിച്ചത് വിലപ്പെട്ട ജീവന്‍ തന്നെ; സന്തോഷം അറിയിക്കാനെത്തി രോഗിയും ജീവനക്കാരെ ആദരിച്ച് ആശുപത്രിയും
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രി ജീവനക്കാരുടെ സമയോചിതമായ ഇടപെടലില്‍ ജീവന്‍ തിരിച്ചുകിട്ടിയ സന്തോഷം പങ്കുവെച്ച് രോഗി. ഹൃദയാഘാതം വന്ന് ആശുപത്രിയിലേക്ക് പോകവെ കൊയിലാണ്ടിയില്‍വെച്ച് പള്‍സ് പോലും നിലച്ച് ഗുരുതരാവസ്ഥയിലായ പുറക്കാട് സ്വദേശി ഷംസുദ്ദീനാണ് ജീവന്‍ തിരിച്ചുകിട്ടാന്‍ സഹായിച്ച ജീവനക്കാരെ കാണാനായെത്തിയത്. ജീവനക്കാരെ ഷംസുദ്ദീന്‍ തുടര്‍ ചികിത്സ തേടിയ മൈക്രോ ആശുപത്രി അധികൃതര്‍ ആദരിക്കുകയും ചെയ്തു. മെയ്
“കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എല്ലിന്റെ ഡോക്ടര്‍ ഏതൊക്കെ ദിവസങ്ങളിലുണ്ടാകും?” ആശുപത്രിയിലെ ഓർത്തോ ഡോക്ടർ പ്രശാന്ത് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് സംസാരിക്കുന്നു
സ്വന്തം ലേഖിക കൊയിലാണ്ടി: ”എല്ലിന്റെ ഡോക്ടര്‍ ഏതൊക്കെ ദിവസങ്ങളിലുണ്ടാകും?” കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ നിന്നും ഒരു ജീവനക്കാരിയെ പുറത്താക്കുന്നതിന് വഴിവെച്ച ചോദ്യമാണിത്. ഈ ചോദ്യം ചോദിച്ചുകൊണ്ട് വിളിച്ച രോഗിയോട് നിരുത്തരവാദപരമായി സംസാരിച്ചതിനാണ് ജീവനക്കാരിയെ ആശുപത്രിയില്‍ നിന്ന് പുറത്താക്കിയത്. ഇപ്പോള്‍ നിരവധി പേരാണ് ഇതേ ചോദ്യം ഉന്നയിച്ച് ആശുപത്രിയില്‍ കഴിഞ്ഞദിവസങ്ങളില്‍ വിളിച്ചത്. ശരിക്കും ഏതൊക്കെ ദിവസങ്ങളിലാണ് എല്ലിന്റെ
പെട്ടന്ന് ദേഹാസ്വാസ്ഥ്യം തോന്നി, ബസ്സിൽ കുഴഞ്ഞ് വീണു; വണ്ടി ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് വെച്ച് പിടിച്ചു; ജീവൻ രക്ഷിച്ച മിന്നൽ ഡ്രൈവർക്ക് കൈയ്യടി
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രി വളപ്പിലേക്ക് പാഞ്ഞുകയറിയ ബസ് കണ്ട് രോഗികളും നാട്ടുകാരും ആദ്യം അമ്പരന്നു. കാര്യമറിഞ്ഞപ്പോള്‍ സമയോചിതമായ തീരുമാനമെടുത്ത ഡ്രൈവറിന് അഭിനന്ദനം. അത്തോളി സ്വദേശി സന്ദീപ് എന്ന ബസ് ഡ്രൈവറാണ് മാതൃകയായി ഒരു ജീവൻ രക്ഷിച്ചത്. ബസ്സില്‍ കുഴഞ്ഞു വീണ യാത്രക്കാരിയെ അതേ ബസ്സില്‍ ആശുപത്രിയിലെത്തിച്ചാണ് ബസ് ഡ്രൈവർ മാതൃക കാട്ടിയത്. കൊയിലാണ്ടിയിലാണ് സംഭവം.