Tag: koyilandy taluk hospital
”അത്യാഹിത വിഭാഗം, മോര്‍ച്ചറി, ഡയാലിസിസ്, ഫാര്‍മസി തുടങ്ങിയ വിഭാഗങ്ങളെല്ലാം താളംതെറ്റിയ നിലയില്‍”; ആശുപത്രിക്ക് മുമ്പില്‍ യു.ഡി.എഫ് കൗണ്‍സിലര്‍മാരുടെ ധര്‍ണ്ണ
കൊയിലാണ്ടി: ഗവണ്മെന്റ് താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് നഗരസഭയിലെ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ആശുപത്രിക്ക് മുമ്പില്‍ ധര്‍ണ്ണ നടത്തി. ആശുപത്രിയിലെ അത്യാഹിത വിഭാഗം, മോര്‍ച്ചറി, ഡയാലിസിസ്, ഫാര്‍മസി തുടങ്ങിയ വിഭാഗങ്ങള്‍ താളം തെറ്റിയിരിക്കുകയാണെന്ന് കെ.പി.സി.സി അംഗം പി.രത്‌നവല്ലി ടീച്ചര്‍ പറഞ്ഞു. യു.ഡി.എഫ് കൗണ്‍സിലര്‍മാരുടെ ധര്‍ണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍. മുസ്ലിം ലീഗ് കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍
കൊയിലാണ്ടി താലൂക്ക് ആശുപത്രി ജീവനക്കാരിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു
കൊയിലാണ്ടി: താലൂക്ക് ആശുപത്രി ജീവനക്കാരിയായ മുചുകുന്ന് സ്വദേശിനിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു. എ.ടി.എം.കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡ് തുടങ്ങിയ രേഖകള്‍ പേഴ്‌സിലുണ്ടായിരുന്നു. ആശുപത്രി ഡ്യൂട്ടി കഴിഞ്ഞ് പുതിയ സ്റ്റാന്റ് പരിസരത്തെ എ.ടി.എമ്മില്‍ നിന്നും പണമെടുത്തശേഷം മുചുകുന്ന് ഭാഗത്തേക്കുള്ള പാറക്കല്‍ ബസില്‍ യാത്ര ചെയ്തിരുന്നു. ഇന്ന് രാവിലെ എട്ടുമണിയ്ക്കും ഒമ്പതരയ്ക്കും ഇടയിലാണ് പേഴ്‌സ് നഷ്ടപ്പെട്ടത്.
എമര്‍ജന്‍സി ട്രീറ്റ്‌മെന്റിന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ സൗകര്യമുണ്ടോ? പരിശോധയ്ക്കായെത്തി എന്‍.ഡി.ആര്‍.എഫ് സംഘം
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എന്‍.ഡി.ആര്‍.എഫ് സേനാംഗങ്ങള്‍ പരിശോധന നടത്തി. ദുരന്ത സാഹചര്യം ഉണ്ടായാല്‍ എമര്‍ജന്‍സി ട്രീറ്റ്‌മെന്റിനു ആവശ്യമായ എന്തെല്ലാം സൗകര്യങ്ങള്‍ ലഭ്യമാണ് എന്ന് പരിശോധിച്ചു വിലയിരുത്തി ജില്ലഭരണകൂടത്തിന് റിപ്പോര്‍ട്ട് കൈമാറുന്നതിനായാണ് സേനാംഗങ്ങളെത്തിയത്. സേനാംഗങ്ങള്‍ കൊയിലാണ്ടി ഗവണ്മെന്റ് താലൂക്ക് ഹോസ്പിറ്റലില്‍ സന്ദര്‍ശനം നടത്തി. നാലാം ബറ്റാലിയന്‍ എന്‍.ഡി.ആര്‍.എഫ് അറക്കോണം തമിഴ്‌നാടില്‍ നിന്നും ടീം കമ്മാന്‍ഡര്‍ എസ്.സി
ചെങ്ങോട്ടുകാവില്‍ വയോധികന്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍
ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവില്‍ വയോധികന്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍. മേല്‍പ്പാലത്തിന് താഴെയായി റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണ്ടത്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി. നടപടിക്രമങ്ങള്‍ക്കുശേഷം മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പേരാമ്പ്ര സ്വദേശിയാണെന്ന് സംശയിക്കുന്നു.
താലൂക്ക് ആശുപത്രിയിലെ പരിശോധന വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശ പ്രകാരം; ഡോക്ടര്‍മാര്‍ കൃത്യസമയത്ത് ഒ.പിയിലെത്തുന്നില്ല, ഇഹെല്‍ത്ത് പദ്ധതി കാര്യക്ഷമമല്ലെന്നും വിജിലന്‍സ്
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ വിജിലന്‍സ് പരിശോധിച്ചത് ദൈനംദിന പ്രവര്‍ത്തനങ്ങളടക്കമുള്ള കാര്യം. ഇന്ന് രാവിലെ എട്ടുമണിയ്ക്ക് ആരംഭിച്ച പരിശോധന പുരോഗമിക്കുകയാണ്. വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശ പ്രകാരമാണ് പരിശോധന. ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ അടക്കം കൃത്യത പാലിക്കുന്നില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. എട്ട് മണിക്ക് ഒ.പിയില്‍ എത്തേണ്ടവര്‍ പലപ്പോഴും ഒന്നും രണ്ടും മണിക്കൂര്‍ വൈകിയാണ് എത്തുന്നതെന്ന ആക്ഷേപം നേരത്തെ തന്നെയുണ്ട്.
കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വിജിലന്‍സ് പരിശോധന
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വിജിലന്‍സിന്റെ പരിശോധന. ഇന്ന് രാവിലെ ഏഴരയോടെയാണ് വിജിലന്‍സ് പരിശോധന ആരംഭിച്ചത്. ആശുപത്രിയിലെ ഒ.പി ടിക്കറ്റ് കൗണ്ടര്‍, ഓഫീസ്, ലാബ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തുന്നത്. രാവിലെ എട്ട് മണിക്ക് ഒ.പി ആരംഭിക്കുമെങ്കിലും പല ഡോക്ടര്‍മാരും എത്തിയിരുന്നില്ല. പരിശോധന പുരോഗമിക്കുകയാണ്. ആശുപത്രി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍
മൂന്നെണ്ണത്തില്‍ പ്രവര്‍ത്തിക്കുന്നത് രണ്ട് ഒ.പി ടിക്കറ്റ് കൗണ്ടറുകള്‍ മാത്രം; കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വരിനിന്ന് രോഗികള്‍ വലയുന്നു
കൊയിലാണ്ടി: ആയിരക്കണക്കിന് രോഗികള്‍ പ്രതിദിനമെത്തുന്ന കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ഇന്ന് പ്രവര്‍ത്തിക്കുന്നത് രണ്ട് ഒ.പി ടിക്കറ്റ് കൗണ്ടറുകള്‍ മാത്രം. ഇതുകാരണം കൗണ്ടറുകളില്‍ രോഗികളുടെ നീണ്ട ക്യൂ ആണ്. പ്രായമായവും കുട്ടികളുമായെത്തിയവരുമടക്കം വരിയില്‍ നിന്ന് ബുദ്ധിമുട്ടുകയാണ്. സാധാരണ മൂന്ന് ഒ.പി ടിക്കറ്റ് കൗണ്ടറുകളാണ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കാറുള്ളത്. ആശുപത്രി വികസന സമിതിയുടെ തീരുമാനം ഇല്ലാതെ അധികാരികള്‍ ഏര്‍പ്പെടുത്തിയ മൂന്നുദിവസം
വര്‍ഷങ്ങളായി ജോലി ചെയ്യുന്ന താല്‍ക്കാലിക ജീവനക്കാരനെ പിരിച്ചുവിട്ടു; കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രതിഷേധവുമായി തൊഴിലാളികള്‍
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വര്‍ഷങ്ങളായി ജോലി ചെയ്തിരുന്ന താല്‍ക്കാലിക ജീവനക്കാരനെ പിരിച്ചുവിട്ട നടപടിയില്‍ പ്രതിഷേധവുമായി ജീവനക്കാര്‍. കെ.ജി.എച്ച്.ഡി.എസ്.ഇ.യു സി.ഐ.ടി.യു യൂണിയന്‍ ഏരിയ വൈസ് പ്രസിഡന്റ് കൂടിയായ ജീവനക്കാരനെയാണ് പിരിച്ചുവിട്ടത്. ഇതിനെതിരെ രാവിലെ യൂണിയന്‍ നേതൃത്വത്തില്‍ തൊഴിലാളികള്‍ ആശുപത്രിയില്‍ പ്രതിഷേധം സംഘടിപ്പിച്ചു. നിയമാനുസൃതമായ ബോണ്ട് സമര്‍പ്പിച്ചിട്ടും അത് അംഗീകരിക്കാതെ ബോണ്ട് വെച്ചില്ലെന്ന് പറഞ്ഞാണ് ജീവനക്കാരനെ പിരിച്ചുവിട്ടതെന്ന്
താലൂക്ക് ആശുപത്രിയില്‍ ഇ.സി.ജി ടെക്‌നീഷ്യന്‍, ഡാറ്റ എന്‍ട്രി തസ്തികയിലെ അഭിമുഖം മാറ്റിവെച്ചു
കൊയിലാണ്ടി: താലൂക്ക് ആശുപത്രിയില്‍ എച്ച്.എം.സിക്ക് കീഴില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഇസിജി ടെക്‌നീഷ്യന്‍ ഡാറ്റ എന്‍ട്രി എന്നീ തസ്തികയില്‍ നടത്താനിരുന്ന അഭിമുഖം ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവെച്ചു. ഫെബ്രുവരി ഏഴാം തിയ്യതിയാണ് അഭിമുഖം നടക്കാനിരുന്നത്. പുതിയ തിയ്യതി പിന്നീട് അറിയിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
മോര്‍ച്ചറി സംവിധാനം പ്രവര്‍ത്തനക്ഷമമാക്കാത്തതില്‍ പ്രതിഷേധം; കൊയിലാണ്ടി താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍
കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറി സംവിധാനം പ്രവര്‍ത്തനരഹിതമായിട്ട് ഏറെനാള്‍ക്കിപ്പുറവും പ്രശ്‌നം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് ആശുപത്രി സൂപ്രണ്ടിനെ കൊയിലാണ്ടി നിയോജക മണ്ഡലം യൂത്ത് ലീഗ് ഉപരോധിച്ചു. മോര്‍ച്ചറിയിലെ ഫ്രീസര്‍ കേടുവന്നിട്ട് മാസങ്ങളായി. മോര്‍ച്ചറി കെട്ടിടവും ശോചനീയാവസ്ഥയിലാണ്. ഇക്കാരണത്താല്‍ താലൂക്ക് ആശുപത്രിയില്‍വെച്ച് പോസ്റ്റുമോര്‍ട്ടം നടത്താന്‍ പറ്റാത്ത സാഹചര്യം നിലവിലുണ്ട്. കഴിഞ്ഞ ദിവസം കടലില്‍ വീണ് മരിച്ച നന്തി സ്വദേശിയുടെത്