Tag: Koyilandy Taluk Headquarters Hospital
ഒഴിവായത് വൻ ദുരന്തം; കൊയിലാണ്ടിയിൽ നിയന്ത്രണം വിട്ട കാർ നിരവധി ബൈക്കുകൾ ഇടിച്ച് തകർത്തു
കൊയിലാണ്ടി: നിയന്ത്രണം വിട്ട കാർ ബൈക്കുകൾ ഇടിച്ച് തകർത്തു. ദേശീയപാതയിൽ കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രിക്ക് മുന്നിലാണ് അപകടമുണ്ടായത്. കോഴിക്കോട് നിന്ന് വടകരയിലേക്ക് പോവുകയായിരുന്ന KL-18-E-9798 നമ്പറിലുള്ള വാഗൺ-ആർ കാറാണ് അപകടമുണ്ടാക്കിയത്. ചൊവ്വാഴ്ച വൈകീട്ട് ആറേ മുക്കാലോടെയാണ് അപകടമുണ്ടായത്. പതിനൊന്ന് ബൈക്കുകളെയാണ് കാർ ഇടിച്ച് തകർത്തത്. തിരക്കേറിയ സമയത്തായിരുന്നു അപകടം. നിരവധി പേർ കടന്നു പോകുന്ന ഇടമായിരുന്നിട്ട്
കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കെത്തിച്ച പ്രതിയുടെ അക്രമം; ഡ്രസ്സിങ് റൂം അടിച്ച് തകര്‍ത്തു
കൊയിലാണ്ടി: താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കായി എത്തിച്ച പ്രതി അക്രമാസക്തനായി. ആശുപത്രിയുടെ ഡ്രസ്സിങ് റൂം അടിച്ച് തകര്‍ത്ത പ്രതി ചില്ല് കഷ്ണവുമായി ഭീഷണി മുഴക്കി. ഒടുവില്‍ പൊലീസും ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് കീഴടക്കുകയായിരുന്നു. ബുധനാഴ്ച രാത്രിയോടെ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറി വന്നതായിരുന്നു ഇയാള്‍. സ്റ്റേഷനില്‍ കയറിയ പ്രതി ഗ്രില്സില് ഇയാള്‍ തലയടിച്ച് പൊട്ടിച്ചു. തുടര്‍ന്ന്
കൊയിലാണ്ടിയില്‍ സ്വകാര്യ ബസ്സില്‍ വച്ച് പെണ്‍കുട്ടി കുഴഞ്ഞുവീണു; ഗതാഗതക്കുരുക്കിനിടയിലൂടെ അതിവേഗം ആശുപത്രിയിലെത്തിച്ച് ഹൈവേ പൊലീസ്
കൊയിലാണ്ടി: സ്വകാര്യ ബസ്സില്‍ കുഴഞ്ഞു വീണ പെണ്‍കുട്ടിയെ അതിവേഗം ആശുപത്രിയിലെത്തിച്ച് കൊയിലാണ്ടി ഹൈവേ പൊലീസ്. ശനിയാഴ്ച വൈകീട്ട് മീത്തലക്കണ്ടി പള്ളിക്ക് സമീപമായിരുന്നു സംഭവം. കോഴിക്കോട് നിന്ന് കൊയിലാണ്ടിക്ക് വരികയായിരുന്ന സ്വകാര്യ ബസ്സില്‍ യാത്ര ചെയ്തിരുന്ന പെണ്‍കുട്ടിയാണ് കുഴഞ്ഞുവീണത്. രൂക്ഷമായ ഗതാഗതക്കുരുക്കുള്ളതിനാല്‍ ബസ് ജീവനക്കാരും യാത്രക്കാരും എന്ത് ചെയ്യണമെന്ന് അറിയാതെ നില്‍ക്കുകയായിരുന്നു. ഈ സമയത്താണ് കൊയിലാണ്ടിയില്‍ നിന്ന്
കൊയിലാണ്ടിയിലെത്തിയത് പള്‍സ് നിലച്ച നിലയില്‍, ആശുപത്രി ജീവനക്കാരുടെ സമയോചിത ഇടപെടലില്‍ പുറക്കാട് സ്വദേശിക്ക് ലഭിച്ചത് വിലപ്പെട്ട ജീവന് തന്നെ; സന്തോഷം അറിയിക്കാനെത്തി രോഗിയും ജീവനക്കാരെ ആദരിച്ച് ആശുപത്രിയും
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രി ജീവനക്കാരുടെ സമയോചിതമായ ഇടപെടലില്‍ ജീവന് തിരിച്ചുകിട്ടിയ സന്തോഷം പങ്കുവെച്ച് രോഗി. ഹൃദയാഘാതം വന്ന് ആശുപത്രിയിലേക്ക് പോകവെ കൊയിലാണ്ടിയില്‍വെച്ച് പള്‍സ് പോലും നിലച്ച് ഗുരുതരാവസ്ഥയിലായ പുറക്കാട് സ്വദേശി ഷംസുദ്ദീനാണ് ജീവന് തിരിച്ചുകിട്ടാന്‍ സഹായിച്ച ജീവനക്കാരെ കാണാനായെത്തിയത്. ജീവനക്കാരെ ഷംസുദ്ദീന് തുടര്‍ ചികിത്സ തേടിയ മൈക്രോ ആശുപത്രി അധികൃതര്‍ ആദരിക്കുകയും ചെയ്തു. മെയ്
കൊട്ടാരക്കരയിലെ ഡോ. വന്ദനയുടെ കൊലപാതകം: കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ഒ.പി ബഹിഷ്കരിച്ച് ഡോക്ടര്‍മാര്‍, സേവനം അത്യാഹിത വിഭാഗത്തില്‍ മാത്രം
കൊയിലാണ്ടി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വച്ച് യുവ വനിതാ ഡോക്ടറെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതിഷേധം തുടരുന്നു. ഇന്നലെ രാവിലെ മുതല്‍ ആരംഭിച്ച ഡോക്ടര്‍മാരുടെ സമരം ഇന്നും തുടരുകയാണ്. ഇതിന്റെ ഭാഗമായി കൊയിലാണ്ടി ഗവ. താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയിലെ ഒ.പി ഡോക്ടര്‍മാര്‍ ബഹിഷ്കരിക്കുകയാണ്. Also Read: കൊട്ടാരക്കരയിലെ ഡോ. വന്ദനാ ദാസിന്റെ കൊലപാതകം: കൊയിലാണ്ടി താലൂക്ക് ആശുപത്രി
കൊട്ടാരക്കരയിലെ ഡോ. വന്ദനാ ദാസിന്റെ കൊലപാതകം: കൊയിലാണ്ടി താലൂക്ക് ആശുപത്രി ജീവനക്കാർ പ്രതിഷേധിച്ചു
കൊയിലാണ്ടി: കൊട്ടാരക്കരയിൽ യുവ ഡോക്ടർ ആശുപത്രിയിൽ വച്ച് കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കൊയിലാണ്ടി താലൂക്ക് ആശുപത്രി ജീവനക്കാർ. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധയ്ക്ക് എത്തിച്ച പ്രതിയുടെ കുത്തേറ്റാണ് ഡോ. വന്ദനാ ദാസ് കൊല്ലപ്പെട്ടത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ മുഴുവൻ ആരോഗ്യപ്രവർത്തകരും പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു. നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിന് ആശുപത്രി ആർ.എം.ഒ ഡോ.
കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന കൊല്ലം സ്വദേശിയുടെ ബൈക്ക് കാണാതായതായി പരാതി
കൊയിലാണ്ടി: കൊല്ലം സ്വദേശിയുടെ ബൈക്ക് കാണാതായതായി പരാതി. കൊയിലാണ്ടി ഗവ. താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിക്ക് പുറത്ത് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കാണ് ഞായറാഴ്ച വൈകുന്നേരം മോഷണം പോയത്. കൊല്ലം നടുവിലക്കണ്ടി ശ്രീശന്റെ ഉടമസ്ഥതയിലുള്ള KL-56-E-1693 നമ്പര്‍ ഹീറോ ഹോണ്ട ഗ്ലാമര്‍ ബൈക്കാണ് കാണാതായത്. മകന്റെ ചികിത്സയ്ക്കായി വൈകുന്നേരം മൂന്ന് മണിയോടെ ആശുപത്രിയിലെത്തിയതായിരുന്നു ശ്രീശന്. പിന്നീട് രാത്രി
കൊയിലാണ്ടി താലൂക്ക് ആശുപത്രി പരിസരത്ത് വച്ച് പണവും വിലപ്പെട്ട രേഖകളുമടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടതായി പരാതി
കൊയിലാണ്ടി: പണവും വിലപ്പെട്ട രേഖകളുമടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടതായി പരാതി. കൊയിലാണ്ടി മീത്തലെകണ്ടി സ്വദേശി മുഹമ്മദ് ഫാസിലിന്റെ പേഴ്സാണ് നഷ്ടപ്പെട്ടത്. എ.ടി.എം കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, പണം എന്നിവയാണ് പേഴ്സിലുണ്ടായിരുന്നത്. ചൊവ്വാഴ്ച രാത്രി മകളെയും കൊണ്ട് താലൂക്ക് ആശുപത്രിയില്‍ പോയതായിരുന്നു മുഹമ്മദ് ഫാസില്‍. രാത്രി എട്ട് മണിയോടെ താലൂക്ക് ആശുപത്രിയിലും പുറത്തുള്ള മെഡിക്കല്‍ ഷോപ്പിലും പോയിരുന്നു. പേഴ്സിനെ
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ടെക്നീഷ്യൻ നിയമനം; വിശദാംശങ്ങൾ
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് എച്ച്.എം.സി ക്ക് കീഴില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ ഡയാലിസിസ് ടെക്നീഷ്യന് തസ്തികയിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം മാര്‍ച്ച് 6 ന്. പി.എസ്.സി അംഗീകൃത യോഗ്യതയുളള (പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം) ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റ് സഹിതം ആശുപത്രി ഓഫിസില്‍ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങള്‍ക്ക്: 0496 2960241 Summary: Dialysis Technician vacancy in Koyilandy
‘കെട്ടിക്കിടക്കുന്ന മലിനജലത്തിന്റെ രൂക്ഷമായ ദുർഗന്ധം കാരണം ഒരു വർഷത്തോളമായി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ രോഗികൾ വലയുന്നു’; ഉടൻ പരിഹാരം കാണണമെന്ന് യു.ഡി.എഫ്
കൊയിലാണ്ടി: താലൂക്ക് ആശുപത്രിക്ക് സമീപം മലിനജലം കെട്ടിക്കിടക്കുന്നതിനാൽ രോഗികൾ വലയുന്നുവെന്ന ആരോപണവുമായി യു.ഡി.എഫ്. ആശുപത്രിയിലെത്തുന്ന ആയിരക്കണക്കിന് രോഗികളും കൂട്ടിരിപ്പുകാരും ഈ ദുർഗന്ധം സഹിക്കേണ്ട അവസ്ഥയാണെന്നും ഇതിന് ഉടൻ പരിഹാരം വേണമെന്നും സ്ഥലം സന്ദർശിച്ച യു.ഡി.എഫ് സംഘം ആവശ്യപ്പെട്ടു. ഒരു വർഷത്തോളമായി കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് സമീപം കക്കൂസ് മാലിന്യം കെട്ടിക്കിടക്കുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഈ പ്രശ്നം