Tag: koyilandy police
കൊയിലാണ്ടിയിൽ വച്ച് പണം നഷ്ടപ്പെട്ടിരുന്നോ? വിഷമിക്കേണ്ട, പൊലീസ് സ്റ്റേഷനിലുണ്ട്; വീണുകിട്ടിയ പണം പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് ബ്യൂട്ടി പാർലർ ഉടമ
കൊയിലാണ്ടി: വീണ് കിട്ടിയ പണം പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് ബ്യൂട്ടി പാർലർ ഉടമ. കൊയിലാണ്ടി ഈസ്റ്റ് റോഡിൽ പ്രവർത്തിക്കുന്ന റോസ് ബെന്നറ്റ് ബ്യൂട്ടി പാർലർ ഉടമ റോസ് ബെന്നറ്റാണ് വീണ് കിട്ടിയ തുക കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് കടയിൽ എത്തിയ ഒരാൾക്ക് തുക വീണുകിട്ടിയത്. അവർ ആ തുക കട ഉടമയെ
കൊയിലാണ്ടിയില്‍ വിദ്യാര്‍ത്ഥിനിയെ കബഡി പരിശീലക മര്‍ദ്ദിച്ചതായി പരാതി
കൊയിലാണ്ടി: വിദ്യാര്‍ത്ഥിനിയെ കബഡി പരിശീലക മര്‍ദ്ദിച്ചതായി പരാതി. മന്ദമംഗലം സ്വദേശിനിയായ ആരതിയെയാണ് കബഡി പരിശീലകയായ രോഷ്ണി മുഖത്തടിച്ചത്. കുട്ടിയുടെ രക്ഷിതാക്കള്‍ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സംഭവമുണ്ടായത്. പരിശീലനത്തിന്റെ ഭാഗമായി രോഷ്ണി ആരതിയെ കൊയിലാണ്ടി സ്‌റ്റേഡിയത്തിലേക്ക് വിളിപ്പിക്കുകയും ശകാരിക്കുകയും ചെയ്തു. തുടര്‍ന്നാണ് പരിശീലനത്തിനെത്തിയ മറ്റ് കുട്ടികളുടെ മുന്നില്‍ വച്ച് കുട്ടിയുടെ മുഖത്തടിച്ചത്.
കൊയിലാണ്ടിയില്‍ മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കള്‍ പിടിയില്‍
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ രണ്ട് യുവാക്കളെ മയക്കുമരുന്നുമായി പിടികൂടി. സംസ്ഥാനപാതയില്‍ കുറുവങ്ങാട് ജുമാ മസ്ജിദിന് സമീപത്ത് വച്ചാണ് ഉള്ളിയേരി സ്വദേശികളായ യുവാക്കളെ കൊയിലാണ്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്. അരീപ്പുറത്ത് മുഷ്താഖ് അന്‍വര്‍ (24), മണിചന്ദ്ര കണ്ടി സരുണ്‍ (25) എന്നിവരാണ് പിടിയിലായത്. മാരക രാസലഹരി മരുന്നായ എം.ഡി.എം.എയും ഹാഷിഷ് ഓയിലുമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. മുഷ്താഖില്‍ നിന്ന് 600
തിക്കോടി പള്ളിക്കരയില്‍ നിന്ന് പതിനഞ്ചുകാരനെ കാണാതായതായി പരാതി
Update: കുട്ടി ജൂണ്‍ അഞ്ചിന് വീട്ടില്‍ തിരിച്ചെത്തിയതായി ബന്ധുക്കള്‍ അറിയിച്ചിട്ടുണ്ട്. തിക്കോടി: പള്ളിക്കരയില്‍ നിന്ന് പതിനഞ്ചുകാരനെ കാണാതായതായി പരാതി. മാധവന്‍ചേരി നിഹാലിനെയാണ് കാണാതായത്. വെള്ളിയാഴ്ച വൈകുന്നേരം മുതലാണ് കുട്ടിയെ കാണാതായത്. നീലയും വെള്ളയും നിറമുള്ള കള്ളി ഷര്‍ട്ടാണ് ധരിച്ചിരുന്നത്. ബന്ധുക്കള്‍ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കി. നിഹാലിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കൊയിലാണ്ടി
കീഴരിയൂര്‍ സ്വദേശിയുടെ ഐഫോണ്‍ കൊയിലാണ്ടിയില്‍ വച്ച് നഷ്ടപ്പെട്ടതായി പരാതി
കൊയിലാണ്ടി: കീഴരിയൂര്‍ സ്വദേശിയായ യുവാവിന്റെ ഐഫോണ്‍ കൊയിലാണ്ടിയില്‍ വച്ച് നഷ്ടപ്പെട്ടതായി പരാതി. കീഴരിയൂര്‍ ചുക്കോത്ത് മുഹമ്മദ് ശാമിലിന്റെ സ്വര്‍ണ്ണ നിറത്തിലുള്ള ഐഫോണ്‍ എക്‌സ് എസ് മാക്‌സ് മോഡല്‍ ഫോണാണ് നഷ്ടപ്പെട്ടത്. കൊയിലാണ്ടി ട്രാഫിക് പൊലീസ് സ്റ്റേഷന് സമീപത്ത് നിന്ന് സിവില്‍ സ്‌റ്റേഷന് സമീപം വരെയുള്ള ബൈക്ക് യാത്രയ്ക്കിടെ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഫോണ്‍ നഷ്ടമായത്.
‘പ്രചരിച്ചത് വ്യാജവാര്‍ത്ത, വാര്‍ത്തയ്ക്ക് പിന്നില്‍ സ്ഥാപനം തകര്‍ക്കാനുള്ള ഗൂഢാലോചന’; ക്ലറിക്കല്‍ തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട വാര്‍ത്ത നിഷേധിച്ച് നടേരി വനിതാ സഹകരണ സംഘം, വ്യാജവാർത്തയ്ക്കെതിരെ പൊലീസിൽ പരാതി
കൊയിലാണ്ടി: ക്ലറിക്കല്‍ തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്ത നിഷേധിച്ച് നടേരി വനിതാ സഹകരണ സംഘം. പ്രചരിച്ചത് വ്യാജവാര്‍ത്തയാണെന്നും വാര്‍ത്തയ്ക്ക് പിന്നില്‍ സ്ഥാപനത്തെ തകര്‍ക്കാനുള്ള ഗൂഢാലോചനയുണ്ടെന്നും സംഘം പ്രസിഡന്റ് വിജയലക്ഷ്മി ആരോപിച്ചു. വ്യാജവാര്‍ത്തയ്‌ക്കെതിരെ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു. വാട്ട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് കഴിഞ്ഞ ദിവസം വാര്‍ത്ത പ്രചരിച്ചത്.
ഐസ്‌ക്രീം കഴിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി മരിച്ച സംഭവം: അരിക്കുളത്ത് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പൊലീസ് പരിശോധന, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഉടന്‍
അരിക്കുളം: ഐസ്‌ക്രീം കഴിച്ചതിന് പിന്നാലെ ഛര്‍ദ്ദി ബാധച്ച് പന്ത്രണ്ടുകാരന്‍ മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണവുമായി പൊലീസ്. അന്വേഷണത്തിന്റെ ഭാഗമായി വടകര ഡി.വൈ.എസ്.പി ഹരിപ്രസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അരിക്കുളത്ത് എത്തി ഐസ്‌ക്രീം വാങ്ങിയ കടയില്‍ ഉള്‍പ്പെടെ പരിശോധന നടത്തി. ബുധനാഴ്ച വൈകീട്ടോടെയായിരുന്നു പരിശോധന. പോസ്റ്റുമോര്‍ട്ടം പരിശോധനയില്‍ കുട്ടിയുടെ വയറ്റില്‍ ചില രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതായാണ് വിവരം.
കീഴരിയൂര്‍ ആനപ്പാറ ക്വാറിയില്‍ ഇന്ന് നടന്നത് ‘സാമ്പിള്‍ വെടിക്കെട്ട്’; അനധികൃത പടക്കങ്ങള്‍ പൊട്ടിക്കുന്നത് നാളെയും തുടരും, ഇന്നത്തെ കൂടുതല്‍ ദൃശ്യങ്ങള്‍ കാണാം (വീഡിയോ)
കൊയിലാണ്ടി: അനധികൃതമായി ലോറിയില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെ കൊയിലാണ്ടി പൊലീസ് പിടിച്ചടുത്ത പടക്കങ്ങള്‍ പൊട്ടിച്ച് തീര്‍ക്കുന്ന ജോലി നാളെയും തുടരും. ഇന്ന് രാവിലെ മുതല്‍ വൈകീട്ട് വരെ പൊട്ടിച്ചിട്ടും തീരാത്ത പശ്ചാത്തലത്തിലാണ് നാളെയും പടക്കം പൊട്ടിക്കുന്നത് തുടരാന്‍ പൊലീസ് തീരുമാനിച്ചത്. കൊയിലാണ്ടി, മാഹി, തലശ്ശേരി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ഓണ്‍ലൈനില്‍ ഓര്‍ഡറെടുത്താണ് പടക്കങ്ങള്‍ എത്തിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ കൊയിലാണ്ടി
തിക്കോടി എഫ്.സി.ഐയിൽ നിന്ന് അരിയുമായി പോയ ലോറി ആക്രമിച്ച് ഡ്രൈവറെ വധിക്കാൻ ശ്രമിച്ച കേസ്: നന്തി സ്വദേശിയായ പ്രധാനപ്രതിയെ പിടികൂടി കൊയിലാണ്ടി പൊലീസ്
കൊയിലാണ്ടി: തിക്കോടി എഫ്.സി.ഐയിൽ നിന്ന് അരിയുമായി പോവുകയായിരുന്ന ലോറി ആക്രമിച്ച് ഡ്രൈവറെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രധാന പ്രതി പിടിയിൽ. നന്തി കുറൂളി കുനി വിപിനെയാണ് (32, ഉടു) അതിവിദഗ്ധമായ നീക്കത്തിലൂടെ കൊയിലാണ്ടി പൊലീസ് വലയിലാക്കിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് തിക്കോടി ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഗോഡൗണിൽ നിന്ന് അരിയുമായി പോവുകയായിരുന്ന ലോറിയെ ബൈക്കിൽ
ഭാര്യയെ കൊലപ്പെടുത്തിയ രീതിയും സാഹചര്യവും വിവരിച്ച് പ്രതി; മുത്താമ്പി ആഴാവിലെ രേഖയുടെ മരണത്തിൽ ഭർത്താവിനെ തെളിവെടുപ്പിനെത്തിച്ച് പോലീസ്
കൊയിലാണ്ടി: മുത്താമ്പി ആഴാവിൽ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് രവീന്ദ്രനെ തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയിൽ വിട്ടു. രണ്ട് ദിവസത്തേക്കാണ് പ്രതിയെ കൊയിലാണ്ടി പോലീസിന് കെെമാറിയത്. രവീന്ദ്രനെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. കൊലപാതകം നടന്ന വീട്, ബെെക്കിൽ രണ്ടുപേരും പോയ സ്ഥലം, കൊയിലാണ്ടി എസ്.ബി.ഐ എന്നിവിടങ്ങളിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.