Tag: Koyilandy Municipality
ആരോഗ്യ സംരക്ഷണത്തിന് യോഗ ശീലമാക്കാം; കൊയിലാണ്ടിയിൽ രണ്ടാംഘട്ട കുടുംബശ്രി യോഗ പരിശീലനത്തിന് തുടക്കമായി
കൊയിലാണ്ടി: നഗരസഭ കുടുംബശ്രി യോഗ പരിശീലനത്തിന്റെ രണ്ടാം ഘട്ടത്തിന് എഡിഎസ് തലത്തിൽ തുടക്കമായി. മരുതൂരിൽ നഗരസഭ തല ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റി ഡിംഗ് കമ്മറ്റി ചെയർമാൻ കെ.ഷിജു മാസ്റ്റർ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിഡിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ.എ. ഇന്ദിര ടീച്ചർ, കൗൺസിലർ എം. പ്രമോദ് എന്നിവർ സംസാരിച്ചു.
കൊയിലാണ്ടി സ്റ്റേഡിയം നഗരസഭയ്ക്ക് കൈമാറണമെന്ന ആവശ്യം ശക്തമാകുന്നു; സമരപരിപാടികളുമായി സംഘടനകൾ
കൊയിലാണ്ടി: ജില്ലാ സ്പോർട്സ് കൗൺസിലുമായുണ്ടാക്കിയ 25 വർഷക്കാലത്തെ പാട്ടക്കാലാവധി കഴിഞ്ഞ പശ്ചാത്തലത്തിൽ കൊയിലാണ്ടി സ്റ്റേഡിയം നഗരസഭയ്ക്ക് വിട്ടുകൊടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. കായികപ്രേമികളും ജനപ്രതിനിധികളും വിവിധ സംഘടനകളുമെല്ലാം ഈ ആവശ്യവുമായി സമരത്തിന് ഒരുങ്ങുകയാണ്. ഈ ആവശ്യമുന്നയിച്ച് എ.കെ.ജി സ്പോർസ് സെൻ്ററിൻ്റെ നേതൃത്വത്തിൽ ജനുവരി 22 ന് വൈകീട്ട് കൊയിലാണ്ടി പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് സായാഹ്ന ധർണ്ണ
ഇനി സേവനം കൂടുതല്‍ കാര്യക്ഷമതയോടെ; നഗരസഭയിലെ പാലിയേറ്റീവ് വളണ്ടിയര്‍മാര്‍ക്കായി ത്രിദിന പരിശീലനം സംഘടിപ്പിച്ച് കൊയിലാണ്ടി താലൂക്ക് ആശുപത്രി
കൊയിലാണ്ടി: ഗവണ്മെന്റ് താലൂക്ക് ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ നഗരസഭയിലെ പാലിയേറ്റീവ് വളണ്ടിയര്‍മാര്‍ക്കുള്ള ത്രിദിന പരിശീലനം ആരംഭിച്ചു. ടൗണ്‍ ഹാളില്‍ നടക്കുന്ന പരിശീലന പരിപാടി നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി ചെയര്മാന് സി.പ്രജില അധ്യക്ഷ വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ: വി.വിനോദ് സ്വാഗതവും പി.ആര്.ഒ ഡോ: റഷീദ് നന്ദിയും പറഞ്ഞു. സിസ്റ്റര്‍ ബിന്‍സി തോമസ്
അപേക്ഷകള്‍ എന്തെങ്കിലും തീര്‍പ്പാക്കി കിട്ടാനുണ്ടോ? കൊയിലാണ്ടി നഗരസഭയില്‍ ഫയല്‍ അദാലത്ത് ഡിസംബര്‍ രണ്ടിന്
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയില്‍ അപേക്ഷകള്‍ പെട്ടെന്ന് തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി ഫയല്‍ അദാലത്ത് നടക്കുന്നു. 2023 ഡിസംബര്‍ രണ്ട് ശനിയാഴ്ച രാവിലെ പത്തുമുതലാണ് അദാലത്ത് നടക്കുക. ഇതുമായി ബന്ധപ്പെട്ടുള്ള അപേക്ഷകള്‍ 2023 ഡിസംബര്‍ 24 വരെ സ്വീകരിക്കുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.
പി.എം.എ.വൈ ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കള്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതിക്ക് കൊയിലാണ്ടി നഗരസഭയില്‍ തുടക്കം; 1022 പേര്‍ക്ക് കാര്‍ഡ് വിതരണം ചെയ്തു
കൊയിലാണ്ടി: നഗരസഭ പി.എം.എ.വൈ (നഗരം) ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കള്‍ക്കായി ഏര്‍പ്പെടുത്തിയ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 1022 പേര്‍ക്ക് കാര്‍ഡ് വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ സുധ കിഴക്കേപ്പാട്ട് നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ഷിജു കെ.അധ്യക്ഷത വഹിച്ചു. നാല് ലക്ഷം രൂപയാണ് രൂപയാണ് ഇന്‍ഷുറന്‍സ് പരിരക്ഷ. യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുമായി
പരിശോധന നടന്നത് 25 ഓളം ഇടങ്ങളില്‍; കൊയിലാണ്ടി മേഖലയില്‍ ജില്ലാ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ ശുചിത്വ പരിശോധന
കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിലെ വിവിധ സ്ഥാപനങ്ങളിലും ഇടങ്ങളിലും ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധന നടത്തി. നഗരത്തിലെ ശുചിത്വ സംവിധാനങ്ങളുമായി ബന്ധപ്പെട്ടാണ് പരിശോധന നടന്നത്. ജില്ലാ ഇന്റേണല്‍ വിജിലന്‍സ് ഓഫീസറുടെ നേതൃത്വത്തിലായിരുന്നു പരിശോധന. രാവിലെ ഒമ്പതരയോടെ ആരംഭിച്ച പരിശോധന ഉച്ചവരെ നീണ്ടുനിന്നു. കൊയിലാണ്ടിയിലെ മാര്‍ക്കറ്റും നിരവധി ഹോട്ടലുകളും അടക്കം 25ഓളം ഇടങ്ങളിലാണ് പരിശോധന നടന്നത്. നഗരസഭയുടെ ശുചിത്വ
മാലിന്യമുക്ത നവകേരളത്തിനായി കൊയിലാണ്ടി നഗരസഭയും; ഒരാഴ്ച നീളുന്ന ശുചീകരണ പ്രവൃത്തികൾക്ക് നാളെ തുടക്കം, ചെയർപേഴ്സന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു
കൊയിലാണ്ടി: മാലിന്യമുക്ത നവകേരള പദ്ധതിയുടെ ഭാഗമായി 2024 ജനുവരി 26 ന് കോഴിക്കോട് ജില്ലയെ മാലിന്യമുക്ത ജില്ലയായി പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായി കൊയിലാണ്ടി നഗരസഭയിൽ യോഗം ചേർന്നു. ചെയർപേഴ്സൺ കെ.പി.സുധയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. കൊയിലാണ്ടി നഗരസഭയിൽ സമയബന്ധിതമായി ചെയ്യേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനായിരുന്നു യോഗം. നഗരസഭാ കൗൺസിലർമാർ, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.ഷിജു, കെ.എ.ഇന്ദിര, നിജില, അജിത്ത്, സി.ഡി.എസ് അധ്യക്ഷന്മാരായ
തെങ്ങുകളുടെ ക്ഷേമത്തിനായി കൊയിലാണ്ടിയിൽ ‘കേര രക്ഷാവാരം’ പദ്ധതിക്ക് തുടക്കമായി
കൊയിലാണ്ടി: കാർഷിക വികസന, കർഷകക്ഷേമ വകുപ്പിന്റെ 2023-24 വർഷത്തെ കേര രക്ഷാവാരം പദ്ധതി കൊയിലാണ്ടി നഗരസഭാ കൃഷിഭവനിൽ തുടക്കമായി. നടേരി മൂഴിക്ക് മീത്തലിൽ നടന്ന പരിപാടി നഗരസഭാ അധ്യക്ഷ സുധ കിഴക്കേപ്പാട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി ചെയർപേഴ്സൺ കെ.എ.ഇന്ദിര അധ്യക്ഷത വഹിച്ചു. കേരഗ്രാമം വാർഡുകളിലാണ് പയർ വിത്ത് വിതരണവും തെങ്ങുകളുടെ തല വൃത്തിയാക്കി ജൈവ ജീവാണു കുമിൾ
കുരുന്നു മനസുകളിൽ കൃഷിയുടെ വിത്ത് വിതയ്ക്കാൻ കൊയിലാണ്ടി നഗരസഭ; ‘കുഞ്ഞാവക്കൊരു ഹരിതവാടി’ പദ്ധതിയ്ക്ക് തുടക്കമായി
കൊയിലാണ്ടി: കുരുന്നു മനസുകളെ കൃഷിയിലേക്ക് അടുപ്പിക്കാനുള്ള ‘കുഞ്ഞാവക്കൊരു ഹരിതവാടി’ പദ്ധതിയുമായി കൊയിലാണ്ടി നഗരസഭ. 2023-2024 വാര്‍ഷിക പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. കുട്ടികളില്‍ കൃഷിയോടുള്ള ആഭിമുഖ്യം വളര്‍ത്തുന്നതിനും പച്ചക്കറികള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കി പുതിയൊരു ഭക്ഷണ സംസ്കാരം കുട്ടികളിലുണ്ടാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി കൊയിലാണ്ടി കൃഷിഭവന് വഴി നഗരസഭയിലെ മുഴുവന്‍ അങ്കണ വാടി കേന്ദ്രങ്ങള്‍ക്കും ചട്ടി,
ലോക കായിക ദിനത്തിൽ കൊയിലാണ്ടി നഗരസഭ കുടുംബശ്രീ ബാലസഭ കുട്ടികൾക്കുള്ള ഫുട്ബോൾ മേളയുടെ സമ്മാനവിതരണം
കൊയിലാണ്ടി: ലോക കായിക ദിനത്തോടനുബന്ധിച്ച് കൊയിലാണ്ടി നഗരസഭ കുടുംബശ്രീ ബാലസഭ കുട്ടികൾക്കുള്ള ഫുട്ബോൾ മേളയുടെ സമ്മാന വിതരണം നടത്തി. പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.ഷിജു അധ്യക്ഷനായി. സർവീസസ് താരമായിരുന്ന കുഞ്ഞിക്കണാരൻ സമ്മാനദാനം നടത്തി. ജില്ലാമിഷൻ ഡി.പി.എം ബിജേഷ് മുഖ്യാതിഥിയായി. കൗൺസിലർ വി.രമേശൻ, ഋഷിദാസ് കല്ലാട്ട് എന്നിവർ