Tag: Koyilandy Harbor
കൊയിലാണ്ടിയില്‍ മീൻ പിടിത്തത്തിനിടെ മത്സ്യത്തൊഴിലാളി കടലില്‍ വീണു; മൂന്ന് മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ മറൈന്‍ എന്‍ഫോഴ്സമെന്റ് രക്ഷപ്പെടുത്തി
കൊയിലാണ്ടി: മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ മത്സ്യത്തൊഴിലാളിയെ മറൈന്‍ എന്‍ഫോഴ്സ്മെന്റ് രക്ഷപ്പെടുത്തി. തിരുവനന്തപുരത്തിനടുത്ത് കൊല്ലങ്കോട് സ്വദേശി സ്റ്റീഫനെയാണ് (60) കൊയിലാണ്ടി മറൈന്‍ എന്‍ഫോഴ്സ്മെന്റ് രക്ഷപ്പെടുത്തിയത്. കടലില്‍ വീണ് മൂന്ന് മണിക്കൂറിന് ശേഷമാണ് സ്റ്റീഫനെ മറൈന്‍ എന്‍ഫോഴ്സ്മെന്റ് കണ്ടെത്തി രക്ഷപ്പെടുത്തിയത്. വേളാങ്കണ്ണി എന്ന ബോട്ടിലാണ് സ്റ്റീഫന്‍ ഉള്‍പ്പെടെയുള്ള മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് എത്തിയത്. കഴിഞ്ഞ ദിവസം ബേപ്പൂരിലെത്തി വിശ്രമിച്ച ശേഷം
കൊയിലാണ്ടി ഹാര്‍ബറിന് സമീപം മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി; മരിച്ചത് കൊയിലാണ്ടി സ്വദേശി
കൊയിലാണ്ടി: ഹാര്‍ബറിന് സമീപം മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഹാര്‍ബറിന്റെ ശുചിമുറികള്‍ക്ക് സമീപമുള്ള ചതുപ്പില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. വാഴവളപ്പില്‍ കസ്റ്റംസ് റോഡില്‍ അഭയന് ആണ് മരിച്ചത്. അന്‍പത്തിരണ്ട് വയസായിരുന്നു. ശനിയാഴ്ച രാത്രി മുതല്‍ അഭയനെ കാണാനില്ലായിരുന്നു. ഹാര്‍ബറിലെ തൊഴിലാളിയാണ് അഭയന്. കൊയിലാണ്ടി ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം
കൊയിലാണ്ടി ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ തോണി മറിഞ്ഞു; മത്സ്യത്തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു
കൊയിലാണ്ടി: കൊയിലാണ്ടി ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിന് പോയ തോണി മറിഞ്ഞു. കൊല്ലം ബീച്ചിലെ അരയന്റെ പറമ്പിൽ സുരേന്ദ്രന്റെ ഉടമസ്ഥതയിലുള്ള ശ്രീകൃഷ്ണ എന്ന തോണിയാണ് മറിഞ്ഞത്. തോണിയിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിനായി പോകവെ കടൽക്ഷോഭത്തിൽ തിരയിൽപ്പെട്ട് തോണി മറിയുകയായിരുന്നു. തോണിയിലുണ്ടായിരുന്ന മൂന്ന് തൊഴിലാളികളും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. അപകടത്തിൽ
നവീകരണത്തിനായി 21 കോടി രൂപ, കൊയിലാണ്ടി ഹാര്‍ബറിനെ മാതൃകാ ഹാര്‍ബറാക്കും; ഹാര്‍ബര്‍ എഞ്ചിനീയറിങ് സബ് ഡിവിഷണല്‍ ഓഫീസ് കൊയിലാണ്ടിയില്‍ നിന്ന് മാറ്റില്ലെന്നും മന്ത്രിയുടെ ഉറപ്പ്
കൊയിലാണ്ടി: കൊയിലാണ്ടി ഹാര്‍ബറിനെ മാതൃകാ ഹാര്‍ബറാക്കി മാറ്റുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്. ഹാര്‍ബറിന്റെ നവീകരണത്തിനായി 21 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കോള്‍ഡ് സ്റ്റോറേജ്, ഇന്റേണല്‍ റോഡ്, വല അറ്റകുറ്റപ്പണി കേന്ദ്രം എന്നിവയുടെ നവീകരണം ഉള്‍പ്പെടെയുള്ള ജോലികളാണ് ഈ തുക ഉപയോഗിച്ച് പൂര്‍ത്തിയാക്കുക. ഹാര്‍ബര്‍ എഞ്ചിനീയറിങ് സബ് ഡിവിഷണല്‍ ഓഫീസിനെ കുറിച്ചുള്ള ആശങ്കകള്‍ക്കും മന്ത്രി
‘ഹാർബർ എഞ്ചിനിയറിങ് സബ്ബ് ഡിവിഷൻ ഓഫീസ് കൊയിലാണ്ടിയിൽ നിലനിർത്തുക’; മുൻസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹാർബർ എഞ്ചിനിയറിങ് സബ്ബ് ഡിവിഷൻ ഓഫീസ് ധർണ്ണ
കൊയിലാണ്ടി: കൊയിലാണ്ടി മുൻസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹാർബർ എഞ്ചിനിയറിങ് സബ്ബ് ഡിവിഷൻ ഓഫീസ് ധർണ്ണ നടത്തി. തീരദേശമേഖലയിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ നിർവ്വഹണം നടത്തുന്ന കൊയിലാണ്ടി ഹാർബർ എഞ്ചിനിയറിങ് സബ്ബ് ഡിവിഷൻ ഓഫീസ് മാറ്റാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിൻമാറണമെന്നും തീരദേശത്തെ പൊട്ടിപൊളിഞ്ഞ റോഡുകൾ യു.സി.ആർ പദ്ധതിയിൽ ഉൾപ്പെടുത്തി എത്രയും പെട്ടെന്ന്
‘കൊയിലാണ്ടിയിൽ നിന്ന് ഹാർബർ എഞ്ചിനീയറിംഗ് ഓഫീസ് മാറ്റരുത്’; സി.ഐ.ടി.യു മത്സ്യത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും
കൊയിലാണ്ടി: കൊയിലാണ്ടി ഹാര്‍ബര്‍ കമ്മീഷനിങ്ങിനുശേഷം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഓഫീസ് നിര്‍ത്തലാക്കാനുള്ള നീക്കത്തിനെതിരെ മത്സ്യ തൊഴിലാളിയൂണിയൻ (സി.ഐ.ടി.യു.) ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. ജില്ലാ ജനറൽ സെക്രട്ടറി വി.കെ. മോഹൻദാസ് പരിപാടി ചെയ്തു. ഏഷ്യയിലെ വലിയ ഹാര്‍ബറുകളിലൊന്നാണ് കൊയിലാണ്ടിയിലുള്ളത്. 600 കോടിയുടെ ആസ്ഥിയുള്ള ഹാർബർ നോൺ പ്ലാനിൽ പെടുത്തി നിലനിറുത്താൻ ആവശ്യമായ നടപടി
തകർന്ന മേൽക്കൂരയുള്ള വഞ്ചികളിൽ മത്സ്യത്തൊഴിലാളികൾ; ഹാര്‍ബറില്‍ നിന്ന് മീന്‍ പിടിക്കാന്‍ പോയ വഞ്ചികളുടെ മേല്‍ക്കൂര കാറ്റില്‍ തകര്‍ന്നതിന്റെ ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)
കൊയിലാണ്ടി: ഹാർബറിൽ നിന്ന് മീൻ പിടിക്കാൻ പോയ വഞ്ചികളുടെ മേൽക്കൂര തകർന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് ലഭിച്ചു. പുറങ്കടലിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇത്. കടലിൽ വീശിയ അതിശക്തമായ കാറ്റിലാണ് വഞ്ചികളുടെ മേൽക്കൂര തകർന്നത്. വെള്ളിയാഴ്ച രാവിലെയാണ് മീന്‍ പിടിക്കാനായി ബോട്ടുകള്‍ കടലില്‍ പോയത്. ആഞ്ഞുവീശിയ കാറ്റില്‍ രണ്ട് ബോട്ടുകളുടെയും പന്തലുകള്‍ നശിക്കുകയായിരുന്നു.
ശക്തമായ കാറ്റ്; കൊയിലാണ്ടി ഹാര്‍ബറില്‍ നിന്ന് മീന്‍ പിടിക്കാന്‍ പോയ രണ്ട് വഞ്ചികളുടെ മേല്‍ക്കൂര പുറങ്കടലില്‍ വച്ച് തകര്‍ന്നു
കൊയിലാണ്ടി: ഹാര്‍ബറില്‍ നിന്ന് മീന്‍ പിടിക്കാന്‍ പോയ രണ്ട് വഞ്ചികളുടെ മേല്‍ക്കൂര തകര്‍ന്നു. മത്സ്യത്തൊഴിലാളികളുടെ ഉടമസ്ഥതയിലുള്ള വൃന്ദാവനം, കര്ണ്ണന് എന്നീ വഞ്ചികളുടെ മേല്‍ക്കൂരയാണ് അതിശക്തമായ കാറ്റിനെ തുടര്‍ന്ന് പുറങ്കടലില്‍ വച്ച് തകര്‍ന്നത്. വെള്ളിയാഴ്ച രാവിലെയാണ് മീന്‍ പിടിക്കാനായി ബോട്ടുകള്‍ കടലില്‍ പോയത്. ആഞ്ഞുവീശിയ കാറ്റില്‍ രണ്ട് ബോട്ടുകളുടെയും പന്തലുകള്‍ നശിക്കുകയായിരുന്നു. കൊയിലാണ്ടി ഹാര്‍ബറില്‍ നിന്ന് അഞ്ച്