Tag: Koyilandy Excise

Total 7 Posts

ബൈക്കില്‍ കടത്തുകയായിരുന്ന മാഹി മദ്യവുമായി പാലൂര്‍ സ്വദേശി നന്തിയില്‍ പിടിയില്‍; പിടിച്ചെടുത്തത് പത്തുകുപ്പി മദ്യം

കൊയിലാണ്ടി: ബൈക്കില്‍ കടത്തുകയായിരുന്ന പത്തു കുപ്പി മാഹി മദ്യവുമായി പാലൂര്‍ സ്വദേശി നന്തിയില്‍ പിടിയില്‍. തെക്കെ കൊല്ലന്റെ കണ്ടി വീട്ടില്‍ രഘുനാഥന്‍ (62) ആണ് പിടിയിലായത്. നന്തി വാഗാഡ് കമ്പനി ഓഫീസിലേക്ക് പോകുന്ന റോഡില്‍ ഉച്ചയ്ക്ക് 12.15 ഓടെയാണ് ഇയാളെ പിടികൂടിയത്. മദ്യം കടത്താന്‍ ഉപയോഗിച്ച കെ.എല്‍ 18 എച്ച് 8026 എന്ന നമ്പറിലുള്ള ബൈക്കും

‘പ്രതികൾ ഒറ്റ ദിവസം പോലും അഴിക്കുള്ളില്‍ കിടന്നില്ല’; ജനങ്ങളേയും ഉദ്യോഗസ്ഥരേയും അതൃപ്തിയിലാക്കി കൊയിലാണ്ടിയില്‍ എക്സൈസ്-പൊലീസ് സംഘത്തെ ആക്രമിച്ച മയക്കുമരുന്ന് കേസിലെ പ്രതികളുടെ കാര്യത്തിലെ കോടതി തീരുമാനം

കൊയിലാണ്ടി: നഗരത്തില്‍ കഴിഞ്ഞ ദിവസം എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച മദ്യ-മയക്കുമരുന്ന് സംഘത്തെ മുഴുവന്‍ ജാമ്യത്തില്‍ വിട്ടതില്‍ പൊലീസിലും എക്‌സൈസിലും അസംതൃപ്തി. ചൊവ്വാഴ്ച രാത്രിയാണ് കൊയിലാണ്ടിയില്‍ വച്ച് അഞ്ചോളം പേരടങ്ങിയ സംഘം മഫ്തിയിലുള്ള എക്‌സൈസുകാരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. സംഘത്തിലെ മൂന്ന് പേരെയാണ് പിടികൂടാന്‍ കഴിഞ്ഞത്. ഇവരെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഗുരുതരമായ കേസായിട്ടും ജാമ്യം കൊടുത്തുവെന്ന ആരോപണം ഉയര്‍ന്നത്.

പെരുവട്ടൂരില്‍ എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷം പ്രതി ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നാല് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്, നിരോധിത പുകയില ഉല്‍പ്പന്നങ്ങളും കഞ്ചാവും പിടികൂടി

കൊയിലാണ്ടി: പെരുവട്ടൂരിൽ ലഹരിമരുന്ന് കേസില്‍ പിടിക്കപ്പെട്ട പ്രതി എക്സൈസ് ഉദ്യോഗസ്ഥന്മാരെ അക്രമിച്ച് പരിക്കേൽപ്പിക്കുകയും കെെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. പെരുവട്ടൂരിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന മൊയ്തീൻ ആണ് ആത്മഹത്യക്ക് ശ്രമിക്കുകയും ഉദ്യോഗസ്ഥന്മാരെ അക്രമിക്കുകയും ചെയ്തത്. ഇന്ന് വെെകീട്ട് ഏഴ് മണിയോടെയാണ് സംഭവം. രഹസ്യ വിവരം കിട്ടിയതിൻ്റെ അടിസ്ഥാനത്തിലാണ് കൊയിലാണ്ടി എക്സൈസ് സംഘം പെരുവട്ടൂരിലെത്തുന്നത്.

കൊയിലാണ്ടിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; കാറില്‍ കടത്തുകയായിരുന്ന 42 ഗ്രാം എം.ഡി.എം.എ പിടികൂടി, പുറക്കാട് സ്വദേശിയായ യുവാവ് അറസ്റ്റില്‍

കൊയിലാണ്ടി: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. പുറക്കാട് സ്വദേശി മുഹമ്മദ് വാരിസ് ആണ് കൊയിലാണ്ടി എക്‌സൈസിന്റെ പിടിയിലായത്. മയക്കുമരുന്ന് കാറില്‍ കടത്താന്‍ ശ്രമിക്കവെ മുത്താമ്പി പാലത്തിന് സമീപത്ത് വച്ചാണ് ഇയാളെ എക്‌സൈസ് പിടികൂടിയത്. സമീപകാലത്ത് കൊയിലാണ്ടിയില്‍ നടക്കുന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് ഇതെന്ന് എക്‌സൈസ് പറഞ്ഞു. ബുധനാഴ്ച രാത്രിയാണ് മുഹമ്മദ് വാരിസിനെ എക്‌സൈസ്

20 ലിറ്റര്‍ ചാരായവുമായി പയ്യോളി സ്വദേശി പിടിയില്‍

പയ്യോളി: ഇരുപത് ലിറ്റര്‍ ചാരായവുമായി പയ്യോളി സ്വദേശി പിടിയില്‍. നിടിയ ചാലില്‍ പ്രശാന്ഥ് ആണ് പിടിയിലായത്. കൊയിലാണ്ടി എക്‌സൈസ് പയ്യോളി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിലായത്. ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രിവന്റീവ് ഓഫീസര്‍ എന്‍.അജയകുമാറിന്റെ നേതൃത്വത്തില്‍ എക്‌സൈസ് ഓഫീസര്‍മാരായ രാജേഷ് ബാബു.ജി.ആര്‍, ഷൈജു.പി.പി, വിപിന്‍ വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ രേഷ്മ.ആര്‍, ഡ്രൈവര്‍ മുബസ്ലിര്‍.വി.പി എന്നിവരും

കീഴരിയൂര്‍ മീറോഡ് മലയില്‍ എക്‌സൈസ് ഉദ്യോഗസ്ഥരുടെ റെയ്ഡ്; 135 ലിറ്റര്‍ വാഷ് പിടികൂടി

കൊയിലാണ്ടി: കീഴരിയൂര്‍ മീറോഡ് മലയില്‍ നിന്നും 135 ലിറ്റര്‍ വാഷ് പിടികൂടി. കൊയിലാണ്ടി എക്‌സൈസ് റെയ്ഞ്ച് പാര്‍ട്ടി നടത്തിയ പരിശോധനയിലാണ് വാഷ് പിടിച്ചെടുത്തത്. ഉടമസ്ഥനെ ഇതുവരെ കണ്ടെത്തിയിട്ടില്ല. പ്രതിയ്ക്കുവേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ദിപീഷ്.എ.പി.യുടെ നേതൃത്വത്തിലുള്ള എക്‌സൈസ് പരിശോധന സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ രാജു.എന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ രതീഷ്.എ.കെ, ഡ്രൈവര്‍ മുബശ്ശിര്‍.വി.പി

അനുമതിയില്ലാതെ വാഹനത്തിൽ മദ്യം കടത്തി; 35 ലിറ്റർ മദ്യവുമായി മധ്യവയസ്കനെ കൊയിലാണ്ടി എക്‌സൈസ് പിടികൂടി

കൊയിലാണ്ടി: സ്കൂട്ടിയിൽ കടത്തുകയായിരുന്നു 35 ലിറ്റർ പുതുച്ചേരി മദ്യവുമായി തലക്കുളത്തൂർ സ്വദേശി പിടിയിൽ. തലക്കുളത്തൂർ സ്വദേശി ചന്ദ്രബോസ് ആണ് പിടിയിലായത്. കൊയിലാണ്ടി എക്‌സൈസ് പ്രിവന്റീവ് ഓഫീസർ എം.സജീവന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. കണ്ണൂർ-കോഴിക്കോട് ദേശീയപാതയിൽ മൂടാടിയ്ക്ക് സമീപത്ത് വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മദ്യം കടത്താനുപയോഗിച്ച KL76 2529 സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. പ്രതിയെ കൊയിലാണ്ടി