Tag: Kollam Pisharikav temple festival

Total 18 Posts

‘നാന്ദകമെടുത്ത് നിനക്ക് സ്വദേശത്തേക്ക് പോകാം, ഈ ആയുധം വെച്ച് എന്നെ പൂജിച്ചാല്‍ നീ വിചാരിക്കുന്നതെല്ലാം ഞാന്‍ സാധിച്ചു തരാം’; കൊല്ലം പിഷാരികാവ് ക്ഷേത്രത്തിന്റെ ചരിത്രവും ഐതീഹ്യവും

സ്വന്തം ലേഖകൻ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രമാണ് കൊല്ലം പിഷാരികാവ്. ക്ഷേത്രനിര്‍മ്മാണ വര്‍ഷത്തെ സൂചിപ്പിക്കുന്ന ആധികാരിക ചരിത്രരേഖകള്‍ ലഭ്യമല്ലെങ്കിലും വളരെ പ്രസിദ്ധമായ ഒരൈതിഹ്യം ഈ ക്ഷേത്രത്തിന്റെ ഉല്‍പ്പത്തിയിലേക്ക് വെളിച്ചം വീശുന്നു. ഒരു ജനസമൂഹത്തിന്റെ പലായനത്തിന്റെ കഥ ഇതില്‍ അടങ്ങിയിരിക്കുന്നു.   പണ്ട് വൈശ്യജാതിക്കാരായ ഏതാനും കുടുംബക്കാര്‍ അന്യദേശത്തു നിന്ന് തെക്കന്‍കൊല്ലത്തു വന്ന് താമസിച്ചു. സമ്പന്നരായ രത്‌നവ്യാപാരികളായിരുന്നു ഇവര്‍.

ഭക്തിയിൽ ആറാടി കൊല്ലം പിഷാരികാവ്; ഭക്തജനങ്ങൾക്ക് ഐശ്വര്യം ചൊരിയാൻ പിഷാരികാവിലമ്മ ഇന്ന്‌ പുറത്തെഴുന്നള്ളും, ആയിരങ്ങളെ വരവേൽക്കാനൊരുങ്ങി നാട്‌

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിലെ വലിയ വിളക്ക് ദിനമായ ഇന്ന്‌ പിഷാരികാവിലമ്മ ഭക്തജനങ്ങൾക്ക് ഐശ്വര്യം ചൊരിയാൻ പുറത്തെഴുന്നള്ളും. രാവിലെ മന്ദമംഗലത്ത് നിന്നുള്ള ഇളനീർക്കുല വരവ്, വസൂരിമാല വരവും എത്തിച്ചേർന്നതോടെ ക്ഷേത്ര പരിസരം ജനസമുദ്രമായി. ഉച്ചയ്ക്ക് മൂന്ന് മണി മുതൽ കൊയിലാണ്ടി താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇളനീർക്കുല വരവുകളും, തണ്ടാന്റെ അരങ്ങോല വരവും

കൊല്ലം പിഷാരികാവ് കാളിയാട്ടം; ഇന്നും നാളെയും ദേശീയപാതയില്‍ നിയന്ത്രണം, വാഹനങ്ങള്‍ പോകേണ്ടതിങ്ങനെ

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രകാളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ഏപ്രില്‍ 5, 6 തിയ്യതികളില്‍ സുരക്ഷാ സംവിധാനവും, ദേശീയപാതയില്‍ വാഹനക്രമീകരണങ്ങളും ഏര്‍പ്പെടുത്തി. ഏപ്രില്‍ അഞ്ചിന്‌ വലിയവിളക്ക് ദിവസം ദേശീയപാതയില്‍ കാലത്ത് 10മണി മുതല്‍ രാത്രി 10 മണി വരെ കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്ന വലിയ വാഹനങ്ങള്‍ പാവങ്ങാട് അത്തോളി, ഉള്ളിയേരി പേരാമ്പ്ര വഴി പയ്യോളിയില്‍ കയറണം.

വരവുകളെല്ലാം ക്ഷേത്ര സന്നിധിയിലേയ്ക്ക്; കൊല്ലം പിഷാരികാവ് വലിയ വിളക്ക് ദിനത്തില്‍ ഒഴുകിയെത്തി ആളുകള്‍

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവം വലിയ വിളക്ക് ദിനത്തില്‍ ക്ഷേത്ര സന്നിധിയിലേക്ക് ഒഴുകിയെത്തി ആളുകള്‍. വൈകീട്ട് 3 മണി മുതല്‍ കൊയിലാണ്ടി താലൂക്കിന്റെ വിവിധയിടങ്ങളില്‍ നിന്നുളള വരവുകളെ അനുഗമിച്ച് നിരവധി ആളുകളാണ് ക്ഷേത്ര സന്നിധിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. വരവുകള്‍ എല്ലാം തന്നെ കാണാനായി നേരത്തെ തന്നെ ആളുകള്‍ ഇരിപ്പിടം കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ ക്ഷേത്ര പരിസരം മുതല്‍

ഉപ്പും മുളകും പച്ചമാങ്ങയും പിന്നെ…ലേശം വെളിച്ചെണ്ണയും; പിഷാരികാവ് കാളിയാട്ട ദിവസത്തിലെ പതിവ് തെറ്റിക്കാതെ പാലോളിത്തറവാട്ടുകാര്‍, മാങ്ങ കൊടുക്കല്‍ ചടങ്ങിന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്

കൊയിലാണ്ടി: ഉപ്പും മുളകും വെളിച്ചെണ്ണയും ഇട്ട് അതില്‍ മുങ്ങിനിവര്‍ന്ന മാങ്ങ, ആലോചിക്കുമ്പോള്‍ തന്നെ വായില്‍ വെള്ളമൂറുന്നില്ലേ. പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന്റെ അവസാന ദിനത്തില്‍ രുചിയൂറും മാങ്ങകള്‍ വിതരണം ചെയ്യാനുളള അവസാന ഘട്ട ഒരുക്കങ്ങളിലാണ് മൂടാടി പാലോളിത്തറവാട്ടുകാര്‍. കഴിഞ്ഞ 45 വര്‍ഷമായി തുടര്‍ന്നുപോന്ന മാങ്ങകൊടുക്കല്‍ ചടങ്ങ് ഇത്തവണയും ഭംഗിയോടെ നിര്‍വ്വഹിക്കാനുളള തിടുക്കത്തിലാണ് പാലോളി തറവാട് കുടുംബം. കാളിയാട്ടത്തിന്

”സര്‍വ്വ മംഗള…” പിഷാരികാവ് അമ്മയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ഭക്തിഗാനം മണിമാല ആല്‍ബം പുറത്തിറങ്ങി- വീഡിയോ

കൊയിലാണ്ടി: ശ്രീ പിഷാരികാവ് അമ്മയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ഭക്തിഗാനം ‘മണിമാല’ ആല്‍ബം പുറത്തിറങ്ങി. മാര്‍ച്ച് 30ന് രാവിലെ പത്തുമണിക്ക് പിഷിരാകവ് ക്ഷേത്രസന്നിധിയില്‍ ക്ഷേത്രംമേല്‍ശാന്തി ‘നാരായണന്‍ മൂസദ്’ ആല്‍ബം പ്രകാശനം ചെയ്തു. പ്ലഗ് ഇന്‍ സൗണ്ട് ഡിസൈനിങ്ങിന്റെ ബാനറില്‍ വിബീഷ് സ്‌കോര്‍പിയോണ്‍സാണ് ആല്‍ബത്തിന്റെ കഥയും സംവിധാനവും നിര്‍വ്വഹിച്ചത്. രണ്ട് പാട്ടുകളുടെ രചനയും സര്‍വ്വ മംഗള എന്ന പാട്ടിന്റെ സംഗീത

ചെറിയവിളക്കിന് ജാസി ഗിഫ്റ്റ് നയിക്കുന്ന ഗാനമേള, കേരളത്തിലെ പ്രശസ്ത വാദ്യകലാകാരന്മാര്‍ അണിനിരക്കുന്ന രണ്ടുപന്തിമേളം; കാളിയാട്ട മഹോത്സവത്തിനായി ഇനി നാളുകളെണ്ണി കാത്തിരിക്കാം

കൊയിലാണ്ടി: കാളിയാട്ട മഹോത്സവത്തെ വരവേല്‍ക്കാനുള്ള അവസാന ഘട്ട ഒരുക്കങ്ങളില്‍ കൊല്ലം പിഷാരികാവ് ക്ഷേത്രവും പരിസരവും. പതിവ് ക്ഷേത്ര ചടങ്ങുകള്‍ക്ക് പുറമേ കലാപരിപാടികളും ഗാനമേളയും ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടും. പതിവുപോലെ പ്രശസ്ത വാദ്യകലാകാരന്മാരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ചെണ്ടമേളമാണ് ഇത്തവണയും. ചെറിയവിളക്ക് ദിനത്തില്‍ കലാമണ്ഡലം ശിവദാസന്‍ മാരാരുടെ മേളപ്രമാണത്തില്‍ പാണ്ടിമേള സമേതമുള്ള കാഴ്ചശീവേലിയുണ്ടാവും. രാത്രി ശുകപുരം രാജിത്തിന്റെയും ശുകപുരം രജോദിന്റെയും

‘കുഞ്ഞായിരിക്കുമ്പോള്‍ അച്ഛന്റെ കൂടെ വന്ന് ശീലിച്ചതാണ് പിഷാരികാവിലെ മേളം കേള്‍ക്കല്‍, ആ പതിവ് ഇപ്പോഴും തുടരുന്നു, ഇത്തവണത്തെ മേളങ്ങളെല്ലാം ഒന്നിനൊന്ന് മെച്ചം’; പിഷാരികാവിലെ മേളത്തിനൊപ്പം താളംപിടിച്ച് ലയിച്ച് ആസ്വദിച്ച വൈറല്‍ വീഡിയോയിലെ തുഷാര

കൊയിലാണ്ടി: ”ഇത്തവണത്തെ പിഷാരികാവിലെ മേളങ്ങളെല്ലാം ഗംഭീരമായിരുന്നു. എല്ലാം ഒന്നിനൊന്നുമെച്ചം” പറയുന്നത് കൊല്ലം സ്വദേശിയും വര്‍ഷങ്ങളായി പിഷാരികാവിലെ മേളങ്ങളുടെ സ്ഥിരം ആസ്വാദകയുമായ തുഷാരയാണ്. തുഷാരയെന്ന് പറഞ്ഞാല്‍ പെട്ടെന്ന് മനസിലായി കൊള്ളണമെന്നില്ല, പക്ഷേ ഈ ഉത്സവം കഴിഞ്ഞതോടെ കൊയിലാണ്ടിക്കാര്‍ക്ക് സുപരിചിതയാണ് തുഷാര. കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ മേളം മതിമറന്ന് ആസ്വദിക്കുന്ന അമ്മയുടെയും മകന്റെയും ആ വൈറല്‍ വീഡിയോ ഓര്‍മ്മയില്ലേ,

ജനസഞ്ചയമൊഴുകിയെത്തി, ഭക്തിസാന്ദ്രമായി കാളിയാട്ടം; കാളിയാട്ടദിനത്തിലെ പിഷാരികാവില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണാം

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് കാളിയാട്ട മഹോത്സവം ഇന്നലെ വാളകം കൂടല്‍ ചടങ്ങോടെ സമാപിച്ചു. വലിയ വിളക്കിനും കാളിയാട്ടത്തിനും ആയിരങ്ങളാണ് എത്തിയത്. കാളിയാട്ട ദിനത്തിലെ ചടങ്ങുകളുടെ അഭിറാം മനോജ് പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം.

തൊപ്പി ധരിച്ചെത്തി, ഓട്ടോ റിക്ഷയ്ക്കടുത്തെത്തി ബാഗുമായി മുങ്ങിയത് നിമിഷനേരത്തിനകം; വലിയ വിളക്ക് ദിവസം കൊല്ലം ആനക്കുളത്ത് നടന്ന മോഷണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

കൊയിലാണ്ടി: പിഷാരികാവ് കാളിയാട്ട മഹോത്സവത്തിനെത്തിയ പേരാമ്പ്ര മരുതേരി സ്വദേശിയുടെ ബാഗ് മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കൊല്ലം ആനക്കുളത്തുള്ള ഗ്യാലക്‌സി ഫര്‍ണിച്ചറിന് മുന്നില്‍ ഓട്ടോറിക്ഷ നിര്‍ത്തി വെള്ളം കുടിക്കാനായി പുറത്തിറങ്ങിയ സമയത്ത് ഓട്ടോയുടെ പിറകില്‍ നിന്നും ബാഗുമായി മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഓട്ടോയിലുണ്ടായിരുന്ന കുട്ടികള്‍ക്കൊപ്പം മരുതേരി സ്വദേശി രമ്യ റോഡിന് മറുവശത്തുള്ള കടയിലേക്ക്