”സര്‍വ്വ മംഗള…” പിഷാരികാവ് അമ്മയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ഭക്തിഗാനം മണിമാല ആല്‍ബം പുറത്തിറങ്ങി- വീഡിയോ


കൊയിലാണ്ടി: ശ്രീ പിഷാരികാവ് അമ്മയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ഭക്തിഗാനം ‘മണിമാല’ ആല്‍ബം പുറത്തിറങ്ങി. മാര്‍ച്ച് 30ന് രാവിലെ പത്തുമണിക്ക് പിഷിരാകവ് ക്ഷേത്രസന്നിധിയില്‍ ക്ഷേത്രംമേല്‍ശാന്തി ‘നാരായണന്‍ മൂസദ്’ ആല്‍ബം പ്രകാശനം ചെയ്തു.

പ്ലഗ് ഇന്‍ സൗണ്ട് ഡിസൈനിങ്ങിന്റെ ബാനറില്‍ വിബീഷ് സ്‌കോര്‍പിയോണ്‍സാണ് ആല്‍ബത്തിന്റെ കഥയും സംവിധാനവും നിര്‍വ്വഹിച്ചത്. രണ്ട് പാട്ടുകളുടെ രചനയും സര്‍വ്വ മംഗള എന്ന പാട്ടിന്റെ സംഗീത സംവിധാനവും നിര്‍വഹിച്ചത് അനില്‍ മന്ദമംഗലമാണ്. അമ്മേ ഭഗവതി എന്ന ഗാനത്തിന് അജേഷ് കല്ലാച്ചി സംഗീതം നല്‍കി.

കൃഷ്ണകുമാര്‍ നന്തി, അജേഷ് കല്ലാച്ചി എന്നിവര്‍ ഗാനങ്ങള്‍ക്ക് ശബ്ദം നല്‍കി. പശ്ചാത്തല സംഗീതം ഫഹദ് സി എച്ച്, സോങ് മിക്‌സിങ്, നിധി പ്ലഗ് ഇന്‍ എന്നിവര്‍ നിര്‍വഹിച്ചു, ഗാനങ്ങളുടെ ഛായാഗ്രഹണവും ടൈറ്റില്‍ ഡിസൈനിംഗ് എഡിറ്റിങ്ങും നിര്‍വഹിച്ചത് അഭിരാം മനോജ് ആണ്.

കുറഞ്ഞ സമയം കൊണ്ട് ഭക്തമനസ്സുകള്‍ നെഞ്ചേറ്റിയ ഈ ഗാനങ്ങള്‍ക്ക് തീര്‍ച്ചയായും എല്ലാ ഭക്തജനങ്ങളുടെയും അനുഗ്രഹവും സപ്പോര്‍ട്ടും ഉണ്ടാവണമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.