Tag: Kerala school Kalolsavam
സംസ്ഥാന സ്‌കൂള്‍ കലോത്സവം: സ്വർണ്ണക്കപ്പ് കോഴിക്കോടിന്
കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സ്വർണ്ണക്കപ്പ് തിരിച്ച് പിടിച്ച് കോഴിക്കോട്. നിലവിലെ ചാമ്പ്യന്മാരായ പാലക്കാടിനെയും 22 വര്‍ഷത്തിന് ശേഷം സുവര്‍ണ കിരീടം സ്വപ്നം കണ്ട കണ്ണൂരിനെയും മറികടന്നാണ് കോഴിക്കോട് വ്യക്തമായ ലീഡോടെ കപ്പിൽ മുത്തമിട്ടത്. 938 പോയന്റാണ് കോഴിക്കോടിന്. തൊട്ടുപിന്നില്‍ 918 പോയന്റുമായി കണ്ണൂരും 916 പോയന്റുമായി പാലക്കാടുമാണ് മൂന്നാമതാണ്. 910 പോയന്റുള്ള തൃശൂര്‍ നാലാമതും
തിരുവങ്ങൂര്‍ ഹൈസ്‌കൂളിലെ അധ്യാപികയുടെ നൃത്തവും മേപ്പയ്യൂരിലെ അധ്യാപകന്റെ മാജിക് ഷോയും; കലോത്സവ വേദിയില്‍ ആസ്വാദകരുടെ കയ്യടി നേടി അധ്യാപകരും
കോഴിക്കോട്: അറുപത്തി ഒന്നാം സംസ്ഥാന കലോത്സവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം വേദിയില്‍ പരിപാടി അവതരിപ്പിക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് അധ്യാപകര്‍. കലോത്സവത്തിന്റെ സാംസ്‌കാരിക വേദിയിലാണ് കോഴിക്കോട് ജില്ലയിലെ ക്രിയേറ്റീവ് അധ്യാപക കൂട്ടായ്മയായ ആക്ടിന്റെ നേതൃത്വത്തില്‍ വിവിധ ദിവസങ്ങളിലായി വൈവിധ്യമാര്‍ന്ന പരിപാടികള്‍ അവതരിപ്പിച്ചത്. സാംസ്‌കാരിക വേദിയില്‍ ആദ്യദിനത്തില്‍ ജില്ലയിലെ സംഗീത അധ്യാപകര്‍ സ്വാഗതഗാനം ആലപിച്ചപ്പോള്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി, പൊതുമരാമത്തു മന്ത്രി
നാലാം ദിനം കണ്ണൂരിലെ പിന്തള്ളി കോഴിക്കോട് മുന്നില്‍; കലോത്സവം ഇന്ന് കൊടിയിറങ്ങുമ്പോള്‍ കലാകിരീടം ആര്‍ക്കെന്നറിയാന്‍ ഇനി പതിനൊന്ന് മത്സരങ്ങള്‍ കൂടി
കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങാനിരിക്കെ അവസാന ദിനം പോരാട്ടം കനക്കും. ആദ്യദിനം മുതല്‍ കിരീട പോരാട്ടത്തില്‍ മുന്നിലുള്ള കണ്ണൂര്‍ ജില്ലയുടെ കുതുപ്പിന് നാലാംദിനത്തില്‍ കോഴിക്കോട് തടയിട്ടതോടെ ആറ് പോയിന്റുകള്‍ക്ക് ആതിഥേയര്‍ മുന്നിട്ടുനില്‍ക്കുകയാണ്. 891 പോയിന്റുമായി കോഴിക്കോട് മുന്നിലെത്തിയപ്പോള്‍ കണ്ണൂരിന് 883 പോയിന്റാണ്. നാടകം, തിരുവാതിര, സംഘനതൃത്തം ഉള്‍പ്പെടെയുളള മത്സരഫലങ്ങളാണ് തൊട്ടുപിന്നിലുണ്ടായിരുന്ന കോഴിക്കോടിന്റ കുതിപ്പിന്
കനത്ത സുരക്ഷമാത്രമല്ല നല്ല ചൂട് ചുക്കുകാപ്പിയുമുണ്ട് കേരള പോലീസിന്റെ വക; കലോത്സവ നഗരിയില്‍ സൗജന്യ ചുക്കുകാപ്പിയുമായി പോലീസ്
കോഴിക്കോട്: കോഴിക്കോട് കലോത്സവ നഗരിയില്‍ സൗജന്യ ചുക്കുകാപ്പിയുമായി കേരള പോലീസ്. വെസ്റ്റ് ഹില്‍ വിക്രം മൈതാനിയിലെ പ്രധാനവേദിയുടെ പ്രവേശനകവാടത്തിന് സമീപത്ത് ഒരുക്കിയ കൗണ്ടര്‍ വഴിയാണ് കരള പോലീസ് സൗജന്യമായി ചുക്കുകാപ്പി വിതരണം ചെയ്യുന്നത്. പോലീസുകാരുടെ വീടുകളില്‍ നിന്നുള്ള ചേരുവകള്‍ ഉപയോഗിച്ചാണ് കാപ്പിയുടെ നിര്‍മ്മാണം. 15 ഓര്‍ഗാനിക് ചേരുവകള്‍ ഉപയോഗിച്ചാണ് കാപ്പി തയ്യാറാക്കുന്നത്. കാപ്പിപ്പൊടിയും ശര്‍ക്കരയും മാത്രമാണ്
ഒന്നാം സ്ഥാനം കൈവിടാതെ കണ്ണൂർ, തൊട്ടുപിന്നാലെ കോഴിക്കോടും പാലക്കാടും; സംസ്ഥാന കലോത്സവത്തിൽ മികച്ച പോരാട്ടം കാഴ്ച വെച്ച് ജില്ലകൾ
കോഴിക്കോട്: 61-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിൽ മികച്ച പ്രകടനവുമായി കണ്ണൂർ. മൂന്ന് ദിവസത്തെ മത്സരങ്ങൾ പൂർത്തിയായപ്പോൾ 683 പോയിന്‍റുമായി കണ്ണൂര്‍ ജില്ല ഒന്നാം സ്ഥാനത്ത് തുടരുന്നു. 679 പോയിൻ്റുമായി ആതിഥേയരായ കോഴിക്കോടും നിലവിലെ ജേതാക്കളായ പാലക്കാടും രണ്ടാം സ്ഥാനത്തുണ്ട്. 651 പോയിൻ്റുമായി തൃശൂരാണ് മൂന്നാം സ്ഥാനത്ത്.642 പോയിൻ്റുള്ള തിരുവനന്തപുരം നാലാം സ്ഥാനത്താണ്. സ്കൂൾ തലത്തിൽ തിരുവനന്തപുരം
മൂത്താപ്പയുടെ പിന്മുറക്കാരനായി കോല്‍ക്കളിയെ ജീവിതത്തോട് ചേര്‍ത്തു പിടിച്ചു; കൊയിലാണ്ടിയുടെ സ്വന്തം ഖാലിദ് ഗുരുക്കള്‍ക്ക് ഏറെയുണ്ട് പറയാന്‍
സ്വന്തം ലേഖിക ബാപ്പയുടെ ജ്യേഷ്ഠന്‍ ഖാദര്‍ ഗുരുക്കള്‍ അറിയപ്പെടുന്ന കോല്‍ക്കളി പരിശീലനകന്‍, തറവാട് വീടിന്റെ മുറ്റത്ത് എപ്പോഴും ഉണ്ടാവും കോല്‍ക്കളി പഠിക്കാനെത്തുന്നവര്‍, ഇതൊക്കെ കണ്ടാണ് താനും കോല്‍ക്കളിയെ പ്രണയിക്കാന്‍ തുടങ്ങിയതെന്നാണ് കൊയിലാണ്ടിയിലെ പ്രശസ്ത കോല്‍ക്കളി പരിശീലകന്‍ ഖാലിദ് ഗുരുക്കള്‍ പറയുന്നത്. കോല്‍ക്കളി പരിശീലകനെന്ന നിലയിലുള്ള തന്റെ അനുഭവങ്ങളും ജീവിതവും കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പങ്കുവെക്കുകയാണ്
മൻസിയയുടെ ജീവിതാനുഭവങ്ങളെ അരങ്ങിൽ പുനരാവിഷ്കരിച്ച് മേപ്പയ്യൂർ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥി കൗമുദി കളരിക്കണ്ടി; മോണോ ആക്ടിൽ ഈ മിടുക്കിയ്ക്കിത് ഹാട്രിക്ക് തിളക്കം
മേപ്പയൂര്‍: പ്രശസ്ത നര്‍ത്തകി മന്‍സിയയുടെ ജീവിതാനുഭവത്തെ അരങ്ങില്‍ ആവിഷ്‌കരിച്ച് തുടര്‍ച്ചയായ് മൂന്നാം വര്‍ഷവും സംസ്ഥാന തലത്തില്‍ എ ഗ്രേഡിന്റെ തിളക്കമാര്‍ന്ന വിജയവുമായി കൗമുദി കളരിക്കണ്ടി. മേപ്പയ്യൂര്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്. നര്‍ത്തകിയായതിന്റെ പേരില്‍ സമൂഹത്തില്‍ നിന്നും വലിയ വിലക്കേല്‍ക്കേണ്ടി വന്ന മാനസിയയുടെ ജിവിതത്തിലൂടെ അഭിനയത്തില്‍ അസാമാന്യമായ പ്രതിഭ തെളിയിച്ച ഈ മിടുക്കിയ്ക്ക് വേദിയില്‍ നിന്നും
”കോഴിക്കോട്ടെത്തിയ കുട്ടികള്‍ക്ക് ബിരിയാണി കൊടുക്കണം എന്നായിരുന്നു എന്റെ ആഗ്രഹം’; കലോത്സവത്തില്‍ അടുത്തവര്‍ഷം മുതല്‍ മാംസാഹാരം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: അടുത്തവര്‍ഷം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മാംസാഹാരം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ കലോത്സവത്തിലെ വെജിറ്റേറിയന്‍ ഭക്ഷണമെനു വിവാദമായ സാഹചര്യത്തില്‍ ഇതുസംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘ഇറച്ചിയും മീനും വിളമ്പണ്ടാ എന്നൊരു നിര്‍ബന്ധം സര്‍ക്കാരിന് ഇല്ല. കഴിക്കുന്നത് കുട്ടികളാണല്ലോ, നോണ്‍ വെജ് കൊടുത്തതിന്റെ പേരില്‍ ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടായാലോ എന്നൊരു ആശങ്ക മാത്രം.
സംസ്ഥാന സ്‌കൂള്‍ കലോത്സവം; സ്വര്‍ണ്ണക്കപ്പിനായി കണ്ണൂരും കോഴിക്കോടും ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നു; രണ്ടാംദിനം സദസ്സുകള്‍ സജീവം
കോഴിക്കോട്: 61ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം രണ്ട് ദിനം പിന്നിടുമ്പോള്‍ 458 പോയിന്റുമായി കണ്ണൂര്‍ ഒന്നാമത്. അഞ്ച് പോയിന്റിന്റെ വ്യത്യാസത്തില്‍ 453 പോയിന്റുമായി ആതിഥേയരായ കോഴിക്കോടാണ് രണ്ടാമത്. നിലവിലെ ജേതാക്കളായ പാലക്കാട് മൂന്നാം സ്ഥാനത്താണ്. 448 പോയിന്റാണ് പാലക്കാടിന്. 439 പോയിന്റുള്ള തൃശൂരും 427 പോയിന്റുള്ള മലപ്പുറവുമാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. സ്‌കൂള്‍ തലത്തില്‍ തിരുവനന്തപുരം
എന്തുകൊണ്ടാണ് സ്കൂൾ കലോൽസവത്തിന് മീൻകറി വിളമ്പാത്തത്?
രൂപേഷ് ആര്‍. കേരളത്തിലെ സസ്യഭക്ഷണ ശീലക്കാർ രണ്ടു വിധമാണ് ഒന്ന് ആചാരപരം രണ്ട് ചോയിസിന്റെ പുറത്ത്. ഈ രണ്ട് വിഭാഗക്കാരും മൈക്രോ മൈനോറിറ്റിയാണ്. എന്നിട്ടും എന്തുകൊണ്ടാണ് ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയയായ സ്കൂൾ കലോൽസവത്തിൽ മീൻ കൂട്ടാൻ (മീൻകറി ) വിളമ്പാത്തത് ? ഒറ്റ നോട്ടത്തിൽ തന്നെ പറയാം മൽസ്യം/മാംസം ജാതിപരമായി ഒരു അധഃകൃത