Tag: Kerala school Kalolsavam
ചെറുവണ്ണൂരില്‍ ഹിറ്റായ അധ്യാപികമാരുടെ സ്വാഗതനൃത്തം കോഴിക്കോടിന്റെയും മനംകവര്‍ന്നു; നൃത്തച്ചുവടുകള്‍കൊണ്ട് കലോത്സവവേദിയെ കയ്യിലെടുത്ത് മേലടി ഉപജില്ലയിലെ അധ്യാപികമാര്‍
പയ്യോളി: റവന്യൂ ജില്ലാ കലോത്സവ വേദി വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ അവതരിപ്പിക്കാനുള്ള ഇടംമാത്രമായി ഒതുങ്ങുന്നില്ല, അധ്യാപകരുടെ കഴിവും ഇവിടെ ആസ്വാദകരുടെ മനംകവരുകയാണ്. ഉദ്ഘാടന പരിപാടിയോട് അനുബന്ധിച്ച് മേലടി ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള അധ്യാപികമാര്‍ അവതരിപ്പിച്ച സ്വാഗതനൃത്തം ഏറെ മികവിറ്റുതായിരുന്നു. ഉപജില്ലയിലെ പത്ത് അധ്യാപികമാരാണ് മോഹിനിയാട്ട വേഷത്തിലെത്തി നൃത്ത പരിപാടി അവതരിപ്പിച്ചത്. റവന്യൂ ജില്ലാ കലോത്സവത്തിലെ റിസപ്ഷന്‍
കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തിരിതെരിഞ്ഞു; വിവിധവേദികളിലെ ഇന്നത്തെ പരിപാടികളറിയാം
കോഴിക്കോട്: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവ കലാമത്സരങ്ങള്‍ക്ക് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി. വൈക്കം മുഹമ്മദ് ബഷീര്‍, എസ്.കെ.പൊറ്റക്കാട്, പി.വത്സല, യു.എ.ഖാദര്‍ തുടങ്ങി 20 വേദികളിലാണ് മത്സരം നടക്കുന്നത്. 23നാണ് സമാപനം. പ്രധാന വേദിയായ മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരന്‍ ബെന്ന്യാമിന്‍ കലോത്സവത്തിന്റെ ഔദ്യോഗിക
ജില്ലാ സ്കൂൾ കലോത്സവത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ച് കൊയിലാണ്ടി, കോഴിക്കോട് സിറ്റി ഉപജില്ലകൾ; സ്കൂളുകളിൽ തിരുവങ്ങൂർ നാലാമത്
പേരാമ്പ്ര: ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ നാലാം ദിനം പിന്നിടുമ്പോള്‍ മുന്നേറ്റം തുടര്‍ന്ന് കോഴിക്കോട് സിറ്റി. ഇതുവരെ പുറത്തുവന്ന ഫലങ്ങള്‍ നോക്കുമ്പോള്‍ 587 പോയിന്റുകളാണ് കോഴിക്കോട് സിറ്റിക്ക് ഇതുവരെ ലഭിച്ചത്. 538 പോയിന്റുമായി കൊയിലാണ്ടി ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത്. 500 പോയിന്റുമായി കൊടുവള്ളി ഉപജില്ലയാണ് മൂന്നാം സ്ഥാനത്ത്. ചേവായൂര്‍, ബാലുശ്ശേരി ഉപജില്ലകളാണ് യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളില്‍.
ജില്ലാ സ്‌കൂള്‍ കലോത്സവം; രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് കൊയിലാണ്ടി ഉപജില്ല, സ്‌കൂളുകളില്‍ തിരുവങ്ങൂര്‍ മൂന്നാമത്
പേരാമ്പ്ര: ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ മൂന്നാം ദിനം മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ മുന്നേറ്റം തുടര്‍ന്ന് കോഴിക്കോട് സിറ്റി. ഇതുവരെ പുറത്തുവന്ന ഫലങ്ങള്‍ നോക്കുമ്പോള്‍ 404 പോയിന്റുകളാണ് കോഴിക്കോട് സിറ്റിക്ക് ഇതുവരെ ലഭിച്ചത്. 368 പോയിന്റുമായി കൊയിലാണ്ടി ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത്. ചേവായൂര്‍, കൊടുവള്ളി, കുന്നുമ്മല്‍ ഉപജില്ലകളാണ് യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍. സ്‌കൂളുകളുടെ പോയിന്റ് നില
‘കലയുടെ കലവറ പേരാമ്പ്ര..’ ഡി.ഡി.ഇ വരികളെഴുതി, ഇത്തവണയും കലോത്സവ സ്വാഗത ഗാനത്തിന് സംഗീതം നല്‍കി ജി.എച്ച്.എസ്.എസ് പന്തലായനിയിലെ ദീപ്‌ന ടീച്ചര്‍
പേരാമ്പ്ര: ”കലയുടെ കലവറ, കലയുടെ നിറപറ, കലയുടെ നിലവറ പേരാമ്പ്ര” ജില്ലാ കലോത്സവത്തിന് കൊടിയുയര്‍ത്തിക്കൊണ്ട് പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്രധാന വേദിയില്‍ സ്വാഗതഗാനമുയര്‍ന്നപ്പോള്‍ അതില്‍ കൊയിലാണ്ടിക്കുമുണ്ട് അഭിമാനിക്കാന്‍. കോഴിക്കോട് ജില്ലയിലെ സംഗീത അധ്യാപകര്‍ ചേര്‍ന്ന് മനോഹരമായി ആലപിച്ച സ്വാഗതഗാനത്തിന് സംഗീതമൊരുക്കിയത് കൊയിലാണ്ടിക്കാരിയാണ്. പന്തലായനി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സംഗീതാധ്യാപിക ഡോ. ദീപ്‌ന അരവിന്ദ്.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്വാഗതഗാന വിവാദം; മാതാ പേരാമ്പ്രയ്‌ക്കെതിരെ കേസെടുത്ത് നടക്കാവ് പൊലീസ്
കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്വാഗത ഗാന വിവാദത്തില്‍ മാതാ പേരാമ്പ്രയ്‌ക്കെതിരെ കേസെടുത്തു. നടക്കാവ് പൊലീസ് ആണ് കേസെടുത്തത്. മാതാ പേരാമ്പ്ര കേന്ദ്ര ഡയറക്ടര്‍ കനകദാസിനെതിരെയും കണ്ടാലറിയാവുന്ന പത്ത് പേര്‍ക്കുമെതിരേയുമാണ് കേസ്. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 4ന്റെ നിര്‍ദേശ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മതസ്പര്‍ധ വളര്‍ത്തല്‍ (ഐപിസി 153) പ്രകാരമാണ് കേസ് രജിസ്റ്റര്‍
‘കലോത്സവ സ്വാഗതഗാനം വിവാദമാക്കിയത് മന്ത്രി മുഹമ്മദ് റിയാസ്’; ജീവന് ഭീഷണിയുണ്ടെന്നും പേരാമ്പ്ര മാതാ കലാകേന്ദ്രം ഡയറക്ടര്‍
കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവ സ്വാഗതഗാന വിവാദത്തോടെ ജീവന് ഭീഷണിയുള്ളതായി പേരാമ്പ്ര മാതാ കലാകേന്ദ്രം ഡയറക്ടര്‍ കനകദാസ്. കലോത്സവം അവസാനിച്ചശേഷം സംഭവം വിവാദമാക്കിയത് മന്ത്രി മുഹമ്മദ് റിയാസ് ആണെന്നും കനകദാസ് ആരോപിച്ചു. തന്റെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ ചിലര്‍ പ്രചരിപ്പിക്കുന്നു. ഇതു സംബന്ധിച്ച് പൊലീസ് മുന്നറിയിപ്പുമുണ്ട്. കലോത്സവത്തിന് ശേഷം സംഭവം വിവാദമാക്കിയത് ബോധപൂര്‍വ്വമാണെന്നാണ് കനകദാസ് പറയുന്നത്. ലക്ഷ്യം
ദൃശ്യാവിഷ്‌കാരം വേദിയില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് പരിശോധിച്ചിരുന്നു, അപ്പോള്‍ വിവാദമായ വേഷം ഉണ്ടായിരുന്നില്ല, മാതാ പേരാമ്പ്രയ്ക്ക് ഇനി അവസരം നല്‍കില്ല; പ്രതികരണവുമായി മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: 61ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സ്വാഗത ഗാന വിവാദത്തില്‍ ദൃശ്യാവിഷ്‌കാരം നടത്തിയ മാതാ പേരാമ്പ്രയ്‌ക്കെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി രംഗത്ത്. ദൃശ്യാവിഷ്‌കാരം അവതരിപ്പിച്ച മാതാ പേരാമ്പ്രയ്ക്ക് ഇനി അവസരം നല്‍കില്ല. പരിപാടി വേദിയില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് പരിശോധിച്ചിരുന്നുവെന്നും അപ്പോള്‍ വിവാദമായ വേഷം ഉണ്ടായിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം ദൃശ്യാവിഷ്‌ക്കാരം വിവാദമായതിന് പിന്നാലെ
മാതാ പേരാമ്പ്രക്ക് പിന്നില്‍ സംഘപരിവാറോ? സംസ്ഥാന സ്‌കൂള്‍ കലോത്സവ സ്വാഗതഗാന വിവാദം അന്വേഷിക്കണം; സി.പി.എം
കോഴിക്കോട്: 61ാമത് സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സ്വാഗതഗാനത്തിന്റെ ഭാഗമായ ദൃശ്യാവിഷ്‌ക്കാരം വിമര്‍ശനത്തിനിടയാക്കിയ സാഹചര്യത്തില്‍ വിഷയം ഗൗരവത്തോടെ കാണുന്നുവെന്ന് സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി. സ്വാഗതഗാനത്തിന്റെ ദൃശ്യാവിഷ്‌ക്കാരത്തില്‍ ഒരു ഭീകരവാദിയെ ചിത്രീകരിക്കാന്‍ മുസ്ലീം വേഷധാരിയായ വ്യക്തിയെ അവതരിപ്പിച്ചത് യഥാര്‍ത്ഥത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാരും, കേരളീയ സമൂഹവും ഉയര്‍ത്തിപിടിക്കുന്ന പ്രഖ്യാപിത നിലപാടിനും സമീപനത്തിനും വിരുദ്ധമാണെന്നും സി.പി.എം ജില്ലാക്കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിക്കുന്നു.
പുതിയ ഇന്ത്യയ്ക്കായുള്ള കാഴ്ചപ്പാടുകള്‍ പങ്കുവച്ചു; സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഇംഗ്ലീഷ് ഉപന്യാസത്തില്‍ എ ഗ്രേഡിന്റെ തിളക്കവുമായി അരിക്കുളം കെ.പി.എം.എസ്.എം ഹയര്‍ സെക്കന്ററി സ്‌കൂളിലെ അലോക
സ്വന്തം ലേഖകൻ കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടിയതിന്റെ സന്തോഷത്തിലാണ് അരിക്കുളം കെ.പി.എം.എസ്.എം ഹയര്‍ സെക്കന്ററി സ്‌കൂളിലെ അലോക അനുരാഗ്. ഇംഗ്ലീഷ് ഉപന്യാസ രചനയിലാണ് അലോക മികച്ച നേട്ടം കൈവരിച്ചത്. കോഴിക്കോട് ജില്ലാ കലോത്സവത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയാണ് അലോക സംസ്ഥാന കലോത്സവത്തിലേക്ക് ചുവടുവച്ചത്. പുതിയ ഇന്ത്യയ്ക്കായുള്ള കാഴ്ചപ്പാടുകള്‍ (The