Tag: Keezhariyur
കീഴരിയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപന്നി; നാട്ടുകാര്‍ ഭീതിയില്‍- വീഡിയോ കാണാം
കീഴരിയൂര്‍: കീഴരിയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപന്നിയിറങ്ങി. കഴിഞ്ഞ രണ്ടുദിവസമായി ഇവിടെ കാട്ടുപന്നിയെ കാണുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. നടുവത്തൂര്‍ മണ്ണാടി റോഡിലാണ് കാട്ടുപന്നി ശല്യമുള്ളത്. നടുവത്തൂര്‍ മണ്ണാടി റോഡിലാണ് കാട്ടുപന്നി ശല്യമുള്ളത്. ബുധനാഴ്ച വൈകുന്നേരം ആറുമണിക്ക് ഷൗക്ക ബീരാന്റെ വീടിന്റെ കോമ്പൗണ്ടിനുള്ളിലാണ് പന്നിയെ കണ്ടത്. ഇന്നലെ രാത്രി കൊളപ്പേരി ബഷീറിന്റെ വീട്ടുപരിസരത്തും കാട്ടുപന്നിയെ കണ്ടു. കഴിഞ്ഞവര്‍ഷം ഒരു
വെല്ലുവിളികളെ അതിജീവിച്ച് സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ശാരികയ്ക്ക് ആദരം; പുസ്തകങ്ങളുടെ ചങ്ങാതിയെ ആദരിക്കാന്‍ വീട്ടിലെത്തി കീഴരിയൂരിലെ വള്ളത്തോള്‍ ഗ്രന്ഥാലയം പ്രവര്‍ത്തകര്‍
കീഴരിയൂര്‍: വള്ളത്തോള്‍ ഗ്രന്ഥാലയത്തിന്റെ പുസ്തകങ്ങളുടെ ചങ്ങാതിയായ ശാരികയെ ആദരിക്കാന്‍ ഗ്രന്ഥാലയം പ്രവര്‍ത്തകര്‍ വീട്ടിലെത്തി. സെറിബ്രല്‍ പാള്‍സി രോഗബാധിതയായി ശാരീരിക വെല്ലുവിളികളെ നിശ്ചയദാര്‍ഢ്യം കൊണ്ട് അതിജീവിച്ച് ഇത്തവണത്തെ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ മുന്‍നിരയില്‍ എത്തിയ മിടുക്കിയാണ് ശാരിക. തന്റെ സ്വപ്നമായ ഐ.എ.എസിന് തൊട്ടരികിലാണ് അവള്‍ ഇപ്പോള്‍. സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 922ാം റാങ്കാണ് ശാരിക സ്വന്തമാക്കിയത്. ഗ്രന്ഥാലയം
ശാരികയുടെ ദൃഢനിശ്ചയത്തിന് മുമ്പില്‍ ശാരീരിക പരിമിതികള്‍ തോറ്റു; സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 922ാം റാങ്കിന്റെ തിളക്കവുമായി കീഴരിയൂര്‍ സ്വദേശിനി
കീഴരിയൂര്‍: ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നം നേടിയെടുത്തതിന്റെ സന്തോഷത്തിലാണ് കീഴരിയൂര്‍ സ്വദേശിനിയായ ശാരിക. സിവില്‍ സര്‍വ്വീസ് എന്ന തന്റെ ലക്ഷ്യത്തില്‍ എത്തിനില്‍ക്കുകയാണ് ശാരികയിപ്പോള്‍. സെറിബ്രല്‍ പാള്‍സി രോഗ ബാധിതയായ ശാരിക ശാരീരികമായ ഒട്ടേറെ പരിമിതികളെ മറികടന്നുകൊണ്ടാണ് ഈ നേട്ടം കൊയ്തത്. സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചപ്പോള്‍ 922ാം റാങ്കോടെയാണ് ശാരിക മികവുകാട്ടിയത്. തിരുവനന്തപുരത്തെ അബ്‌സല്യൂട്ട് അക്കാദമിയിലെ
ജലവിനോദം ഇഷ്ടമാണെങ്കില്‍ നെല്ല്യാടിയിലേക്ക് പോരൂ, വയറും മനസും നിറയ്ക്കാം; വൈവിധ്യമാര്‍ന്ന ജലവിനോദ പരിപാടികളുമായി ലെഷര്‍ ടൂറിസം പദ്ധതിക്ക് തുടക്കം
കീഴരിയൂര്‍: നെല്ല്യാടി പുഴയും ഇരുകരകളിലുമുള്ള നാടുകളും കൊയിലാണ്ടിയുടെ പൈതൃക സംസ്‌കാരവും സഞ്ചാരികളിലേക്കെത്തിക്കുന്ന കോഴിക്കോട് ലെഷര്‍ ടൂറിസം പദ്ധതിക്ക് തുടക്കമായി. ടൂറിസം രംഗത്തെ ജില്ലയിലെ തന്നെ വിപ്ലവകരമായ നേട്ടമാണ് നെല്ല്യാടി ലെഷെര്‍ടൂറിസം പദ്ധതിയെന്നും ഗ്രാമീണ ഉത്തരവാദിത്ത ടൂറിസം സഞ്ചാരികള്‍ക്ക് കൗതുകകരമായ അനുഭവമായിരിക്കുമെന്നും കൊയിലാണ്ടി നഗരസഭാ ഉപാധ്യക്ഷന്‍ കെ.സത്യന്‍ പറഞ്ഞു. പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നെല്ല്യാടി
സിനിമാതാരം സിറാജ് പയ്യോളിയുടെ സ്റ്റാര്‍ഷോയും വൈവിധ്യമാര്‍ന്ന തിറകളും; കീഴരിയൂര്‍ പട്ടാമ്പുറത്ത് കിരാതമൂര്‍ത്തി ക്ഷേത്രത്തിലെ ഉത്സവ ആഘോഷ പരിപാടികള്‍ നാളെ മുതല്‍
കീഴരിയൂര്‍: ഉത്സവ ആവേശത്തില്‍ കീഴരിയൂര്‍ പട്ടാമ്പുറത്ത് കിരാതമൂര്‍ത്തീ ക്ഷേത്രം. നാളെ മുതലാണ് ഉത്സവാഘോഷങ്ങള്‍ ആരംഭിക്കുന്നത്. ഏപ്രില്‍ 7 വൈകുന്നേരം 7.30ന് ടി.വി സിനിമാതാരം സിറാജ് പയ്യോളി അവതരിപ്പിക്കുന്ന സ്റ്റാര്‍ ഷോ. രാത്രി 9.30ന് കണ്ണൂര്‍ സൗപര്‍ണ്ണിക കലാവേദി അവതരിപ്പിക്കുന്ന നാട്ടരങ്ങ്. ഏപ്രില്‍ 8 തിങ്കളാഴ്ച പ്രഭാത പൂജ, മധ്യാഹ്ന പൂജ, സായാഹ്ന പൂജ, ദീപാരാധന, തായമ്പക.
അംഗനവാടി ടീച്ചറായിരുന്ന കീഴരിയൂര്‍ തെക്കുംമുറിമൂലത്ത് ശ്യാമള അന്തരിച്ചു
കീഴരിയൂര്‍: തെക്കുംമുറിമൂലത്ത് ശ്യാമള അന്തരിച്ചു. അറുപത്തിനാല് വയസായിരുന്നു. റിട്ടയേര്‍ഡ് അംഗനവാടി ടീച്ചറാണ്. ഭര്‍ത്താവ്: പരേതനായ രാജാമണി. മക്കള്‍: രഞ്ജുനാഥ് (മിലിട്ടറി), അഭിനന്ദ് (യു.എല്‍.സി.സി), ആതിര കാരയാട്, സുസ്മിത കീഴരിയൂര്‍.
തിറമഹോത്സവത്തിനൊരുങ്ങി കീഴരിയൂര്‍ ചാത്തന്‍പറമ്പത്ത് കുട്ടിച്ചാത്തന്‍ ക്ഷേത്രം; പൂക്കലശം വരവും തിറകളും മാര്‍ച്ച് 28ന്
കീഴരിയൂര്‍: കീഴരിയൂര്‍ ചാത്തന്‍പറമ്പത്ത് കുട്ടിച്ചാത്തന്‍ ക്ഷേത്ര തിറമഹോത്സവം തുടങ്ങി. മാര്‍ച്ച് 26, 27, 28 ദിവസങ്ങളിലായാണ് ഉത്സാവാഘോഷങ്ങള്‍ നടക്കുക. മാര്‍ച്ച് 26ന് രാവിലെ പ്രതിഷ്ഠാദിന പൂജകള്‍ ക്ഷേത്രം തന്ത്രി ഇടക്കയിപ്പുറത്ത് രാധാകൃഷ്ണന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ നടക്കും. ശേഷം ഗുരുതി വെള്ളാട്ടുണ്ടാവും. മാര്‍ച്ച് 27 ബുധനാഴ്ച വൈകുന്നേരം വരവുകളും ഗുരുതി വെള്ളാട്ടും നടക്കും. മാര്‍ച്ച് 28ന് പുലര്‍ച്ചെ
കീഴരിയൂര്‍ വള്ളത്തോള്‍ ഗ്രന്ഥാലയത്തിന് മേലടി ബ്ലോക്ക് പഞ്ചായത്തിന്റെ സഹായം; ബുക്ക് ഷെല്‍ഫും കസേരകളും കൈമാറി
മേലടി: കീഴരിയൂര്‍ വളളത്തോള്‍ ഗ്രന്ഥാലയത്തിന് അനുവദിച്ച ബുക്ക് ഷെല്‍ഫ്, കസേരകള്‍ എന്നിവ കൈമാറി മേലടി ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഉപകരണങ്ങള്‍ വിതരണം ചെയ്തത്. സാധനങ്ങള്‍ മേലടി ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയര്‍മാന്‍ എം.എം.രവീന്ദ്രന്‍ വായനശാല ഭാരവാഹികള്‍ക്ക് കൈമാറി. ഗ്രന്ഥാലയം പ്രസിഡണ്ട് വിനോദ് ആതിര ആദ്ധ്യക്ഷം വഹിച്ചു. ബ്ലോക്ക്
സിദ്ധാര്‍ത്ഥിന്റെ കൊലപാതകം സി.ബി.ഐ അന്വേഷിക്കുക; കീഴരിയൂരില്‍ യു.ഡി.എഫിന്റെ പന്തംകൊളുത്തി പ്രകടനം
കീഴരിയൂര്‍: പൂക്കോട് വെറ്റനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കീഴരിയൂരില്‍ യു.ഡി.എഫിന്റെ പന്തംകൊളുത്തി പ്രകടനം. കേസില്‍ അന്വേഷണം അട്ടിമറിക്കുന്ന മുഖ്യമന്ത്രി രാജിവെക്കണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു. ഇടത്തില്‍ ശിവന്‍, ടി.യു.സൈനുദ്ദീന്‍, മിസഹബ് കീഴരിയൂര്‍, ചുക്കോത്ത് ബാലന്‍ നായര്‍, ഓ.കെ.കുമാരന്‍, നൗഷാദ്.കെ, എം.എം.രമേശന്‍, ഇടത്തില്‍ രാമചന്ദ്രന്‍, ഗോവിന്ദന്‍ പി.കെ, കൊളപ്പേരി വിശ്വനാഥന്‍, കെ.എം.വേലായുധന്‍, സത്താര്‍.കെ.കെ,
”പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കാന്‍ പൊതുസമൂഹം ജാഗ്രത കാട്ടണം”: കീഴരിയൂര്‍ കണ്ണോത്ത് യു.പി സ്‌കൂള്‍ വാര്‍ഷികാഘോഷത്തില്‍ വി.ആര്‍.സുധീഷ്
കീഴരിയൂര്‍: പഠനം അനുഭവഭേദ്യവും സൗന്ദര്യം ആസ്വാദ്യകരവുമാകുന്ന പ്രക്രിയയാണ് പൊതു വിദ്യാഭ്യാസത്തിലൂടെ നടക്കുന്നതെന്നും അതിനാല്‍ പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും പ്രശസ്ത സാഹിത്യകാരന്‍ വി.ആര്‍.സുധീഷ് പറഞ്ഞു. കണ്ണോത്ത് യു.പി.സ്‌കൂളിന്റെ വാര്‍ഷികാഘോഷവും ദീര്‍ഘകാല സേവനത്തിനുശേഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന പി.ടി.ഷീബ, വി.പി.സദാനന്ദന്‍ എന്നിവര്‍ക്കുള്ള യാത്രയയപ്പും നഴ്‌സറി കലോത്സവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതു വിദ്യാഭ്യാസത്തിന്റെ നന്മകളെ കാത്തുസൂക്ഷിക്കാന്‍ പൊതുസമൂഹം